Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇതെല്ലാം കൂടി നല്ലോണം കലക്കി ഒരാളെ കിട്ടുമോ? ഇല്ലാല്ലേ 😃
ഓർമ്മകൾ ജീവിതം പ്രണയം ബന്ധങ്ങൾ വിവാഹം സിനിമ സ്ത്രീ

ഇതെല്ലാം കൂടി നല്ലോണം കലക്കി ഒരാളെ കിട്ടുമോ? ഇല്ലാല്ലേ 😃

By Pavithra UnniMay 17, 2024Updated:May 26, 20248 Comments3 Mins Read214 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈയടുത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയൊരു ചോദ്യമാണ് -സിനിമയിലെ ഒരു കഥാപാത്രത്തിനെ വിവാഹം കഴിക്കാൻ പറ്റുമെങ്കിൽ അതാരെ ആയിരിക്കും എന്നത്. പല കഥാപാത്രങ്ങളുടെ പേരുകൾ കമെന്റുകളിൽ കുമിഞ്ഞു കൂടി. പുരുഷന്മാർ കൂടുതലായി ഓൺ സ്ക്രീൻ സുന്ദരികളെ തിരഞ്ഞെടുത്തപ്പോൾ സ്ത്രീകൾ കൂടുതലും തിരഞ്ഞെടുത്തത് ചില പ്രത്യേക സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ ആണ്. അതിന്റെ ഗുട്ടൻസ് എന്താണെന്ന് എനിക്കറിയില്ല സാറെ. പകരം നമുക്ക് സ്ത്രീകൾ കൂടുതൽ കമെന്റ് നൽകി വിജയിപ്പിച്ച ചിലരെ പരിചയപ്പെടാം.

രാമന്റെ ഏദൻ തോട്ടത്തിലെ രാമൻ: ഈ രാമനെന്തൊരു രാമനാണ്! ചില സമയം മാലിനിയുടെ വഴികാട്ടി, ചില സമയം മാലിനിയുടെ കാമുകൻ, ചിയർ ലീഡർ…നിനക്ക് മുന്നിലോ പിന്നിലോ നടക്കാനല്ല കൂടെ നടക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞത് മറ്റൊരു സിനിമയിലെ കഥാപാത്രം ആണെങ്കിലും ആ ഡയലോഗ് എന്തുകൊണ്ടും യോജിക്കുക രാമനാണ്. മാലിനിമാരെ എത്ര വേണമെങ്കിലും കണ്ടുകിട്ടും. പക്ഷെ ഇത് പോലൊരു രാമൻ? നിങ്ങൾക്ക് പരിചയം ഉണ്ടോ ഇത്തരം റിയൽ ലൈഫ് രാമനെ?

96 ലെ റാം: ഉപാധികൾ ഇല്ലാതെ സ്നേഹിക്കാൻ കഴിയുമോ? റാമിന് പറ്റും. റാമിന് മാത്രമേ പറ്റൂ. അവനൊന്നും പ്രതീക്ഷിക്കുന്നില്ല ജാനുവിൽ നിന്ന്; പ്രണയം പോലും. തിരിച്ചു കിട്ടിയാലും ഇല്ലെങ്കിലും ആത്മാർത്ഥമായി ഭ്രാന്തമായി ഇങ്ങനെ ഒരാളാൽ സ്നേഹിക്കപ്പെടാൻ ആർക്കെങ്കിലും സാധിച്ചിട്ടുണ്ടോ? റാം ജാനുവിന് കൊടുക്കുന്ന ബഹുമാനം, പരിഗണന, സ്പേസ്…ഒരാളെ സ്നേഹിക്കുന്നതെങ്ങനെ എന്ന് പഠിപ്പിച്ചു കൊടുക്കാൻ പറ്റില്ല, പക്ഷെ പഠിക്കാൻ പറ്റും.

