Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബാല്യകാല വിശ്വാസങ്ങൾ
ഓർമ്മകൾ കുട്ടികൾ ജീവിതം

ബാല്യകാല വിശ്വാസങ്ങൾ

By Bilvy BabyNovember 23, 2024Updated:December 9, 20243 Comments4 Mins Read144 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ കുട്ടിയായിരുന്നപ്പോൾ വീട്ടിൽ വൈദ്യുതി ഇല്ല. ചില വീടുകളിലും ടെലിവിഷൻ ഒക്കെയുണ്ട്. ഞായറാഴ്ച പള്ളിയിൽ പോയിട്ട് തിരികെ വരുമ്പോൾ ടെലിവിഷൻ ഉള്ള വീടുകളുടെ മുൻവശത്തെ കതക് തുറന്നിരിക്കും, എന്തിനാണ് എന്നറിയോ? ഞങ്ങളെ പോലെയുള്ളവർക്ക് ടെലിവിഷൻ കാണാൻ. അതൊക്കെ കണ്ട് വീട്ടിൽ എത്തുമ്പോൾ ഒരു നേരമാകും.
ചെന്നയുടനെ അപ്പന്റെ വക ചോദ്യമുണ്ട്.
“എടീ, വിശ്വാസത്തോടെ ആണോ കുർബാനയിൽ പങ്കെടുത്തത്?”
“അച്ചടക്കത്തോടെ ആണോ റോഡിലൂടെ നടന്നത്?”
രണ്ടാമത്തെ ചോദ്യത്തിന് പ്രാധാന്യം കൂടുതലുണ്ട്. കാരണം ഒരു ബസ്സിനും ജീപ്പിനും മാത്രം ഒരു സമയം കടന്നു പോകാൻ സാധിക്കുന്ന ടാറിട്ട റോഡ്.
കാൽ നടക്കാർക്ക് നടക്കാനുള്ള സ്ഥലം ഉണ്ടെങ്കിലും മിക്ക ഭാഗങ്ങളിലും കാട്ടു പൂച്ചെടികളാണ്. ഞങ്ങൾ കുട്ടികൾ ഇതു പറിക്കാൻ വേണ്ടി കയറാറുണ്ട്. ഇതൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഉടുപ്പു മുഴുവൻ ചെളിയായിരിക്കും. ചെളി കണ്ടാൽ ഉടനെ അടുത്ത ഉപദേശം വരും.
“ടീ മോളേ അപ്പുറത്തെ വീട്ടിലെ രമ്യയും ധന്യയും അച്ചടക്കത്തോടെയാണ് അമ്പലത്തിൽ പോകുന്നത്. നീ അവരുടെ വിശ്വാസം കണ്ടു പഠിക്ക്. ”
എനിക്കാണങ്കിൽ ഒന്നും മനസിലായില്ല, വിശ്വാസം, അച്ചടക്കം….

ബീഫ് കറിയുടെ മണം അടുക്കളയിൽ നിന്ന് മൂക്കിലേയ്ക്ക് അടിച്ചു കയറുന്നതും, വയറ്റിൽ വിശപ്പിന്റെ കാഹളം ഊതുന്നതും ശക്തമായി കൊണ്ടിരിക്കുകയാണ്.

“ശരി, അപ്പാ ഞാൻ അടുത്തയാഴ്ച അച്ചടക്കത്തോടെയും വിശ്വാസത്തോടെയും പള്ളിയിൽ പൊയ്ക്കൊള്ളാം.” എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് വസ്ത്രം മാറി അടുക്കളയിലേക്ക് ഒറ്റ ഓട്ടമാണ്. ഭക്ഷണം കഴിച്ച് അടുക്കള പുറത്ത് കൈകഴുകുമ്പോൾ കാണാം ഞങ്ങളുടെ പുരയിൽ നിന്ന് കുറച്ചു മാറി തെക്കു വശത്തായി താമസിക്കുന്ന കുട്ടികൾ ബുഷറയും, നസീമും അവരുടെ മദ്രസ പഠനമൊക്കെ കഴിഞ്ഞിട്ട് വീട് ലക്ഷ്യമാക്കി ഓടുന്നത്. അന്ന് ഞങ്ങളുടെ നാട്ടിൽ മുസ്ലിം കുട്ടികളുടെ മതപഠനം ശനി, ഞായർദിവസങ്ങളിലായിരുന്നു.

