Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കേൾക്കാത്ത കാലൊച്ചകൾ
ഓർമ്മകൾ ജീവിതം പാരന്റിങ്

കേൾക്കാത്ത കാലൊച്ചകൾ

By shybi shajuOctober 12, 2024Updated:October 20, 202424 Comments4 Mins Read405 Views
Bookmark Now
Please login to bookmark Close

No account yet? Register

കമുകിൻ്റെ അലക് ചീകിയെടുത്ത് ഒരേ നീളത്തിൽ മുറിച്ച വാരികഷണങ്ങൾ ചൂടികയർ കൊണ്ട് നെയ്തെടുത്ത് ഉണ്ടാക്കിയ ഒറ്റാലിൻ്റെ പണി തീരാറായിരുന്നു. പിറ്റേന്ന് അതും കൊണ്ട് കൊയ്ത്ത് പാടത്ത് വരാലിനെ പിടിക്കാൻ പോകുമ്പോൾ കൂടെ കൊണ്ട് പോകാമെന്ന് ചാച്ചൻ പറഞ്ഞിട്ടുണ്ട്. മലയാളം പുസ്തകം തുറന്ന് മുമ്പിലിരിക്കുന്നുണ്ടാവുമെങ്കിലും കാണാപാഠം പഠിക്കേണ്ട പദ്യത്തിൻറെ വരികളിൽ ഒന്ന്പോലും ചാച്ചൻ വരുവോളം മനസ്സിൽ തറയുമായിരുന്നില്ല. മുറ്റത്തേക്കുള്ള കുത്തുകല്ലിൽ അമർത്തി പതിയുന്ന ചാച്ചൻ്റെ കാലൊച്ച കേൾക്കുവാനായി കാതോർത്തിരുന്ന അന്നത്തെ എന്നിലേക്ക് തിരിച്ച് പോകുവാൻ കഴിഞ്ഞിരുന്നെങ്കിൽ…

ചാറി പെയ്യുന്ന മഴയെ ഭ്രാന്ത് പിടിപ്പിച്ച് പെയ്യിക്കാൻ വരുന്ന ഇടിയും കാറ്റും ഒപ്പമുള്ള കൂരിരുട്ടും എന്നെ ഭയത്തിൻ്റെ നിറുകയിലേക്ക് തള്ളിക്കയറ്റുമ്പോൾ ഞാൻ ആവലാതിയോടെ അമ്മയുടെ അടുക്കൽ ചെല്ലും.

“ഈ ചാച്ചൻ എന്താണമ്മച്ചീ ഇതുവരെ വരാത്തെ?”

പേടിയും നിരാശയും കൂടിക്കുഴഞ്ഞ എൻ്റെ ചോദ്യത്തിന് ചിരിച്ച്കൊണ്ട് ‘വരൂടി കൊച്ചേ, വരാറാകുന്നതേയുള്ളൂ’ എന്ന അമ്മയുടെ സ്ഥിരം മറുപടിയൊന്നും എനിക്കൊട്ടും ആശ്വാസമാകുമായിരുന്നില്ല.
ഞാൻ പിന്നെയും ആഞ്ഞ് വീശുന്ന കാറ്റിൻ്റെ ഹുങ്കാരത്തിലും കുത്തുകല്ലിൽ പതിയുന്ന കാലൊച്ചയ്ക്കായി കാത് വട്ടം പിടിച്ച്, പേടിപ്പെടുത്തുന്ന ഇരുട്ടിലേക്കും നോക്കി ശ്വാസമടക്കിയിരിക്കും. ഇരുട്ടും ഇടിയും ആ കുഞ്ഞുംനാളുകളിൽഎന്നെ ഒരുപോലെ ഭയപ്പെടുത്തുന്നതായിരുന്നു. പക്ഷേ ചാച്ചൻ് അടുത്തുണ്ടെങ്കിൽ ഒന്നിനും എന്നെ ഭയപ്പെടുത്തുവാൻ സാധിച്ചിരുന്നില്ല. എനിക്ക് ചാച്ചൻ എന്നാൽ ധൈര്യം എന്നായിരുന്നു അർത്ഥം.

