Author: Sonu Krishna

ഈ ഭൂമിയിലെ ജീവിതം വെടിഞ്ഞ് ഏതോ ഒരു ലോകത്തേക്ക് യാത്രയായവരെ പറ്റി ഈയിടെയായി കുറച്ചധികം ചിന്തിച്ചു പോകുന്നു. ഒരിക്കലും തിരിച്ചു വരാത്ത അവരെ ഓർമകളിലൂടെ കാത്തു സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ഞാനും ഓർക്കുന്നു… ഒരിക്കലും തിരിച്ചു വരാത്ത എന്റെ അച്ഛനെയും കാലം അവശേഷിപ്പിച്ച ഒരുപാട് നിമിഷങ്ങളെയും. 2 വർഷം മുൻപ് അർബുദ രോഗബാധിതനായി അച്ഛൻ പോയത് ഇപ്പോളും ഉൾകൊള്ളുവാൻ കഴിഞ്ഞിട്ടില്ല. യാതൊരു വിധ അസുഖങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ അധ്വാനിച്ചു ജീവിച്ചിരുന്ന ഒരു മനുഷ്യൻ… പെട്ടെന്ന് ഒരു പനി വരികയും തുടർ ചികിത്സകളിൽ ഗുരുതരമായ അസുഖം ബാധിച്ചിരിക്കുന്നു എന്നും ഇനി ഒന്നും ചെയ്യാൻ ഇല്ലാത്ത വിധം രോഗം കാർന്നു തിന്ന് കഴിഞ്ഞിരിക്കുന്നു എന്നും ആദ്യം ആർക്കും വിശ്വസിക്കാൻ പറ്റിയില്ല. അച്ഛനെയും ഒന്നും അറിയിച്ചില്ല. മനസിലായി കാണുമോ എന്നും അറിയില്ല. അറിഞ്ഞാൽ തന്നെ അതാണ് വിധി എന്ന് മനസിലാക്കും എന്ന് തീർച്ച.. അതിൽ ജീവിതത്തിനോട് തന്നെ പരിഭവമോ ദേഷ്യമോ തോന്നാൻ ഇടയില്ല. കണ്ടിരിക്കുന്ന ഞങ്ങൾക്കായിരുന്നു…

Read More

കറുപ്പും വെളുപ്പും… രണ്ട് നിറങ്ങൾ എന്നതിലും അപ്പുറത്തേക്ക് സൗന്ദര്യത്തിന്റെയും കുലീനതയുടെയും അടയാളമായാണ് മലയാളികൾ ഇവ രണ്ടിനെയും സമൂഹത്തിൽ ചേർത്ത് നിർത്തിയിരിക്കുന്നത്. അത്തരം അനുഭവങ്ങളിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്ന ഒരാളാണ് ഈ ഞാൻ. ഞാൻ വളരെ കറുത്തിരിക്കുന്ന ആളല്ലെങ്കിലും വെളുത്തിട്ടുമല്ല. എന്നാൽ എപ്പോളും എന്റെ അമ്മയുടെ വെളുപ്പിന് മുൻപിൽ എന്റെ കറുപ്പ് ഒന്നുകൂടി മുൻപിട്ട് നിന്നു. 🤪 കുട്ടിക്കാലം മുതൽ ഞാൻ കേട്ട് തഴമ്പിച്ച ഡയലോഗ് ആണ് “അയ്യോ.. ഈ കുട്ടിക്ക് അമ്മയുടെ നിറം ഒന്നും കിട്ടിയില്ലല്ലോ, കഷ്ടം ആയിപോയി ” എന്ന്. അമ്മയുടെ ബന്ധുക്കളും നാട്ടുകാരും എന്നെ കാണുമ്പോളൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഇത് പറഞ്ഞ് പോന്നു. അമ്മയുടെ അമ്മ ആണെങ്കിലോ, എന്റെ അച്ഛനും അമ്മയും സഹോദരനും അടക്കം കുടുംബത്തിൽ എല്ലാവരും നല്ല വെളുത്തവർ ആണെന്നും ഞാൻ മാത്രം ഇങ്ങനെ ആയിപോയല്ലോ എന്നും പറഞ്ഞ് എപ്പോളും പരിതപിച്ചിരുന്നു. ഞാൻ വെളുക്കാൻ വേണ്ടി എന്തെങ്കിലും എണ്ണയോ ക്രീമോ തേക്കാൻ അമ്മയെ ഉപദേശിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അമ്മയോ…

Read More