Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മധുരം നിറയും അറകൾ
അനുഭവം ഓർമ്മകൾ ജീവിതം സൗഹൃദം

മധുരം നിറയും അറകൾ

By Joyce VargheseAugust 13, 2024Updated:September 6, 202428 Comments5 Mins Read318 Views
Bookmark Now
Please login to bookmark Close

No account yet? Register

കൂട്ട്, മനസ്സിന് സന്തോഷം നൽകുന്നതെല്ലാം എനിക്ക് നല്ല കൂട്ടാണ്.

സിനിമയുടെ ദൃശ്യഭംഗിയും വായനയിൽ വാക്കുകൾ വരച്ചിട്ട സങ്കൽപ്പലോകവും എനിക്കു മുമ്പിൽ ഞാനിതുവരെ കാണാത്ത അറിയാത്ത മായാലോകം തുറന്നിടും. ഞാൻ ഇതു രണ്ടിനോടും നന്നായി കൂട്ടുകൂടും.

യാത്രകൾ ജീവിതത്തിൽ നിറക്കുന്ന പുതുമ വിവരിക്കാൻ ആവില്ലല്ലോ. അപരിചിതമായ ഇടങ്ങളിലെ ഓരോ കാഴ്ചയും കൗതുകമാണ്. അതിനാൽ യാത്രകളോട് കൂട്ടുകൂടാനും എനിക്ക് പെരുത്തിഷ്ടം.

നല്ലൊരു പാട്ടുകേൾക്കുമ്പോൾ രാഗതാളങ്ങളുടെ അതുല്യമായ സംഗീതസമന്വയം കർണ്ണപുടങ്ങൾ തഴുകി ഹൃദയത്തിൽ വിരുന്നെത്തുന്ന മൃദുമന്ത്രണമാണ്. മാനസിക പിരിമുറുക്കം കുറക്കാനുള്ള എന്റെ ദിവ്യഔഷധം.

വീടിന്റെ ചുറ്റുമുള്ള കുഞ്ഞൻ പൂന്തോട്ടത്തിലും പച്ചപ്പുള്ള പുൽത്തകിടിയിലും നിൽക്കുമ്പോൾ വീശുന്ന ചെറുക്കാറ്റുപ്പോലും എനിക്കു നൽകുന്ന ഉന്മേഷം ചെറുതല്ല.

ഇതെല്ലാം ഒരു തരത്തിൽ എനിക്ക് കൂട്ടാകുന്നുണ്ടെങ്കിലും മനുഷ്യരോടുള്ള
സൗഹൃദം അതിനെയെല്ലാം വകഞ്ഞുമാറ്റി കുതിച്ചു മുന്നേറും. അതെ, സൗഹൃദം ആഗ്രഹിക്കാത്തവർ ആരുണ്ട്? ഇല്ലെങ്കിൽ അവർ സമൂഹജീവികൾ ആയിരിക്കില്ല എന്നു ഞാൻ കരുതും.

മനുഷ്യരെ പോലെ തന്നെ മൃഗങ്ങളിലും പക്ഷികളിലും സൗഹൃദം ശക്തമായ് കാണപ്പെടാറുണ്ട്. കൂട്ടത്തിൽ ഒന്നിനു മുറിവ് പറ്റുമ്പോൾ, പറന്നു വന്നു ആർത്തുകരയുന്ന പക്ഷിക്കൂട്ടങ്ങളെ കണ്ടിട്ടില്ലേ?

വേട്ടകാരന്റെ വാരിക്കുഴിയിൽ വീണ കൂട്ടുകാരനെ രക്ഷിക്കാൻ  കുഴിക്കു ചുറ്റുമുള്ള മണ്ണ് മെല്ലെ ഇടിച്ചിറക്കുന്ന ആനക്കൂട്ടത്തിന്റെ ചിത്രങ്ങൾ കാണിക്കുന്നതും അതു തന്നെ.

