Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സോമരസം
കഥ ചരിത്രം / പൗരാണികശാസ്ത്രം ജീവിതം

സോമരസം

By Sreejith N UnnikrishnanAugust 6, 2024Updated:September 3, 202411 Comments11 Mins Read167 Views
Bookmark Now
Please login to bookmark Close

No account yet? Register

“കൊല്ലില്ല കട്ടായം !”

അയാളുടെ വാക്കുകൾ ഗാഭീര്യം നിറഞ്ഞതും ആ ഘോര വനത്തെ വിറപ്പിക്കുന്നതുമായിരുന്നു.

ലങ്കയിലെ സർവ്വ സൈനാധ്യപൻ രാവണൻ, ഇക്ഷ്യാകു വംശത്തിലെ രാജകുമാരനായ രാമന്റെയും പത്നി മിഥിലയിലെ രാജകുമാരി സീതയുടെയും വിശ്വസ്തനായ നാഗരാജാവ് ജഡായുവിന്റെ  ചിറകരിഞ്ഞ് സീതയെ പുഷ്പകവിമാനത്തിൽ തട്ടികൊണ്ടു പോകുന്നതിന് മുൻപ്…. കൃത്യം പറഞ്ഞാൽ ആറു മാസങ്ങൾക്ക് മുൻപ്…

-“സോമരസം എത്തിച്ചു കൊടുക്കാമെന്ന് രാജ്ഞി സീതയ്ക്ക് ഞാൻ വാക്കു കൊടുത്തതാണ്”-
– “വാക്കാണ് നാഗന് സത്യം” ;- അതു ജീവശ്വാസം പൊലെ മുറുകെ പിടിക്കുന്ന ആ നാഗരാജൻ ഘോരവനത്തിലും പതറാതെ മുന്നോട്ട് നടന്നു.
നർമ്മദ നദിയുടെ വടക്കായി എഴു നദികളുടെ നാടെന്ന് അറിയപ്പെടുന്ന സപ്ത സിന്ധുവിൽ, എല്ലാവരും ഭയക്കുകയും വെറുക്കുകയും ചെയ്യുന്ന, ഭൃഷ്ടരാക്കപ്പെട്ട വർഗ്ഗമാണ് നാഗൻമ്മാർ. അയാളുടെ വായ, കട്ടിയുള്ളതും കൂർത്തതുമായ ഒരു കൊക്കു പോലെ തള്ളി നിന്നിരുന്നു. തലമുടിയില്ലായിരുന്നുവെങ്കിലും മുഖത്ത് മുഴുവൻ മൃദുവായ രോമം ഉണ്ടായിരുന്നു. മനുഷ്യനാണെങ്കിലും അയാളെ കണ്ടാൽ കഴുകനെ പോലെ തോന്നുമായിരുന്നു.

അയാൾക്കറിയാമായിരുന്നു മഹത്തരമാണ് ആ പാനീയം. അത് ദീർഘായസ്സ് സമ്മാനിക്കുന്ന ഔഷധവുമാണ്. അതു കൊണ്ട് തന്നെ അതീവ രഹസ്യ സ്വഭാവത്തോടു കൂടിയായിരുന്നു അയാളുടെ ഓരോ ചലനവും.
സൂര്യവെളിച്ചം പോലും കടന്നു വരാൻ ശങ്കിക്കുന്ന, മാംസന്വേഷി വന്യമൃഗങ്ങളുടെ താവളം കൂടിയായിരുന്നു ആ ഘോര വനം. അത് തൈകേയി വനമായിരുന്നു
പക്ഷെ അവിടം അയാൾക്ക് മനപ്പാഠമായിരുന്നു. അവിടങ്ങളിലെ മുക്കും മൂലയും അയാൾക്ക് നല്ല വണ്ണം പഥ്യമായിരുന്നു.

പെട്ടന്ന്  നടത്തം നിർത്തി കാതോർത്തു. നീണ്ട കൊക്കുപോലെയുള്ള അയാളുടെ മൂക്ക് കൊണ്ട് അവിടെയാകെ മണത്തു. എന്തോ മനസ്സിലാക്കിയ പോലെ കണ്ണുകളരുട്ടി വികസിപ്പിച്ചു.
“ആപത്ത് ”
പച്ച ഇരുമ്പ് ചെടികളുരസിയുണ്ടാകുന്ന ഒരു തരം മണമുണ്ടായിരുന്നു അവിടെ, ആയുധ ധാരികളായ ശത്രുക്കളുണ്ടായിരിക്കണം ഇവിടങ്ങളിൽ. അയാൾ കണക്കുകൂട്ടി.
ചുറ്റുപാടൊന്നു കണ്ണോടിച്ചു.
ഇല്ല… ചുറ്റമുള്ള കാനന ചെടികളൊന്നും നശിപ്പിക്കപ്പെട്ടിട്ടില്ല. ചെടികളെല്ലാം വെട്ടിയൊതുക്കി പുതിയ പാത നിർമ്മിച്ചതിൻറെ ലക്ഷണമൊന്നും അവിടെയൊന്നും കാണാൻ കഴിയാത്തത് അയാളെ കൂടുതൽ പരിഭ്രാന്തനാക്കി.
പക്ഷെ അപ്പോഴാണ്  ശ്രദ്ധിച്ചത്, ഒന്നു രണ്ടു വൃക്ഷങ്ങളുടെ കൊമ്പുകളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു.
അയാൾ നെറ്റി ചുളിച്ചു.
“ഇതെന്താണ് രുദ്ര ഭഗവാനേ ”
പെട്ടന്ന് കുറ്റിചെടികൾ ഇളകുന്നതായി അയാൾക്ക് തോന്നി. തലമുറതലമുറമായി കൈവന്ന സോമരസമെന്ന തന്റെ ഗോത്ര രഹസ്യം പുറത്താവുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണ്.
അയാൾ തന്റെ വാൾ ഉറയിൽനിന്നൂരി.
ശബ്ദം കേട്ടിടത്തേക്ക് മെല്ലേ നടന്നു.
കാഴ്ച മറച്ചിരുന്ന ചെടികളെ തഴുകി മാറ്റി നോക്കിയപ്പോൾ..
“മഹാദേവാ ”
കാഴ്ച കണ്ട് ഇടിമിന്നലേറ്റതു പോലെ പിന്നോട്ട് മലച്ചു.
അതൊരു വിമാനമായിരുന്നു.
അതിന്റ്റെ മുകളിലുള്ള പങ്ക തിരിഞ്ഞവസാനിക്കുന്നതെയുണ്ടായിരുന്നുള്ളു.
അതിൽ നിന്ന് ഇലകളുടെ അവശിഷ്ടങ്ങൾ തെറിക്കുന്നുണ്ടായിരുന്നു.
അയാളുടെ മുഃഖത്ത് ഭയം നിഴലിച്ചിരുന്നു.
മനസ്സിൽ പിറുപിറുത്തത് പുറത്ത് കേൾക്കുന്നത് അയാളറിഞ്ഞതേയുണ്ടായിരുന്നില്ല.