വളർന്ന് വന്നപ്പോൾ ഇരുട്ടിലൂടെ ഒറ്റയ്ക്ക് നടത്തിച്ച് ഇരുട്ടിനോടുള്ള പേടിയും, കുളത്തിലിറങ്ങി നീന്താൻ പഠിപ്പിച്ച് വെള്ളത്തിനോടുള്ള പേടിയും  പള്ളിപെരുന്നാളിൻ്റെയന്ന് വെടിക്കെട്ട് കാണുവാൻ കൊണ്ട് പോയി ഉയർന്ന ശബ്ദത്തോടുള്ള പേടിയും ചാച്ചനാണ് എനിക്ക് മാറ്റി തന്നത്. പക്ഷേ ചോരച്ച ഉണ്ടകണ്ണുകൾ തുറിപ്പിച്ച് പിടിച്ചും ദൃഷ്ടകൾ പുറത്തേക്ക് കാണിച്ച് അട്ടഹാസം മുഴക്കിയും കൊലവിളിച്ച് കൊണ്ട് താണ്ഡവമാടുന്ന മനുഷ്യനെന്ന് പറയുന്ന രൂപത്തിനോടുള്ള ഭയം ഇല്ലാതാക്കുന്നതെങ്ങനെയെന്ന് ചാച്ചൻ പറഞ്ഞ് തന്നിരുന്നില്ല. അതുകൊണ്ട് ഇപ്പോൾ മിക്കവാറും എൻ്റെ രാത്രികൾ എന്നെ ഭയത്തിൻ്റെ ചവറ്റുകൊട്ടയിലേക്കെറിഞ്ഞ് കശക്കി ഞെരിച്ച്കൊണ്ടിരിക്കുന്നു. അപ്പോഴും ദൂരെയാണെങ്കിലും എനിക്ക് ഒരു അപ്പൻ ഉണ്ട് എന്നതായിരുന്നു മരിക്കാതിരിക്കാനുള്ള എൻ്റെ ധൈര്യം.

” ഒന്നു വീതം മൂന്നുനേരം കഴിക്കാനുള്ള ചേച്ചിയുടെ ഗുളികയിൽ ഉച്ചയ്ക്കേത്തുള്ളത് ഇതാ എത്തി.”

ബെല്ലടിക്കുന്ന മൊബൈൽ ഫോണും നീട്ടിക്കൊണ്ട് പാതി കളിയായി ഇളയച്ചിയുടെ ഡയലോഗ്. തല്ലി അലക്കാൻ ഉയർത്തിയ തുണിയും  മനസ്സിനെ എവിടെയൊക്കെയോ അലഞ്ഞുതിരിയാൻ വിട്ടിരുന്ന ചിന്തകളും അലക്ക്കല്ലിലേക്കിട്ട് കൈയ്യിലെ സോപ്പ് കുമിളകൾ കഴുകിക്കളയാൻ മെനക്കെടാതെ ഇട്ടിരുന്ന ഉടുപ്പിൽ തന്നെ തുടച്ച് ഫോൺ മേടിക്കുന്നതിനിടയിൽ പോടീ കുശുമ്പത്തിന്നും പറഞ്ഞ് അവളുടെ തോളിലൊരു നുളള് കൊടുക്കുവാനും മറന്നില്ല.

“നീ എന്താ എടുക്കുന്നേ?  വല്ലതും കഴിച്ചോ?  കുട്ടികളെന്തിയേ?  അവനോ? കുഴപ്പം ഒന്നുമില്ലല്ലോ?”

