Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാർത്തു – 4
കഥ ജീവിതം തുടർക്കഥ / സീരീസ്

കാർത്തു – 4

By Jees KaitharamJune 24, 2024Updated:July 8, 20253 Comments7 Mins Read66 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭാഗം 1 

” പ്രിയപ്പെട്ട നാട്ടുകാരെ മേപ്പാടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരളോത്സവത്തിന്റെ ഭാഗമായ ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിൽ ചെമ്പോത്തറ പ്രതിഭ ആർടസ് & സ്പോർട്സ് ക്ളബും പ്രണവം ആർട്സ് & സ്പോർട്സ് ക്ളബും ഏറ്റുമുട്ടുന്നു. ഇന്ന് വൈകീട്ട് നടക്കുന്ന ഫൈനൽ മത്സരം കാണുവാൻ എല്ലാ നല്ലവരായ കായികപ്രേമികളെയും മേപ്പാടി ഗവർമെന്റ് ഹൈസ്കൂൾ മൈതാനത്തേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. “

ചെമ്മൺ പാതയിലൂടെ പായുന്ന ജീപ്പിൽ നിന്ന് അനൗൺസ്മെന്റ് ഒഴുകി, പാടത്ത് കള പറിച്ചോണ്ടിരുന്ന പെണ്ണുങ്ങൾ തലയുയർത്തി നോക്കി ശ്രദ്ധിച്ച്
” ഓ ബോളു കളീന്റൊ ണ് ” എന്ന് പറഞ്ഞ് വീണ്ടും കണ്ടത്തിലേക്ക് കുനിഞ്ഞു. കനാലിന്റെ കരയിൽ അലക്കി വിരിച്ചിട്ട തുണികൾ കുടഞ്ഞ് കൈതണ്ടയിൽ അടുക്കി എടുത്തോണ്ടിരുന്ന കാർത്തുവും ചെമ്മണ്ണിലൂടെ പൊടി പറത്തി പാഞ്ഞ ജീപ്പിനെ ശ്രദ്ധിച്ചു അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു. പ്രതിഭ ക്ളബെന്ന് പറഞ്ഞാൽ രവി ക്യാപ്റ്റനായിട്ടുള്ള ടീമാണന്ന് അവൾക്കറിയാം. കഴിഞ്ഞ കൊല്ലവും ഫൈനലിൽ കളിച്ചത് അവൾക്ക് ഓർമയുണ്ട്. ഫൈനലിൽ ആരും ഗോളടിച്ചില്ല, രണ്ടു ടീമും തമ്മിൽ അവസാനം പെനാൾട്ടി അടിച്ചപ്പോൾ കോന്ത്രക്കണ്ണൻ മമ്മദിക്ക അടിച്ച പന്ത് പോസ്റ്റുമ്മൽ തട്ടി പോയി പ്രതിഭ തോറ്റ് !

” കളിയാവുമ്പോ ചിലപ്പോ തോൽക്കും “ന്ന് പറഞ്ഞ് ആശ്വസിപ്പിച്ച രവിയേട്ടനനോട്
“ന്നാലും ഞാം കാരണം മ്മള് തോറ്റല്ലോ രവിയെ ” ന്നും പറഞ്ഞ് കൊച്ചു കുട്ടികളെ പോലെ മമ്മദിക്ക കരഞ്ഞതും അവൾക്കോർമയുണ്ട്.