യുദ്ധഭൂമിയിൽ അവസാനശ്വാസത്തിനായി പിടയുന്ന സൈനികനു ബാക്ക്പാക്കിലെ വെള്ളകുപ്പിയിൽ നിന്നും ശേഷിച്ച അവസാന തുള്ളി വെള്ളമൊഴിച്ചു കൊടുക്കുന്ന രംഗം, സിനിമയിൽ കണ്ടു മറക്കേണ്ട ഒന്നല്ല. മരണം തൊട്ടരികിൽ എന്നറിഞ്ഞിട്ടും സ്നേഹിതനെ ചേർത്തുപ്പിടിക്കുന്ന കരുതൽ, സൗഹൃദം എത്രയോ തീവ്രമായ വികാരമാണെന്ന് നമ്മെ അനുനിമിഷം ഓർമ്മപ്പെടുത്തുന്നു.

നമ്മുടെ ജീവിതസാഹചര്യങ്ങൾ മാറുന്ന അനുസരിച്ചു നമ്മൾ ഇടപെടുന്നവരും മാറും, അപ്പോൾ പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. അപ്പോഴും ഉള്ളിന്റെ ഉള്ളിൽ മുൻപുള്ള സൗഹൃദങ്ങൾ പല അറകളിൽ ആയി ഒതുക്കിവെക്കപ്പെടുന്നു. ചില അറകൾ ഇടക്കിടെ തുറന്നു പൊടിതട്ടും. അപ്പോൾ മനസ്സിൽ നിറയുന്ന ആഹ്ലാദം. അതിനു പകരം വെക്കാൻ മറ്റൊന്നില്ല.

ബാല്യത്തിൽ, തൊടിയിൽ പാറുന്ന തുമ്പികളും പൂക്കളിൽ ഉമ്മവെക്കുന്ന ചിത്രശലഭവും നീളൻ കൊക്കുകൊണ്ട് തേൻ കുടിച്ചു ചിലക്കുന്ന കിളികളുമായിരുന്നു പകൽ  കൂട്ടുകാർ. അവരോടൊക്കെ സംസാരിച്ചു നടന്നിരുന്ന   നാലുവയസ്സുകാരി . രാത്രി ആകാശത്തിലെ നക്ഷത്രങ്ങൾ നോക്കി, “നിങ്ങൾ ചില ദിവസം എവിടെ പോയി ഒളിക്കുന്നു?”, എന്ന ചോദ്യത്തിന് കൺചിമ്മി ഉത്തരം അറിയില്ല എന്നു പറഞ്ഞിരുന്ന എന്റെ നക്ഷത്രകൂട്ടുകാർ. എന്നാൽ ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നാലോ? അതിന് ആകാശത്തു നിങ്ങളുടെ അടുത്തു എത്തിപ്പെടാൻ ഞാൻ എത്ര കോണി വെക്കണം? എനിക്ക് അവരോടു പറയാനും ചോദിക്കാനും ഒത്തിരി കഥകളും ചോദ്യങ്ങളും ഉണ്ടായിരുന്നു. ഒരു നാലുവയസ്സുകാരിയുടെ പ്രശ്നങ്ങൾ കാര്യമാക്കാത്ത മുതിർന്നവർ ഇന്നും അന്നും കുട്ടികൾക്ക് ‘വിചിത്രസ്വഭാവികൾ’ ആണല്ലോ.

പൂക്കളിൽ നിന്നും പൂക്കളിലേക്കു പാറുന്ന പൂമ്പാറ്റകളും പാടത്തിനു മുകളിൽ പാറുന്ന തുമ്പികളും ധാരാളം ഞങ്ങളുടെ വിരലുകളിൽ ഒതുങ്ങുമെങ്കിലും വാലിനറ്റത്തു കടുത്ത ചുവപ്പു നിറമുള്ള തുമ്പികളെ പിടിക്കാൻ കഴിയുന്നത് അപൂർവ്വമായിരുന്നു. ചുവുപ്പുവാലൻ കല്ലൻ തുമ്പികളെ കൈയിൽ കിട്ടുമ്പോൾ, ഞാനും കളിക്കാൻ കൂട്ടുവരുന്ന അയല്പക്കത്തെ കുട്ടികളും സമയം പങ്കിട്ടു കുറച്ചു നേരം വീതം ആ തുമ്പിയെ കെട്ടിയ നൂലിൽ പിടിച്ചു അതിനെ പറത്തികളിക്കും ചെറുപ്രായത്തിൽ തന്നെ സൗഹൃദം തഴച്ചു വളരുന്നത് പങ്കുവെക്കലിന്റെ വളക്കൂറുള്ള മണ്ണിൽ ആണെന്ന് ആ കൊച്ചുകുട്ടികൾ എങ്ങനെ മനസ്സിലാക്കിയെന്ന്, എന്നെ ഇന്നും വിസ്മയിപ്പിക്കുന്നു.

