Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബ്ലൈൻഡ് ഡേറ്റ് – 7 
ജീവിതം തുടർക്കഥ / സീരീസ് പ്രണയം

ബ്ലൈൻഡ് ഡേറ്റ് – 7 

By remya bharathyAugust 22, 20241 Comment7 Mins Read81 Views
Bookmark Now
Please login to bookmark Close

No account yet? Register

ബ്ലൈൻഡ് ഡേറ്റ്-1 

ഹരി കാർത്തികയുടെ കഥകൾ വായിക്കാനായി ഇരുന്നു.
ആ കഥകളിൽ എങ്ങും പഴയ കാല ഓർമകളും ഗൃഹാതുരതയുമൊക്കെയാണ്. വളരെ ലളിതമായി എന്നാൽ ആഴത്തിൽ അവൾ പഴയ കാലത്തെ വരച്ചിടുന്നു. ഒത്തിരി മനുഷ്യരെ, അവരുടെ ജീവിതത്തെ, അവരുടെ വികാര വിക്ഷോഭങ്ങളെ, തമാശയുടെ മെമ്പോടി ചേർത്ത് നോവുകളെ, ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് തോന്നിപ്പിക്കുന്ന ഇരുണ്ട ലോകങ്ങളെ പറ്റി…

ഒരു നിമിഷം അവൻ ഗൗരിയെ ഓർത്തു. ഇങ്ങനെയൊക്കെ എഴുതാൻ ആ കിടക്കുന്ന ഗൗരിക്ക് ആകുമോ? പഴയ ഗൗരി ആയിരുന്നെങ്കിൽ ഉറപ്പായും  എഴുതുമായിരുന്നു. പക്ഷെ ഇപ്പോൾ ആ പഴയ ഗൗരി ഇല്ലല്ലോ. ബാക്കി ഉള്ളത് ആ പേരും ആ ശരീരവും ഉള്ള വേറെ ഏതോ ഒരു ആത്മാവല്ലേ.

അവളെ നഷ്ടപ്പെട്ടതിനേക്കാൾ വലിയ വേദനയാണ് അവനു രഘുവിന്റെയും മക്കളുടെയും സംസാരം കേട്ടപ്പോൾ തോന്നിയത്. അവൾ അർഹിക്കുന്നത് പോലെ ഒരിടത്തു, ഒരു നല്ല ഭർത്താവും മക്കളുമായി സന്തോഷമായി ജീവിക്കുകയായിരുന്നെങ്കിൽ തനിക്ക് അസൂയ കൊണ്ട് വേദനിക്കുമായിരുന്നില്ലേ? മനുഷ്യ മനസ്സിന്റെ ഒരു അവസ്ഥ.

ഔദ്യോഗിക പദവി കാരണം പ്രതികരിക്കാൻ വയ്യാത്തതിന്റെ ദേഷ്യവും വിങ്ങലുമൊക്കെ ഒത്തിരി ഉണ്ടായിരുന്നു. എന്നാലും തനിക്ക് പറയാനുള്ള കുറെയൊക്കെ അനിത പറഞ്ഞ് കേട്ടപ്പോൾ വല്ലാത്ത സമാധാനവും ആശ്ചര്യവും. മാത്രമല്ല ഗൗരിയുമായുള്ള ബന്ധം അനിതക്ക് അറിയില്ല എങ്കിൽ ഇനി ഈ സമയത്ത് അങ്ങനെ ഒരു തോന്നലും വേണ്ടല്ലോ.