ഫൈനലിൽ തോറ്റെങ്കിലും മേപ്പാടി പഞ്ചായത്തിലെ നല്ല കളിക്കാരനുള്ള ട്രോഫി രവിയേട്ടന് കിട്ടിയതും അതും വാങ്ങി ഞെളിഞ്ഞ് തന്റെ മുന്നിൽ വന്ന് നിന്നതും പുളിമരത്തിന്റെ താഴെ വച്ച് ആ കവിളത്ത് ഒരു മുത്തം കൊടുത്ത് ഓടി പോയതും ഓർമ വന്നപ്പോൾ കാർത്തുവിന് നാണം വന്നു. അവളൊന്ന് മന്ദഹസിച്ച് ചുറ്റിലും നോക്കി. മേലെ കണ്ടത്തില് കള പറിക്കണ പെണ്ണുങ്ങൾ പരസ്പരം എന്തോ പറഞ്ഞ് ചിരിക്കണത് കേൾക്കാം. കയ്യിലിരുന്ന പുതപ്പ് ഒന്നുകൂടി കുടഞ്ഞവൾ കൈതണ്ടയിലേക്കിട്ടു, അതിനിടയിൽ ഊർന്നു പോയ നീലയിൽ വെളള പൂക്കളുള്ള ജമ്പറ് എടുത്ത് നേരെയിട്ടു ! കഴിഞ്ഞ പിറന്നാളിന് രവിയേട്ടൻ വാങ്ങി തന്ന തുണിയാണത്. തുണിയെല്ലാം കൈതണ്ടയിൽ വാരിയൊതുക്കി ഉണങ്ങാത്ത തുണികൾ ബക്കറ്റിലിട്ട് തൂക്കി പിടിച്ച് വരമ്പിലൂടെ ബാലൻസ് ചെയ്ത് കാർത്തു നടന്നു .

“ന്താ കാർത്തോ കിനാവ് കാണാ?”
” ഓള് കാണട്ടടി, ഓൾക്ക് കാണാലോ ഓൻ ആങ്കുട്ടിയല്ലെ?”
“കിനാവൊക്കെ തോനെ കണ്ടോളി, കണ്ട് കണ്ട് കണ്ടത്തില് ബീഴണ്ട അലക്കിയ തുണ്യാ കയ്യില് “
കള പറിച്ചോണ്ടിരുന്ന പെണ്ണുങ്ങൾ അത് നിർത്തി നിവർന്ന് നിന്ന് കാർത്തുവിനെ കളിയാക്കാണ്.
” കണ്ടത്തില് വീണാലും ഇപ്പോ എടുക്കാനുള്ളണ്ടല്ലോ? ഓള് വേണങ്കിലൊന്ന് വീണോട്ടടി ” മേലെ തൊടിയിലെ ഉഷേച്ചി പറയണ കേട്ട് പെണ്ണുങ്ങൾ ആർത്തുചിരിച്ചു. കാർത്തുവിന് എങ്ങനെയെങ്കിലും അവിടുന്ന് ഓടി രക്ഷപ്പെടാൻ തോന്നി.
” എന്നാ പെണ്ണെ അന്റെ കല്യാണം?” ഹാജിറ താത്തയാണ്
” കോട്ടയിലെ ഉത്സവം കഴിഞ്ഞ് ” എന്ന് പറയാൻ കാർത്തു ഒരുങ്ങുമ്പോഴെക്കും
“മ്മക്ക് വേണങ്കി ഇപ്പോ നടത്താലോ ചെക്കനും പെണ്ണും ദാ നിക്കണ് ” ചിറമേലെ മോളിച്ചേച്ചിയുടെ വാക്കുകൾ കേട്ട് കാർത്തു അമ്പരപ്പോടെ തലയുയർത്തി ചുറ്റിലും നോക്കി.
“പേടിക്കണ്ട പെണ്ണെ അന്നെ ഇന്നന്നെ പിടിച്ച് കെട്ടിക്കൂല ” ഹാജിറയുടെ മൂത്തത് പാത്തുമ്മ പറഞ്ഞത് കേട്ട് പെണ്ണുങ്ങളെല്ലാം കുലുങ്ങി ചിരിച്ചു.
” ഇങ്ങള് സുയിപ്പാക്കാണ്ടിരിക്ക് ന്ന് ഓള് പൊയ്ക്കോട്ടെ “