ആ കുട്ടിലോകം എന്റെ ചുറ്റും വളർന്നു പ്രൈമറി ക്ലാസുകളിൽ ചാമ്പക്കയും നെല്ലിക്കയും ലൂവിക്കയും പങ്കുവെക്കുന്ന കൊടുക്കൽ വാങ്ങൽ സൗഹൃദങ്ങളിലെത്തി. പകരം കേട്ടെഴുത്തിന് (dictation ) സ്ലേറ്റ് കാണിച്ചുകൊടുത്തു കോപ്പിയടിച്ചോളാൻ അനുവാദം കൊടുത്തു ഉപകാരസ്മരണ കാണിക്കുന്ന എനിക്കാണോ കൂട്ടുകാർക്ക് പഞ്ഞം? കോൺവെൻറ് സ്കൂളിലെ കന്യാസ്‌ത്രീ ടീച്ചറുടെ കണ്ണുവെട്ടിച്ചു കൂട്ടുകാരന് കോപ്പിയടിക്കാൻ ഒത്താശ ചെയ്യുന്നതും അന്നത്തെ ഇന്റർവെൽ സമയത്തു പള്ളിയിലേക്ക് ഓടിപ്പോയി, ഭൂഗോളം കൈയിൽ പിടിച്ചു നിൽക്കുന്ന ഉണ്ണീശോയോട്, അവനു സിസ്റ്ററുടെ ചൂരലടി കിട്ടാതിരിക്കാനാണ് കോപ്പിയടിക്കാൻ സഹായിച്ചത് എന്നു പാതിസത്യം പറഞ്ഞു, പിഴ ചൊല്ലുന്നതും പതിവായിരുന്നു.
‘അതല്ല, നീ തിന്ന ചാമ്പക്ക, നെല്ലിക്ക, ലൂവിക്ക അതൊന്നും അല്ലാല്ലെ?’, ഉണ്ണീശോയുടെ മുഖത്തെ ചിരിയെ മറ്റൊരു കള്ളച്ചിരിക്കൊണ്ട് മടക്കി, ആർത്തുത്തിമർക്കുന്ന കളിക്കൂട്ടത്തിലേക്കു ഞാൻ ഊളിയിട്ടു.

നഗരത്തിലെ സ്കൂളിൽ ചേർന്നപ്പോൾ സൗഹൃദത്തിന് ഇത്തിരി കൂടി തിളക്കം (പോളിഷ്) വന്നു. ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും തൃശ്ശൂർക്കുള്ള ബസ് യാത്രയിൽ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി, ഓണപൂക്കളങ്ങൾ കാണാനും തിരുവമ്പാടി അമ്പലത്തിന്റെ മുന്നിലെ കൽവിളക്കിൽ എരിയുന്ന തിരികൾ കാണാനും ഒന്നിച്ചു തല പുറത്തിട്ട കൂട്ടുകാരോട്  ഇന്നും ദിവസവും സുപ്രഭാതം ആശംസിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ്‌. ആ ഗ്രൂപ്പിൽ സൊറ പറയുമ്പോൾ, ചുമ്മാ ചെളിയടിക്കുമ്പോൾ, ഞങ്ങൾ വീണ്ടും പത്തുവയസുള്ള പഴയ നീല പാവാടക്കാരികളായി മാറും. ആ കാലഘട്ടത്തിന്റെ നിഷ്കളങ്കത എന്നിലേക്ക്‌ ചേക്കേറും. അണയാൻ തുടങ്ങുന്ന ഓർമ്മകൾ തിരിച്ചു ഊതിപ്പെരുക്കി ഒരു കൂട്ടം മിന്നാമിന്നികൾ മിന്നും. കൊഴിഞ്ഞ വർഷങ്ങൾക്കിപ്പുറവും പച്ചപ്പിടിച്ചു നിൽക്കുന്ന സൗഹൃദം!
‘നന്ദി ആരോട് ചൊല്ലേണ്ടു?’

