Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മണ്ണിലലിഞ്ഞു ചേർന്ന ആത്മാവ്
കഥ ജീവിതം പ്രണയം ബന്ധങ്ങൾ സ്ത്രീ സൗഹൃദം

മണ്ണിലലിഞ്ഞു ചേർന്ന ആത്മാവ്

By Shaheera K VAugust 26, 20241 Comment3 Mins Read99 Views
Bookmark Now
Please login to bookmark Close

No account yet? Register

പാതി പറഞ്ഞു നിർത്തിയ പ്രണയകാവ്യം പൂർത്തിയാക്കാൻ അവളവനെ അലഞ്ഞുനടന്നു. അവളുടെ തെരച്ചിലിനു ഊർജ്ജം പകർന്നത് അവരൊരുമിച്ചു നട്ടുവളർത്തിയ സൗഹൃദമരമായിരുന്നു. അതിലെ വിലക്കപ്പെട്ട കനിയായ പ്രണയം അവൾക്ക് സമ്മാനിച്ചു അവൻ പറഞ്ഞു, “നീയിതു ധൈര്യമായി ഭുജിച്ചു കൊൾക ഞാൻ നിന്നോട് കൂടെയുണ്ട്”.

അവളതു ഭക്ഷിച്ചു… ദൈവം കോപിച്ചു… എല്ലാം ഉപേക്ഷിച്ചു അവർക്കോടേണ്ടി വന്നു. അവളുടെ ആത്മാവ് പക്ഷേ അവളാമണ്ണിൽ നിക്ഷേപിച്ചു.

ഒടുവിൽ അവളവനെ കണ്ടെത്തി. പക്ഷേ തളർന്ന ശബ്ദത്തോടെ അവൻ പറഞ്ഞു, “ക്ഷമിക്കുക നമ്മുടെ മരം ഒരുരുൾപൊട്ടലിൽ കുത്തിയൊലിച്ചു പോയി. ശേഷം വന്ന വരൾച്ചയിൽ അതുണങ്ങിക്കരിയുകയും ചെയ്തു”.

അവൾ ഞെട്ടിത്തരിച്ചു.

“അപ്പോളെന്റെ ആത്മാവ്?” അവൾ ചോദിച്ചു.

ചിരിച്ചു കൊണ്ടവൻ തിരിച്ചു ചോദിച്ചു, “നിനക്കെന്താ ഭ്രാന്താണോ? ആരാണാത്മാവ് വഴിയിൽ ഉപേക്ഷിക്കുക?”

വേരുകൾക്ക് വളമാകാനാണ് ഞാനാ ആത്മാവ് അവിടെ നിർത്തിയതെന്നുള്ള ഉത്തരം അവളുടെ ചുണ്ടുകളിൽ തടഞ്ഞുനിന്നു. കുത്തിയൊലിച്ചു പോയ മണ്ണിൽ തന്റെ ആത്മാവ് എങ്ങോ നഷ്ടപ്പെട്ടെന്നവൾക്കു മനസ്സിലായി.

തിരികെ നടക്കാനൊരുങ്ങിയ അവളെ അവൻ വിളിച്ചു,

“എൻറെ കയ്യിൽ നിനക്കു തരാനിതേ ഉള്ളൂ നമ്മുടെ കണ്ണീർ വീണു കുതിർന്ന ഈ പാനപാത്രം ഇതു നീ സ്വീകരിക്കുക.”

അവനാ സൗഹൃദത്തിന്റെ പാനപാത്രം അവൾക്കു നേരെ നീട്ടി. അവളാ പാനപാത്രം ചുണ്ടോടു ചേർക്കുമ്പോഴേക്കും അവൻ പറഞ്ഞു, “എനിക്കു ദാഹിക്കുന്നു…”

അവളും ദാഹിച്ചു വലയുകയായിരുന്നു. അവളുടെ ദാഹം മനസ്സിന്റേതായിരുന്നു. അവന്റേതു ശരീരത്തിന്റേയും. അവളാ പാനപാത്രം അവനു നേരെ നീട്ടി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും പിന്നെയും അവളതിനായി കാത്തിരുന്നു.