“രാവണൻ…..”

പുഷ്പകവിമാനത്തെ കുറിച്ച് അയാൾ മുന്നേ കേട്ടിരുന്നു. അത് ലങ്ക രാജ്യത്തിന്റെ സർവ്വസൈനാധ്യപനായ രാവണന്റ് വാഹനമായിരുന്നു.
” മലയ പുത്ര നേതാവേ…. ജഡായു ”
പ്രതീക്ഷിച്ചതു സംഭവിച്ചു.

ലങ്കാ രാജൻ രാവണനും രണ്ടനുയായികളും അയാളുടെ അരികിലേക്ക് നടന്നു വന്നു.
രാവണനൊപ്പം ലങ്കരാജ്യത്തിന്റെ ഒന്നാം സൈന്യത്തിന്റ് തലവനും അയാളുടെ വിശ്വസ്തൻ യക്ഷകനും, പുഷ്പകവിമാന നിയന്ത്രിക്കുന്ന കജുവും ഉണ്ടായിരുന്നു.
കാത്തിരുന്ന വേട്ടയാടുന്ന വന്യമൃഗത്തിന്റെ ശൗര്യം രാവണൻറെ മുഖത്തു അയാൾ ദർശിച്ചു.
ജഡായു മലയ പുത്ര ഗോത്ര ശൈലിയിൽ രാവണനെ ശിരസ്സ് താഴ്ത്തി നമസ്കരിച്ചു.
“നീയാ അയോദ്ധ്യയിലെ നരിന്ത് പിള്ളേര് തീറ്റി പോറ്റുന്നുണ്ടല്ലേ?”
“അവൻമാർ എന്റെ പെങ്ങളുട്ടിയേ ”
രാവണൻ ക്രോധം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. അയാളുടെ തലയിൽ കൊമ്പുപോലെ രണ്ടു മുഴകൾ പ്രത്യക്ഷപ്പെട്ടു.
അത് നന്നായി വിയർത്തിട്ടുണ്ടായിരുന്നു.
അയാൾ നല്ലവണ്ണം ദേഷ്യപ്പെടുമ്പോളായിരുന്നു കൊമ്പുപോലെ മുഴകൾ പ്രത്യക്ഷപ്പെടുമായിരുന്നെന്ന് ജഡായുവിനറിയാമായിരുന്നു. അത് അയാളെ കൂടുതൽ ഭയചിക്തനാക്കി. പെട്ടന്ന് ശൂർപ്പണഖയുമായുള്ള കുമാരൻമാരുടെ യുദ്ധം അയാളൊർത്തിടത്തു.

“രാജരക്തത്തിന് പകരം ചോദിക്കും, അയോദ്ധ്യയിലെ രാജകുമാരൻ മാരുടെ ചിറകു ഞാനരിയും”

രാവണൻ ജഡായുവിനെ നേരെ തന്റെ വാളൂരി പാഞ്ഞെടുത്തു. പെട്ടന്ന് ജഡായു തന്റെ ശിരസ്സുയുർത്തുന്നതോടൊപ്പം അയാളുടെ കൈകൾ ചിറകു പോലെ രൂപാന്തരപ്പെട്ടു. രാവണന്റ് ആദ്യത്തെ വെട്ടിൽ നിന്ന് അയാൾ പറന്നുയർന്നു രക്ഷപ്പെട്ടു. ദേഷ്യം സഹിക്കാനാവാതെ രണ്ടാമതും വാളു വീശി. അപ്പോഴും ജഡായു പറന്നുയർന്ന് അതിൽ നിന്നു വേഗത്തിൽ ഒഴിഞ്ഞുമാറി. പറക്കാനുള്ള തന്റെ കഴിവിലയാൾക്ക് അതിരില്ലാത്ത ആത്മവിശ്വാസം തോന്നി. പെട്ടന്ന് ആക്രമണം നിർത്തി രാവണൻ ജഡായുവിനെ ചെരിഞ്ഞൊന്നു നോക്കി. എന്നിട്ട് ആ കാടിളക്കിയൊന്ന് അട്ടഹസിച്ചു ചിരിച്ചു. പിന്നീട് തന്റെ കൈകളെ ദ്രുത വേഗത്തിൽ ചലിപ്പിച്ച് പറന്നു ഉയർന്നു തന്നെ വെട്ടി.

ഇപ്രവശ്യം ജഡായുവിന്റ് വാളിൽ തട്ടി തീപ്പൊരി സമ്മാനിച്ചാണത് അവസാനിച്ചത്. രാവണിൽ നിന്നുണ്ടായ ആ മുന്നേറ്റം അയാളുടെ മനസ്സിന്റെ ആത്മവിശ്വാസത്തെ നിലമ്പരിശാക്കി. കൈ പിടിയിൽ നിന്നൂർന്നിറങ്ങിയ വാൾ ശരിയാക്കി ജഡായു പ്രത്യാക്രമണത്തിനു തയ്യാറെടുത്തു. ഒട്ടും സമയം കളയാനില്ലാതെ വളരെ പെട്ടന്ന് ലക്ഷ്യബോധത്തോടു കൂടി രാവണവൻ പറന്നു വെട്ടി. ജഡായുവിന്റെ കൈയ്യിൽ നിന്ന് വാൾ തെറിച്ചു പൊയി, അയാൾ മലർന്നടിച്ചു വീണു. രാവണൻ അയാൾക്കരികിലേക്ക് പറന്നിറങ്ങി. ഭൂമി കുലുങ്ങിയതായി ജഡായുവിന് തോന്നി. നിരായുധനായി അയാൾ രാവണനെ നോക്കി.

“കൊല്ലില്ല കട്ടായം !”

അയാളുടെ വാക്കുകൾ ഗാഭീര്യം നിറഞ്ഞതും ആ ഘോര വനത്തെ വിറപ്പിക്കുന്നതുമായിരുന്നു.

” അനുജന് അപ്രീതിപ്പെടുത്തുന്നതോന്നും ഞാൻ ചെയ്യില്ല ”

രാവണന്റെ അനുജൻ കുംഭകർണ്ണൻ ഒരു നാഗനായിരുന്നു. മാത്രമല്ല അദ്ദേഹം ജഡായുവിന്റെ മിത്രവുമായിരുന്നു.

