Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മയായി രണ്ടാമൂഴം
അനുഭവം ജീവിതം പാരന്റിങ് ബന്ധങ്ങൾ

അമ്മയായി രണ്ടാമൂഴം

By Deepa PerumalMay 14, 202411 Comments4 Mins Read135 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മ എന്ന ‘ജോലി’ എനിക്ക് ഒത്തിരി ഇഷ്ടമാണ്; ഒരാളോട് കരുതൽ കാണിക്കുന്നതും, അവർക്ക് വളരാൻ ആവശ്യമുള്ളതൊക്ക ചെയ്തു കൊടുക്കുന്നതും ഒക്കെ എനിക്കിഷ്ടമാണ്. അതിനാൽ ജീവിതത്തിൽ പല പ്രായത്തിലുള്ള, പല പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കും ഞാൻ വഴികാട്ടിയായും അമ്മയായും പ്രവർത്തിച്ചിട്ടുണ്ട്.

എൻ്റെ സുംബ ക്ലാസിൽ, 20-ലധികം കോളേജ് വിദ്യാർത്ഥികൾക്ക് ഞാൻ ‘ദത്തെടുത്ത അമ്മ’ ആയിമാറി. എന്റെ സ്വന്തം കുട്ടികളെ പോലെ അവരെ സ്നേഹിച്ചു, ശകാരിച്ചു, ചിലപ്പോൾ അവർക്കായി സ്പെഷ്യൽ വിഭവങ്ങൾ പാചകം ചെയ്‌തു. എൻ്റെ കസിൻസിന്റെ മക്കളിൽ ചിലർ എന്നെ സ്നേഹപൂർവ്വം “ദീപാമ്മ” എന്ന് വിളിക്കുന്നു. ഒഡീഷയിലെ എൻ്റെ ഭർത്താവിൻ്റെ ഓഫീസിലെ സപ്പോർട്ട് സ്റ്റാഫുകൾ, എന്നെക്കാൾ ഏറെ പ്രായമുള്ളവർ ഉൾപ്പടെ, എന്നെ ബഹുമാനത്തോടെ “മാ-ജി” എന്ന് വിളിക്കുമായിരുന്നു. ബോസിൻ്റെ ഭാര്യയെ ഔപചാരികമായി വിളിക്കുന്ന “മാഡം” എന്ന പദത്തിനു പകരം, അവർ ഈ പേര് തിരഞ്ഞെടുത്തത് ഞാൻ എല്ലാവരോടും നന്നായി ഇടപഴകുന്നത് കൊണ്ട് തന്നെയാവാം.

കരിയർ മെൻറ്റർ (ഉപദേഷ്ടാവ്) എന്ന എന്റെ തൊഴിൽ മേഖലയിലേക്കും ഈ കരുതൽ വ്യാപിക്കുന്നു. എൻ്റെ ‘വിദ്യാർത്ഥി’കളുടെ പ്രായമോ പശ്ചാത്തലമോ പരിഗണിക്കാതെ അവരുടെ നേട്ടങ്ങളും പുരോഗതിയും ഞാൻ ശ്രദ്ധിക്കാറുണ്ട്. ഞാൻ ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്ന ഒരു വേഷമാണ് ”അമ്മ’ എന്നത്; ഭാഗ്യമെന്ന് എന്നും കരുതുന്ന വേഷം.

ഈ വർഷത്തെ മാതൃദിനത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. ഞാൻ ആഘോഷിക്കുന്നത് ഒരു മകളെ മാത്രമല്ല, രണ്ട് പേരെയാണ് – 19 വയസ്സുള്ള ഒരു സുന്ദരിയായ യുവതിയും, 79 വയസ്സുള്ള ഒരു ശ്രദ്ധേയയായ സ്ത്രീയും; അതായത് എന്റെ അമ്മ.

അപ്രതീക്ഷിതമായ വഴിത്തിരിവുകൾ 
18 വർഷം എൻ്റെ മകളെ ഞാൻ പൂർണ ശ്രദ്ധയോടെ വളർത്തി; ശക്തമായ മൂല്യങ്ങളും, സ്വാതന്ത്ര്യവും, സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യവും അവൾക്ക് പകർന്നു. എന്റെ കുഞ്ഞിപ്പക്ഷി ചിറകു വിരിച്ച് കോളേജിലേക്ക് പറന്നുപോയപ്പോൾ, ഞാൻ എൻ്റെ പ്രായമായ മാതാപിതാക്കൾക്ക് തുണയാവാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ ജന്മനാട്ടിലേക്ക് മടങ്ങി.