രാവിലെ തോട്ടത്തിലെ പണിക്ക് ഇറങ്ങുന്നതിന് മുമ്പ്, ഉച്ചയ്ക്ക് തോട്ടത്തിൽ നിന്ന് ഊണ് കഴിക്കാനായി കയറി വരുമ്പോൾ, വൈകിട്ട് ഉറങ്ങുന്നതിന് മുമ്പ്, ഈ മൂന്ന് നേരവും ആവർത്തിക്കുന്ന ഫോൺ കോളുകളിലെ അന്വേഷണങ്ങൾ ഇതായിരിക്കും. ഇതേ ചോദ്യങ്ങൾ തന്നെയാണ് വൈകിട്ടും നാളെയും എല്ലാ നാളെകളിലും എൻ്റെ ചാച്ചന് ചോദിക്കാനുണ്ടാവുക. ഉത്തരങ്ങളിൽ ഏതിനെങ്കിലും പതിവിൽ നിന്ന് മാറ്റം ഉണ്ടായാൽ ഉറപ്പാണ് അടുത്ത വണ്ടിക്ക് ചാച്ചനിങ്ങെത്തും. ആ ഒരു ഉറപ്പാണ് ആടുന്ന തോണിയിൽ പേടിക്കാതെ പിടിച്ച് നിൽക്കുവാനുള്ള എൻ്റെ ബലവും.
ഇനി വൈകിട്ട് വിളിക്കാമെന്ന് പറഞ്ഞ് ചാച്ചൻ ഫോൺ വച്ചു.

അസ്തമയമാകാറായാലും പൊള്ളുന്ന മെയ്മാസച്ചൂടിന് വലിയ ശമനമൊന്നും ഉണ്ടാകാറില്ല. പക്ഷേ അന്ന് ചെറിയൊരു തണുത്ത കാറ്റ് എവിടെ നിന്നോ വന്നു. വെട്ടിക്കീറിയിട്ടിരുന്ന വിറകും കഷണങ്ങൾ കൈതണ്ടയിലടുക്കി എടുത്ത് നിവർന്നപ്പോഴാണ് കവിളിലേക്ക് തണുപ്പുള്ള ഒരു വലിയ തുള്ളി വന്ന് വീണത്. സംശയത്തോടെ മുഖമുയർത്തി നോക്കുമ്പോഴേക്കും ചരല് വാരി എറിയുംമ്പോലെ മഴത്തുള്ളികൾ വീഴാൻ തുടങ്ങി. വേനൽമഴ ! മനസ്സൊന്ന് കുളിർത്തു.
ആരവമില്ലാതെ പെയ്തിറങ്ങുന്ന മഴ നോക്കികൊണ്ട് നില്ക്കുമ്പോഴാണ് ചാച്ചൻ വിളിക്കുന്ന നേരം കഴിഞ്ഞല്ലോ എന്നോർത്തത്. അങ്ങോട്ട് വിളിച്ച് നോക്കുവാനായി അകത്ത് ചെന്ന് ഫോണിൽ കൈ വച്ചതും അത് ബല്ലടിച്ചു.

” എന്താ വിളിക്കാൻ വൈകിയേ ചാച്ചാ ”

” ഇത് ഞാനാടീ , ചാച്ചൻ അങ്ങാടിക്ക് പോയിരിക്കുവാ. എനിക്ക് കഴിച്ച് കൊണ്ടിരുന്ന മരുന്ന് കഴിയാറായത് മേടിക്കാൻ പോയതാ. മരുന്ന് രണ്ട് ദിവസത്തേക്കും കൂടി ഉണ്ട്. പക്ഷേ ഇന്ന് എൻ്റെ ചെരുപ്പ് പൊട്ടിയപ്പോ എന്നാ പോയി രണ്ടും മേടിച്ച് വരാമെന്ന് പറഞ്ഞ് പോയതാ. വന്നിട്ട് നിന്നെ വിളിക്കുമായിരിക്കൂട്ടോ. നീ വച്ചോ. ഇവിടെയേ വല്യ മഴ പെയ്യുകയാ. ചാച്ചൻ കുടയും എടുത്തിട്ടില്ല. ”

അന്ന്, രാത്രി കൂടി വന്നിട്ടും മഴ കുറഞ്ഞില്ല. ചാച്ചൻ വിളിക്കുമ്പോൾ മഴയുടെ ശബ്ദത്തിൽ കേട്ടില്ലങ്കിലോന്ന് കരുതി ഫോൺ അരികിൽ കൊണ്ട് വച്ചു. ചുട്ട് പഴുത്ത് കിടന്ന ഭൂമിയിൽ നാളുകൾക്ക് ശേഷം തണുപ്പിറങ്ങിയ ആ രാത്രിയിൽ കാത്തിരുന്ന് എപ്പഴോ ഉറങ്ങിപ്പോയ ഞാൻ മഴതോർന്നതെപ്പോഴെന്ന് അറിഞ്ഞില്ല.