“പക്ഷെ നിന്റെയീ ചിറകുകൾ ഞാൻ അരിഞ്ഞിടും ”

തനിക്കു മാത്രമുള്ള കഴിവിന് മറ്റൊരവകാശിയുണ്ടാകുന്നത് രാവണന് ഇഷ്ടമല്ലായിരുന്നു.
തന്റെ വാൾ ആകാശത്തേക്കുയർത്തി…

ജഡായു കണ്ണുകൾ ചിമ്മി ഉറക്കേ വിളിച്ചു
“രുദ്ര ഭഗവാനേ… കനിവുണ്ടാകണമേ…. ”

പെട്ടന്ന് ഒരു കൂട്ടം കുതിര കളുടെ ശീൽക്കാരവും പടയാളികളുടെ ബഹളവും അവിടയാകെ മുഴങ്ങി കേട്ടു. പന്തികേടായി എന്തോ സംഭവിക്കാൻ പോകുന്നതായി രാവണന് തോന്നി. അയാൾ ജഡായുവിൽ നിന്ന് ശ്രദ്ധ തിരിച്ച് ചുറ്റുപാടും തിരിഞ്ഞ് കണ്ണോടിച്ചു. അത് “വരോട് “ദേശത്തേ മറ്റൊരു ഗോത്ര നേതാവ് ബജംഗനും അയാളുടെ പതിനായിരക്കണക്കിനു വരുന്ന പടയാളികളുമായിരുന്നു. ആ കൂട്ടർ അവർക്ക് ചുറ്റും വളഞ്ഞു കഴിഞ്ഞിരുന്നു.

അപായം മണത്ത് കജു പെട്ടന്ന് പുഷ്പക വിമാനത്തിൽ കയറി, അത് പ്രവർത്തിക്കാൻ തുടങ്ങി. രാവണൻ യക്ഷകനെ നോക്കി കണ്ണുകൾ കൊണ്ട് ആഗ്യം കാട്ടി. ആ നോട്ടത്തിന്റ് പൊരുൾ മനസ്സിലാക്കിയെന്ന പോലെ യക്ഷകൻ ശരം വേഗം വിമാനത്തിൽ കയറി അത് പറത്തുവാൻ കജുവിനോടാജ്ഞാപിച്ചു. ഭീകരമായ ശബ്ദത്തോടു കൂടി അത് മെല്ലെ പറന്നു ഉയർന്നു. അപ്പോഴേക്കും നൂറു പടയാളികൾ രാവണനു നേരെ പാഞ്ഞടുത്തിരുന്നു. അയാൾ ദ്രുതഗതിയിൽ കൈകൾ ചലിപ്പിച്ചാട്ടി പുഷ്‌പക വിമാനം ലക്ഷ്യമാക്കി പറന്നു ഉയർന്നു. പെട്ടന്ന് വിമാനം ഒന്നു കുലുങ്ങി, യന്ത്ര തകരാറുമൂലം ഉയരുന്നതിന്റെ വേഗത കുറഞ്ഞ് അത് താഴോട്ടിറങ്ങാൻ തുടങ്ങി.
അമിതമായ ആത്മവിശ്വാസം രാവണന്റ് കണക്കുകൂട്ടലുകളെ തെറ്റിച്ചു. അളന്നു മുറിച്ചുള്ള അയാളുടെ കുതിച്ചു ചാട്ടം യന്ത്ര തകരാറുമൂലം തെറ്റി പോയി .കണ്ണുകൾ തുറിച്ചതല്ലാതെ, അയാളുടെ ഉയർന്നു പൊങ്ങലിനെ നിയന്ത്രിക്കാൻ അയാൾക്കായില്ല.
അയാളുടെ ശിരസ്സ് കറങ്ങുന്ന ഇരുമ്പ് പങ്കയ്ക്കിടയിൽ പെട്ട് കൃത്യം വിമാനത്തിനുള്ളിലേക്ക് തെറിച്ചു വീണു. ഒപ്പം ശിരസ്സ് ഛേദിച്ച അയാളുടെ ശരീരവും.
ലങ്കാ രാജാവിന്റെ തല ഉരുണ്ടുരണ്ട് കജുവിന്റെ കാൽ ചുവട്ടിൽ മുട്ടി നിന്നു.

കജു ഒരു ഞെട്ടലോടെ പിന്നോട്ട് നീങ്ങി. അന്താളിപ്പോടെ യക്ഷകൻ ആ കാഴ്ച കണ്ടു നിന്നു. എന്തു ചെയ്യണമെന്ന് ആ സൈനാധ്യപന് നിശ്ചയമുണ്ടായിരുന്നില്ല. അയാൾ കജുവിനേയും കജു യക്ഷകനെയും നോക്കി നിന്നു.
“വസുന്ധര ”
ആ ശബ്ദത്തിന് പഴയ ഗാഭീര്യ മുണ്ടായിരുന്നു.
കജു താഴോട്ട് നോക്കി.
“പ്രഭു ”
ഞെട്ടി വിറച്ച് യക്ഷകൻ വിമാനത്തിന്റ് പുറം തോടിൽ ആഞ്ഞടിച്ചു.
” വേഗം…വേഗം…”
കജു തിരിഞ്ഞ് താഴ്ന്ന ഇരുമ്പ് ദണ്ഡ്  വേഗത്തിൽ പോക്കി.

ആ വിമാനം അതീവ വേഗതയിൽ ബഹിരാകാശം പൂണ്ടു.

” ചത്തു കാണുമോ ”
കുർക്കി കുതിരപ്പുറത്തിരിക്കുന്ന ബജംഗന് അരികിൽ വന്നു ചോദിച്ചു.
“ഒരിക്കലുമില്ല അത് പ്രപഞ്ച സത്യത്തിനെതിരാണ്”
അതു കേട്ടതും ജഡായു തലയാട്ടി പറഞ്ഞു.
ആ അസുര രാജാവിനെ നിഗ്രഹിക്കാൻ കഴിയുക രാമചന്ദ്രന് മാത്രമാണ് അയാൾക്കതറിയാം.
വിശ്വാമിത്രൻ പ്രവചിച്ചതാണ്.
ആറാം വിഷ്ണുവായ പരശുരാമ പ്രഭു അവശേഷിച്ചു പോയ ഗോത്രമായ മലയ പുത്രൻമാരുടെ മുഖ്യൻ,
അദ്ദേഹത്തെ മാത്രമേ അയാൾ വിശ്വസിച്ചിരുന്നുള്ളു.
ശ്രീരാമ ചാന്ദ്രൻ ഈ ലോകത്ത് നന്മ തിരിച്ചു കൊണ്ടുവരും എന്നിട്ടദ്ദേഹം അടുത്ത വിഷ്ണുവാകും.
കാലത്തിനനുസരിച്ച് ജീവിത രീതിയിൽ മാറ്റം വരുകയും അത് കാര്യക്ഷമമല്ലാതാക്കുകയും ചെയ്യുമ്പോൾ അഴിമതിയും സ്വജനപക്ഷാന്ധതയും സമൂഹത്തിൽ നിറയും, അപ്പോൾ മെച്ചപ്പെട്ട സമൂഹ ക്രമമെന്തെന്ന് ജനങ്ങളെ പഠിപ്പിക്കുവാനായി ഒരു പുതിയ നേതാവ് മുന്നോട്ടു വരും, നന്മയുടെ സംരക്ഷകരായി കരുതപ്പെട്ട മഹാന്മാരായ ഈ നേതാക്കൾക്ക് പ്രാചീന കാലത്ത് നല്കി വന്നിരുന്ന പേരാണ് വിഷ്ണു.