പെണ്ണുങ്ങളുടെ ഇളക്ക് ഇപ്പോഴൊന്നും തീരണ ലക്ഷണമില്ല. എല്ലാവരെയും നോക്കി ഒരു വിളറിയ ചിരിയും ചിരിച്ച് കാർത്തു അവിടെ നിന്ന് രക്ഷപ്പെട്ടു പുളിച്ചോട് കടന്ന് വീട്ടിലേക്കുള്ള ഒതുക്കുകൾ കയറുമ്പോൾ
“കാർത്തിക പി വി “
വിളി കേട്ട് കാർത്തു തിരിഞ്ഞു നോക്കി
” രവിയേട്ടൻ!”
കാർത്തുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു. കയ്യിൽ പോളിത്തീൻ കവറുമായി തന്റെ അടുത്തേക്ക് നടന്നടുക്കുന്ന രവിയെ അവൾ കണ്ടു അവളുടെ ഹൃദയം പെരുമ്പറ കൊട്ടി .
“യ്യ് കളി കാണാൻ വരണില്ലെ?”
പ്രതിഭ ക്ളബിന്റെ പേരെഴുതിയ ചുവന്ന ജഴിസിയിൽ രവിയെ കാണാൻ നല്ല ഭംഗിയുണ്ട് കാർത്തു അയാളെ സാകൂതം നോക്കി
“ഇയ്യെന്താ ഇങ്ങനെ നോക്കണെ? കളി കാണാൻ വരൂലെ ?”
കാർത്തു പുഞ്ചിരിച്ച് തലയാട്ടി
” പ്രാർത്ഥിക്കണം. ഞാം പോട്ടെ മേപ്പാടീന്ന് ഒരു സോക്സ് വാങ്ങിക്കണം ന്നിട്ട് വേണം ഗ്രൗണ്ടിൽ പോവാൻ “
കാർത്തു പുഞ്ചിരിയോടെ തലയാട്ടി
” ഇതെന്താ മിണ്ടൂലെ? ന്നാ ഞാൻ പോണ് “
രവി പോകാൻ തിരിഞ്ഞു
” രവിയേട്ടാ “
കാർത്തു സ്നേഹത്തോടെ വിളിച്ചു
“ങും “
രവി അവളുടെ കണ്ണുകളിൽ നോക്കി അവിടെ പ്രണയത്തിന്റെ പൂത്തിരികൾ മിന്നി മിന്നി പിടയുന്നുണ്ടായിരുന്നു.
അവന് അവളുടെ ചുവന്ന കവിളിൽ ഉമ്മ വെയ്ക്കാൻ തോന്നി
” ഓൾ ദ ബെസ്റ്റ്. പോയി ജയിച്ചു വാ ! “
കാർത്തു പറഞ്ഞു ചിരിച്ചപ്പോൾ അവളുടെ ഇടം പല്ല് അവൻ കണ്ടു.
എന്ത് ഭംഗിയാണ് അവൾ അങ്ങനെ ചിരിക്കണത് കാണാൻ !
” കളി കാണാൻ വരൂലെ ?”
“ഉം ” കാർത്തു അവന്റെ കണ്ണുകളെ നേരിടാനാവാതെ നോട്ടം മാറ്റി.
രവി പുഞ്ചിരിച്ച് തലയാട്ടി കൊണ്ട് അവളോട് യാത്ര പറഞ്ഞു. ചടുലമായ ചുവടുകളുമായി നടന്നകലുന്ന രവിയെ നോക്കി അവൾ അവിടെ തന്നെ കുറച്ചുനേരം നിന്നു “ഇനി രണ്ടാഴ്ച കൂടി ” എന്ന് മനസിൽ പറഞ്ഞ് പുഞ്ചിരിച്ച് ഒതുക്കുകൾ കയറി.