എല്ലാവരും ഒത്തിരി മാറി. അനിതയൊക്കെ നാണംകുണുങ്ങിയായി നടന്നിരുന്നവൾ ആയിരുന്നു. എത്ര ശക്തയായിയാണ് അവൾ ഇന്ന് പ്രതികരിച്ചത്. ഒരു കാലത്ത് ശക്തയായിരുന്നവൾ ജീവച്ഛവം പോലെ കിടക്കുന്നു. അന്നും ഇന്നും വാ തുറക്കാനാവാത്ത താൻ മാത്രം.  അവന്റെ മനസ്സിൽ വീണ്ടും ജെയിംസും കാർത്തികയും വന്നു. അത് ഗൗരി ആവരുതേ എന്ന് മനസ്സ് പ്രാർത്ഥിക്കുന്നു. പക്ഷെ ഉള്ളിൽ ശക്തമായ തോന്നൽ അതവൾ തന്നെ ആണെന്ന് . എങ്കിൽ കുറഞ്ഞ പക്ഷം അവൾ ജെയിംസിനെ പ്രണയിച്ചിട്ടുണ്ടാവരുതേ എന്ന് അവൻ ആഗ്രഹിച്ചു. ഒരിക്കൽ ജീവനായി പ്രണയിച്ചവൾ, ഒന്നും മിണ്ടാതെ എങ്ങോട്ടാ പോയി. വിവാഹം കഴിഞ്ഞ്, മൂന്നു മക്കളുടെ അമ്മയായി, ഇതൊക്കെ അംഗീകരിച്ചാലും അവൾ മറ്റൊരാളെ പ്രണയിച്ചു എന്ന് അംഗീകരിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല.

പ്രണയിച്ച പെണ്ണിന്റെ മനസ്സിൽ എക്കാലവും താൻ മാത്രം കുടിക്കൊള്ളണം എന്ന ആഗ്രഹം, അതൊരു അത്യാഗ്രഹം ആണോ? അതോ ഇപ്പഴും തന്റെ മനസ്സിൽ അവൾ മായാതെ നിൽക്കുന്നത് കൊണ്ട് അവളുടെ ഉള്ളിലും അങ്ങനെ വേണം എന്ന തോന്നലാണോ? അവൾക്ക് ശേഷം മറ്റൊരാളെ തനിക്ക് പ്രണയിക്കാൻ സാധിക്കാഞ്ഞതിന്റെ നിരാശയാണോ മനസ്സിൽ?

എപ്പോഴെങ്കിലും താനവളെ ശപിച്ചിരുന്നോ? ഉപേക്ഷിച്ചു പോയവൾക്ക് എവിടെ നിന്നും പ്രണയം കിട്ടാതെ പോകട്ടെ എന്ന്? കാലാകാലം തന്റെ നഷ്ടബോധം അവളിൽ ഉണ്ടാവണം എന്ന്? ഇല്ല. ബോധപൂർവം ഇല്ല.

അവൻ വീണ്ടും കാർത്തികയുടെ പോസ്റ്റുകളിലേക്ക് കണ്ണ് നട്ടു. അവളുടെ വരികളിലൂടെ പരിചയമുള്ള ഏതൊക്കെയോ വഴികളിലൂടെ അവൻ നടന്നു നീങ്ങിയത് പോലെ, ഓടി വീഴുകയും മുറിവ് പറ്റുകയും തേങ്ങുകയും വാ പൊത്തി കരയുകയും ചെയ്ത പോലെ. വെറുതെയല്ല ഇത്രയും അധികം പേര് അവളെ ഫോള്ളോ ചെയ്യുന്നത്.

ക്വാർട്ടേഴ്സിൽ എത്തിയിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാത്തതു കണ്ട് ഡ്രൈവർ തട്ടി വിളിച്ചു. “സാർ ഇറങ്ങുന്നില്ലേ? ക്വാർട്ടേഴ്‌സ് എത്തി.”

ഒരു മയക്കത്തിൽ നിന്നെന്ന പോലെ അവൻ ഇറങ്ങി. നേരം ഒരുപാട് ഇരുട്ടി. ഭക്ഷണം അവിടെ വാതിൽക്കൽ കൊണ്ട് വെച്ചിട്ടുണ്ട്. അത് എടുത്ത് അവൻ അകത്തേക്ക് കയറി. പാത്രത്തിലേക്ക് മാറ്റി അത് കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൻ ഓർത്തു, ഇങ്ങനെ എഴുതുന്ന ഒരു പെണ്ണിനോട് വായനക്കാർക്ക് ആരാധന തോന്നുന്നത് സ്വാഭാവികം. അങ്ങനെയെങ്കിൽ എത്ര പേരോട് കൂട്ടുകൂടുന്നുണ്ടാവും അവൾ.