അയാൾ തലയാട്ടി അത് നിഷേധിച്ചു കൊണ്ടേ യിരുന്നു.
“ഇല്ല അത് പ്രപഞ്ച സത്യത്തിനെതിരാണ്”
ബജംഗൻ ജഡായുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
ശിരസ്സു താത്തിയിരിക്കുക യാണെങ്കിലും ജഡായുവിന് അത് മനസ്സിലായി.
ഒരു ഗോത്ര തലവൻ അവരുടെ നേതാവിനെ രക്ഷിക്കേണ്ടത് കടമയായിരുന്നെങ്കിലും അയാളുടെ നോട്ടത്തിന്റെ അർത്ഥം മറ്റൊന്നായിരുന്നു.
ബജംഗനും ജഡായുവും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
സോമരസമായിരുന്നു അവരുടെ അഭിപ്രായ വ്യത്യസത്തിന്റെ മൂലകാരണം.
സോമരസം അമൂല്യമായ പാനിയ മാണെന്നും അത് ആയുസ്സ് വർദ്ധിപ്പിക്കുന്ന ഔഷധമാണെന്നുമുള്ള വിശ്വാസം പാരമ്പര്യമായി വിശ്വാസിക്കുകയും അത് കൃഷ്ണമണി പോലെ സംരക്ഷിക്കുകയും ചെയ്യുന്ന ഗോത്ര നേതാവാണ് ജഡായു എന്നാൽ ബജംഗരൻ സോമരസത്തിനെതിരായിരുന്നു.. അവ നിർമ്മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കളുടെ അവശിഷ്ടങ്ങൾ മാനവരാശിക്ക് തന്നെ ആപത്താണെന്നയാൾ വിശ്വാസിക്കുന്നു. അതു മാത്രമല്ല സോമരസം ഒരു പ്രത്യേക വിഭാഗക്കാർക്ക് മാത്രം പ്രാപ്യമാണു താനും. അക്കൂട്ടർ ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം വരില്ല താനും. വെറും ഇരുപത് ശതമാനക്കാരുടെ ദീർഘായുസ്സിനു വേണ്ടി ഭൂരിപക്ഷ ജനതയെയും അവരുടെ അടുത്ത തലമുറയേയും കൊലയ്ക്ക് കൊടുക്കുന്നതിന് ആ വിപ്ലവകാരി നഖശിതാന്തം എതിർത്തിരുന്നു.
നാഗ നേതാവിനെ രക്ഷിച്ച ഈ നീക്കത്തിലൂടെ അദ്ദേഹത്തേയും ഈ ആശയത്തിന്റെ കൂടെ നിർത്താമെന്ന് അയാൾ കണക്ക് കൂട്ടിയിരുന്നു.
ജഡായു ഒരു ജനപ്രീതിയുള്ള നേതാവായിരുന്നു എന്ന കാര്യത്തിൽ അയാൾക്ക് തർക്കമുണ്ടായിരുന്നില്ല
ബസും ഗരൻ കുർക്കിയെ നോക്കി അതു ചെയ്യാൻ നിശബദമായി ആവശ്യപ്പെട്ടു.
“നാഗരാജാവ് ജഡായു വിജയിക്കട്ടേ”
കുർക്കി ഉച്ചത്തിൽ മുദ്രവാക്ക്യം വിളിച്ചു.
മറ്റുള്ളവർ അത് എറ്റു വിളിച്ചു.
“ഗോത്ര തലവൻ ബസും ഗരൻ സിന്ദാബാദ് ”
“സോമരസം മൂർദ്ധാബാദ് ”
ജഡായു ദേഷ്യത്തോടെ കുർക്കിയെ നോക്കി
അപ്പോഴേക്കും ആ പതിനായിരകണക്കിനുള്ള പടയാളികൾ ആവേശത്തോടെ എറ്റു വിളിച്ചു.
“ഗോത്ര തലവൻ ബസും ഗരൻ സിന്ദാബാദ് ”
“സോമരസം മൂർദ്ധാബാദ് ”

**********************************************************************

പുരുഷാരവങ്ങൾക്കു നടുവിൽ, ജ്വലിക്കുന്ന അനേകം തീ നാളങ്ങളുടെ ഇടയിൽ നിന്നും പുറത്തേക്ക് കടക്കുവാൻ തുനിയുന്ന അലറുന്ന ഒരു സിംഹത്തലയുടെ രൂപം ചിത്രണം ചെയ്ത കറുത്ത പതാക കാറ്റിലാടികൊണ്ടിരുന്നു.
അത് ലങ്കാ രാജ്യത്തിന്റെ പതാകയായിരുന്നു.
രാജ്യത്തിന്റെ രാഷ്ട്ര ഭവന്റ് മുറ്റത്ത് മുഴുവൻ പ്രജകളും സംഘടിച്ചിരുന്നു. അനേകം വാദ്യോപകരണളുടെ നിലക്കാത്ത സംഗീതം കൊണ്ട് സമ്പന്നമായിരുന്നു അവിടം.
മുഴുവൻ ആളുകളും കൈകളിൽ ചെറിയ ലങ്കൻ പതാക യേന്തിയിരുന്നു.
കഴിഞ്ഞ ആറുമാസം ആരാജ്യം അനാഥമായിരുന്നെന്ന് വർക്കു തോന്നി,
തങ്ങളുടെ രാഷ്ട്ര തലവൻ രാജ്യ സുരക്ഷയ്ക്കു വേണ്ടി പല രഹസ്യ പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനു വേണ്ടിയായിരുന്നു ആ അജ്ഞാതവാസമെന്ന് അവർ ഒന്നടങ്കം വിശ്വസിച്ചു.
അല്ലെങ്കിൽ അവരെ കൊണ്ട് ആരക്കൊയോ ചേർന്ന് വിശ്വസിപ്പിച്ചിരുന്നു.
ഭരണകൂട ഭാഷയിൽ നയതന്ത്രജ്ഞർ അതിനെ തപസ്സിരിക്കുകയെന്നാണ് വിശേഷിപ്പിച്ചിരുന്നത്.
എന്നാൽ വിഭീഷകനൊഴികെ മറ്റെല്ലാം രാജ കുടുബാംഗങ്ങളും അത് വിശ്വസിച്ചിരുന്നില്ല.
അവർക്കെല്ലാം പേടിപ്പെട്ടുത്തുന്ന ആ സത്യമറിയായിരുന്നു.
ആ നേരം രാജ്യസദസ്സിനുള്ളിൽ ക്ഷണിക്കപ്പെട്ട വിശിഷ്ടാംഗങ്ങൾ മാത്രമാണ് സന്നിദ്ധരായിരുന്നത്.
ആ സമ്പന്നരാഷ്ട്രത്തിന്റ് ക്ഷണം സ്വീകരിക്കാൻ ഒട്ടുമിക്ക രാജക്കൻമാരും തിടുക്കം കാട്ടിയിരുന്നു.
സദസ്സിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മൂന്നു തട്ടുകളിലായി പ്രത്യേക ഇരിപ്പടങ്ങൾ തയ്യാറാക്കിയിരുന്നു.
ആദ്യത്തെ തട്ടിൽ വിവിധ രാജ്യത്ത് നിന്നു വന്ന രാജാക്കൻമാർക്കും അവരുടെ കുടുംബങ്ങൾക്കു വേണ്ടിയുള്ള ഇരിപ്പിടങ്ങളായിരുന്നു.
രണ്ടാമത്തെ തട്ടിൽ അവരുടെ സൈനാധ്യപൻ മാർക്കായിരുന്നു.
ലങ്കയുടെ മുന്നു സേനത്തലവൻ മാരും അവരുടെ കുടുബാംഗങ്ങളും അവിടെ സന്നിതരായിരുന്നു. മൂന്നാമത്തെ തട്ടിൽ ലങ്കയിലെ പ്രഭുക്കൻമാരും വ്യാപാരികളും രാഷ്ട്രം വിശിഷ്ട വ്യക്തികളായി ആദരിച്ചവരും കലാകാരൻമാരുമുണ്ടായിരുന്നു.
എല്ലാവരുടെയും ശ്രദ്ധ ആ രാജ സിംഹാസനത്തിലേക്കായിരുന്നു. പക്ഷെ അത് ശൂന്യമായിരുന്നു.