ഫൈനലിനുള്ള ടീമുകൾ ഗ്രൗണ്ടിലിറങ്ങി പ്രാക്ടീസ് തുടങ്ങിയിരിക്കുന്നു ഗ്രൗണ്ടിന് ചുറ്റിലും അങ്ങിങ്ങായി ചിതറിയ ആൾകൂട്ടങ്ങൾ രൂപപ്പെട്ട് തുടങ്ങി. കോളാമ്പി മൈക്കിൽ നിന്നും പഴയ സിനിമാഗാനത്തിന്റെ പതർച്ചയുള്ള ശബ്ദം ഒഴുകി
“ഇതേതാ ഓലെ ടീമില് പുതിയ കളിക്കാരൻ ?”
പ്രണവം ടീമിലെ കറുത്ത മൊട്ടത്തലയനെ കണ്ട്
മൊട്ടക്കണ്ടിയിലെ കൃഷ്ണൻ ചോദിച്ചു .
” ഞാൻ ചോയ്ച്ച്ക്ക്ണ് മ്മളെ ശിങ്കം സെയ്തലവിന്റെ പെങ്ങളെ മോനാത്രെ ” ടെലഫോണിൽ ജോലിയുള്ള ബാലചന്ദ്രൻ മറുപടി പറഞ്ഞു.
“അതെങ്ങന്യ ഈടെ കളിക്കാ ? ഓര് മേലെ അരപ്പറ്റല്ലെ അത് ഞമ്മള പഞ്ചായത്താ? മൈമൂന മുഹമ്മദ് സംശയം പ്രകടിപ്പിച്ചു. മുഹമ്മദുമാർ രണ്ടും മൂന്നും നാട്ടിലായപ്പോൾ തിരിച്ചറിയാൻ എളുപ്പത്തിന് നാട്ടിലെ മൈമൂനയെയും കെട്ടി വന്ന് താമസിക്കുന്ന മുഹമ്മദ് മൈമുന മുഹമ്മദ് ആയി.
“അല്ലാന്ന് ഓളെ കെട്ടിയോൻ ഉപേക്ഷിച്ചപ്പോൾ ഓള് സെയ്തലവിന്റെ ആടെക്ക് താമസം മാറ്റീക്കണ് , ആ ചെക്കൻ പന്തല്ലൂര് എറച്ചിവെട്ടാൻ നിക്കാണ് “
പളനി തന്റെ അറിവ് പങ്കു വച്ചു.
“ഈടെ റേഷൻ കാർഡിലൊക്കൊ ഓന്റെ പേരുണ്ടാവോ?”
കൃഷ്ണന്റെ സംശയം തീരണില്ല.
“പിന്നെ സെയ്തലവി ആരാ മൊതല് ?ഓന്റെ കുടിലെ കെട്ടിച്ച് വിട്ട പെണ്ണുങ്ങള് വരെ ഓന്റെ കാർഡിലുണ്ടാവും. ” നാരായണൻ കയ്യടിച്ച് ഉറപ്പിച്ച് പറഞ്ഞു.
“അല്ല ഓനെ കണ്ടിട്ട് ഒരു ലക്ഷണക്കേട്, ഓന്റെ കളി നമ്മള് കണ്ടിട്ടില്ലാലോ “
ബാലചന്ദ്രൻ സംശയിച്ചു.
” ഇങ്ങള് ബേജാറാവാണ്ടിരിക്ക്ന്ന് ഇപ്രാവശ്യം നമ്മളടിക്കും രവി ഉറപ്പ് തന്നിരിക്കണ് “
പളനി ഉറപ്പു പറഞ്ഞു.
“ഇപ്രാവശ്യം കൂട്ടി തോറ്റാൽ മനുഷ്യൻ നാണം കെടും”
മൈമൂന മുഹമ്മദ് ആശങ്കപ്പെട്ടു. പുതയണ്ണന്റെ ചായക്കടയിൽ വച്ച് പ്രണവംകാരോട് ബെറ്റ് വെച്ച് വന്നിരിക്കയാണ് നാട്ടില് എന്തിനും ഏതിനും ബെറ്റ് വെയ്ക്കുന്ന ചിലരിൽപ്പെട്ടതാണ് മൈമൂന മുഹമ്മദും കോയാക്കയും. അതിപ്പോ തെരഞ്ഞെടുപ്പാണങ്കിലും ലോകകപ്പ് ഫുട്ബോളാണങ്കിലും നാട്ടില് കാലവർഷം എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വരെയും ചായക്കടയിൽ ചർച്ചകൾ പുരോഗമിച്ച് അവസാനം പരസ്പരം വെല്ലുവിളിച്ച് ബെറ്റ് പറഞ്ഞു മേശമേൽ അടിച്ച് പിരിയും. ഇത്തവണ പ്രതിഭ തോറ്റാൽ പൊറാട്ടയും ഇറച്ചിയും വാങ്ങി കൊടുക്കാമെന്നാണ് ബെറ്റ്.