ത്രീ ഓഫ് അസ് ലെ പ്രദീപ്‌ കാമത്ത്: ഇയാൾ എന്തൊരു ഭർത്താവാടോ? ഇത്രയ്ക്ക് സുതാര്യമായൊക്കെ ബന്ധങ്ങൾ ഉണ്ടാകുമോ? സാരിക ഭാഗ്യം ചെയ്തവൾ തന്നെ.

ഒരു ചെറുപുഞ്ചിരിയിലെ കൃഷ്ണക്കുറുപ്പ്: പ്രായം ഒക്കെ ഒരു നമ്പർ അല്ലെ? പ്രേമിക്കാൻ അതൊന്നും ഒരു തടസമല്ല. അതിനൊരു ചെറു പുഞ്ചിരി സമ്മാനിച്ചാൽ പോരെ എന്ന് തെളിയിക്കുന്ന ഒരു പങ്കാളി. ഒടുവിൽ ഉണ്ണികൃഷ്ണന്റെ കയ്യിൽ ഭദ്രമാണ് ഈ കഥാപാത്രം.

അലൈപ്പായുതേയിലെ റാം: മാധവന്റെ കാർത്തിക് നല്ലൊരു കാമുകൻ ആണെങ്കിലും പങ്കാളി എന്തായിരിക്കണം എന്നതിൽ സ്കോർ ചെയ്തത് അരവിന്ദ് സ്വാമി അവതരിപ്പിച്ച ഭർത്താവ് ആണ്. ഭാര്യയ്ക്ക് ഒരു അബദ്ധം പറ്റുമ്പോൾ കുറ്റപ്പെടുത്താൻ ആർക്കും പറ്റും. പോട്ടെ,നമുക്ക് ഒരുമിച്ചു അത് പരിഹരിക്കാം എന്ന് പറയാൻ പറ്റുന്ന അരവിന്ദ് സ്വാമിമാർ ആരെങ്കിലും ഉണ്ടോടെ? ഒന്ന് പ്രത്യക്ഷപ്പെട്ടാൽ ആരാധിക്കാൻ ആയിരുന്നു.

റാസിയിലെ ഇക്ബാൽ: വിക്കി കൗശലിന്റെ ഈ പാകിസ്താനി ഭർത്താവ് കഥാപാത്രം പങ്കാളികൾക്കൊരു റോൾ മോഡൽ ആണ്. കിടപ്പറയിൽ ആയാലും ദേശസ്നേഹത്തിൽ ആയാലും സ്ത്രീക്ക് അവളുടേതായ തിരഞ്ഞെടുപ്പിന് അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ഒരുത്തൻ. ഒരു ചാരവനിതയാണ് തന്റെ ഭാര്യ എന്നറിഞ്ഞപ്പോഴും അവൾക്ക് അതിൽ അവളുടെ ശരി ഉണ്ടാകുമെന്ന് മനസിലാക്കുന്ന ഒരാൾ. എവിടെ കിട്ടും ഇതുപോലുള്ള പങ്കാളികളെ? പാകിസ്താനിലേക്ക് പോകേണ്ടി വരുമോ?

ലാപത്താ ലേഡീസിലെ ദീപക്: കാണാതായ ഫൂലിനെ തിരഞ്ഞു ദീപക് മുട്ടാത്ത വാതിലുകൾ ഇല്ല, ഓടാത്ത ഓട്ടമില്ല. ഒരുത്തൻ കാണാതായ ഭാര്യ പോയെങ്കിൽ പോട്ടെ, ഇഷ്ടം പോലെ പെണ്ണുങ്ങൾ വേറെ ഉണ്ടല്ലോ എന്ന് പറഞ്ഞു ആദ്യരാത്രി ആഘോഷിക്കാൻ പോകുന്ന ഇടത്തിലാണ് ദീപക്കിന്റെ മഹിമ നമുക്ക് മനസിലാകുക. നിഷ്കളങ്കനും സ്നേഹസമ്പന്നനുമായ ദീപക് ആരുടെയും മനം കവരും.