എന്റെ ജീവിതത്തിൽ കലാലയവർണ്ണങ്ങൾ നിറച്ചത് സൗഹൃദം തന്നെയായിരുന്നല്ലോ. തിയറി ക്ലാസും ലാബും പരീക്ഷകളും ഒടുക്കമില്ലാതെ കടന്നുപോയ ആ കാലഘട്ടത്തിൽ, ദിവസങ്ങൾ അപ്പൂപ്പൻതാടിപ്പോലെ ഘനം കുറഞ്ഞു പറന്നു പോയത് കൂട്ടുകാർ പൊട്ടിച്ച തമാശകളും ചെയ്തു വെച്ച കുസൃതികളും കൊണ്ടായിരുന്നു. കറുപ്പിലും വെളുപ്പിലും അവ്യക്തമായ ചിത്രങ്ങൾ, പച്ച നിറത്തിൽ, ഇന്നും വിരൽത്തുമ്പിൽ ഒരു സ്പർശം ദൂരെ മാത്രം കാതോർത്തു കിടക്കുന്നതും സൗഹൃദം എന്ന മന്ത്രം കൊണ്ടു മാത്രം.

‘തിരികെ വരികില്ലെന്നറിഞ്ഞിട്ടും’ വീണ്ടും ആ ദിനങ്ങൾ ഒന്നുകൂടി വരണം എന്നു വെറുതെ മോഹിക്കുന്നതും സൗഹൃദങ്ങളുടെ മാസ്മരികതയാണ്.

വിവാഹം പ്രവാസഭൂമിയിക്ക്  നാടുകടത്തിയ എനിക്ക് ആദ്യം തോന്നിയത് ആയുധം നഷ്ടപ്പെട്ട പോരാളിയുടെ അവസ്ഥയായിരുന്നു. ഏതു പ്രവാസിയേയും പോലെ പ്രിയപ്പെട്ടതെല്ലാം പുറകിൽ വിട്ടിട്ടു പോരേണ്ടി വന്നു. പിറന്ന വീടും നാടും ബന്ധുക്കളും സുഹൃത്തുക്കളും എന്നിൽ നിന്നും വളരെ ദൂരത്തേക്കു അടർത്തിമാറ്റിയ പ്രവാസം. ആ മരുഭൂമിയിൽ പെയ്തിറങ്ങിയ കുളിർ മഴയായിരുന്നു ഗൾഫ് ജീവിതത്തിലെ സൗഹൃദങ്ങൾ. ആദ്യത്തെ കണ്മണിയോടൊപ്പം പിറന്നു വീണത് ഞാൻ എന്ന അമ്മ കൂടിയായിരുന്നു.

‘പേരെന്റ്റിംഗ് ‘നെ കുറിച്ച് ഒരു ചുക്കും അറിയാത്ത ഞാൻ എന്ന അമ്മ. ഗർഭപാത്രത്തിലെ അതേ സുഖജീവിതം തന്നെ എനിക്ക് വേണം എന്നു പറഞ്ഞു കാറിക്കൂവി കരയുന്ന മകനെ കയ്യിലെടുത്തു അവനോടൊപ്പം കരഞ്ഞ ഞാനെന്ന അമ്മ. ഉപേദേശവും പരിചരണവുമായി എന്റെ ചുറ്റിലും നിന്ന ചേച്ചിമാർ. അവരുടെ സൗഹൃദം വെച്ചു നീട്ടിയ കരുതൽ മാതൃത്വം സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായതെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു.