വലിയ മണിമുഴക്കം കേട്ടാണ് ഞെട്ടിയുണർന്നത്. നേരം പുലരുന്നതേയുള്ളൂ. ഞാൻ ദു:സ്വപ്നങ്ങളുടെ പിടിയിൽ ഉറങ്ങി കിടക്കുകയായിരുന്നുവെന്നും അടുത്ത് കിടന്ന ഫോണിൻ്റെ ബല്ലടിയാണ് എന്നെ ഞെട്ടിയുണർത്തിച്ചതെന്നും മനസിലാക്കി വരുവാൻ ഏതാനും നിമിഷമെടുത്തു.
മറുതലയ്ക്കൽ ചാച്ചന് പകരം അമ്മച്ചിയായിരുന്നു.

” ഇന്നലെ ചാച്ചൻ വന്നിട്ട് വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചില്ലല്ലോ അമ്മച്ചീ? ”
” ചാച്ചൻ വന്നില്ലടീ ”
” ങ്ഹേ , ചാച്ചൻ വന്നില്ലന്നോ? ഇതുവരെയോ? അമ്മച്ചി ഉറക്കപിച്ച് പറയുവാണോ? പോയി മുഖം കഴുക്. ”
” അതിന് ഞാൻ ഉറങ്ങിയിട്ടില്ല . ” അമ്മച്ചിയുടെ സ്വരത്തിന് ചെറിയൊരു പതർച്ച ഉണ്ടന്ന് തോന്നിയതും എൻ്റെ തലയ്ക്കുള്ളിൽ വലിയ അപായമണി മുഴങ്ങുന്നത് പോലെയായി.
” നീ പേടിക്കുവൊന്നും വേണ്ട , ചാച്ചൻ എവിടെ പോകുവാനാ? ഇന്നലെ ചാച്ചൻ പറഞ്ഞ് വിട്ടിട്ട് താഴത്തെ വീട്ടിലെ രണ്ട് ചേട്ടൻമാര് വന്നിരുന്നു. ചാച്ചൻ വരുന്ന വഴിക്ക് ഒന്ന് വീണു. കാല് ചെറുതായൊന്ന് മുറിഞ്ഞു. ഹോസ്പിറ്റലിൽ ചെന്നപ്പോൾ മുറിവ് ഒക്കെ ഡ്രസ് ചെയ്തെങ്കിലും നാളെ എക്സറേ ഒക്കെ എടുത്തിട്ട് വീട്ടിൽ പോകാമെന്നാ ഡോക്ടറ് പറഞ്ഞെ. ഞാൻ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് പോകുവാൻ തുടങ്ങിയതാ. അവര് സമ്മതിച്ചില്ല. രാത്രിയല്ലേ. അവരിലാരെങ്കിലും ഒരാള് പോയി ചാച്ചൻ്റെ കൂടെ നിന്നോളാം, എന്നിട്ട് രാവിലെ ചാച്ചനെയും കൂട്ടി ഇങ്ങോട്ട് വന്നോളാമെന്നാ പറഞ്ഞേ. നീ പേടിച്ചെങ്കിലോന്ന് കരുതിയാ രാത്രി നിന്നെ വിളിക്കാത്തെ ”

എൻ്റെ തലയിൽ മുഴങ്ങിക്കൊണ്ടിരുന്ന അപായമണി നിലച്ചു. ഞാൻ ഏതോ അന്ധകാരത്തിൽ ഒറ്റപ്പെട്ട് പോയത് പോലെ. ചുറ്റും ഇരുട്ടും നിശബ്ദതയും മാത്രം . അതുവരെ ഞാൻ ചവിട്ടി നിന്ന ഭൂമി എൻ്റെ പാദത്തിനടിയിൽ നിന്ന് അടർന്ന് മാറി, അഗാധമായ ഇരുട്ട് മൂടിയ ഗർത്തത്തിലേക്ക് വീണ് പോകാതിരിക്കുവാനായി ഞാൻ വായുവിൽ കൈകളടിച്ച് തുഴഞ്ഞു കൊണ്ടിരുന്നു.

