Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കറുപ്പും വെളുപ്പും
അനുഭവം ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

കറുപ്പും വെളുപ്പും

By Sonu KrishnaJune 12, 2024Updated:June 24, 20243 Comments3 Mins Read53 Views
Bookmark Now
Please login to bookmark Close

No account yet? Register

കറുപ്പും വെളുപ്പും…

രണ്ട് നിറങ്ങൾ എന്നതിലും അപ്പുറത്തേക്ക് സൗന്ദര്യത്തിന്റെയും കുലീനതയുടെയും അടയാളമായാണ് മലയാളികൾ ഇവ രണ്ടിനെയും സമൂഹത്തിൽ ചേർത്ത് നിർത്തിയിരിക്കുന്നത്. അത്തരം അനുഭവങ്ങളിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്ന ഒരാളാണ് ഈ ഞാൻ. ഞാൻ വളരെ കറുത്തിരിക്കുന്ന ആളല്ലെങ്കിലും വെളുത്തിട്ടുമല്ല. എന്നാൽ എപ്പോളും എന്റെ അമ്മയുടെ വെളുപ്പിന് മുൻപിൽ എന്റെ കറുപ്പ് ഒന്നുകൂടി മുൻപിട്ട് നിന്നു. 🤪
കുട്ടിക്കാലം മുതൽ ഞാൻ കേട്ട് തഴമ്പിച്ച ഡയലോഗ് ആണ് “അയ്യോ.. ഈ കുട്ടിക്ക് അമ്മയുടെ നിറം ഒന്നും കിട്ടിയില്ലല്ലോ, കഷ്ടം ആയിപോയി ” എന്ന്. അമ്മയുടെ ബന്ധുക്കളും നാട്ടുകാരും എന്നെ കാണുമ്പോളൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഇത് പറഞ്ഞ് പോന്നു. അമ്മയുടെ അമ്മ ആണെങ്കിലോ, എന്റെ അച്ഛനും അമ്മയും സഹോദരനും അടക്കം കുടുംബത്തിൽ എല്ലാവരും നല്ല വെളുത്തവർ ആണെന്നും ഞാൻ മാത്രം ഇങ്ങനെ ആയിപോയല്ലോ എന്നും പറഞ്ഞ് എപ്പോളും പരിതപിച്ചിരുന്നു. ഞാൻ വെളുക്കാൻ വേണ്ടി എന്തെങ്കിലും എണ്ണയോ ക്രീമോ തേക്കാൻ അമ്മയെ ഉപദേശിക്കുകയും ചെയ്യുമായിരുന്നു.

എന്നാൽ അമ്മയോ അച്ഛനോ ഇത് വലിയൊരു സംഭവമായി എടുത്തിരുന്നില്ല. ഞാൻ വലുതാകുന്നത് അനുസരിച്ച് നിറം കുറവാണെങ്കിലും എന്റെ മുഖം കാണാൻ ഭംഗി ഉള്ളതാണെന്നും, നല്ല നീളവും ഉള്ളും നിറഞ്ഞ മുടിയെ പറ്റി ആരെങ്കിലും ഒക്കെ ചോദിക്കാറുണ്ടെന്നും പറഞ്ഞ് അമ്മ എന്റെ മനസ്സിൽ ആത്മവിശ്വാസം നിറക്കാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ ചെറുതിലെ ഉള്ള അനാവശ്യ താരതമ്യം കൊണ്ട് ഒരാളുടെ ആത്മവിശ്വാസം ആണ് തകർത്ത് കളയുന്നത് എന്ന് ആരും തിരിച്ചറിയാറില്ല. ഇങ്ങനെയുള്ള താരതമ്യങ്ങൾ അനിവാര്യം ആണെന്ന ധാരണയിൽ പലരും ഇതെല്ലാം മറ്റുള്ളവരോട് ഒരു മടിയും കൂടാതെ വിളിച്ചു പറയാറുണ്ട്. ആർക്കും ഒരു പ്രയോജനവും ഇല്ലെങ്കിൽ കൂടി…
ഇത്തരം വാചകങ്ങൾ പറഞ്ഞവർ മറക്കുമെങ്കിലും എന്റെ മനസിൽ എന്തോ ഒരു അരക്ഷിതാവസ്ഥ കോറിയിടുകയാണ് ഉണ്ടായത്. പിന്നീട് കൗമാരത്തിലേക്ക് എത്തിപെട്ടപ്പോളും ഒരു ഉൾവലിഞ്ഞ സ്വഭാവക്കാരി ആയിപോയത് ഈ കാര്യം കൊണ്ടാകാം എന്ന് ഇപ്പോൾ തോന്നുന്നു.