പിന്നീട് അനേകം ആഘോഷങ്ങളിലൂടെ മക്കൾക്ക്‌ നമ്മൾ നെഞ്ചിലേറ്റിയ നാടിന്റെ ഉൾത്തുടിപ്പുകൾ പകരാൻ ഞങ്ങൾ പ്രവാസികൾ ശ്രമിച്ചുകൊണ്ടിരുന്നു.  ഒന്നുചേർന്ന് ആഘോഷിച്ച ഓണവും, ക്രിസ്തുമസും, റംസാനും വിഷുവും ഈസ്റ്ററും ദീപാവലിയും ഓർമ്മയുടെ വിവിധ അറകളിൽ ഇന്നും തുടിക്കുന്നു.

ഞങ്ങൾ കൂട്ടുകാർ, ഞങ്ങൾക്കിടയിലെ സൗഹൃദം പടർന്നു പന്തലിച്ച വന്മരം. ഞങ്ങളിന്ന് ലോകത്തിന്റെ വിവിധ കോണുകളിലായിട്ടും ഇടയ്ക്കിടെ കുശലം പറഞ്ഞു സൗഹൃദത്തിന്റെ മധുരം പങ്കിടുന്നു.

കാനഡയിലേക്കുള്ള കുടിയേറ്റം ഭൂമിയുടെ മറ്റൊരു പകുതിയിലേക്ക് എന്നെ എടുത്തെറിഞ്ഞു. കിഴക്ക് നിന്നും പടിഞ്ഞാറോട്ടുള്ള ആ ഊക്കൻ ഏറിൽ  തികച്ചും വ്യത്യസ്ത സംസ്കാരങ്ങളുടെ ശരിതെറ്റുകളിൽ ഏതൊരാളെയും പോലെ ഞാനും അമ്പരന്നു.

അവിടെയും രക്ഷക്കെത്തിയത് നല്ല സുഹൃത്തുക്കൾ തന്നെയായിരുന്നു. പലതിനേയും തള്ളാനും കൊള്ളാനും അവർ വഴികാട്ടി. ബന്ധങ്ങളിൽ, ഓരോ സംസ്കാരവും കൊടുക്കുന്ന ഊന്നലിൽ വ്യത്യാസമുണ്ടെന്നും അതു മനസ്സിലാക്കി മുന്നോട്ടു പോകുമ്പോൾ അനാവശ്യ പ്രതീക്ഷകൾക്കും അതിൽ നിന്നും ഉടലെടുക്കുന്ന ആകുലതകൾക്കും വിരാമമുണ്ടാകുമെന്ന് ഞാനറിഞ്ഞു.
പറിച്ചു നട്ട തൈ ചെടി പോലെ വാടാൻ തുടങ്ങിയ എന്നെ ഈ മണ്ണിൽ വേരുപിടിക്കാനും തളിരിലകൾ വിരിക്കാനും ആത്മവിശ്വാസത്തോടെ പച്ചപ്പണിഞ്ഞു തലയുയർത്തി നിൽക്കാനും സഹായിച്ച നല്ല സൗഹൃദങ്ങൾ. നിറമുള്ള പൂക്കളെ നോക്കി ചിരിക്കാൻ സാധിച്ചത്, എന്റെ മനസ്സിലെ ആകുലതകൾ ദൂരേക്ക് വലിച്ചെറിഞ്ഞ ആ സൗഹൃദങ്ങളുടെ കരുത്തായിരുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നും കുടിയേറിയ അയൽക്കാരും സഹപാഠികളും സഹപ്രവർത്തകരുടെ മതവും, നിറവും സംസ്കാരവും പെരുമാറ്റ രീതികളും പല വർണത്തൂവലുകൾ ആണെങ്കിലും എല്ലാം എടുത്തണിഞ്ഞു കോന്തി മിനുക്കുന്ന വർണ്ണപക്ഷിയാണ് ഞങ്ങക്കിടയിലുള്ള സൗഹൃദം.

ദേശാടനകിളികൾക്കു
പറയാൻ ഉള്ളതും ഈ ആഴമേറിയ സൗഹൃദത്തിന്റെ കഥകളല്ലേ? മനസ്സിനുള്ളിലെ ആയിരം അറകളിൽ അടക്കിവെച്ചിരിക്കുന്ന കഥകൾ.

