Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാലം അവശേഷിപ്പിച്ച നിമിഷങ്ങൾ
ഓർമ്മകൾ ജീവിതം

കാലം അവശേഷിപ്പിച്ച നിമിഷങ്ങൾ

By Sonu KrishnaJuly 31, 2024Updated:August 5, 20246 Comments2 Mins Read150 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ ഭൂമിയിലെ ജീവിതം വെടിഞ്ഞ് ഏതോ ഒരു ലോകത്തേക്ക് യാത്രയായവരെ പറ്റി ഈയിടെയായി കുറച്ചധികം ചിന്തിച്ചു പോകുന്നു. ഒരിക്കലും തിരിച്ചു വരാത്ത അവരെ ഓർമകളിലൂടെ കാത്തു സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ഞാനും ഓർക്കുന്നു… ഒരിക്കലും തിരിച്ചു വരാത്ത എന്റെ അച്ഛനെയും കാലം അവശേഷിപ്പിച്ച ഒരുപാട് നിമിഷങ്ങളെയും.

2 വർഷം മുൻപ് അർബുദ രോഗബാധിതനായി അച്ഛൻ പോയത് ഇപ്പോളും ഉൾകൊള്ളുവാൻ കഴിഞ്ഞിട്ടില്ല. യാതൊരു വിധ അസുഖങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ അധ്വാനിച്ചു ജീവിച്ചിരുന്ന ഒരു മനുഷ്യൻ… പെട്ടെന്ന് ഒരു പനി വരികയും തുടർ ചികിത്സകളിൽ ഗുരുതരമായ അസുഖം ബാധിച്ചിരിക്കുന്നു എന്നും ഇനി ഒന്നും ചെയ്യാൻ ഇല്ലാത്ത വിധം രോഗം കാർന്നു തിന്ന് കഴിഞ്ഞിരിക്കുന്നു എന്നും ആദ്യം ആർക്കും വിശ്വസിക്കാൻ പറ്റിയില്ല. അച്ഛനെയും ഒന്നും അറിയിച്ചില്ല. മനസിലായി കാണുമോ എന്നും അറിയില്ല. അറിഞ്ഞാൽ തന്നെ അതാണ് വിധി എന്ന് മനസിലാക്കും എന്ന് തീർച്ച.. അതിൽ ജീവിതത്തിനോട് തന്നെ പരിഭവമോ ദേഷ്യമോ തോന്നാൻ ഇടയില്ല. കണ്ടിരിക്കുന്ന ഞങ്ങൾക്കായിരുന്നു എല്ലാ വേദനകളും.
ഡോക്ടർ പറഞ്ഞ കാലാവധിക്കു മുൻപേ അച്ഛൻ പോയി.

വേദനിച്ചോ? അറിയില്ല..

അതോ ഒന്നും അറിയാതെ അങ്ങ് പോയതാണോ? അറിയില്ല…

ആരോടെങ്കിലും ഒരു യാത്രാ മൊഴി പറയണം എന്ന് തോന്നിയിരുന്നോ? അറിയില്ല…

അവസാനത്തെ ശ്വാസത്തിൽ ദൈവത്തെ വിചാരിച്ചിരിക്കുമോ? അതും അറിയില്ല…

മരണ ശേഷം തല ഒരു ഭാഗത്തേക്ക്‌ തിരിച്ച് ഉറങ്ങുന്നത് പോലെ കിടക്കുന്ന അച്ഛന്റെ രൂപം മാത്രം കണ്ണിൽ നിന്ന് മായാതെ നിൽക്കുന്നു.ദൂരെ ആശുപത്രിയിൽ നിന്ന് കൊണ്ട് വരാൻ വൈകി. നിർത്താതെ മഴ പെയ്തു കൊണ്ടിരുന്ന ഒരു കർക്കിടക രാത്രി.. അന്ന് ശരീരത്തെ ചുഴിഞ്ഞു നിന്നിരുന്ന കൊടും തണുപ്പ് ഞാൻ ഇന്നോളം ഒരിക്കലും അനുഭവിച്ചിട്ടുണ്ടായില്ല. അത്രയും തണുപ്പിൽ ഉള്ളു വിറച്ചു കൊണ്ട് ഒരു 3 വയസുകാരിയുടെ പിടച്ചിലോടെ അച്ഛനെയും അമ്മയെയും കാത്ത് ഞാൻ ഇരുന്നു.. അന്ന് പ്രായം 30 ആണെങ്കിൽ കൂടി.. നമ്മൾ എത്ര വളർന്നാലും സ്വന്തം കുടുംബ ജീവിതം നയിക്കുന്നവർ ആണെങ്കിലും നമ്മുടെ ജീവനും ജീവിതവും നമുക്ക് ജന്മം തന്ന് വളർത്തി വലുതാക്കിയ മാതാപിതാക്കളിൽ ഒരു ജലരേഖ കണക്കെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നു.