എന്നാൽ അവനുവേണ്ടത് അവളുടെ ദേഹത്തിന്റെ ചൂടായിരുന്നു. ഒരിക്കൽപോലും തന്നെയാന്നു പുണർന്നു തന്റെ മനം അവൻ തണുപ്പിക്കാൻ അവനാകില്ല എന്നറിഞ്ഞ അവൾ അവിടെ നിന്നും ഇറങ്ങിയോടി.

ഓട്ടം അവസാനിച്ചത് ഒരു പുഴക്കരയിലായിരുന്നു. പുഴ ശാന്തനായൊഴുകുന്നു.

“വരൂ…എന്നിലേക്കിറങ്ങിവരൂ…” പുഴ ക്ഷണിച്ചു.

അവൾ മടിച്ചു.

“എന്നാൽ എന്റെ ഓർത്തിരുന്നോളൂ…” പുഴ പറഞ്ഞു. അവളനുസരിച്ചു.

പുഴയിലേക്കിറങ്ങാൻ അവൾക്കു ഭയമായിരുന്നു. മനസ്സിലെ മുറിവുകളേക്കാൾ വളരെയധികം പഴക്കമുണ്ടായിരുന്നു അവളുടെ ശരീരത്തിലേയും ഹൃദയത്തിലേയും മുറിവുകൾക്ക്. ബാല്യത്തിലെ ഒറ്റപ്പെടലിന്റെ നീറ്റലുകളിൽ വേദനിക്കുമ്പോൾ നീണ്ടുവന്ന കരങ്ങൾ തഴുകിയത് മനസ്സിനെയായിരുന്നില്ല. ഒരു പെരുമ്പാമ്പു പോലെ ദേഹമാകെ ചുറ്റിപ്പടർന്നു ആ കൈകൾ അവളെ ശ്വാസംമുട്ടിച്ചു.തുടർച്ചയായ സർപ്പദംശനമേറ്റു നീലിച്ചുപോയ ഹൃദയത്തെ അവൾ പുറംലോകത്തു നിന്നും മറച്ചു.ഭാവങ്ങൾ മിന്നി മറയുന്ന കണ്ണുകളും വാക്കുകൾ തട്ടിക്കളിക്കുന്ന ചുണ്ടുകളും അവളുടെ ഹൃദയത്തിന്റെ വിശ്വസ്ത കൂട്ടുകാരായി.

എന്നാൽ പുഴയുടെ ഓരത്തിരുന്നു പെരുവിരലൊന്നുകൊണ്ടു പുഴവെള്ളത്തിൽ തൊട്ടതും അവളുടെ കണ്ണുകളും ചുണ്ടുകളും തെളിഞ്ഞ പുഴവെള്ളത്തോടു അവളുടെ രഹസ്യങ്ങളെല്ലാം പറഞ്ഞു. അവളുടെ കണ്ണുനീർ പുഴയിലേക്ക് ഒഴുകിയിറങ്ങി. എന്നാൽ പുഴ അപ്പോഴും ശാന്തനായിരുന്നു.

“നീ വിഷമിക്കേണ്ട എല്ലാം മഴയും വന്നുചേരുന്നതെന്നിലാണ്.. നിന്റെ ആത്മാവിനെ കണ്ടുപിടിക്കാൻ ഞാൻ നിന്നെ സഹായിക്കാം”. അവൻ പറഞ്ഞു.

