Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാടമ്പിള്ളിയിലെ യഥാർത്ഥ മനോരോഗി അഥവാ അതിവായനയുടെ അതിപ്രസരം!
ജീവിതം പ്രണയം ബന്ധങ്ങൾ മാനസികാരോഗ്യം ലൈംഗീകത സിനിമ സ്ത്രീ

മാടമ്പിള്ളിയിലെ യഥാർത്ഥ മനോരോഗി അഥവാ അതിവായനയുടെ അതിപ്രസരം!

By Pavithra UnniAugust 24, 2024No Comments2 Mins Read64 Views
Bookmark Now
Please login to bookmark Close

No account yet? Register

31 വർഷങ്ങൾക്ക് ശേഷം ‘മണിച്ചിത്രത്താഴ്’ റീ റിലീസ് ചെയ്യാൻ തോന്നിപ്പിച്ച നിമിഷത്തെ ഓർത്തു പ്രൊഡ്യൂസർ ഇപ്പോൾ ഖേദിക്കുന്നുണ്ടാകും. അതിനും മാത്രം ഇല്ലാക്കഥകൾ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞു. സിനിമ ചെയ്തവർ പോലും കാണാത്ത ബ്രില്ലിയൻസുകൾ കണ്ടുപിടിക്കുന്ന നവമാധ്യമ എഴുത്തുകൾ നല്ലതാണ്. സൂക്ഷ്മമമായി സമീപിക്കേണ്ട സിനിമകൾക്ക് അതൊരു മുതൽക്കൂട്ടുമാണ്. പക്ഷെ കഥയും ഉപകഥയുമൊക്കെ നല്ല വ്യക്തമായി പറഞ്ഞിട്ടുള്ള ഒരു ചിത്രത്തിൽ, നായകന്റെ ലൈംഗിക വിരക്തി, നായികയുടെ ലൈംഗിക ആസക്തി എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് ആടിനെ പട്ടിയാക്കി പിന്നതിനെ പേപ്പട്ടിയാക്കി വെടിവെച്ചു കൊല്ലുന്ന പോലെയാണ്.

സുദീർഘമായ ഡയലോഗ് ഉള്ള, മോഹൻലാലിൻറെ നരേഷൻ സീനിൽ തന്നെ പറയുന്നുണ്ട് ഗംഗയിൽ എങ്ങനെ നാഗവല്ലി കയറി എന്നത്. മാതാപിതാക്കൾ അടുത്തില്ലാത്ത കുട്ടിക്കാലത്തെ ഒറ്റപ്പെടലും അമ്മൂമ്മയുടെ ഒപ്പമുള്ള അന്ധവിശ്വാസങ്ങളുടെ ലോകവുമൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാതെ നഷ്ടപ്പെട്ടുപോയ കുട്ടിക്കാലത്തെക്കുറിച്ചോർത്ത് പാടുന്ന പാട്ടാണ് ‘വരുവാനില്ലാരുമീ’. സിനിമയിൽ കാവൂട്ട് എന്ന് കവിതാസമാഹാരത്തിലെ കവിതയായി ഗംഗ പാടുന്നതാണ് അത്. അതിനെ ഗംഗയ്ക്ക് ആവശ്യത്തിന് ലൈംഗിക ജീവിതം ഇല്ലാത്തതിന്റെ നിരാശ ആണെന്നും ‘പൂക്കാത്ത മാങ്കൊമ്പ്’ പ്രസവിക്കാൻ പറ്റാത്ത ഗംഗയുടെ ഗദ്ഗദം ആണെന്നും ഒക്കെ കണ്ടെത്തിയവരെ, നിങ്ങൾ എന്തുകൊണ്ടാണ് ചിന്തിക്കുന്നത് ?