“ധർമാ നീ വലത്ത് ഭാഗത്ത് കളിക്ക്, സുപ്രാ നീ ബോളു കിട്ടിയാൽ കയ്യില് വയ്ക്കരുത് … ഗോളി ആളെ വിളിച്ച് കളിപ്പിക്കണം അനക്ക് എല്ലാരെയും കാണാൻ പറ്റും “രവി തന്റെ സഹ കളിക്കാർക്ക് നിർദ്ദേശങ്ങൾ കൊടുക്കയാണ്..
” അല്ല രവിയേ അതേതാ ഒരു മൊട്ട? ” ഗോളി റഷീദ് പ്രണവത്തിന്റെ പുതിയ കളിക്കാരനെ കണ്ണു കൊണ്ട് രവിക്ക് കാണിച്ച് കൊടുത്ത് ചോദിച്ചു.
” ഇറക്കുമതി ആണന്ന് തോന്നുന്നു ഓനെ കണ്ടിട്ട് ബാക്കായിരിക്കും കളിക്കാ “
വീപ്പ പോലെയുള്ള ശരീരം വച്ച് മൊട്ടതലയൻ ഫോർവേർഡ് കളിക്കാൻ സാധ്യതയില്ല. രാമകൃഷ്ണനും രവിയെ അനുകൂലിച്ചു. തന്നെ പറ്റി പറയുന്നത് മനസിലാക്കിയെന്ന പോലെ മൊട്ടതലയൻ അവരെ നോക്കി നിഷ്കളങ്കമായി ചിരിച്ചു.

മുന്നേറ്റത്തിൽ രവിയും ധർമനും, നടുക്ക് രാമ കൃഷ്ണനും ബാബുവും, ബാക്ക് മ്മമ്മദും മോഹനനും ഗോളിയായി റഷീദും പ്രതിഭയുടെ കളിക്കാരും മറുഭാഗത്ത് അഷ്റഫിന്റെ നേതൃത്വത്തിൽ പ്രണവം കളിക്കാരും ഇറങ്ങി. റഫറി വിസിൽ വിളിച്ചു രണ്ട് ടീമും പരസ്പരം പരിചയപ്പെടാൻ മുന്നോട്ടു വന്നു എല്ലാവരും കൈ കൊടുത്ത് ചിരിച്ചപ്പോൾ മൊട്ടത്തലയൻ രവിയുടെ കൈ പിടിച്ച് കണ്ണിറുക്കി കാണിച്ച് ” ഞാൻ സുബൈർ രവിയല്ലെ എനക്കറിയാം ” എന്ന് പരിചയപ്പെടുത്തി തിരിഞ്ഞ് പോകുമ്പോൾ രവിയെ നോക്കി ചിരിച്ച് തലയാട്ടിയത് രവിക്ക് എന്താണന്ന് മനസിലായില്ല. താൻ പേരു പറയാഞ്ഞിട്ടും അവനെങ്ങനെ മനസിലായന്ന് ആലോചിച്ച് രവി നിന്നു .

സുബൈറിന്റെ കണ്ണുകൾ കാണികൾക്കിടയിലേക്ക് നീണ്ടു ചെന്നു അവിടെ സതീശന്റെ കണ്ണുകളുമായി ഇടഞ്ഞു സതീശൻ ബീഡി പുക വട്ടത്തിൽ ഊതി ചിരിച്ചു. തലേന്ന് കോളിയാടൻ അഷ്റഫിനെ കാണാൻ സതീശൻ പോയിരുന്നു.