അടുത്തയിടെ മാത്രം അംഗമായ എഴുത്ത് കൂട്ടായ്മയിലെ വായനയിലൂടെ മാത്രം അറിയുന്ന സൗഹൃദങ്ങൾ ഞാൻ നെഞ്ചിലേറ്റുന്നു. പരസ്പരം ഒരിക്കൽ പോലും കാണാത്ത കൂട്ടുകാർ എഴുത്തിലൂടെ അറിഞ്ഞും തിരുത്തിയും പ്രോത്സാഹിപ്പിച്ചും മുന്നോട്ടു പോകുമ്പോൾ, മാനസിക അടുപ്പമുണ്ടെങ്കിൽ സൗഹൃദം നിലനിൽക്കാൻ സാമീപ്യം എന്തിന്, എന്നു ചോദിച്ചുപോകുന്നു.
ചില സൗഹൃദങ്ങൾ ജീവിതത്തിലെ ഭാഗ്യമായും , പുണ്യമായും കരുതുന്ന ഞാൻ അതു എന്നും തുടരട്ടെ എന്നു ആശിക്കുന്നു.

ഇന്നു ഭർത്താവും മക്കളും പുതിയ ഇലക്ട്രോണിക് ലോകത്തിനൊപ്പം ഓടിയെത്താൻ കിതക്കുന്നയെന്റെ കൈത്താങ്ങാവുന്ന കൂട്ടാണ്. എത്ര മനപ്രയാസത്തിലും കയ്ക്കുന്ന അനുഭവങ്ങളുടെ ഉൾച്ചൂടിൽ ഉരുകുന്ന എന്നെ ചേർത്തു നിർത്തി ‘ഇതെല്ലാം ഓർക്കുന്നതും ബോദർ (bother ) ചെയ്യുന്നതും എന്തിനാണ്? അതു അമ്മയെ വിഷമിക്കും. ലോകം വളരെ മാറിയിരിക്കുന്നു ‘, എന്നു പറയുന്ന മക്കൾ നൽകുന്ന കൂട്ടിനോളം വലിയ കൂട്ടില്ല. സ്വന്തം രക്തം തുണക്കുമ്പോൾ മധുരമേറുന്നു.

തേനീച്ചകൾ അനേകം അറകളിൽ തേൻ സംഭരിക്കുന്നു. എല്ലാ അറകളിലെ തേനും ഒരേ മധുരം. നുണയും തോറും ഏറെ കൊതിപ്പിക്കും മധുരം.
അതേ… സൗഹൃദമധുരം തന്നെയാണെന്റെ കൂട്ട്.
#കൂട്ട്

Post Views: 35
8
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

28 Comments

  1. മിനി സുന്ദരേശൻ on August 4, 2025 2:26 AM

    ഹൃദ്യം ഈ എഴുത്ത്❤️👍

    Reply
  2. Jasna on August 14, 2024 7:43 PM

    ❤️❤️

    Reply
    • Joyce on August 15, 2024 9:26 AM

      Jasna, thank u

      Reply
  3. ramseena on August 14, 2024 6:26 PM

    സുപ്പർ കേട്ടോ 🥰

    Reply
    • Joyce on August 14, 2024 6:59 PM

      Ramseena, thanks a lot. 🙏

      Reply
  4. Nishiba M on August 14, 2024 1:20 AM

    മനോഹരം. സ്നേഹത്തിന്റെയറകളിലെന്നും മധുരം നിറയട്ടെ..

    Reply
    • Joyce on August 14, 2024 7:42 AM

      Nishibha… Thank you so much.

      Reply
    • Suma Jayamohan on August 15, 2024 6:09 PM

      എല്ലാ കൂട്ടും മധുരതരമാകട്ടെ❤️🌷👌

      Reply
  5. Sujatha Venugopal on August 13, 2024 9:37 PM

    Joy super 👌👌👍❤️

    Reply
    • Joyce on August 14, 2024 7:43 AM

      Thank you, Suj 🙏❤

      Reply
  6. Sunandha Mahesh on August 13, 2024 6:43 PM

    സൂപ്പർ ❤️

    Reply
    • Nafs nafs on August 13, 2024 6:50 PM

      നുണയും തോറും ഏറെ കൊതിപ്പിക്കുന്ന സൗഹൃദമധുരങ്ങൾ കൂട്ടിൽ ഇനിയും നിറഞ്ഞുതുളുമ്പട്ടെ. ഏറെ സന്തോഷമുണ്ടാക്കുന്ന എഴുത്ത്.💞💞💞