സിംഹാസനത്തിന് തൊട്ടു താഴെ, ഇടതു വശത്ത് പട്ടമഹിഷി മണ്ഡോദരി  ഇരിക്കുന്നുണ്ടായിരുന്നു. അവർക്കു താഴെയായിരുന്നു വീഭീഷണന്റെയും  ശൂർപ്പണകയുടെയും ഇരിപ്പിടം. വലതു വശത്തായി രാജഗുരുവും പ്രധാനമന്ത്രിയും മറ്റ് ഋഷിവര്യൻമാരും ഉണ്ടായിരുന്നു. രാജ സിംഹാസനം പോലെ അവിടെ മറ്റൊരുരിപ്പിടവും ശൂന്യമായിരുന്നു.
പെട്ടന്ന് രാജസദസിലേക്ക് ആ ചുവന്ന പരവ്വ താനിയിലൂടെ ഒരാൾ നടന്നു വന്നു.
ഭീമാകായനായ ആ മനുഷ്യൻ കൊട്ടാരസദസ്സിലെ ഒരുക്കങ്ങളെ ശ്രദ്ധിച്ച് വിലയിരുത്തിയാണ് നടക്കുന്നത്. അയാളൊരു പൊണ്ണത്തടിയനായിരുന്നു. ശരീരം മാകെ അസാധാരണമായ രോമങ്ങൾ നിറഞ്ഞതിനാൽ അയാളൊരു കരടിയെ പോലെ തോന്നിപ്പിച്ചു.
അയാൾ സദസ്സിനെ നോക്കി കൈകൂപ്പി വന്ദിച്ചു.
സാധാരണ രീതിയിൽ ലങ്ക ജയിക്കട്ടെ യെന്നു ഉറക്കെ പ്രതിജ്ഞ ചെയ്യാറുണ്ടായിരുന്നു .പക്ഷെ ഇന്ന് അതുണ്ടായില്ല. അങ്ങനെ ചെയ്യുവാൻ അയാൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ലാ എന്നു തോന്നിയിരുന്നു.
“ജേഷ്ട സഹോദരാ കുംഭകർണ്ണാ… ”
ശൂർപ്പണക സങ്കടത്തോടെ അയാൾക്കരികിലേക്കോടി അയാളെ കെട്ടി പിടിച്ചു.
അയാൾ അവളെ ആശ്വസിപ്പിച്ച് ഇരിപ്പടത്തിലേക്ക് തിരികെ പറഞ്ഞയച്ചു.
പിന്നീട് അയാൾ തിരിഞ്ഞു നോക്കി,
ഉത്തരവിനായി രണ്ട് ഭടൻമാർ കാത്തു നില്ക്കുന്നുണ്ടായിരുന്നു.
അവർ ഒരു വലിയ കസേര രാജസിംഹാസനത്തിനും മണ്ഡോദരിയുടെ ഇരിപ്പിടത്തിനും തൊട്ടു താഴെ കൊണ്ടു വെച്ചു
എതോ ഒരു വിശിഷ്ട വ്യക്തി അതിഥിയായിട്ടുണ്ടെന്ന് ആ സദസ്സിനു ബോധ്യപ്പെട്ടു.
ഒട്ടും താമസിയാതെ അവർ അതിന് നേർ സാക്ഷിയായി.
കൃത്യമായ താളബോധത്തോടു കൂടിയുള്ള നടത്തം കാരണം അവരുടെ പാദസ്വരചലനം സദസ്സിന് ഒരു ഇമ്പം സമ്മാനിച്ചു.
കാഷായ വസ്ത്രധാരിയായിരുന്നു അവർ.
രുദ്രാക്ഷം കൊണ്ടുള്ള മാല മാത്രമായിരുന്നു അവർ ആഭരണമാക്കിയിരുന്നത്.
അത് കഴുത്തിലും കൈകളിലും അണിഞ്ഞിരുന്നു.
“ഭിഷ്യുഗംരാ വസുന്തര ”
എറ്റവും പിറകുവശത്തെ തട്ടിലിരുന്ന ഒരു വൃദ്ധൻ കൈകൾ കൊണ്ട് കണ്ണുകൾക്ക് മേൽക്കുര വരുത്തി, എത്തി വലിഞ്ഞു നോക്കി തന്റെ പേരക്കുട്ടിയായ യുവാവിനോട് പറഞ്ഞു.
സദസ്സിൽ നിന്ന് പലയിടത്തു നിന്നും ആ പേര് പിറുപിറുക്കുന്നുണ്ടായിരുന്നു.
വസുന്തര സപ്ത സിന്ധുവിലെ പ്രശ്തയായ ഭിഷഗ്വരയായിരുന്നു.
പ്രഥമ നാഗരാജാവ് സാക്ഷാൽ ഗണപതിയുടെ ശസ്ത്രക്രിയയ്ക്ക് മേൽ നോട്ടം വഹിച്ചത് അവരായിരുന്നു.
അത് അവരുടെ പ്രശസ്തി, ഭാരതം മുഴുവൻ പരന്ന് പന്തലിക്കാൻ ഇടയാക്കി.
പിൽക്കാലത്ത് അവരുടെ പ്രശസ്തിയ്ക്ക് കോട്ടം തട്ടിയിരുന്നു.
അതിന് കാരണമായി അവരുടെ ശത്രുക്കൾ പറഞ്ഞ പരത്തിയിരുന്നത് അവൾഉയർന്ന സാമ്പത്തിക പ്രതിഫലം മോഹിക്കുന്നവളാണെന്നായിരുന്നു.
പക്ഷെ യഥാർത്ഥത്തിൽ ചിക്സാരീതിയിൽ അവർ പ്രകടമാക്കിയ കാർക്കശ്യമായിരുന്നു അതിനു കാരണം.അവരുടെ ആ സ്വാഭാവ സവിശേഷതയിൽ അവർക്ക് തെല്ലൊരു നീരസവുമുണ്ടായിരുന്നില്ല.
പ്രായാധിക്യവും,ചെയ്ത തീർത്ത കർമ്മങ്ങളിലുള്ള പൂർണ്ണ സംതൃപ്തിയും അവരെ സ്വയം തന്നിലേക്ക്ചുരുങ്ങുവാൻ നിർബന്ധിതയാക്കി.
പ്രശസ്തിക്കും പണത്തനു വേണ്ടി അവർ ആരെയും ഇതുവരെ സമീപിച്ചിട്ടില്ലായിരുന്നു.
പക്ഷേ ആറു മാസങ്ങൾക്ക് മുൻപുണ്ടായ ആ സംഭവം ഉറങ്ങി കടന്ന അവരെ ഉണർത്തുകയാണുണ്ടായത്.