” ഞാനെന്താ വേണ്ടത് സതീഷേട്ടാ ങ്ങള് പറ “
അഷ്റഫ് സതീശൻ വച്ചു നീട്ടിയ പൈസയിലും സതീശന്റെ മുഖത്തും മാറി മാറി നോക്കി
“ഇതായിരം ഉറുപ്യണ്ട് അനക്ക് പൈസേന്റെ നല്ല ആവശ്യണ്ടന്ന് എനിക്കറിയാം ഇയ്യ് ഇതങ്ങോട്ട് വാങ്ങ് ന്നിട്ട് മ്മളെ സുബൈറിനെ ബാക്കായിട്ട് കളിക്കാനിറക്ക് ബാക്കി ഓൻ നോക്കിക്കോളും “
” അയിന് ഓന് കളിക്കാനൊന്നും അറിയില്ലാന്ന് “
അഷ്റഫ് അമ്പരന്നു സതീശനെ നോക്കി.
“വേണ്ട ഓൻ കളിക്കണ്ട ഒരു 10 മിനിട്ട് നേരം ഓൻ ആടെ നിക്കട്ടെ അതു കഴിഞ്ഞ് നീ ഓനെ കേറ്റിക്കോ “
സതീശൻ വ്യവസ്ഥ മുന്നോട്ട് വച്ചു.
” പത്ത് മിനുട്ടില് ഗോള് വീണാൽ പിന്നെ പണിയാവും “
അഷ്റഫിന് സ്വന്തം ടീമിനെ നല്ല പേടി ഉണ്ട് .
” അതൊക്കൊ തിരിച്ചടിക്കാൻ പറ്റുംന്ന് ഓൻ കേറുമ്പോ കൂടെ ആ രവിയും പരിക്കു പറ്റി കരയ്ക്ക് കേറും അതു പോരെ “
സതീശൻ ചോദ്യഭാവത്തിൽ അഷ്റഫിനെ നോക്കി.
രണ്ടാഴ്ച്ച പണിക്ക് പോയാൽ കിട്ടുന്ന പൈസയാണ് വച്ച് നീട്ടുന്നത് അഷ്റഫിന് രവി 10 മിനുട്ട് കഴിഞ്ഞ് കേറി പോരുമെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടു
” എന്നാലും സതീശേട്ടാ … മ്മളെ ടീമിനോട് ഞാൻ എന്ത് പറയും ? “
” യ്യ് എന്തെങ്കിലും പറഞ്ഞ് നടപടിയാക്ക് ദാ പൈസ “
ആയിരം രൂപ
അഷ്റഫിന്റെ കൈ പിടിച്ചേൽപ്പിച്ച് തോളത്ത് ഒരു തട്ടും തട്ടി സതീശൻ ഇരുട്ടിലേക്കിറങ്ങി പോയി.

കളി തുടങ്ങി , ഇരു ടീമുകളും വാശിയോടെ പരസ്പരം മുന്നേറ്റങ്ങൾ നടത്തി കളിയുടെ എട്ടാം മിനുട്ടിൽ രാമകൃഷ്ണൻ മുന്നിലേക്ക് നീട്ടിയടിച്ച പന്ത് കൈക്കലാൻ രവി ഓടി. പ്രണവം ടീമിന്റെ പെനാൾട്ടി ബോക്സിലേക്ക് പറന്നിറങ്ങിയ പന്ത് രവിയുടെ കാലുകളിൽ മുന്നിൽ പ്രണവത്തിന്റെ ബാക്ക് സുബൈർ ! അവന്റെ കണ്ണുകൾ തിളങ്ങി ഗോളിലേക്ക് പന്ത് തൊടുക്കാനൊരുങ്ങിയ രവിയെ ഓടി വന്ന സുബൈർ കാലുയർത്തി ചവുട്ടി .