കമെന്റുകളുടെ സ്വഭാവം വെച്ച് ആർക്കും അവളുടെ ഒരു വിവരവും അറിയില്ല. ഇൻബോക്സിലുള്ള സംസാരം പോലും ഇല്ല എന്നാണ് മനസ്സിലാവുന്നതും. പിന്നേ ജെയിംസുമായി ഇങ്ങനെ ഒരു ബന്ധം എവിടെ നിന്ന് തുടങ്ങി? അതിനുള്ള ഉത്തരം ആ ചാറ്റിൽ ഉണ്ടാവും. ചാറ്റുകൾ ഡിലീറ്റ് ചെയ്യാൻ തോന്നാഞ്ഞ ജെയിംസിനോട് ഉള്ളിൽ നന്ദി പറഞ്ഞ് അവൻ ഭക്ഷണം മതിയാക്കി എണീറ്റു.

ലൈറ്റ് എല്ലാം അണച്ചതിനു ശേഷം അവൻ ലാപ്ടോപ് തുറന്നു വെച്ചു. ഇത്തവണ പാതിയിൽ നിന്നുള്ള വായനയില്ല. ഏറ്റവും ആദ്യത്തെ മെസ്സേജിൽ നിന്ന് തുടങ്ങണം. അവൻ മുകളിലേക്ക് സ്ക്രോൾ ചെയ്തു.

ആദ്യം ജെയിംസിന്റെ വക കുറെ ‘ഹായ്’ ‘ഗുഡ് മോർണിംഗ്’ മെസ്സേജുകൾ ഉണ്ട്. പല ദിവസങ്ങളായി അവൻ കാർത്തികയെ മുട്ടാൻ ശ്രമിച്ചിട്ടുണ്ട് എന്നത് വ്യക്തം.



അതിൽ കാണിച്ച ഡേറ്റുകൾ പ്രകാരം മാസങ്ങൾക്ക് ശേഷമാണ് കാർത്തികയുടെ മറുപടി. ആ മറുപടി ഇങ്ങനെ ആയിരുന്നു.

“എനിക്ക് ഇൻബോക്സിൽ സംസാരിക്കാൻ താൽപ്പര്യം ഇല്ല. എഴുത്തുകൾ കണ്ടിട്ടാണെങ്കിൽ അവിടെ കമന്റിൽ ഇട്ടാൽ മതി. അവിടെ ആർക്കും കാണേണ്ടാത്ത ഒന്നും എനിക്ക് നിങ്ങളോട് പറയാനില്ല.”

ജെയിംസിന്റെ മറുപടികൾ ഉടനെ തന്നെ. അക്കാര്യം ഹരി ശ്രദ്ധിച്ചു. ജെയിംസിന്റെ മറുപടികൾ ഉടനെയും കാർത്തികയുടേത് പലപ്പോഴും ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞും ആണ്. അതായത് ഒന്നുകിൽ സ്ഥിരമായി മെസ്സഞ്ചർ ഉപയോഗിക്കുന്ന ആളല്ല കാർത്തിക. അല്ലെങ്കിൽ ജെയിംസിനെ നിരുത്സാഹപ്പെടുത്താനായി ചെയ്യുന്നതാണ്. ഹരി ജെയിംസിന്റെ മറുപടി വായിച്ചു.

“അയ്യോ ശല്യപ്പെടുത്താനൊന്നും അല്ല. ഇങ്ങനെ ഒരു മറുപാടി കിട്ടിയതിൽ തന്നെ ഒത്തിരി സന്തോഷം. എല്ലാം വായിക്കാറുണ്ട്. കുറച്ചു മുന്നേ ഇട്ട കഥ പോലും. ഒന്നും വിടാറില്ല. പലതും പിന്നേം പിന്നേം വന്നു വായിക്കും. എല്ലാത്തിനും കമന്റുകൾ ഇടാറുമുണ്ട് പലതും ഞാൻ ഷെയർ ചെയ്യാറുമുണ്ട്.”

“നന്ദി. പിന്നീട് കാണാം.”

“ഒരു നിമിഷം, ഒന്ന് രണ്ടു കഥകൾ വായിച്ചപ്പോൾ ഞാൻ ജനിച്ചു വളർന്ന നാടും പഠിച്ച സ്കൂളുമൊക്കെ അതിൽ വന്നത് പോലെ. എനിക്ക് അപ്പോൾ ഒരു സംശയമായി എന്റെ നാട്ടിലെങ്ങാൻ ഉള്ള ആളാണോ എന്ന്. അത് അവിടെ കമെന്റ് ബോക്സിൽ ചോദിച്ചാൽ പിന്നേ ആൾക്കാർ അതിന്റെ പുറകെ വരണ്ടല്ലോ എന്ന് കരുതി.