പിന്നീട് പഠനത്തിൽ മിടുക്കി ആയതിനാലോ എന്തോ ആളുകൾ എന്റെ നിറത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് കുറഞ്ഞു വന്നു. നമ്മളെ നന്നായി അറിയുന്നവരുടെ ഇടയിൽ നിറം കുറവ് പ്രശ്നം ആകാറില്ല. എന്നാൽ നമ്മുടെ വ്യക്തിത്വം തിരിച്ചറിയാത്ത ഇടങ്ങളിൽ പലപ്പോളും മാറ്റി നിർത്തപ്പെടുന്ന പോലെ തോന്നിയിട്ടുണ്ട്. പിന്നീട് സ്വയം ഒരു തിരിച്ചറിവ് ആയപ്പോൾ സ്വന്തം വ്യക്തിത്വത്തിൽ ബോധ്യം വരികയും നിറവും സൗന്ദര്യവും നോക്കി ആളുകളെ അളക്കുന്നതാണ് മോശം കാര്യം എന്നും തിരിച്ചറിയുകയും ചെയ്തു.

അങ്ങനെ അങ്ങനെ കല്യാണ ആലോചനകൾ നടക്കുവാൻ തുടങ്ങി. അവിടെ നിറം കുറവ് വലിയ പ്രശ്നം ആക്കപ്പെട്ടില്ല.ഈ കളർ കോംപ്ലക്സ് ഉള്ളത് കൊണ്ടാണാവോ എന്തോ എന്റെ സങ്കൽപ്പങ്ങളിൽ ഇരു നിറമുള്ള പുരുഷന്മാർക്ക് ആയിരുന്നു സൗന്ദര്യം തോന്നിയിരുന്നത്. വെളുത്ത നിറമുള്ള ആളെ കെട്ടുകയേ ഇല്ല എന്ന് മനസ്സിൽ വിചാരിച്ചിരുന്ന എന്നെ ഒരു വെളുത്ത ചെറുക്കന് തന്നെ വീട്ടുകാർ കെട്ടിച്ചു കൊടുത്തു. 😬 അവിടെയും താരതമ്യo. ഈ ചെക്കന് കുറച്ച് കൂടി നിറമുള്ള പെണ്ണിനെ കിട്ടുമായിരുന്നു.അതാണല്ലോ ഒരു പരമ്പരാഗത രീതി. അപ്പോളേക്കും ഈ താരതമ്യങ്ങളെ ഓർത്ത് വേദനിച്ചിരുന്ന ഞാൻ അതിനെ ലാഘവത്തോടെ എടുക്കാൻ പഠിച്ചു കഴിഞ്ഞിരുന്നു.