എതിർ ടീം കളിക്കാരന്റെ അപ്രതീക്ഷിതമായ നീക്കം കണ്ട് രവി ഒന്നമ്പരന്നു, പിന്നെ വെട്ടിയൊഴിഞ്ഞ് ഗോളിലേക്ക് നിറയൊഴിച്ചു.
” ഗോൾ …..”
കാണികൾ ആർപ്പു വിളിച്ചു കാർത്തുവും ആൾക്കൂട്ടത്തിൽ നിന്ന് കയ്യടിച്ചു
ഇല്ല പന്ത് പോസ്റ്റിനെ ഉരുമ്മി പുറത്തേക്ക് പോയി
” ഹോ …..ശ്ശെ”
കാണികൾക്കിടയിൽ നിന്ന് മർമരമുയർന്നു. കാർത്തുവും ശ്ശൊ..ന്ന് പറഞ്ഞ് തലയിൽ കൈ വച്ചു.
രവിയാകട്ടെ താഴെ വീണു കിടക്കുന്ന സുബൈറിനെ കൈ കൊടുത്ത് എഴുന്നേൽപ്പിച്ച്
” നീയെന്താ കാട്ടണത് “
ഒരു കൈ കൊണ്ട് മൂട്ടിലെ പൊടി തട്ടി എഴുന്നേറ്റ സുബൈർ രവിയുടെ കയ്യിലെ പിടി വിട്ടില്ല പകരം അവന്റെ കണ്ണുകളിൽ നോക്കി പല്ലിളിച്ച് കാണിച്ചു
” അനതെന്താ പ്രാന്താ ” ന്ന് പറഞ്ഞ് ബലമായി സുബൈറിന്റെ കൈ വിടുവിച്ച് പന്തിന് പുറകെ ഓടി.

കളിയുടെ പതിനാറാം മിനുട്ട് പ്രതിഭ ടീമിന് വീണ്ടുമൊരു കോർണർ കിക്ക്. കിക്കെടുക്കാൻ അച്ചുതൻ തയ്യാറായി പെനാൾട്ടി ബോക്സിൽ രവിയടക്കമുള്ള കളിക്കാർ നിരന്നു. സുബൈർ രവിയുടെ അടുക്കൽ എത്തി. അച്ചുതൻ ഉയർത്തി വിട്ട പന്ത് ഹെഡ് ചെയ്യാൻ രവി ഉയർന്നു ചാടി അത് മനസിലാക്കിയ സുബൈർ രവിയെ പോസ്റ്റിന് നേരെ ആഞ്ഞു തള്ളി രവി മലന്നടിച്ചു വീണു.
” ഗോൾ …. !!! “
കാണികൾ ആർത്തു വിളിച്ചു പന്ത് വലയിൽ ! രവിയെ ലക്ഷ്യം വച്ചിറങ്ങിയ പന്ത് സുബൈറിന്റെ ദേഹത്താണ് കൊണ്ടത് അതുരുണ്ട് ഗോളിയെയും മറികടന്ന് വലയിലെത്തി.
പ്രതിഭ ടീം ഒന്നടങ്കം രവിയെ പൊതിഞ്ഞു. ഓടിയെത്തിയ ബാബു രവിയെ എഴുന്നേൽപ്പിച്ചു
” ഇല്ലടാ എനിക്കൊന്നും പറ്റിയില്ല ” വീഴ്ച്ചയിൽ ഉരഞ്ഞ കൈമുട്ട് നോക്കി രവി പറഞ്ഞു.
“ആ നായി എന്ത് കളിയാ കളിക്കുന്നെ ?” അച്ചുതൻ രോഷം കൊണ്ടു .
” സാരമില്ല വിട് “
രവി അച്ചുതനെ സമാധാനിപ്പിച്ചു.
ധർമൻ അഷ്റഫിന്റെ നേരെ ചെന്ന് വിരൽ ചൂണ്ടി
” ഇമ്മാതിരി കളിയാണങ്കി അഷ്റഫെ മ്മളെ ചെക്കൻ മാർക്ക് എന്തെങ്കിലും പറ്റിയാ അന്നെ ഞമ്മള് കളി കഴിയുമ്പോൾ ശരിക്കൊന്നു കാണും “
ധർമൻ സ്വന്തം ഹാഫിലേക്ക് നടന്നു പോയി
അഷ്റഫ് വിരണ്ടു ധർമൻ പറഞ്ഞാൽ പറഞ്ഞത് ചെയ്യും അഷ്റഫിന് അനുഭവമുണ്ട്. പണ്ട് കുറുക്കിന്റെ അവിടെ വച്ച് പണിയപാടിയിലെ ഏതോ പെൺകുട്ടിയെ വട്ടമിട്ട അഷ്റഫിന്റെ എളാപ്പാന്റെ മോൻ സക്കീറിനെ വിവാ ടാകീസിലിട്ട് തല്ലിയിട്ടുണ്ട് ധർമൻ. ചോദിക്കാൻ പോവാൻ പോലും ആരുമുണ്ടായില്ല.