ഇനി ഇപ്പൊ നാട്ടുകാരി ആണെങ്കിലും, എനിക്ക് അവിടെ ആരെയും പരിചയമൊന്നുമില്ല കേട്ടോ. ഹൈസ്കൂൾ പഠനം കഴിഞ്ഞപ്പോൾ ആ നാട് വിട്ടതാണ്. ഇപ്പൊ പ്രവാസിയാണ്. നാട്ടിൽ അമ്മയും അപ്പച്ചനും ഭാര്യയും ഉണ്ട്. എന്നാലും എനിക്ക് നാട്ടിലെ ആരുമായും വലിയ പരിചയമൊന്നും ഇല്ല.”

“ആണോ? ഞാൻ എന്തായാലും തന്റെ നാട്ടുകാരി ആവില്ല. കാരണം ഞാൻ ചെറുപ്പത്തിൽ ഒന്നുരണ്ടിടത്തു പഠിച്ചിട്ടുണ്ട്. പല സ്കൂളുകളുടെയും വിശദാംശങ്ങൾ ചേർത്തിട്ടുണ്ട് കഥകളിൽ.”

“ആണോ ഐഡന്റിറ്റി തുറന്നു പറയാനുള്ള മടി എനിക്ക് മനസ്സിലാവുന്നുണ്ട്. അതിന്റെ കാരണം എന്തു തന്നെ ആയാലും ഞാൻ അത് ചോദിക്കില്ല പേടിക്കണ്ട. പക്ഷെ എന്നെ പറ്റി എല്ലാം എന്റെ പ്രൊഫൈലിൽ വിശദമായി ഉണ്ട്. പോയി കണ്ട് ഉറപ്പിച്ചോളു.”

“ഞാൻ നോക്കി. തന്റെ നാട്ടിലിൻ തന്റെ സ്കൂളിലും ഞാൻ പഠിച്ചിട്ടുണ്ട്. സമ്മതിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ ചോദിക്കണ്ട. പറയില്ല.”

“ശരി. നേരത്തെ പറഞ്ഞല്ലോ ഞാൻ ചോദിക്കില്ല എന്ന്. പിന്നേ താൻ എഴുതിയതിൽ ഒരു ചെറിയ തിരുത്തുണ്ട്.. ആ കണക്കു മാഷേ പറ്റി തനിക്കറിയാത്ത ഒരു സംഭവം ഞാൻ പറഞ്ഞ് തരാം…”

പിന്നീടുള്ള കുറെ ചാറ്റുകളിൽ സ്കൂളിലെയും നാട്ടിലെയും ചില കാര്യങ്ങൾ ജെയിംസ് പറയുന്നതും അതിൽ ചിരിക്കുന്ന ഇമോജികളോടെ മാത്രം ദിവസങ്ങൾക്ക്ക് ശേഷം മറുപടികൾ പറയുന്ന കാർത്തികയുമായിരുന്നു.


ഹരി സ്കോൾ ചെയ്തു. കാർത്തികയുടെ സംസാരം വരുന്ന ഭാഗങ്ങൾ വേണമായിരുന്നു അവനു. അതിങ്ങനെ ആയിരുന്നു.

“എനിക്ക് മനസ്സിലാവും. നിങ്ങളുടെ രണ്ടാളുടെ പക്ഷവും.”

അതിനു തൊട്ടു മുകളിൽ ജെയിംസിന്റെ ഒരു വോയിസ്‌ ആയിരുന്നു.

“നിങ്ങൾ ഒരു സ്ത്രീയല്ലേ, അത് കൊണ്ട് ചോദിക്കുകയാണെന്ന് കരുതിയാൽ മതി. എനിക്ക് ജീവിതത്തിൽ അങ്ങനെ അധികം. സ്ത്രീകളുമായി അടുപ്പമൊന്നും ഇല്ല. അത് കൊണ്ട് തന്നെ സ്ത്രീകളുടെ മനസ്സും പെരുമാറ്റവും ഒക്കെ എനിക്ക് ഒരു പ്രഹേളികയാണ്. ചോദിക്കാൻ വേറെ ആരും ഇല്ലാത്തത് കൊണ്ടാണ് കേട്ടോ. പിന്നേ തന്നോടാവുമ്പോൾ, നേരിട്ട് കാണാത്ത ഒരാളോട് സംസാരിക്കുമ്പോൾ തോന്നുന്ന ഒരു ധൈര്യവും ഉണ്ടല്ലോ.