ആർക്കറിയാമിലെ റോയ്: ദാമ്പത്യത്തിലെ തുല്യത മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ഷറഫുദീൻ അഭിനയിച്ച ഈ റോയ്. ഭാര്യയുടെ കുഞ്ഞിനെ, അച്ഛനെ ഒക്കെ സ്വന്തമെന്ന പോലെ സ്നേഹിക്കാൻ അധികം പേർക്കൊന്നും കഴിയാറില്ല.

ഓ കെ കണ്മണിയിലെ ഗണപതി: രോഗിയായ ഭാര്യയെ കുഞ്ഞിനെ പോലെ നോക്കുന്ന ഗണപതി. ആദിയും താരയും അല്ല ഈ ചിത്രത്തിലെ റിയൽ ജോഡികൾ. അത് പ്രകാശ് രാജ് അവതരിപ്പിച്ച ഗണപതിയും മറവി രോഗിയായ ഭാര്യ ഭവാനിയുമാണ്.

ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലെ മോഹൻലാൽ, മറ്റൊരാൾ/ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ മമ്മൂട്ടി, ഉത്തരത്തിലെ സുകുമാരൻ അങ്ങനെ ലിസ്റ്റ് നീളും. നിങ്ങൾക്ക് ബാക്കി പേരുകൾ കമെന്റിൽ പറയാം.

ഇഷ്ടമില്ലാത്ത രണ്ട് കാമുകൻ/പങ്കാളികളെക്കുറിച്ച് കൂടി പറഞ്ഞിട്ട് പോകാം.

ഇന്നലെയിലെ നരേന്ദ്രൻ: ഭാര്യക്ക് ഓർമ്മയില്ല, സമ്മതിച്ചു. ഇയാൾക്ക് കണ്ണ് കാണില്ലായിരുന്നോ? ഭാര്യയെ ധർമ്മസങ്കടത്തിൽ ആക്കാതെ ഉപേക്ഷിച്ചു പോകുന്ന മഹാമനസ്കൻ അല്ല നരേന്ദ്രൻ, അയാളൊരു സ്വാർത്ഥനാണ്. മായയുടെ സ്ഥാനത്ത് അയാളുടെ മകൾ ആയിരുന്നുവെങ്കിൽ? സഹോദരി ആയിരുന്നുവെങ്കിൽ? അമ്മയായിരുന്നുവെങ്കിൽ? ഇങ്ങനെ ഉപേക്ഷിച്ചു കടന്നു കളയുമായിരുന്നോ?

സമ്മർ ഇൻ ബെത്ലെഹേമിലെ നിരഞ്ജൻ: സ്നേഹിച്ചു, പിരിഞ്ഞു. ഇനി അയാളെ ഓർത്തിരിക്കണോ ഡെന്നിസിനെ കെട്ടണോ എന്നൊക്കെ ചിന്തിക്കാനും തീരുമാനിക്കാനും കഴിവുള്ള ഒരാൾ ആണല്ലോ അഭിരാമി. അതിനിടയിൽ കൂടി ഈ താലി കെട്ടു കണ്ട് കഴുമരം ഏറാൻ ഇയാൾ ആരുവാ? പെണ്ണിന്റെ ഏജൻസി കാമുകന്റെ കയ്യിലാണോ? ഇതെന്ത് തേങ്ങ എന്ന് അന്നും ഇന്നും തോന്നുന്നുണ്ട്. നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?

ഇതിൽ നിങ്ങൾക്ക് പ്രിയപ്പെട്ട പങ്കാളികളെ കമെന്റിൽ രേഖപ്പെടുത്തൂ. ഇഷ്ടമില്ലാത്ത പങ്കാളി കഥാപാത്രങ്ങൾക്ക് പൊങ്കാലയും ആവാം.

“No real life partners were harmed in this writeup.”

