Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവർ ഇനിയൊരിക്കലും വരില്ല
കഥ ജീവിതം

അവർ ഇനിയൊരിക്കലും വരില്ല

By ബീന S RAugust 2, 20242 Comments2 Mins Read34 Views
Bookmark Now
Please login to bookmark Close

No account yet? Register

എത്രനേരമായി ഈ മഴ തുടങ്ങിയിട്ട്. രാത്രി ഉറങ്ങുന്നതുവരെ മഴ ഉണ്ടായിരുന്നില്ല. എന്തോ ഒരു വലിയ ശബ്ദം കേട്ടാണ് പെട്ടന്ന് കണ്ണു തുറന്നത്. മുറിയിൽ വെളിച്ചമുണ്ട് ദാസേട്ടൻ കതകുതുറന്ന ശബ്ദം മായിരിക്കും കേട്ടത്. പുള്ളിക്കാരൻ എവിടെ എന്ന ചിന്തയോടെ ‘ദാസേട്ട’ എന്ന് വിളിച്ചുകൊണ്ടു കട്ടിലിൽ നിന്നും എഴുന്നേറ്റ് കാലുകൾ നിലത്തേക്ക് വയ്ക്കുമ്പോൾ തണുപ്പ് അരിച്ചുകയറുന്നു.

ദൈവമേ മുറിക്കകം മുഴുവൻ വെള്ളം കയറിയോ

ദാസേട്ടാ, മോനേ ഗിരി

അയ്യോ എവിടെ നിങ്ങൾ

വിളക്കുകൾ മിന്നുന്നു ഇപ്പോൾ അണയുമോ സ്വയം പറഞ്ഞുകൊണ്ട് മുട്ടോളം വെള്ളത്തിൽ വല്ല വിധേനയും മുൻവശത്തേക്ക് ചെന്നു

മുറ്റത്തും തൊടിയിലും ഒക്കെ വെള്ളം തന്നെ.

മിന്നിനിന്ന ബൾബുകൾ പെട്ടന്നണഞ്ഞു.

ഈ ഇരുട്ടിലും മഴയത്തും അവരവിടേക്ക് പോയി എന്നചിന്തയോടെ ചുവരിൽ പിടിച്ചു തപ്പിതപ്പി വീണ്ടും കട്ടിലിൽ എത്തി. ഭാഗ്യം കട്ടിലിൽ വെള്ളം എത്തിയില്ല.. മൊബൈൽ തപ്പിയെടുത്തു ഗിരിയുടെ ഫോണിൽ വിളിച്ചു. അതിൽ റിങ് ഒണ്ട് എടുക്കുന്നില്ല. ദാസേട്ടനെയും വിളിച്ചു അതിലും ബെല്ലുണ്ട് എടുക്കുന്നില്ല.ഉള്ളിൽ വല്ലാത്തൊരു ഭയം വന്നു മൂടി.

ആ ഭയം ശരീരത്തിലേക്ക് കയറാൻ തുടങ്ങി. അടുത്ത വീട്ടിലെ ജമീലതാത്തയെ വിളിക്കാം. അങ്ങനെ എത്ര പേരെവിളിച്ചു എന്നറിയില്ല ആരും ഫോൺ എടുക്കുന്നില്ല. എല്ലാപേർക്കും എന്തു പറ്റി.

മോനേ….. ഗിരി… അടിവയറ്റിൽ നിന്നും ഒരു തീഗോളം ഉരുണ്ടുവന്ന് നെഞ്ചിൽ തട്ടിനിന്നു.

മൊബൈലിന്റ വെളിച്ചത്തിൽ വെള്ളത്തിലൂടെ നടന്ന് ഗിരിയുടെ മുറിക്കുമുന്നിലെത്തി അവിടെയും വെള്ളം മുറിയിൽ അവനില്ല. അച്ഛനും മോനും കൂടി എങ്ങോട്ട് പോയി ഈ പെരുവെള്ളത്തിൽ.അവിടെ നിന്നും തിരിച്ചുനടക്കാൻ തുടങ്ങുമ്പോൾ അടുക്കളവശത്തു എന്തോ വീഴുന്ന ശബ്ദം. അങ്ങോട്ടേക്ക് പോകാൻ എന്തുകൊണ്ടോ ഭയം തോന്നി.

എന്തായാലും പഞ്ചായത്തു മെമ്പറുടെ നമ്പറിൽ ഒന്ന് വിളിച്ചുനോക്കാം എന്നുകരുതി ഫോണിൽ നിന്നും നമ്പർ തപ്പിയെടുത്തു.

അതും റിങ് ചെയ്യുന്നു മൂന്നുവട്ടം വിളിച്ചപ്പോഴാ എടുത്തത്.