ഇതിനിടയിൽ പലപ്പോളും സുഹൃത്തുക്കളും സഹോദരനും ഭർത്താവും അടക്കം പലരും എന്റെ നിറത്തിനെ തമാശ രൂപേണ കളിയാക്കുവാനും മറന്നില്ല. അതെല്ലാം പാടേ മറന്നു തുടങ്ങിയ ഒരു സമയത്താണ് പിന്നെയും വേദന നിറഞ്ഞ ഒരു അനുഭവം ഉണ്ടായത്.
എന്റെ മോൾ നല്ല നിറം ഉള്ള കുട്ടി ആണ്. അവിടെയും അമ്മയെയും കുഞ്ഞിനേയും തമ്മിൽ താരതമ്യം ചെയ്യാൻ ആണ് ആളുകൾക്ക് താല്പര്യം എന്ന് എന്റെ ചിന്തയിലേ ഉണ്ടായിരുന്നില്ല. ഒരിക്കൽ ഞാൻ ഡ്രസ്സ്‌ വാങ്ങിക്കാൻ ഒരു കടയിൽ പോയപ്പോൾ കുട്ടിയോട് അവിടത്തെ സ്റ്റാഫ്‌ സംസാരിക്കുന്നത് കണ്ടു. മോൾ വളരെ സന്തോഷത്തോടെ കുറച്ച് മാറി നിന്ന് ഡ്രസ്സ്‌ നോക്കുന്ന എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് ഇതാണ് എന്റെ അമ്മ എന്ന് പറയുകയാണ്. അപ്പോൾ ആ സ്റ്റാഫ്‌ ചോദിക്കുകയാണ് “ഇതാണോ അമ്മ, കണ്ടാൽ നിന്റെ അമ്മ ആണെന്ന് പറയുകയില്ല” എന്ന്. 3 വയസായ കുട്ടിക്ക് ആ ചോദ്യത്തിന്റെ അർത്ഥം മനസിലായില്ല എങ്കിലും എന്റെ ഉള്ളിൽ എന്തൊക്കെയോ ഉരുകി വീണ അനുഭവം ആയിരുന്നു. അവർ അത് മനഃപൂർവം ചോദിച്ചതാകില്ല.

നമ്മുടെ വ്യവസ്ഥകളിൽ പെടുന്നതല്ല രണ്ട് നിറഭേദങ്ങളിൽ പെട്ട അമ്മയും മകളും എന്നതാണ് ഇത്തരം ചോദ്യങ്ങളുടെ പിന്നിലുള്ളത്. അല്ലെങ്കിലും ഒരു കൊച്ചു കുഞ്ഞിന്റെ മനസിലേക്ക് അനാവശ്യമായ ഒരു ചിന്ത ഇട്ടുകൊടുത്തിട്ട് അവർക്ക് എന്ത് പ്രയോജനം. എന്നാൽ നിറത്തിന്റെ പേരിൽ താരതമ്യം ചെയ്യുന്നവർ ഓർക്കുന്നില്ല ലോകത്തിലെ ഏറ്റവും പരിശുദ്ധമായ അമ്മ – മകൾ ബന്ധത്തിന്റെ മനോഹരിതയെ ആണ് ഇവരൊക്കെ തേജോവധം ചെയ്യുന്നതെന്ന്. ഒരു മകൾ അമ്മക്ക് ലാളിക്കാൻ ഉള്ള കുഞ്ഞിൽ നിന്ന് കൂട്ടുകാരിയും അതിനും അപ്പുറം വഴികാട്ടിയും ആയി തീരുന്നവളാണ്. അതിനിടയിൽ നിറത്തിനു എന്ത് പ്രസക്തി. ഏതായാലും കുറച്ച് കാലത്തെ ചർച്ചകളിൽ ഒതുങ്ങാതെ ഈ ചിന്താഗതികൾ അവസാനിക്കുന്നതിനായി നമുക്ക് കാത്തിരിക്കാം. അതോ എന്റെ കാര്യത്തിൽ സീസൺ 2 തുടരുമോ?😁

Post Views: 28
2
Sonu Krishna

3 Comments

  1. Shreeja R on June 17, 2024 9:15 AM

    അങ്ങനെയുണ്ട് ചില കീടങ്ങൾ.

    Reply
  2. Suma Jayamohan on June 13, 2024 9:13 AM

    പഠനത്തിലും കലകളിലും ഒക്കെ എന്നും ഒന്നാമതായിരുന്നിട്ടും നിറക്കുറവിൻ്റെ പേരിൽ എൻ്റെ മോൾക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കുട്ടിക്കാലം മുതലേ അതിനെയെല്ലാം തള്ളിക്കളയാനും bold ആയി നിൽക്കാനും അവൾ പഠിച്ചത് അതുകൊണ്ടാണ് .
    എഴുത്ത് ഇഷ്ടമായി❤️
    അഭിനന്ദനങ്ങൾ👌💐❤️

    Reply
    • Sonu Krishna on June 25, 2024 2:34 PM

      Thank u..

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.