ആ യാത്ര ചെന്നവസാനിച്ചത് ഒരിക്കലും അറ്റം കണ്ടിട്ടില്ലാത്ത പ്രണയസാഗരത്തിലേക്കായിരുന്നു. കടലിലെ ഉപ്പുരസം അവളുടെ മുറികളിൽ തട്ടിയപ്പോൾ അവൾക്കു നീറി. എന്നാൽ ആ നീറ്റൽ പതിയെ അവളുടെ മുറിവുകളെ ഉണക്കിത്തുടങ്ങി. അവൾക്കു കൂട്ടായി പുഴയുമുണ്ടായിരുന്നു.കടൽവെള്ളം തട്ടിത്തട്ടി അവളുടെ ഹൃദയത്തിന്റെ നീലനിറം പതിയെപ്പതിയെ മാഞ്ഞു. അതു വീണ്ടും സ്വപ്നം കാണാൻ തുടങ്ങി. കടലിനടിയിൽ മുങ്ങാംകുഴിയിട്ട് അവളവളുടെ ആത്മാവിനെ കണ്ടെടുത്തു. തന്നോടു തിരികെ ചേർത്തു.അവന്റെ വിയർപ്പിന്റെ ഉപ്പുരസം നുണഞ്ഞുകൊണ്ടു അവന്റെ നെഞ്ചിലെ ചുഴികളിൽ അവളലിഞ്ഞു കൊണ്ടിരുന്നു.

ഒടുവിലൊരു നാൾ അവൾ പറഞ്ഞു, “ഞാനൊന്നു വെയിൽ കാഞ്ഞു വരാം”.

അവൻ മടിച്ചു.”അരുത്…കരയിൽ നല്ല ചൂടുണ്ട്… നിനക്കു പൊള്ളും നീയിപ്പൊൾ പോകേണ്ട”.

അവളനുസരിച്ചു.

കുറച്ചുകഴിഞ്ഞ് അവൾ ചോദിച്ചു “ഞാനൊന്നുപോയി നോക്കട്ടെ”

അവനപ്പോഴും വിലക്കി.”അരുത്….മണൽതരികൾക്കിടയിലെ കല്ലുകൾ നിന്നെ വേദനിപ്പിക്കും…”

അവൾ വീണ്ടും അനുസരിച്ചു.

അവനു ഭയമായിരുന്നു തന്റെ കരവലയത്തിൽ നിന്നും പുറത്തുപോയാൽ അവൾ വേദനിക്കുമോ എന്നവൻ ഭയന്നു. അത്രയ്ക്കിഷ്ടമായിരുന്നു അവനവളെ. അവളുടെ വേദനകൾ അവനു സഹിക്കാനാകുമായിരുന്നില്ല. അതിനാലവൻ വീണ്ടും വീണ്ടും വിലക്കി. അവൾ ചോദിച്ചു കൊണ്ടേയിരുന്നു. അവന്റെ വിലക്കും തുടർന്നുകൊണ്ടേയിരുന്നു. ഒടുവിലൊരു ഒരു തിര കണക്കേ അവളവനിൽ മുഴുവനായലിഞ്ഞു. ഓരോതവണയും അവളൊരു തിരയായി പോയി തിരിച്ചവനിലേക്കു തന്നെ ചേർന്നു. എന്നാൽ ഓരോ തവണ പോകുമ്പോഴും അവളുടെ ആത്മാവിന്റെ ഓരോ തരി ആ പൂഴിമണലിനുള്ളിൽ വീണു പോയിക്കൊണ്ടേയിരുന്നു….

ഒടുവിൽ ആ തരികളെല്ലാം മണലിനടിയിൽ നഷ്ടപ്പെട്ടുപോയി….

അവൾ തിരികെ കടലിനോടു തന്നെ ചേർന്നു…..

Post Views: 41
1
Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

1 Comment

  1. Faisal on September 13, 2024 5:28 PM

    ഒരു കവിത പോലെ മനോഹരം…..
    പ്രണയത്തിന്റെ മൂർത്തി ഭാവങ്ങളെ അതി മനോഹരമായി വർണ്ണിച്ചിരിക്കുന്നു….
    അഭിനന്ദനങ്ങൾ… പൂച്ചെണ്ടുകൾ 💐💐

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.