ഹലോ മെമ്പറേ ഞാൻ രജനിയാ. ഇവിടെ മുഴുവൻ വെള്ളമാ. ദാസേട്ടനെയും മോനേയും ഇവിടെ കാണുന്നില്ല വെളിച്ചവുമില്ല. ഒറ്റശ്വാസത്തിൽ ഇത്രയും പറഞ്ഞപ്പോഴേക്കും കരഞ്ഞുപോയി.

ചേച്ചി വിഷമിക്കണ്ട മലയിലേവിടേയോ ഉരുൾ പൊട്ടി അതിന്റെയാ വെള്ളം. ചേച്ചി അവിടെ ഇരിക്ക് പുറത്തേക്കൊന്നും ഇറങ്ങേണ്ട, എന്നുപറഞ്ഞു മെമ്പർ കോൾ കട്ടുചെയ്ത്.

ഉരുൾ പൊട്ടാലോ ദൈവമേ ഇതെന്താ ഇങ്ങനെ. ദാസേട്ടാ… ഒരു നിലവിളി നെഞ്ചകം തകർത്തുകൊണ്ട് പുറത്തേക്ക് വന്നു.

പുലർച്ചെ ആരുടെയൊക്കയോ സഹായത്തോടെ ക്യാമ്പിൽ എത്തി. പരിചയമുള്ള ഒരുമുഖവും അവിടെ കണ്ടില്ല.

ഇന്നേക്ക് മൂന്നു ദിവസമാകുന്നു ഇവിടെയെത്തിയിട്ട്.

ദൂരെ നിന്നും മെമ്പർ നടന്നു വരുന്നത് കണ്ട് ഓടിയടുത്തുചെന്ന്, ‘അവരെ കണ്ടോ മെമ്പറേ.’

അതയാൾ കേൾക്കാത്തപോലെ..

ചേച്ചി നമുക്ക് സിറ്റി ഹോസ്പിറ്റൽ വരെ ഒന്ന് പോകാമോ. എന്തിനെന്ന് ചോദിച്ചില്ല. അവിടെ ഒണ്ടാവും തന്റെ പ്രിയപ്പെട്ടവർ എന്ന വിശ്വാസത്തോടെ അയാൾക്കൊപ്പം ഹോസ്പിറ്റലിൽ എത്തി.

ആരൊക്കെയോ വരികയും പോവുകയും ചെയ്യുന്നു. ജീവനുള്ളതും ജീവനില്ലാത്തതുമായ മനുഷ്യരെ ഏറ്റുവാങ്ങുന്നവർ. ആമ്പുലൻസിന്റ കാതടപ്പിക്കുന്ന ശബ്ദം. ഇതിനിടയിൽ ആരോ പറയുന്ന കേട്ടു ദാസനും മോനും പോയി.ബോഡി ഫ്രീസറിൽ. കാലുകൾ വിറക്കാൻ തുടങ്ങി വീഴാൻ തുടങ്ങിയപ്പോൾ ആരോ താങ്ങി. നിരത്തിവച്ച ഫ്രീസറിനുള്ളിൽ ചതഞ്ഞു പോയ തന്റെ പ്രിയപ്പെട്ടവനും പൊന്നുമോനും. ഒന്നെനോക്കിയുള്ളു പിന്നൊന്നും ഓർമയില്ല.

ഈ ക്യാമ്പിന്റ വരാന്തയിലെ തൂണിൽ ചാരിയിരുന്നു ആൾക്കൂട്ടത്തിൽ കണ്ണുകൾ കൊണ്ട് തിരയുമ്പോഴും അവരവിടില്ല അവർ ഇനിയൊരിക്കലും വരില്ല എന്ന സത്യത്തെ സ്വയം വിശ്വസിക്കാൻ വിസമ്മതിക്കുകയായിരുന്നു മനസ്സ്.

ബീന S R

#തിരിച്ചുവരാത്തവർ

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 27
1
ബീന S R

Beena@2024

2 Comments

  1. Suma Jayamohan on August 6, 2024 7:55 PM

    ഒരാഴ്ചയായി നമ്മുടെ കണ്ണുനിറച്ച അനുഭവങ്ങൾ
    നൊമ്പരക്കാഴ്ചകൾ❤️

    Reply
  2. Joyce on August 6, 2024 6:01 PM

    നോവ് പടർത്തിയ രചന.😰
    ഈ ഒരാഴ്ചക്കുള്ളിൽ എത്രപ്പേർ ഇതേ അനുഭവങ്ങളിലൂടെ കടന്നുപോയിക്കാണും…
    👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.