എന്റെ വിവാഹം അഞ്ചു കൊല്ലം മുൻപ് കഴിഞ്ഞതാണ്. ഞാനും ഭാര്യയുമായി പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ല. എനിക്ക് അവളോടും അവൾക്ക് എന്നോടും ഒത്തിരി സ്നേഹമാണ്. പക്ഷെ എന്റെ അപ്പച്ചന്റെയും അമ്മയുടെയും കാര്യം വരുമ്പോൾ അവൾ ഉടക്കും, ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ വരും. ആ സമയത്ത് എന്ത് പറയണം എങ്ങനെ പെരുമാറണം എന്നൊന്നും എനിക്ക് മനസ്സിലാവില്ല. രണ്ടു കൂട്ടരുടെയും വശം പറയാൻ സാധിക്കില്ലല്ലോ എനിക്ക്.

പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനായി ഞാൻ മിണ്ടാതെ ഇരിക്കും. അതും പ്രശ്നമാണ് അവൾക്ക്. ഞാൻ എന്തുകൊണ്ട് എതിർത്തു പറയുന്നില്ല എന്നൊക്കെ ആവും. അവൾ എന്താവും ആഗ്രഹിക്കുന്നത്? അപ്പനെയും അമ്മയെയും തള്ളി പറയണമെന്നോ? താനാവുമ്പോൾ ഒത്തിരി ചിന്തിക്കുകയും ഒത്തിരി മനസ്സുകൾ അറിയുകയും ചെയ്യുമല്ലോ, അല്ലേൽ എനിക്ക് അങ്ങനെ ആണ് തോന്നുന്നത്. എനിക്ക് തന്റെ ഒരു ഉപദേശം വേണം ഇക്കാര്യത്തിൽ. സമയം ഉള്ളപ്പോൾ മതി. ഞാൻ വേണമെങ്കിൽ കാര്യങ്ങൾ കൂടുതൽ വിശദമായി പറയാം. തനിക്ക് അതിൽ നിന്ന് വല്ല കഥയും കിട്ടിയാൽ എഴുതിക്കോ.

വല്ലാത്തൊരു അവസ്ഥയിൽ ആണ് ഞാൻ. ഇപ്പൊ അപ്പച്ചനും അമ്മയും ഞങ്ങളുടെ കൂടെ ഇവിടെ ഉണ്ട്. ഇവളുമായി പ്രശ്നങ്ങൾ ആണെന്ന് പറഞ്ഞ് തിരികെ നാട്ടിൽ പോകാൻ നിൽക്കാ അവര്. ഇവൾക്കാണെങ്കിൽ ഒരു കൂസലുമില്ല. അവരില്ലേൽ അവൾക്ക് വല്ലാത്ത സ്നേഹമാണ് എന്നോട്. എനിക്ക് ആണേൽ അവളുടെ ആ സ്നേഹം കാണുമ്പോൾ ദേഷ്യം വരും.”

“എനിക്ക് രണ്ടാളെയും മനസ്സിലാവും. ജെയിംസ് കുറെ കൂടെ വൈഫിനെ മനസ്സിലാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അവൾ ശരിയും ജെയിംസും വീട്ടുകാരും തെറ്റും എന്നൊന്നും അല്ല കേട്ടോ. ഓരോരുത്തർക്കും അവരവരുടേതായ ശരികൾ കാണും. അത് ഉൾക്കൊള്ളാൻ പറ്റിയാലും ഇല്ലെങ്കിലും അംഗീകരിച്ചേ പറ്റു. നമ്മുടെ ശരികൾ നമ്മുടേത് മാത്രമാണ് എന്നും.”

“അല്ല അപ്പൊ ഈ സമൂഹത്തിന്റെ ശരി എന്നൊന്നില്ലേ? നാട്ടു നടപ്പ്, കീഴ്‌വഴക്കം എന്നൊക്കെ?”