അഫ്റഫ് വേഗം തന്നെ സുബൈറിനെ മാറ്റി വേറെ കളിക്കാരനെ ഇറക്കിയെങ്കിലും രവി ഒരു ഗോളു കൂടി അടിച്ച് പ്രതിഭയുടെ വിജയം ഉറപ്പിച്ചു. ആഹ്ളാദാരവങ്ങൾക്കിടയിൽ കാർത്തുവും തുള്ളി ചാടി
” ട്ട ട ട്ട ട്ട ട്ടട്ടെയ് … “
പ്രതിഭക്ക് വേണ്ടി മൈമുന മുഹമ്മദ് വിളിച്ചു
“ഹിയ്യ ഹുയ്യ പ്രതിഭ ” പ്രതിഭയുടെ ആരാധകർ ഏറ്റു വിളിച്ചു.

മികച്ച കളിക്കാരനുള്ള ട്രോഫിയും വിന്നേഴ്സ് ട്രോഫിയും ഏറ്റുവാങ്ങുന്ന രവിയെ നോക്കി കാർത്തു നിന്നു
” ടീ ” പുറകിൽ നിന്ന് പല്ലിറുമ്മുന്ന സ്വരത്തിൽ ശബ്ദം കേട്ടു കാർത്തു തിരിഞ്ഞു നോക്കി. പിന്നിൽ സതീശൻ കൂടെ പല്ലിളിച്ച് കാണിച്ച് മൊട്ടത്തലയൻ സുബൈറും
“നിന്നെ അവനെക്കൊണ്ട് തീറ്റിക്കൂലടി ” സതീശൻ വായ് തുറന്നപ്പോൾ ബീഡി മണം മുഖത്തടിച്ചു അവൾക്ക് ഓക്കാനിക്കാൻ തോന്നി. നാക്കു നീട്ടി കടിച്ച് കാണിച്ച് അവളെ അടിമുടി ഒന്ന് നോക്കി തലയാട്ടി സതീശനും സുബൈറും പോയി. കാർത്തു ചുറ്റിലും നോക്കി. ആരും ശ്രദ്ധിച്ചിട്ടില്ല എല്ലാരും ആരവത്തിലാണ് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു ഗ്രൗണ്ടിലെ ആരവം വായുവിൽ ചെമ്മണ്ണിന്റെ വലയം തീർത്തു. കയ്യിൽ ട്രോഫിയുമായി കൂട്ടുകാരുമായി തുള്ളി ചാടുന്ന രവിയുടെ ചിത്രം കാർത്തുവിന്റെ കണ്ണുകളിലെ നീർ കുമിള തടഞ്ഞപ്പോൾ അവൾ കയ്യുയർത്തി തൂത്തുകളഞ്ഞു. പിന്നെ ആർത്തു വിളിച്ചു ” പ്രതിഭ കീ ജയ്” ….
തുടരും
ജീസ് കൈതാരം

കാർത്തു – 5
Post Views: 38
2
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

3 Comments

  1. Smitha on June 24, 2024 6:07 PM

    👌

    Reply
    • Jees K on June 29, 2024 10:30 PM

      Thank you 💞

      Reply
  2. Pingback: കാർത്തു - 3 - By Jees Kaitharam - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.