©പവിത്ര ഉണ്ണി

Post Views: 24
6
Pavithra Unni

I pen my thoughts here. I am here to make a signature…

8 Comments

  1. Sunandha on May 7, 2025 10:43 AM

    നരേന്ദ്രന് എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നുകൂടി മൊതലാളി പറയണേ..😄

    Reply
  2. Neethu. V. R on May 6, 2025 6:44 PM

    👌👌മുൻപ് ഒരു തവണ വായിച്ചതാണ് 😄 വീണ്ടും വായിച്ചു കിടു എഴുത്ത് ❤️❤️

    Reply
  3. Sreedevi on May 18, 2024 11:33 AM

    മറവിയിൽ താൻ മാഞ്ഞു എന്ന് അറിഞ്ഞ് ….അവളല്ല താൻ ആണ് മറവിയിലേക്ക് മാഞ്ഞത് എന്ന് മനസ്സിലായ ശേഷമാണ് നരേന്ദ്രൻ മടങ്ങുന്നത്. അയാൾക്ക് വേണമെങ്കിൽ ആ പേഴ്‌സ് അവിടെ വെച്ച് പോകാമായിരുന്നു. അവർക്ക് കാണാൻ. മായ ആരെന്ന് മനസിലാക്കാൻ. പക്ഷേ നരേന്ദ്രൻ മായയെ ഉപേക്ഷിച്ച് പോകുകയല്ല. തന്നെ തന്നെ ഉപേക്ഷിച്ച് പോകുകയാണ്. അതിൽ കൂടുതൽ അവളെ സ്നേഹിക്കാൻ മറ്റാർക്ക് കഴിയും…..സ്നേഹം പിടിച്ചെടുത്ത് ജയിക്കേണ്ടതല്ല എന്നാണ് അയാളുടെ മതം

    Reply
    • Suma Jayamohan on May 7, 2025 7:03 AM

      എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടു പേർ കൃഷ്ണക്കുറുപ്പും നരേന്ദ്രനുമാണ്.
      നരേന്ദ്രന് ഓർമ്മയുണ്ടായിരുന്നതു കൊണ്ടാണ് അയാൾ അവളെ വിട്ടുകൊടുത്തത്. തനിക്ക് ചായയാണോ കാപ്പിയാണോ ഇഷ്ടം എന്നു പോലും അവൾക്ക്ഓ ർമ്മിക്കാനാവുന്നില്ല. അവളുടെ മനസ്സുനിറയെ ശരത് നിറഞ്ഞുനിൽക്കുകയാണ്. ഇനിയൊരിക്കലും അവൾക്കു തന്നെ സ്നേഹിക്കാനാവില്ലെന്നും താൻ ഒരു അപരിചിതൻ മാത്രമാണെന്നും മനസ്സിലാക്കിയ നരേന്ദ്രൻ ഹൃദയം മുറിയുന്ന വേദനയോടെയാണ് തിരികെപ്പോകുന്നത്. അതാണു സ്നേഹം.
      അയാൾ സ്വാർത്ഥനായിരുന്നെങ്കിൽ അവളെക്കൂടെക്കൂട്ടാൻ ആ വിവാഹ ഫോട്ടോയും സർട്ടിഫിക്കറ്റും മതി.
      എല്ലാവരും നരേന്ദ്രനെ വെറുക്കുന്നതിനു കാരണം എനിക്കു മനസ്സിലാകുന്നില്ല പവിത്ര

      Reply
  4. Shreeja R on May 17, 2024 4:32 PM

    കസ്തൂരിമാനിലെ കുഞ്ചാക്കോ ബോബൻ

    Reply
  5. Jayasree John on May 17, 2024 1:15 PM

    സോളമനില്ലാത്ത ലിസ്റ്റോ? നിഷ്കരുണം ബഹിഷ്‌ക്കരിക്കുന്നു.

    Reply
    • sabira latheefi on May 17, 2024 3:06 PM

      😆😆

      Reply
    • Pavithra Unni on May 17, 2024 4:59 PM

      😃 Solomon ന്റെ പേര് എഴുതാൻ അനുവാദം ഇല്ലല്ലോ ഈ നാട്ടിൽ വേറെ ആർക്കും.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.