വീണ്ടും ഒരശരീരി കേൾക്കാം, വേറെ ആരുമില്ല അപ്പനാണ്.

” ടീ മോളേ കണ്ടോ ശനിയും ഞായറും രണ്ടു ദിവസമാണ് അവർ അച്ചടക്കത്തോടെ ഖുറാൻ പഠിക്കാൻ പോകുന്നത് അതാണ് വിശ്വാസം.”
അന്ന് ഒരു കാര്യം പിടികിട്ടി അച്ചടക്കത്തോടെ പഠിച്ചാൽ വിശ്വാസം കിട്ടും. വിശ്വാസം കിട്ടുന്നവർക്ക് ദൈവത്തെ കിട്ടും, അല്ലാത്തവർക്ക് ചെകുത്താനെ കിട്ടും.

ആ കാലത്ത് എനിക്ക് ആകെ പരിചയം ഒരു കുട്ടിച്ചാത്തനെ മാത്രമാണ്, ബാലരമയിലെ ലുട്ടാപ്പി. രണ്ടു കൊമ്പുള്ള കുന്തത്തിന്മേൽ പറന്നു നടക്കുന്ന വാലുള്ളലുട്ടാപ്പി….
പാവം രാജുവിനേയും, രാധയേയും കുഴപ്പത്തിൽ ആക്കുവാൻ കച്ചകെട്ടി
നടക്കുന്ന കുട്ടൂസൻ, ഡാകിനി, കൂട്ടാളികളായ വിക്രം, മുത്തു എല്ലാവരും ചെകുത്താന്റെ കൂട്ടരാണെന്ന് എനിക്ക് ഉറപ്പായിരുന്നു.

അപകടത്തിൽപ്പെടുന്ന രാജുവിനേയും രാധയേയും രക്ഷിക്കുന്ന മായാവി ദൈവത്തിന്റെ പക്ഷക്കാരൻ ആയിരുന്നു. അപകടങ്ങളിൽ വിളിച്ചാൽ നമ്മളേയും രക്ഷിക്കാൻ വരുമെന്ന് വിശ്വാസിച്ചിരുന്ന എന്റെ ബാല്യം.
ഒരിക്കൽ അതിരാവിലെ വീട്ടിൽ നിന്നു സ്ക്കൂളിലേയ്ക്ക് പോയിരുന്ന ഞങ്ങളുടെ വഴിയിൽ മൂന്നാലു കാട്ടുപന്നി! രാത്രിയിൽ മാത്രം സഞ്ചരിച്ചിരുന്ന ഇവറ്റകൾ അന്നെന്തോ കാടുകയറാൻ വൈകി. ഞാൻ ആദ്യം ഞായറാഴ്ച പോകുന്ന പള്ളിയിലെ ക്രിസ്തുവിനെ വിളിച്ചു നോക്കി.

കാട്ടുപന്നികൾക്ക് ഒരു കുലുക്കവും ഇല്ല…

പെട്ടെന്നാണ് അന്ന് ടിവിയിൽ വരുന്ന മഹാഭാരതത്തിലെ യുദ്ധം ഓർമ്മ വന്നത്. കുറച്ചൊക്കെ വല്ലവരുടേയും വീട്ടിൽ പോയി കണ്ടിട്ടുണ്ടല്ലോ. പിന്നെ രാമായണം സിനിമ കണ്ടിട്ടുണ്ടായിരുന്നു. അവർക്കാകുമ്പോൾ ധാരാളം ആയുധം ഉണ്ടല്ലോ. എന്റെ അന്നത്തെ വിചാരം മഹാഭാരതത്തിലെയും രാമായണത്തിലെയും സീരിയലിൽ ഉള്ളവർ എല്ലാവരും ഹിന്ദു ദൈവങ്ങളാണ് എന്നാണ്. പിന്നെ എന്റെ കൂട്ടുകാരി ഹിന്ദുവാണ്, അപ്പോൾ തീർച്ചയായും എന്നെ രക്ഷിക്കാൻ വരും. ഞാൻ അവരെയെല്ലാ വരെയും മനസ്സിൽ ധ്യാനിച്ച് ഒറ്റ അലർച്ച, ഭാഗ്യത്തിന് ശബ്ദം പുറത്തു വന്നില്ല, ഹിന്ദു ദൈവങ്ങളാകട്ടെ വന്നതും ഇല്ല.