“അതൊക്കെ ഓരോരുത്തരും അവരവരുടെ സൗകര്യത്തിന് ഉണ്ടാക്കിയതല്ലേ. അതിനു കുറെ ഗുണങ്ങളും കുറെ ദോഷങ്ങളും കാണും. കണ്ണുമടച്ചു അതിനെ പിന്തുടരുക എന്നതല്ല യുക്തി. മനുഷ്യന് വിവേകബുദ്ധി തന്നിരിക്കുന്നത് ഓരോരോ സാഹചര്യത്തിനും പ്രശ്നങ്ങൾക്കും അനുസരിച്ചുള്ള നിലപാടുകളും അഭിപ്രായങ്ങളും സ്വയം ഉണ്ടാക്കുക എന്നതാണ്. “


“ഞാൻ ഇങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. ഇങ്ങനെ ചിന്തിക്കുകയും പറയുകയും ചെയ്യുന്നവർ ഒന്നും ചുറ്റിനും ഉണ്ടായിട്ടില്ല എന്നതാവാം സത്യം. ബിസിനസിന്റെ കാര്യങ്ങൾ എന്തു വേണേൽ ആവാം, എത്ര വലിയ പ്രശ്നങ്ങൾ ആണേലും നേരിടാനും അതിനു ഉപായം കണ്ടെത്താനും സാധിക്കും. പക്ഷെ വീട്ടുകാര്യം വരുമ്പോൾ ഞാനൊരു വട്ട പൂജ്യം ആണെന്ന് തോന്നും.”

പിന്നീടുള്ള ചാറ്റുകൾ മുഴുവനും കാർത്തിക അവളുടെ കാഴ്ചപ്പാടുകൾ ജെയിംസിന് വിശദീകരിക്കുന്നതായിരുന്നു. അവൾ മറുടി അയക്കുന്ന ഇടവേളകൾ കുറഞ്ഞു വന്നു. ഓരോരോ സംഭവങ്ങളായി അവൻ ചോദിക്കുകയും അവൾ അതിൽ തന്റെ അഭിപ്രായം പറയുകയും ചെയ്തു.

ഒരിക്കൽ ജെയിംസിന്റെ മെസ്സേജ് വന്നു. അപ്പച്ചൻ മരിച്ചു, അവർ നാട്ടിലേക്ക് പോകുന്നു എന്നും പറഞ്ഞ്.

“അപ്പച്ചന്റെ ആത്മാവിനു വേണ്ടി ഞാൻ പ്രാർത്ഥിക്കാം. ആ വേദന എനിക്ക് മനസ്സിലാവും. അതിലൂടെ കടന്നു വന്നതാണ് ഞാൻ.”

പിന്നീടും നിരന്തരമായ ഓഡിയോകൾ. മണിക്കൂറുകൾ നീണ്ട ചാറ്റുകൾ. തർക്കങ്ങൾ, തിരിച്ചറിവുകൾ. അതിലെവിടെയും സൗഹൃദത്തിനപ്പുറം ഒന്നുമില്ല. ഹരിക്ക് ഒരേ സമയം ദേഷ്യവും ആശ്വാസവും.

കുറെ കൂടെ താഴേക്ക് സ്ക്രോൾ ചെയ്തപ്പോൾ, ജെയിംസിന്റെ ഒരു മെസ്സേജ്

“ഞാൻ ഒരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്. എന്നോട് പിണങ്ങി പോവുകയും അരുത്.”

“പറയു…”

ഹരി ജെയിംസിന്റെ ഓഡിയോ പ്ലേ ചെയ്തു

കൃത്യം സമയത്ത് അജയ് യുടെ ഒരു കാൾ

നല്ല തെറിയാണ് ഹരിയുടെ മനസ്സിൽ വന്നത്. എന്നാലും ഫോൺ എടുത്തു.

“സാറേ, കിടന്നായിരുന്നോ? പിന്നേ ഞാൻ വിളിച്ചതേ, ആ പെണ്ണ് തന്നെയാണ് കാർത്തിക കേട്ടോ”

ഹരി ഒന്ന് ഞെട്ടി.
“അത് തനിക്കെങ്ങനെ മനസ്സിലായി?”