അപകട മരണം സംഭവിച്ച് മോക്ഷപ്രാപ്തി ലഭിക്കാതെ അലഞ്ഞ് തിരിഞ്ഞ നടക്കേണ്ട ഒരു യോദ്ധാവിന്റ് ജീവൻ സംരക്ഷിക്കേണ്ടത് മഹത്തരമാണെന്നവൾ വിശ്വാസിച്ചു.
ചേതനയറ്റ ശിരസ്സിൽ നിന്ന് അവസാന ശ്വാസത്തോടൊപ്പം തന്റെ പേര് പരമാർശിച്ച കഥ കേട്ട് അവരുടെ അഭിമാനവും ആത്മവിശ്വാസവും വർദ്ധിച്ചിരുന്നു.
അതും ലങ്കാ രാജൻ രാവണനിൽ നിന്നാകുമ്പോൾ,
അതു കൊണ്ടു തന്നെ സ്വയം മറന്ന് രാവണന്റെ ശുശ്രുഷയ്ക്കു വേണ്ടി നൂതന കർമ്മ പദ്ധതികൾ അവൾ ആവിഷ്കരിച്ചിരുന്നു..
വെളിച്ചം പോലും കടന്നു വരാത്ത മുറികളാണ് അതിനു വേണ്ടി തിരഞ്ഞെടുത്തിരുന്നത്.
തന്റെ സംഘാംഗങ്ങളല്ലാതെ മറ്റൊരാളുടെയും നിഴൽ പോലും രാവണനിൽ പതിക്കുന്നതിൽ വസുന്തര വിലക്കിയിരുന്നു.പലപ്പോഴും തന്റെ പതിയെ ഒന്നു കാണുവാൻ ആ അജ്ഞാത കൊട്ടാരത്തിലെത്തി ചേരുന്ന മന്ദരയുടെ കണ്ണുനീരിനുപോലും ആ കാർക്കശ കാര്യയുടെ മനം ഇളക്കുവാൻ സാധിച്ചില്ലായിരുന്നു.
ആ സമയങ്ങളിൽ അവൾ മാംസാഹാരം കഴിക്കാതെ വൃതമെടുത്തിരുന്നു.ഒടുവിൽ നൂറ്റിയെമ്പത്തൊന്നാം ദിവസം അവൾ ലങ്കയുടെ പ്രധാനമന്ത്രിക്കൊരു കത്തയച്ചിരുന്നു.
“ഉടൻ തന്നെ കൊട്ടാര സമ്മേളനം വിളിച്ചു കുട്ടാനുള്ള തയ്യാറെടുപ്പുകൾ നടത്തുവാനായിരുന്നു ആ കത്തിന്റെ ഉള്ളടക്കം ”
അത് അക്ഷര പ്രതി അനുസരിക്കുകയായിരുന്നു രാജസഭാംഗങ്ങൾ.
ലങ്കയിലെ തോഴികൾ മുന്നേ നടന്ന് വസുന്തരയ്ക്കിരിക്കാനുള്ള ഇരിപ്പടത്തിലേയ്ക്കാനയിച്ചു.
“വന്ദനം രാജഗുരു ശുക്രാചാര്യ ”
വസന്തുര തൊഴ്തു കുമ്പിട്ടു പറഞ്ഞു.
അയാൾ കൈകൾ കാണിച്ച് അനുഗ്രഹാശിസുകൾ നല്കി.
അവൾ സദസ്സിനെ നോക്കി പുഞ്ചിരിച്ച് ഇരുപ്പിടത്തിലമർന്നിരുന്നു. അവരുടെ മു:ഖത്തേ പ്രസന്നത അവരുടെ പ്രതാപകാലത്തെ ഓർമ്മിപ്പിച്ചു.
മണ്ഡോദരി  വിഷാദ ഭാവത്തിൽ വസുന്തരയേ നോക്കി,
സാമാധാനമായിരിക്കാൻ കണ്ണുകളാൽ വസുന്തര മറുപടി നല്കി.
വസുന്തരയെ പൂർണ്ണമായി മന്ദര വിശ്വസിച്ചില്ലായിരുന്നു.
മുൻകാലങ്ങളിലെ ശസ്ത്രക്രിയകൾക്കിടയിൽ വസുന്തരയ്ക്കു പറ്റിയ കൈബധങ്ങൾ തെളിവ് സഹിതം തോഴിമാർ മന്ദരയുടെ ചെവിയിലെത്തിച്ചിരുന്നു.
അവൾ ആദി പൂണ്ട കണ്ണുകളാൽ സദസ്സിന്റ് കാവടത്തിലേക്ക് തന്നെ നോക്കി നിന്നു.
പെട്ടന്ന് പുറത്ത് ജനങ്ങളുടെ ആർപ്പുവിളികളുടെ ഉച്ചത്തിലുള്ള ശബ്ദം കേൾക്കാമായിരുന്നു.
അക്ഷാരാർത്ഥത്തിൽ ലങ്ക ഇളകി മറിഞ്ഞു.
സ്വാമി എന്ന് കൂട്ട വിളികളുണർന്നു.
അക്ഷമയോടെ ആ സദസ്സ് കൊട്ടാരത്തിന്റെ കവാടത്തിലേയ്ക്ക് കണ്ണും നട്ട് കാത്തിരിക്കുകയായിരുന്നു.
പെട്ടന്ന് നിശ്ശബദത പാലിക്കുവാനുള്ള അടയാളമായി, കൊട്ടാര വിളംബരക്കാരൻ കവാടത്തിനരികിലെ വലിയ മണിയിൽ തന്റെ കയ്യിലെ ദണ്ഡ് കൊണ്ട് ആഞ്ഞടിച്ചു.
അവിടം നിശബ്ദത പരന്നു.
“രാജാക്കന്മാരുടെ രാജാവും, ചക്രവർത്തിമാരുടെ ചക്രവർത്തിയും. ത്രിലോകങ്ങളുടെ ഭരണാധികാരിയും, ദൈവങ്ങളുടെ പ്രിയപ്പെട്ടവനുമായ രാവണ പ്രഭു ഇതാ എഴുന്നള്ളുന്നു.”
ഒരു അംഗ രക്ഷകഭടൻ സദസ്സിനു മുന്നിൽ വന്നുറക്കേ പറഞ്ഞു.
അനേകം ശംഖുകളുടെ കാതു തുളയ്ക്കുന്ന ശബ്ദം അവിടെ മുഴക്കപ്പെട്ടു.