” എന്നിട്ട് ഇത് മുഴുവൻ വിശ്വസിച്ചിരിക്കുകയായിരുന്നോ എൻ്റെ അമ്മ ”

എൻ്റെ തൊണ്ടയിൽ നിന്നടർന്ന് വീണ ആ വാക്കുകളായിരുന്നു അമ്മയുടെ തലയിൽ വെള്ളിടിയായി വെട്ടിയത്. അമ്മയുടെ ശ്വാസഗതിയുടെ വേഗത ഞാൻ ഫോണിലൂടെ തിരിച്ചറിഞ്ഞു. ആരൊക്കെയോ അമ്മയുടെ അടുത്തേക്ക് ഓടി വന്നൂന് തോന്നണു.

“പിടിച്ചോ , ആ കട്ടിലിലേക്ക് കിടത്തിക്കോ , വേഗം കുറച്ച് വെള്ളമെടുക്ക് ” ഇത്രയുമൊക്കെയേ ഫോൺ കൈയ്യിൽ നിന്ന് വീണ് പോകും മുമ്പ് ഞാൻ കേട്ടുള്ളൂ.

എനിക്ക് എന്നും ഏത് സമയത്തും തിരിച്ചറിയാൻ സാധിച്ചിരുന്ന കാലൊച്ച കേൾപ്പിച്ചിരുന്ന ആ പാദങ്ങൾ ഇനി ഒരിക്കലും ചലിപ്പിക്കാനാവാതെ വിരലുകൾ കൂട്ടി കെട്ടി വെള്ളത്തുണിയിൽ മൂടി എൻ്റെ മുമ്പിൽ കിടന്നു. എന്നെ കൈ പിടിച്ച് നടത്തിച്ച ആ വിരലുകൾ മരവിച്ചിരിക്കുന്നു. എനിക്ക് ആത്മവിശ്വാസം പകർന്ന് തന്ന ആ കണ്ണുകൾ അടഞ്ഞിരിക്കുന്നു.

എല്ലാം മുൻകൂട്ടി കണ്ട് പ്രവർത്തിച്ചിരുന്ന ആൾ, വരും വരായ്കളും ഗുണദോഷങ്ങളും എല്ലാം അതാത് സമയത്ത് എനിക്ക് പറഞ്ഞ് തന്നിരുന്ന ആൾ, ഏത് സംശയങ്ങൾക്കും ഉത്തരം തന്നിരുന്ന ആൾ, നല്ലതും ചീത്തയും തിരിച്ചറിയുവാൻ എന്നെ പഠിപ്പിച്ച ആൾ, പക്ഷേ മരണത്തിൻ്റെ കാലൊച്ച മാത്രം ചാച്ചനെന്താണ് കേൾക്കാൻ പറ്റാതെ പോയത്? അതോ കേട്ടിട്ടും നിസംഗതനായിപ്പോയതോ?

എന്നെ ഭയപ്പെടുത്തുന്ന രാത്രികളിൽ ഇനി എൻ്റെ നിലവിളികേൾക്കാൻ ചാച്ചൻ ഇല്ലാത്തത്കൊണ്ട് ഞാൻ നിർഭയയായിരിക്കാൻ പഠിച്ചു. എന്നും ആടിയുലഞ്ഞ് എന്നെ ഭയപ്പെടുത്തിയിരുന്ന തോണി ഉപേക്ഷിച്ച് ഞാൻ ഒഴുക്കിനെതിരെ തന്നത്താൻ നീന്തുവാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഒന്നിനെയും എനിക്ക് ഭയമില്ല. കാരണം ഭയന്ന് ഓടി ചെല്ലുവാനുള്ള എൻ്റെ അഭയകേന്ദ്രം എന്നോ ഇല്ലാതായി.