“അത് പിന്നേ സാറേ ഈ അപകടം കണ്ട് ആദ്യം ഓടിച്ചെന്നത് അടുത്തുള്ള ഒരു വീട്ടിലെ ചേട്ടനാ. അങ്ങേരെ നമുക്ക് അറിയാം. ഞാൻ ഒന്ന് വിളിച്ചു നോക്കി. അപ്പൊ ഇയാള് ശബനം കേട്ട് ചെന്നപ്പോ ജെയിംസ് വണ്ടിയിൽ നിന്ന് ചാടുന്നതാണ് കണ്ടത്. അപ്പൊ ജെയിംസ് ‘കാർത്തികാ…’എന്ന് വിളിക്കുന്നുണ്ടായിരുന്നു എന്ന്. അപ്പൊ ഉറപ്പിക്കാം സാറേ ഇത് അത് തന്നെയാ. ഇവര് തമ്മിൽ ഏതോ അവിഹിതം ആണെന്ന് തോന്നുന്നു.

ആ പെണ്ണിന്റെ ചില കഥകളും പോസ്റ്റുകളും വായിച്ചാൽ, ഒരു തരം ഫെമിനിസ്റ്റ് ആക്റ്റീവിസ്റ്റ് ഛായ തോന്നും. എന്തോരം ആണുങ്ങളാ കമന്റിൽ. ഇവനും ആക്കൂട്ടത്തിൽ ഒന്നാവും. ഇപ്പൊ ഇങ്ങനെ കുറെ എണ്ണം ഉണ്ടെന്നേ. എഴുത്തെന്നും പറഞ്ഞ് തോന്നിയതൊക്കെ എഴുതുന്ന കുറെ എണ്ണം. വായിച്ചത് കണ്ടിട്ട് എഴുതിയത് ആരാ ന്നു നോക്കിയാൽ ചില പെണ്ണുങ്ങളുടെ പേര് കണ്ടാൽ നമുക്ക് വിശ്വാസം വരില്ല സാറേ, അങ്ങനെ പച്ചക്കാ ഓരോരുത്തർ ഓരോന്ന് എഴുതി വെക്കുന്നത്. ഇതും അത് പോലെ ഒരെണ്ണം.


ഇതിപ്പോ ഈ അപകടം വന്നത് കൊണ്ട് അറിഞ്ഞു. അല്ലേൽ ഇതൊക്കെ ആരും അറിയാതെ ഒരോന്ന് ഒപ്പിക്കുന്ന കൂട്ടങ്ങൾ ആവുമെന്നെ.”

ഹരിക്ക് ദേഷ്യം സഹിക്കാൻ പറ്റിയില്ല.

“നിർത്തെടോ തന്റെ ഓരോരോ തിയറി. കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട് പോരെ ഇതൊക്കെ. ഇതെങ്ങാനും എവിടെയെങ്കിലും കേറി വിളമ്പി എന്ന് ഞാൻ അറിഞ്ഞാൽ. തനിക്ക് എന്നെ നേരെ അറിയില്ല.”

“സോറി സാർ, അത് പിന്നേ, ഞാൻ അറിഞ്ഞപ്പോൾ… ഞാൻ രാവിലെ വിളിക്കാം സാർ. ഗുഡ് നൈറ്റ്‌.”

ഫോൺ കട്ട്‌ ചെയ്ത അജയ് ദേഷ്യത്തിൽ ആയിരുന്നു.
‘പിന്നേ, ഇത്തരക്കാരെ ഒക്കെ നമുക്ക് അറിഞ്ഞൂടെ. ചിലപ്പോ സാറിന് പരിചയമുള്ള ആരേലും ആവും. എന്തായാലും ഓൺലൈനിലെ സുദേവിനെ ഒന്ന് വിളിച്ചു ന്യൂസ്‌ കൊടുത്തേക്കാം. ന്യൂസ്‌ ഒക്കെ ആർക്കും കൊടുക്കാലോ. ഒരു സംശയം എന്ന പേരിൽ കൊടുത്തേക്കാം… അല്ല പിന്നേ.’


(തുടരും)

Post Views: 41
1
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

1 Comment

  1. sabira latheefi on August 22, 2024 4:35 PM

    അല്ലാങ്കിലും ഓൺലൈൻകാർക്ക് ഇതൊക്കെ കിട്ടിയാൽ ചാകരയല്ലയോ. ഇത്രയൊക്കെ കഴിവുള്ള ഒരാൾ ഇങ്ങനെ മിണ്ടപൂച്ചയാവുമോ?

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.