നല്ല ഉയരമുള്ള, ശക്തരായ പതിനഞ്ചു പടയാളികൾ സദസ്സിനു മുന്നിലേക്ക് നടന്നു വന്നു. മുന്നിൽ നിന്നിരുന്ന രണ്ടു ഭടൻമാരുടെ കയ്യിൽ കൂറ്റൻ ലങ്കൻ പതാകകളുണ്ടായിരുന്നു. ഉജ്ജ്വലമായ അച്ചടക്കത്തോടെ പടയാളികൾ വരി വരിയായി നടന്നു.അവർക്കു പിന്നിൽ ഉഗ്രരൂപിയായ ആ മനുഷ്യൻ സദസ്സിലേക്ക് കടന്നു വന്നു.
ആ കാഴ്ച കണ്ട് ആ സദസ്സ് അക്ഷാരാർത്ഥത്തിൽ അമ്പരന്നു പോയി.
അന്ധാളിച്ചു കൊണ്ട് എല്ലാവരും ഒരു നിമിഷം നിശ്ശബ്ദരായി.
ചിലർ കരഞ്ഞുകൊണ്ട് പ്രഭു എന്ന് ഉറക്കെ വിളിച്ചു.
ലങ്ക അങ്ങയുടെ കൈയിൽ ഭദ്രമാണ് സ്വാമി എന്ന് സദസ്സിനുള്ളിൽ നിന്ന് ആരെക്കയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.
കോരിതരിച്ചു കൊണ്ട് ലങ്കൻ സൈന്യതലവൻമാർ ആ കാഴ്ചയെ ഒരുമിച്ച്
മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു.
ലങ്കകാർക്കിന്ന് അഭിമാനത്തിന്റ് ദിനമായിരുന്നു.
ഒരാളൊഴിച്ച്, അയാൾക്ക് ആ കാഴ്ച ഭയമാണുണ്ടാക്കിയത്.
വിഭീഷകൻ വിശ്വാസിക്കാനാവാതെ പിന്നിലോട്ട് ചലിച്ച്, ഇരിപ്പടത്തെയിളക്കി നിരാശ മറക്കാൻ വെപ്രാളപ്പെട്ടു.
ശൂർപ്പണഖ അത്ഭുതം കൂറി മുന്നോട് നീങ്ങി നിന്ന് ആ കാഴ്ച കണ്ടു.
മുന്നാം തട്ടിലെ ഇരിപ്പിടത്തിലുള്ളവർ ചിലർ കൈവിരലുകളാട്ടി “ഒന്നേ… രണ്ടേ” എന്ന് ഉറക്കേ എണ്ണുന്നുണ്ടായിരുന്നു.മറ്റു ചിലർ മന ന കണക്കു കൊണ്ട് രണ്ടു കൈകളുമുയർത്തി ആഹ്ലാദമടക്കാൻ കഴിയാതെ തുള്ളി ചാടി കൊണ്ട് പറഞ്ഞു.
” അതേ .”പത്ത്… പത്ത് ”
അതേ അയാൾക്കിപ്പോ പത്തു തലകളുണ്ടായിരുന്നു.
പത്തിനും ഒരു പോലെ മുഖഛായ യുണ്ടായിരുന്നു.
ലങ്കക്കാർക്കൊഴികെ അയാളെ കാണുമ്പോൾ അപ്പോൾ ഭയം തോന്നുമായിരുന്നു.
ശിഷ്ടം കാലം ഈ പ്രൗഡ ഗംഭീര കാഴ്ചകൾ കാണാൻ ഭാഗ്യം സിദ്ധിച്ചതിൽ ലങ്കയിലെ വൃദ്ധർ ആ നിമിഷം തന്നെ മഹാദേവനെ സ്തുതിച്ചു.
അയാൾ സിംഹാസനത്തിന്റെ പടികൾ കയറുമ്പോൾ പുഷ്പങ്ങൾ വിതറുവാനുള്ള തയ്യാറെടുപ്പുകൾ ഒരുക്കിയിരുന്നു.
സിംഹാസനത്തിനു അടുതെത്തിയപ്പോൾ അയാൾ തിരിഞ്ഞ് സദസ്സിനെ നോക്കി.
പെട്ടന്ന് മറ്റൊരു താളത്തിൽ ശംഖൊലി കേട്ടു .
കൊട്ടാര ഗായകർക്കുള്ള മുന്നറിയിപ്പായിരുന്നു അത്.
അവർ ലങ്കൻ ദേശിയ ഗാനം ആലപിച്ചു.
മറ്റുള്ളവർ എണിറ്റു നിന്ന് ശിരസ്സുകളുയർത്തി ഭയ ഭക്തിയോടെ അതിനെ ബഹുമാനിച്ചു.
ദേശിയ ഗാനാലാപനം അവസാനിച്ചതും മണ്ഡോദരി  നിറകണ്ണുകളോടെ വസുന്തരയെ നോക്കി.
വസുന്തര അവളുടെ നോട്ടത്തെ ബോധപൂർവ്വം അവഗണിച്ചു.
രാവണൻ സദ്ദസ്സിനെ നോക്കി ശിരസ്സു കുമിച്ച് വന്ദിച്ചു.മറ്റുള്ളവരും ശിരസ്സുകൾ താത്തി അയാളെ തിരികെ വന്ദിച്ചു.
” പിതാക്കൻമാരുടെയും ഗുരുക്കൻമാരുടെയും നാമത്തിൽ ഞാനണയിടുന്നു.!
രാജ രക്തം ചിന്തിയതിന് ഞാൻ അവൻമാരോട് പകരം ചോദിക്കും! ”
കുനിഞ്ഞ ശിരസ്സുയർത്തി കൊണ്ട് ശൂർപ്പണക രാവണനെ നോക്കി. അവളുടെ മുക്കിനു മുകളിൽ എതോ ഔഷധം പുരട്ടിയ പച്ച ചെടികളാൽ പൊതിഞ്ഞ് ശസ്ത്രക്രിയ നടത്തിയിരുന്നു. അവൾക്ക് സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.
അവൾ കരയുകയായിരുന്നു.
“ലങ്ക ജയിക്കട്ടെ ”
രാവണൻ ഉച്ചത്തിൽ മുഷ്ടി ചിരട്ടി അലറി.
മറ്റുള്ളവർ ഹർഷാരവത്തോടെ അതു തന്നെ എറ്റു പാടി
“ലങ്ക ജയിക്കട്ടെ ”
അതിൽ കുംഭകർണ്ണന്റ് ശബ്ദം വളരെ ഉച്ചത്തിൽ വേറിട്ട് നിന്നിരുന്നു.
ആ ഉഗ്ര രൂപിയായ രാജാവ് സ്വർണ്ണ സിംഹാസനത്തിൽ അമർന്നിരുന്നു!