കഴിഞ്ഞ സെപ്റ്റംബറിൽ എൻ്റെ ലോകം മാറിമറിഞ്ഞു. അമ്മയ്ക്ക് ഒരു സ്ട്രോക്ക് വന്ന ശേഷം കിടപ്പിലായി. നിരന്തരമായ പരിചരണം ആവശ്യമായി വന്നു. ഒരു ഹോം നഴ്സ് സഹായിക്കാൻ ഉണ്ടായിരുന്നെങ്കിലും ഉത്തരവാദിത്തത്തിൻ്റെ ഭൂരിഭാഗവും എൻ്റെ മേൽ വീണു. ഒരു കാലത്ത് അചഞ്ചലമായ കരുത്തോടെ എന്നെ നയിച്ച ആ സ്ത്രീക്ക് ഏറ്റവും പ്രാഥമികമായ ജോലികൾക്ക് പോലും എൻ്റെ പിന്തുണ ആവശ്യമായി വന്നു. അങ്ങനെ ഞാൻ വീണ്ടും ‘അമ്മ’യായി.

മുതിർന്നവരെ പരിപാലിക്കുന്നതിന്, ഒരു കുട്ടിയെ പരിപാലിക്കുന്നതിനോട് ഒട്ടേറെ സാമ്യതകളുണ്ട്. സന്തോഷവും സ്നേഹവും നിറഞ്ഞു തുളുമ്പുന്ന നിമിഷങ്ങളുണ്ട്. അത് പോലെ തന്നെ നിരാശയുടെയും കോപത്തിൻ്റെയും നിമിഷങ്ങളുമുണ്ട്. ദുശ്ശാഠ്യം പിടിക്കുന്ന സന്ദർഭങ്ങളും ചെറുതല്ല !!

ഇതൊക്കെയാണെങ്കിലും, എൻ്റെ അമ്മ ഒരു സാധാരണ സ്ത്രീയല്ല. 1960 കളിൽ കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജിൽ (തിരുവനന്തപുരം CET) നിന്ന് ബിരുദം നേടിയ, ആദ്യത്തെ 30 വനിതാ എഞ്ചിനീയർമാരിൽ ഒരാളായ അമ്മ, അന്നത്തെ കാലത്ത് ഒരു ട്രയൽബ്ലേസർ (മാർഗ്ഗദർശി) തന്നെയായിരുന്നു. 34 വർഷം താൻ പഠിച്ച കോളേജിൽ തന്നെ സർവീസ് അനുഷ്ഠിച്ച അദ്ധ്യാപിക. തന്റെ അറിവും ചുറുചുറുക്കും സമർപ്പണബോധവും കൊണ്ട് എണ്ണമറ്റ വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച ഒരു പ്രൊഫസ്സർ. പക്ഷേ ഇപ്പോൾ…..

സ്ട്രോക്ക് റീഹാബിലിറ്റേഷൻ (പുനരധിവാസ) സെഷനുകളിൽ ഞാൻ സജീവമായി പങ്കെടുത്തു. സംസാരം (speech), വൈജ്ഞാനികം (cognition), occupational therapy, ശാരീരികചികിത്സ (Physiotherapy ) എന്നിവ എന്നും ചെയ്യിപ്പിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ Dementia (വാർദ്ധക്യം മൂലമുള്ള മസ്തിഷ്കനഷ്ടവും മേധാക്ഷയവും മറവിയും), ചികിത്സാപ്രക്രിയ പ്രയാസകരമാക്കുന്നു. എങ്കിലും, പുരോഗതിയുടെ ഓരോ ചെറുകിരണവും, ഓരോ ചെറിയ വിജയവും, എന്നിൽ അഭിമാനവും സന്തോഷവും നിറയ്ക്കുന്നു.

അമ്മയുടെ ഇടതുവശം മുഴുവനായും തളർന്നിരുന്നു. പേശികളുടെ പ്രവർത്തനം വീണ്ടെടുക്കാൻ ഊർജ്ജസ്വലമായ ഫിസിയോതെറാപ്പി ആവശ്യമായിരുന്നു. ചെറിയ ചെറിയ കാര്യങ്ങൾ പോലും ആദ്യം മുതൽ വീണ്ടും പഠിക്കാനുള്ള ഒരു യാത്രയായിരുന്നു അത്. ഒരു പന്ത് എങ്ങനെ പിടിക്കാമെന്നും എറിയാമെന്നും ഞാൻ അമ്മയെ പഠിപ്പിച്ചു; ബാല്യത്തിൽ ബീച്ചിൽ പോകുമ്പോൾ എന്നെ പന്ത് എറിയാൻ അമ്മ പഠിപ്പിച്ച പോലെ… ഫ്ലാഷ് കാർഡുകളിലൂടെ ദൈനംദിന വസ്തുക്കൾ തിരിച്ചറിയൽ , ക്വിസുകൾ, സംഖ്യ പറയിപ്പിക്കൽ, വസ്തുക്കളെ മുറുകെ പിടിക്കാനുള്ള പരിശീലനം എന്നിവ ദിവസവും ചെയ്യേണ്ടതുണ്ട്.