അവധി ആഘോഷിക്കാൻ വരുമ്പോഴും ജോലിത്തിരക്കുകൾ ഉള്ള ഒരാളാണ് നകുലൻ. ആ ഒറ്റ കാരണം കൊണ്ട് നിങ്ങളയാൾക്ക് വിരക്തി ചാർത്തികൊടുക്കുന്നു! കൊല്ലപ്പെടാൻ പോലും സാധ്യത ഉണ്ടെന്ന് അറിഞ്ഞിട്ടും ഗംഗയ്ക്ക് വേണ്ടി സണ്ണിയുടെ മന്ത്രവാദ നാടകത്തിൽ കയറിക്കിടക്കുന്ന നകുലനാണോ ഗംഗയോട് വിരക്തി? കട്ടിൽ പൊക്കി കഴിഞ്ഞുള്ള തിരിച്ചറിവിൽ ‘ഞാൻ എന്താ ഇപ്പോൾ പറഞ്ഞത്’ എന്ന് വേവലാതിപ്പെടുന്ന, നകുലന്റെ മാത്രം ഗംഗയായി മാറാൻ കൽക്കട്ടയാണ് നല്ലത് എന്ന് പറഞ്ഞു പോകുന്ന ഗംഗയ്ക്ക് ആണോടോ മഹാദേവനോട് കാമം! അല്ലിയുടെ സ്വന്തം പി മഹാദേവൻ എന്നാണോ ഒരു കാമുകി പ്രിയ കവിയുടെ പുസ്തകത്തിന്റെ പുറത്ത് എഴുതുക? കഷ്ടം തന്നെ ഗംഗ-മഹാദേവൻ കാമാസക്തി എന്ന ഈ കണ്ടുപിടിത്തം!

നാഗവല്ലിയുടെ കദന കഥ കേട്ടപ്പോൾ, സ്നേഹം നിഷേധിക്കപ്പെട്ട തന്നിലെ ‘inner child wound’ ട്രിഗർ ആയി, നാഗവല്ലിയോട് അനുതാപപ്പെട്ട്, അവളായി തന്നെ മാറി അവൾക്ക് വേണ്ടി പ്രതികാരം ചെയ്യാൻ തുനിഞ്ഞ ഗംഗയെ നിങ്ങൾ സിനിമയിൽ കണ്ടില്ലേ? കവിയോടുള്ള ആരാധന ഒക്കെ കാമം ആയി കാണാനുള്ള ആ ലെൻസ് എവിടെ വാങ്ങാൻ കിട്ടും?

ഈ അതിവായനയിലെ ഭീകരമായ വേർഷൻ ‘സ്ത്രീകൾക്ക് ആവശ്യത്തിന് ലൈംഗികത ലഭിച്ചില്ലെങ്കിൽ ഭ്രാന്ത് വരും’എന്നതാണ്! അവർ ആഗ്രഹിക്കുന്ന പോലുള്ള സ്നേഹം കിട്ടാഞ്ഞിട്ട് ഭ്രാന്ത് വന്ന പെണ്ണുങ്ങളാണ് ചുറ്റിനും. അത് ആവശ്യത്തിന് കൊടുക്കാൻ ഇച്ചിരി പുളിക്കുമല്ലോ അല്ലെ? അപ്പോൾ എളുപ്പം കാമം കൊണ്ട് ഭ്രാന്ത് വന്ന പെണ്ണ് എന്ന നരേറ്റീവ് ആണ്. വായനക്കാർക്കും ഒരു കുളിര് ആകും. ഹോ ഭയങ്കര ബുദ്ധി തന്നെ!

ചിരിപ്പിച്ച, പേടിപ്പിച്ച, രസിപ്പിച്ച ഒരു സിനിമ. കടന്നുപോയ ഒരുപിടി അഭിനേതാക്കളുടെ പ്രകടനങ്ങൾ. നല്ല പാട്ടുകൾ, ചിത്രീകരണം. എല്ലാത്തിനും ഉപരി ശോഭന എന്ന നടിയുടെ ഉഗ്രൻ പ്രകടനം. ഇതൊക്കെ നിങ്ങൾ മാനിക്കുന്നുണെങ്കിൽ ദയവ് ചെയ്തു ഈ ചിത്രത്തെ വെറുതെ വിടണം. അനാവശ്യം എഴുതിപ്പിടിപ്പിച്ചു നല്ല സിനിമകളുടെ ആസ്വാദനം തന്നെ നശിപ്പിക്കുന്ന ഇത്തരം അതിവായനക്കാരെ പൂട്ടണം, മണിച്ചിത്രത്താഴിട്ട് പൂട്ടണം. ഡോ സണ്ണി വരേണ്ടി വരുമെന്നാണ് തോന്നുന്നത്.

നിങ്ങൾക്ക് ഈ അതിവായനകളെക്കുറിച്ച് എന്താണ് അഭിപ്രായം? കമെന്റിൽ പറയൂ.

Post Views: 28
3
Pavithra Unni

I pen my thoughts here. I am here to make a signature…

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.