Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുട്ടികൂറ
കഥ കുട്ടികൾ ജീവിതം നര്‍മം

കുട്ടികൂറ

By Reshma LechusAugust 14, 2024Updated:September 6, 20242 Comments2 Mins Read126 Views
Bookmark Now
Please login to bookmark Close

No account yet? Register

അവധിക്കാലം ആഘോഷമാക്കാൻ തന്നെ രേണുവും റോബിനും തീരുമാനിച്ചു. അവരുടെ പ്രണയ വിവാഹം ആയതു കൊണ്ട് നാട്ടിൻപുറത്തു ജീവിക്കുന്ന റോബിന്റെ അച്ഛനും അമ്മയ്ക്കും അത് അംഗീകരിക്കാൻ കഴിഞ്ഞില്ല.

രേണുവിന്റെ ഫാമിലിയിൽ വലിയ എതിർപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാലും റോബിൻ പെങ്ങൾ ആയ നിമ്മിയുമായി വിളിയും പറച്ചിലും ഒക്കെ ഉണ്ടായിരുന്നു. മക്കളുടെ ഫോട്ടോ ഒക്കെ അവർക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. അവൾ അവരുടെ ഫോട്ടോ കാണുന്നത്  ഒരു ദിവസം അപ്പച്ചൻ കണ്ടു.

ആ ഫോണിലൂടെ അവരെ കണ്ടപ്പോൾ മുതൽ അവരെ കാണാൻ അപ്പച്ചനും അമ്മയ്ക്കും കൊതിയാവുന്നു എന്ന് പറഞ്ഞു നിമ്മി മെസ്സേജ് ചെയ്തു.

അപ്പോൾ തന്നെ അവളെ വിളിച്ചു പറഞ്ഞു.

“അപ്പച്ചൻ വിളിച്ചു എന്നോട് പറയട്ടെ!

എന്നിട്ട് ഞാൻ വരാം” എന്ന്.

പിടിവാശിക്കാരനായ അപ്പച്ചൻ വിളിക്കില്ല എന്ന് കരുതിയ എനിക്ക് തെറ്റി.

നിമ്മിയുടെ ഫോണിൽ നിന്ന് വിളിച്ചു ഇത്രയും മാത്രം പറഞ്ഞു. “മോനെ നിന്റെ മക്കളെ കാണാൻ കൊതിയാവുന്നുണ്ട് ടാ… വേഗം വരണേ!”

അപ്പച്ചന്റെ സൗണ്ട് മുഴുവൻ മാറിയിരിക്കുന്നു. കേട്ടപ്പോൾ വിഷമം തോന്നി. “നാളെ അവർക്ക് സ്കൂൾ പൂട്ട് ആണ് അപ്പച്ചാ. മറ്റെന്നാൾ എത്തിയേക്കാം ക്രിസ്തുമസും ന്യൂ ഇയർ അടിച്ചു പൊളിക്കാം.”

അപ്പോൾ തന്നെ ഫോൺ കട്ട് ചെയ്തു.

സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാതെ ആയി. എന്റെ സന്തോഷം കണ്ടിട്ട് ആണെന്ന് തോന്നുന്നു.

രേണു പറഞ്ഞു “ഇച്ചായാ നാളെ തന്നെ പോകാം. സ്കൂളിൽ എന്തെങ്കിലും നുണ വിളിച്ചു പറഞ്ഞാൽ മതി” എന്ന്.

അത് അവൾ പറഞ്ഞപ്പോൾ തന്നെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു.

“ഈ ഇച്ചായന്റെ ഒരു കാര്യം.

ഞാൻ നാളെ പോകാനുള്ള ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്യട്ടെ.”

നേരത്തെ തന്നെ എല്ലാം ഒരുക്കി ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു.

അപ്പച്ചനേയും അമ്മാച്ചിയെയും നാടും വീടും കണ്ടിട്ട് കൊറേ ആയതു കൊണ്ട് എന്നറിയില്ല. ഉറക്കം വരുന്നേ ഉണ്ടായിരുന്നില്ല. ഇരുന്നും കിടന്നും നേരം വെളുപ്പിച്ചു എടുത്തു.