ചിലപ്പോഴൊക്കെ ഞാൻ പ്രതികാരം തീർക്കും – അമ്മ തെറ്റായി ഉത്തരം പറയുമ്പോൾ ഞാൻ കളിയാക്കും. കുട്ടിക്കാലത്ത് എന്നെ കുറേ ശകാരിച്ചതല്ലേ ? പക – അത് വീട്ടാനുള്ളതാണ് !

ചെറിയ വിജയങ്ങൾ ആഘോഷിക്കാം
അടുത്തിടെ, നല്ലൊരു മുന്നേറ്റം ഉണ്ടായി. പക്ഷാഘാതം കൊണ്ട് തളർന്ന തന്റെ വിരലുകളാൽ അമ്മ, തെറാപ്പിസ്റ്റിൻ്റെ കൈ മെല്ലെ ഞെക്കി – പ്രതീക്ഷയുടെ ആ തീപ്പൊരി എൻ്റെ കണ്ണുനിറച്ചു. എൻ്റെ മകളുടെ ആദ്യ ചുവടുകൾ, അവളുടെ ആദ്യ വാക്കുകൾ എന്നിവ കണ്ട് എനിക്കുണ്ടായ ആനന്ദം ഞാനന്നും അനുഭവിച്ചു.

മനുഷ്യമനസ്സിൻ്റെ ദൃഢത എന്ത് അത്‍ഭുതകരമാണ് !! മുന്നോട്ടുള്ള ഓരോ ചെറിയ ചുവടുവയ്പ്പും രോഗമുക്തിയിലേക്കുള്ള പാതയിൽ ആഘോഷിക്കപ്പെടുന്നു.

വെല്ലുവിളികളിൽ ഒരുമിച്ച്
സത്യം പറയാമല്ലോ – അമ്മയുമായുള്ള എൻ്റെ ബന്ധം ഈയിടെയായി അത്ര നല്ലതായിരുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും പിരിമുറുക്കവും ഏറെയുണ്ടായിട്ടുണ്ട്. എന്നിട്ടും, അമ്മയ്ക്ക് എന്നെ ഏറ്റവും ആവശ്യമുള്ളപ്പോൾ, ആ പിണക്കങ്ങളെല്ലാം മാഞ്ഞുപോയി. അമ്മയ്ക്ക് തുണയാവുക എന്നതായിരുന്നു പ്രധാനം.

എന്ന് വച്ച്, റോസാപ്പൂക്കൾ നിറഞ്ഞ വഴിയൊന്നുമല്ലിത്. അമ്മയുടെ ‘കൺട്രോൾ-ഫ്രീക്ക്’ അധികാരം കാണിക്കുന്ന സ്വഭാവം ഇപ്പോഴുമുണ്ട്. എന്നെ എങ്ങനെ ചൊറിയാമെന്ന് അമ്മയ്ക്ക് നന്നായി അറിയാം – എൻ്റെ ടീനേജുകാരി മകളെ പോലെ തന്നെ ! എന്നിരുന്നാലും ഞങ്ങൾ ഒരുമിച്ച് ഈ വെല്ലുവിളി നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കാൻ പഠിക്കുകയാണ്.

ഈ മാതൃദിനത്തിൽ, വേനൽ അവധിയ്ക്ക് എന്റെ മകൾ വീട്ടിലേക്കുള്ള വരുന്നതിൽ ഞാൻ അതീവ സന്തോഷവതിയാണ്. ഒപ്പം എൻ്റെ അമ്മയുടെ മുന്നേറ്റവും എന്നെ സന്തോഷിപ്പിക്കുന്നു. സ്വന്തം അമ്മയ്ക്ക് അമ്മയാകുക എന്നത് ഒരേ സമയം കയ്പും മധുരവുമുള്ള അനുഭവമാണ്; ഒരേ സമയം വേദനയും സന്തോഷവും നൽകുന്ന കർത്തവ്യം…

പലതരം ഉത്തരവാദിത്വങ്ങൾ കൊണ്ട് അമ്മാനമാടുന്ന, ജീവിതം എന്ന കുഴപ്പം പിടിച്ച കാര്യം കൈകാര്യം ചെയ്യുന്ന എല്ലാ അമ്മമാരോടും പറയട്ടെ – നിങ്ങൾ കരുത്തയാണ്; നിങ്ങളൊരു പ്രചോദനമാണ്. മാതാപിതാക്കളെ പരിചരിക്കുന്നവരോടു പറയട്ടെ – നിങ്ങൾ തനിച്ചല്ലെന്ന് അറിയുക.