#എൻ്റെ രചന

Post Views: 78
13
shybi shaju

പൂക്കളോടും പൂമ്പാറ്റകളോടും മനുഷ്യരോടും കൂട്ടുകൂടുകയും മഴയേയും മഞ്ഞിനേയും പാലക്കാടൻ കാറ്റിനേയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുവൾ

24 Comments

  1. Sunandha Mahesh on October 15, 2024 6:19 PM

    അച്ഛൻ പോവുമ്പോ നമ്മക്ക് സ്വത്തായി ധൈര്യം തന്നിട്ട് പോവും..

    നന്നായി എഴുതി 👍

    Reply
    • shybi shaju on October 16, 2024 6:36 AM

      സത്യം സുനന്ദേച്ചീ

      Reply
      • Joyce Varghese on February 6, 2026 5:51 AM

        ഹൃദയസ്പർശ്ശിയായ എഴുത്ത്. നോവിക്കുന്ന ഓർമ്മകൾക്കും കരുതലിന്റെ ചൂടുണ്ട്.
        👍❤️🥰

        Reply
    • Nixon on June 20, 2025 4:46 PM

      👍👍🙏

      Reply
  2. Sajna on October 15, 2024 1:38 PM

    നന്നായി എഴുതി… ശക്തമായ ഭാഷ ❤️

    Reply
    • shybi shaju on October 16, 2024 6:37 AM

      🥰🥰❤️ നന്ദി Sajna

      Reply
  3. Alwin on October 14, 2024 6:50 PM

    വളരെ നന്നായിട്ടുണ്ട്. ആത്മാവിൽ തൊട്ട് എഴുതിയതുപോലെ വളരെ ഇഷ്ടപ്പെട്ടു ഇനിയും എഴുതുക

    Reply
    • shybi shaju on October 14, 2024 7:55 PM

      🥰🥰 നന്ദി Alwin

      Reply
  4. Adheena on October 14, 2024 4:36 PM

    വാക്കുകൾ വേദനിപ്പിക്കുന്നു

    Reply
    • shybi shaju on October 14, 2024 7:56 PM

      🥰🥰 Adheena

      Reply
  5. Jaisy Suradas on October 13, 2024 2:28 PM

    ഇത് കഥയാണെന്ന് തോന്നുന്നേയില്ല ഷൈബീ, വല്ലാതെ നോവുന്നു

    Reply
    • Shybi on October 13, 2024 5:34 PM

      🥰🥰 നന്ദി jaisy

      Reply
    • Siby P V on October 14, 2024 4:32 PM

      നന്നായിട്ടുണ്ട്

      Reply
  6. Shreeja R on October 13, 2024 2:05 PM

    👌👌

    Reply
    • Suma Jayamohan on October 13, 2024 5:02 PM

      കഥയായാലും ജീവിതമായാലും വേദനിപ്പിക്കുന്ന ഓർമ്മകൾ തന്നെ.
      നല്ലെഴുത്ത്❤️🌷👌

      Reply
      • Shybi on October 13, 2024 5:39 PM

        ❤️❤️ സന്തോഷം Suma

        Reply
    • Shybi on October 13, 2024 5:36 PM

      നന്ദി Shreeja❤️❤️

      Reply
      • Siby P V on October 14, 2024 4:32 PM

        നന്നായിട്ടുണ്ട്

        Reply
        • shybi shaju on October 14, 2024 7:58 PM

          🥰🥰 നന്ദി Siby

          Reply
  7. Alex on October 12, 2024 7:34 PM

    ജീവൻ ഉള്ള രചന,👍👏♥️

    Reply
    • Shybi on October 12, 2024 8:19 PM

      🥰🥰

      Reply
  8. Shybi on October 12, 2024 7:22 PM

    🥰🥰 ആ നോവ് മായ്ച്ച് കളയാൻ പറ്റാത്തതാണ് Nishiba

    Reply
  9. Nishiba M on October 12, 2024 4:46 PM

    ഉള്ളു തൊടുന്ന നോവ്..

    Reply
    • Shybi on October 12, 2024 7:21 PM

      🥰🥰 ആ നോവ് മായ്ച്ച് കളയാൻ പറ്റാത്തതാണ് Nishiba

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.