പെട്ടെന്ന് തന്നെ റെഡി ആയി. രേണുവിനേയും മക്കളെയും വിളിച്ചു ഉണർത്തി പെട്ടെന്ന് റെഡിയാക്കി.

ഒറ്റ പറപ്പിക്കൽ ആയിരുന്നു റോബിൻ സ്വന്തം നാട്ടിലേക്ക്…

അവിടെ എത്തിയപ്പോൾ പഴയ ഓർമ്മകൾ മനസ്സിൽ ഓടി കളിച്ചു കൊണ്ടിരുന്നു. എല്ലാം ഇന്നലെകളിലെ ഓർമ്മകൾ പോലെ..

പെട്ടെന്ന് വീടിന്റെ മുറ്റത്തു കാർ വന്നത് കൊണ്ട് അപ്പച്ചനും അമ്മച്ചിയും ഓടി വന്നു.

ഞങ്ങളെ കണ്ടപ്പോൾ ഒന്നും പറയാൻ ആവാതെ ആ നിൽപ്പ് എല്ലാവരും നിന്നു. മക്കൾ അപ്പച്ചനെയും അമ്മച്ചിയെയും കണ്ടപ്പോൾ ഓടി ചെന്ന് കെട്ടിപിടിച്ചു.

ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. രേണു മടിച്ചു നിന്നു.

അമ്മച്ചി അവളെ വിളിച്ച് അകത്തേക്ക് കയറ്റി കൊണ്ട് പോയി. അപ്പച്ചൻ കൊച്ചു മക്കൾ ആയി കളിച്ചു കൊണ്ടിരുന്നു. എല്ലാവരും ചേർന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞു ഇളം തിണ്ണയിൽ ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല. അപ്പച്ചൻ ഉറക്കം  കഴിഞ്ഞു.

എഴുന്നേറ്റ് വരുന്നത് കണ്ടപ്പോൾ നിമ്മിക്ക് ചിരി അടക്കാൻ കഴിയാതെ ചിരിച്ചു. അവളുടെ ചിരി കണ്ട് എല്ലാവരും അപ്പച്ചന്റെ മുഖത്തേക്ക് നോക്കി.

അത് കണ്ടിട്ട് ആർക്കും ചിരി അടക്കാൻ കഴിഞ്ഞില്ല. എന്താണെന്ന് അല്ലെ??

മക്കൾ ചേർന്ന് അപ്പച്ചന്റെ മുഖത്ത് നിമ്മിയുടെ മേക്കപ്പ് അപ്പ്‌ സെറ്റ് കൊണ്ട് വരച്ചു വച്ചിരിക്കുന്നു. ഒപ്പം പൗഡർ കൊണ്ട് മുഖവും കൈയിലും ദേഹത്തും തലയിൽ വരെ വാരി വിതറിയിരിക്കുന്നു. അപ്പാച്ചന്റെ കുട്ടിക്കുറ പൗഡറുടെ കാര്യത്തിൽ തീരുമാനമായി. അപ്പാച്ചൻ ദേഷ്യം കാണിച്ചുവേങ്കിലും നിമ്മി കണ്ണാടിയിൽ അപ്പച്ചന്റെ മുഖം കാണിച്ചു കൊടുത്തു. അത് കണ്ട അപ്പാച്ചനും ചിരി അടക്കാൻ ആയില്ല.

മതി വരുവോളം എല്ലാവരും ചിരിച്ചു കൊണ്ടിരുന്നു.

 

Post Views: 47
2
Reshma Lechus

മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു. എഴുത്ത്,വായന ഏറെ ഇഷ്‌ടം ❤️❤️

2 Comments

  1. Vimitha on August 14, 2024 2:00 PM

    🥰🥰

    Reply
    • Reshma lechus on August 14, 2024 9:03 PM

      🫂lbu chechipenne ❤️🫂🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.