എല്ലാ അമ്മമാർക്കും, അമ്മയെന്ന കർത്തവ്യം നിർവഹിക്കുന്നവർക്കും മാതൃദിനാശംസകൾ!

– ദീപ പെരുമാൾ

#മാതൃദിനം

.

.

Post Views: 63
5
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

11 Comments

  1. മിനി സുന്ദരേശൻ on July 15, 2025 1:56 AM

    സുന്ദരമായ എഴുത്ത്❤️👍

    Reply
  2. Nishiba M on July 14, 2025 12:42 PM

    മനോഹരം. ഹൃദ്യമായ അവതരണം. ശക്തമായ തീരുമാനം. 🫂

    Reply
  3. Pradeesh kv on July 14, 2025 10:20 AM

    നന്നായിട്ടുണ്ട് 👌. ക്യാൻസർ പിടിപെട്ടിരുന്ന എന്റെ അമ്മയെ മരിക്കും വരെ കുറേക്കാലം നോക്കിയതിന്റെ ഓർമകളിലേക്ക് എന്നെ കൊണ്ടുപോയി.

    Reply
  4. Seby Joseph on July 14, 2025 9:56 AM

    എഴുത്ത് നന്നായിരിക്കുന്നു… രസകരമായ അവതരണം ❤️.

    Reply
  5. Mary Josey Malayil on May 14, 2024 5:58 PM

    🙏

    Reply
    • Deepa Perumal on May 14, 2024 6:41 PM

      🙂 <3

      Reply
    • Suma Jayamohan on June 9, 2024 1:55 PM

      വളരെ ഇഷ്ടമായി❤️👌. ഇവിടുത്തെ അമ്മ കിടപ്പിലായപ്പോൾ ഞാനും വീണ്ടും അമ്മയായി. കഞ്ഞി കോരിക്കൊടുക്കുമ്പോൾ “കുറച്ചുകൂടി മക്കളേ ” എന്ന് അറിയാതെ പറഞ്ഞതിന് ആ അവശതയിലും അമ്മ കുറെ ചിരിച്ചു.
      അമ്മ വേഗം സുഖമായി വരട്ടെ🙏❤️

      Reply
      • Deepa Perumal on June 10, 2024 7:22 AM

        എന്റെ കണ്ണ് നിറഞ്ഞു, @Suma ❤️ – അങ്ങനത്തെ നിമിഷങ്ങൾ നമ്മുടെ മനസ്സിൽ എന്നും നിൽക്കും.
        അവിടുത്തെ അമ്മയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു. 🙏നന്ദി സ്നേഹം ഡിയർ !!

        Reply
    • Manju sreekumar on June 9, 2024 2:57 PM

      പ്രചോദനവും കരുത്തും തരുന്ന വാക്കുകൾ. ഒപ്പം മുന്നിലെ വഴികളിൽ കല്ലും മുള്ളും ഉണ്ടെന്ന സൂചനയും. 3-4 മാസത്തിനുള്ളിൽ അമ്മക്ക് കൂട്ടായി നില്ക്കാൻ ഞാനും പോകുകയാണ്, കുറച്ചു നാളേയ്ക്ക്. ശുഭപ്രതീക്ഷ ..

      Reply
      • Deepa Perumal on June 10, 2024 7:28 AM

        തീർച്ചയായും മഞ്ജു, ഒത്തിരി ഒത്തിരി ക്ഷമയും മനോധൈര്യവും വേണ്ടി വരുന്ന, നമ്മളെ drain ചെയ്യുന്ന ഒരു കാര്യമാണ് വയസ്സായവരെ നോക്കുക എന്നത്. അതുപോലെ തന്നെ അപ്രിതീക്ഷിതമായ സന്തോഷങ്ങളും മനഃസംതൃപ്തിയും ശാന്തിയും ലഭിക്കുന്നതുമാണ്. all the best to you ❤️ ഡിയർ !! The least we can do for them is to make them smile !

        Reply
        • Manju sreekumar on June 10, 2024 4:40 PM

          താങ്ക്യൂ ഡിയർ ദീപാ

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.