അച്ഛന് ഈ ലോകത്തിൽ ആരെക്കാളും ഇഷ്ടം എന്റെ മോളെ ആയിരുന്നു.. അച്ചാച്ചന്റെ സ്നേഹ വാത്സല്യങ്ങൾ അനുഭവിക്കാൻ അവൾക്കും ഭാഗ്യമില്ല.. അവളോടൊന്നിച്ചു ഉണ്ടാകാമായിരുന്ന എത്രയോ നല്ല നിമിഷങ്ങളെ വഴിയിൽ ഉപേക്ഷിച്ചാണ് അച്ഛന് പോകേണ്ടി വന്നത്. തിരുവനന്തപുരം കോർപറേഷനിൽ നിന്ന് അയച്ചു തന്ന ഇളം പച്ച നിറമുള്ള ഒരു കടലാസിൽ ഒരു മനുഷ്യായുസിന്റെ അവസാനം രേഖപ്പെടുത്തിയിരുന്നു.എന്നാൽ ഓർമകൾക്ക് അവസാനമില്ല..

പലവിധ ആലോചനകളിൽ ദിനവും മുഴുകി ഇരിക്കുന്നതിനിടയിൽ ഒരു പകൽ മയക്കത്തിലാണ് ആ സ്വപ്നം കണ്ടത്. മങ്ങിയ മഞ്ഞ വെളിച്ചം മാത്രം ഉള്ള, എപ്പോളും തണുത്ത കാറ്റു വീശുന്ന ഒരു താഴ്‌വാരത്തിലേക്ക് ഞാൻ എത്തിപെടുന്നു. ഒറ്റപെടലിൽ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽകുമ്പോൾ അച്ഛനെ കാണുകയും രണ്ട് പേരുടെ കണ്ണുകൾ നിറയുകയും ചെയ്യുന്നു. ഒപ്പം ഹൃദയവും ഏതോ ഒരു നിർവൃതിയിൽ എത്തിച്ചേരുന്നു. പൊടുന്നനെ സ്വപ്നവും മുറിഞ്ഞു പോയി.

ഇതേ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാൻ വെറുതെ ഭാവനയിൽ കണ്ടു.. മരണ ശേഷo എല്ലാവരും ഭൂമിയുടെ അറ്റത്ത്, ഇതേ വരെ ആരും എത്തിപെട്ടിട്ടില്ലാത്ത ഒരറ്റത്ത് വളരെ നീളവും ഉയരവും ഉള്ള ഒരു വലിയ മലയുടെ താഴ്‌വാരത്തിലാണ് ഒത്തു ചേരുക. ആ വലിയ മലയാകും നമ്മുടെ ലോകത്തിൽ നിന്ന് അവരെ വേർതിരിക്കുന്നത്. നമ്മളും അവിടെ എത്തിച്ചേരുമ്പോൾ ആദ്യ കാഴ്ചയിൽ തന്നെ ഉറ്റവരെ തിരിച്ചറിയും. ഒന്നും പരസ്പരം സംസാരിക്കാതെ തന്നെ ജീവിച്ചിരിക്കുമ്പോൾ തമ്മിൽ ഉണ്ടായിരുന്ന പിണക്കങ്ങളും കലഹങ്ങളും വേദനകളും എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് മാഞ്ഞു പോവുകയും ചെയ്യും. ആ നിമിഷത്തിൽ ആയിരിക്കും ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്ന സന്തോഷത്തിലും സമാധാനത്തിലും വലുതായൊരു ശാന്തത നാം അനുഭവിക്കുക.
സങ്കൽപ്പങ്ങളിൽ നഷ്ടപ്പെട്ടു പോയവരെ ചേർത്ത് നിർത്തി ആശ്വാസം കണ്ടെത്താൻ ഉപബോധ മനസ് ഒരു പാഴ്ശ്രമം നടത്തിയതാവാം അന്നത്തെ സ്വപ്നം… ഇനി ഒരിക്കലും തിരിച്ച് വരാത്തവരെ സ്വപ്നങ്ങളിൽ എങ്കിലും കാണാൻ പറ്റുന്നതും ഒരു ഭാഗ്യം ആണല്ലോ..!

#തിരിച്ചുവരാത്തവർ

Post Views: 37
2
Sonu Krishna

6 Comments

  1. Anju Abraham on August 6, 2024 8:11 PM

    നല്ല എഴുത്ത്

    Reply
  2. anjuranjima on August 3, 2024 6:24 PM

    nannayi ezhuthi

    Reply
    • Sonu Krishna on August 5, 2024 8:03 PM

      🥰

      Reply
  3. Joyce Varghese on July 31, 2024 6:42 PM

    നല്ല ഭാവന. പിരിഞ്ഞുപോയവരെ കാണാൻ ഒരു നിമിഷം കിട്ടിയാൽ, എന്ത് നന്നായിരുന്നു 👌
    😍

    Reply
    • Sonu Krishna on July 31, 2024 9:50 PM

      😊

      Reply
    • Suma Jayamohan on August 6, 2024 7:43 PM

      തിരിച്ചു വരാത്തവർ എന്നും ഒരു നൊമ്പരം തന്നെയാണ്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.