      Reply
      • sabira latheefi on August 13, 2024 7:01 PM

        ജോ സൂപ്പർ.. തേൻ കണങ്ങൾ പോലെ മധുരമുള്ളതാകട്ടെ ഓരോ ബന്ധങ്ങളും., തേനിനെ പോലെ മധുരമുളള ബന്ധങ്ങൾ രോഗശാന്തിക്ക് തേൻ ഉപകരിക്കും പോലെ മനശാന്തിക്ക് ഉപകാരപ്പെടട്ടെ. സ്നേഹം ഡിയർ ❤️🥰

        Reply
        • Joyce Varghese on August 13, 2024 7:15 PM

          സാബിറ, ഒത്തിരി നന്ദി, ഇഷ്ടം.
          വായനക്കും ഈ വാക്കുകൾക്കും.
          ❤🙏

          Reply
      • Joyce on August 14, 2024 7:47 AM

        Thank you അച്ചു.
        😍😍😍😍😍

        Reply
    • Joyce Varghese on August 13, 2024 7:14 PM

      Thank you സുനന്ദ.
      🙏❤

      Reply
    • Reetha Jose on August 13, 2024 8:01 PM

      അഭീനന്ദനങ്ങൾ.ഓർമ്മകൾ മരിക്കുമോ,ഓളങ്ങൾ നിലക്കുമോ.ഓർമ്മകൾ എഴുത്തായി വരുന്നത് കാണാൻ ഒരൂഭംഗീ

      Reply
      • Suriakala on August 14, 2024 12:26 AM

        Joy…….
        തന്റെ സൗഹൃദകൂട്ടിൽ ഒരു അംഗം ആവാൻ കഴിഞ്ഞതെന്റെ പുണ്യം…

        Reply
        • Joyce on August 14, 2024 7:46 AM

          Thank you Surya മിന്നി 🙏❤

          Reply
      • Joyce on August 14, 2024 7:45 AM

        Thank you Rita chechi🙏❤

        Reply
    • Joyce on August 14, 2024 7:44 AM

      ഏറെ നന്ദി, സുനന്ദ 🙏❤

      Reply
  7. Vimitha on August 13, 2024 6:42 PM

    ഒരു നീണ്ട കാലഘട്ടത്തിലെ കൂട്ടിനെ പറ്റി പറഞ്ഞു 🥰🥰🥰

    Reply
    • Joyce Varghese on August 13, 2024 7:16 PM

      വിമിത, thank you dear ❤

      Reply
  8. Silvy on August 13, 2024 6:38 PM

    ജോയ്സ്, ഹൃദയത്തിന്റെ എല്ലാ അറകളെയും ഒരുപോലെ നിറയ്ക്കുന്ന, കൂട്ടുകൂടാൻ കൊതി തോന്നിപ്പിക്കുന്ന എഴുത്ത്. ❤️❤️❤️❤️

    Reply
    • Joyce Varghese on August 13, 2024 7:17 PM

      Silvy, സൗഹൃദത്തിന്റെ മധുരം നമുക്ക് ഇടയിലും നിറയട്ടെ. 🙏😍

      Reply
      • Silvy on August 14, 2024 6:38 PM

        ❤️👌❤️

        Reply
  9. Sobha Narayanasharma on August 13, 2024 6:32 PM

    ഈ എഴുത്ത്… വളരെ വളരെ ഇഷ്ട്ടമായി…. ആഹാ…… 👌👌👌അനുഭവങ്ങൾ…. ഓർമ്മകൾ ഒക്കെ മനോഹരമായി കോറിയിട്ടുണ്ട് ❤️🌹👍👌

    Reply
    • Joyce Varghese on August 13, 2024 7:18 PM

      ശോഭ, ഒത്തിരി സന്തോഷം, നന്ദി, സ്നേഹം മാത്രം.
      😍😍😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.