പക്ഷേ കൈകിയി വനത്തിൽ നടന്ന സംഭവം പുറം ലോകത്തെത്തിയല്ല.

“ചിറകരിയാൻ വന്നവന്റെ തലതെറിച്ച കഥ”

അടുക്കള പാട്ടിലോ, അടക്കം പറച്ചിലോ കേട്ടു കണ്ടില്ല.
നിയമങ്ങളെ അന്ധമായ വിശ്വസിക്കുന്നവരായിരുന്നു മലയ പുത്രൻമാർ. ഗോത്ര തലവൻ വിശ്വാമിത്രൻ പ്രവചിച്ച പ്രപഞ്ച സത്യത്തിന് അവർ സ്വന്തം ജീവനെക്കാൾ വില കല്പിച്ചു.
അവർ ഒന്നാകെ ആ രഹസ്യത്തെ ഇരുമ്പ ഉലക്ക കൊണ്ട് മൂടി വെയ്ക്കപ്പെട്ടു.
അവരുടെ സംഘടനയുടെ ചട്ടകൂട് അത്തരത്തിലായിരുന്നു രൂപപ്പെടുത്തിയിരുന്നത്. പക്ഷെ ആ കാലയളവിൽ അവരുടെ സംഘടനാനിയമങ്ങളിൽ വിപ്ലവകരായ മാറ്റങ്ങൾ കണ്ടുതുടങ്ങിയരുന്നു.
പ്രപഞ്ച സത്യമെന്ന അവരുടെ പ്രത്യായ ശാസ്ത്ര രഹസ്യത്തെ ഇരുമ്പ ഉലക്ക കൊണ്ട് സംരഷിച്ചു സൂക്ഷിക്കാൻ സഹായിച്ച ബജംഗ പക്ഷകരോട് ഗോത്ര തലവൻ ജഡായുവിന് ഒരു പ്രിയമൊക്കെ തോന്നി തുടങ്ങിയരുന്നു.
അതുകൊണ്ട് തന്നെ അവരു സംഘടയുടെ നേതാവിനോ, അതാതു മേഖലയിലെ ഗോത്ര തലവനോ, സൈനാധ്യപൻമാർക്കോ മറ്റു ഉയർന്ന ഉദ്യോഗസ്ഥർക്കോ സോമരസം കുടിക്കുന്നതിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരുന്നു.
ശേഷിച്ച സോമരസ പണ്ഡിക ശാലകൾ അടച്ചു പൂട്ടുന്നതിന് വേണ്ടി ആ വിപ്ലവകാരി നിയമതലവൻമാരൊടായി നിരന്തരം ചർച്ചകൾ നടത്തിയിരുന്നു.
എന്തായാലും ബജംഗര അനുയായികൾ രഹസ്യമായി പറഞ്ഞിരുന്ന അടക്കം പറച്ചിലുകൾ പരസ്യമായി പൊതു നിരത്തുകളിൽ ഭയമില്ലാതെ അഭിപ്രായപ്പെടാൻ തുടങ്ങിയിരുന്നു.

“സോമരസം ആപത്താണ് !
അത് ശരീരത്തിന് ഹാനികരമാണ്!
അത് കുടിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
അതെ…യതെ.. സോമരസം ആപത്താണ്!
അത് നമ്മുടെ ശരീരത്തിനും സംഘടനക്കും ഹാനികരമാണ്!
മറ്റുള്ളവർ തലയാട്ടി സമ്മതിച്ചു .
******************************

Post Views: 27
6
Sreejith N Unnikrishnan

11 Comments

  1. Sobha Narayanasharma on August 11, 2024 4:23 PM

    കഥ വായിച്ചു. പ്രസിദ്ധ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ “Amish Tripathi”യുടെ ശിവ trilogy സീരീസ് ഉം Rama Ttilogy സീരീസ് ഉം ആയി ഈ കഥയിലെ കഥാപാത്രങ്ങൾക്കും സോമരസം, നാഗന്മാർ തുടങ്ങിയ concept കൾക്കും നല്ല സാമ്യം തോന്നുന്നല്ലോ സുഹൃത്തേ.Malayaputra ട്രൈബ് ലെ ജടായു അമിഷിന്റെ “Sita “എന്ന ബുക്ക്‌ ലെ കഥാപാത്രവുമാണ്.
    ഇതെങ്ങനെ സംഭവിച്ചു?

    Reply
    • Sreejith N Unnikrishnan on August 11, 2024 6:46 PM

      inspirited
      വായിച്ചു കഴിഞ്ഞപ്പോൾ
      വെറുത് ഇരിക്കാൻ തോന്നിയില്ല🙏

      Reply
      • Sobha Narayanasharma on August 12, 2024 12:32 PM

        Ok.

        Reply
  2. Sreeja Ajith on August 9, 2024 7:18 AM

    വേറിട്ട ശൈലി. നല്ല ബ്ലോഗ് ആണ്.lപക്ഷേ നീളം കുറച്ചു മടുപ്പിച്ചു. രണ്ടു ഭാഗങ്ങളായി കുറച്ചു കൂടി അടുക്കി ചിട്ടപ്പെടുത്താമായിരുന്നു എന്ന് തോന്നി. ഒരു അവ്യക്തത തോന്നി.

    Reply
    • Silvy on August 9, 2024 8:14 AM

      👌👌👌

      Reply
      • Divya Sreekumar on August 9, 2024 8:49 AM

        👌👌

        Reply
    • Sreejith N Unnikrishnan on August 9, 2024 11:20 AM

      ❤️🙏

      Reply
  3. Sreeja Ajith on August 9, 2024 7:13 AM

    👌👌

    Reply
  4. Joyce Varghese on August 8, 2024 7:21 AM

    വേറിട്ട എഴുത്ത്. മനോഹരം.
    അഭിനന്ദനങ്ങൾ👌👏

    Reply
    • Sreejith N Unnikrishnan on August 8, 2024 1:20 PM

      🙏❤️

      Reply
      • Neethu. V. R on August 9, 2024 6:33 AM

        👌👌

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.