രാവിലത്തെ തണുത്ത മഞ്ഞിൽ ഞാൻ വെട്ടി വിയർക്കുകയാണ്. പെട്ടെന്ന് ബുഷറയുടെ കാര്യം ഓർമ്മ വന്നത്. ആകെ മൊത്തത്തിൽ എനിക്ക് ഒരു ചന്ദ്രകലയും നക്ഷത്രവും പിന്നെ പച്ച കൊടിയും മാത്രമേ അറിയൂ,എന്നെ പൊക്കി എടുത്ത് അപ്പുറത്തെ റോഡിൽ കൊണ്ടു പോയി വെയ്ക്കും എന്ന പ്രതീക്ഷയോടെ നിന്ന എനിക്ക് നിരാശയായിരുന്നു.

പെട്ടെന്നാണ് എന്റെ പ്രിയപ്പെട്ട മായാവിയേയും ഡിങ്കനേയും ഓർമ്മ വന്നത്. കണ്ണുകൾ അടച്ച് അവരെ ശബ്ദമില്ലാതെ വിളിച്ചു. ഞാൻ അവരുടെ തോളിൽ കയറി ഇരുന്ന് പോകുന്നത് ദിവാസ്വപ്നം കണ്ട് ഞാൻ പേടിച്ചു വിറച്ചു നിന്നു. എന്തായാലും ഫലമുണ്ടായി !
ആരോ എന്റെ തോളിൽ പിടിച്ചു കുലുക്കി.
“മോളെന്താ ഇവിടെ കണ്ണടച്ച് നിന്ന് വിയർക്കുന്നത്? “

ഡിങ്കനാണോ, മായാവിയാണോ?
ഞാൻ പതിയെ കണ്ണു തുറന്നു.
ഔസേപ്പച്ചൻ ചേട്ടൻ!

പാൽ വിൽക്കാൻ പോകുന്ന വഴിയാണ്. ഞാൻ പതിയെ കാട്ടുപന്നികളെ കണ്ട ദിശയിലേയ്ക്ക് കൈചൂണ്ടി. അപ്പോളാണ് ഔസേപ്പച്ചൻ ചേട്ടൻ അവറ്റകളെ കാണുന്നത്. ചേട്ടൻ പതിയെ പറഞ്ഞു മോള് അച്ചടക്കത്തോടെ ഒച്ച വെയ്ക്കാതെ നിന്നതു കൊണ്ട് രക്ഷപ്പെട്ടു.

അച്ചടക്കവും വിശ്വാസവും ദൈവവും മതവും ചെകുത്താന്മാരും വട്ടാക്കിയ എന്റെ ബാല്യം!

അന്ന് സ്കൂളിൽ ചെന്നിട്ട് എനിക്ക് സ്കൂളിൽ ഒട്ടും ശ്രദ്ധിക്കാൻ പറ്റില്ല. ദൈവങ്ങളെല്ലാം പറ്റീരാണെന്ന് ഒരു ചിന്ത തലയിലേക്ക് അങ്ങ് കേറി. അല്ലെങ്കിൽ പിന്നെ ഇത്രയും വലിയ അപകടം വന്നപ്പോൾ ഏതെങ്കിലും ഒരു ദൈവം വന്ന് രക്ഷിക്കേണ്ടേ?. അപ്പോൾ പിന്നെ എന്തായിരിക്കും പ്രശ്നം. പെട്ടെന്നാണ് എനിക്ക് ഓർമ്മ വന്നത് ഏലിയൻ  എന്ന ഒരാളും കൂടി ഉണ്ടായിരുന്നല്ലോ. അത് ഓർത്തില്ല.
പറക്കും തളികയിൽ വരുന്ന ഏലിയൻ!
അവർക്ക് എന്തായാലും നല്ല ശക്തിയുണ്ട് അവർ മനുഷ്യരെ രക്ഷിക്കും. അവർ ആകാശത്ത് ആണല്ലോ താമസിക്കുന്നത്. എല്ലാ ദൈവങ്ങളും ആകാശത്താണ് താമസിക്കുന്നത്.
സ്വർഗ്ഗവും ആകാശവും ഒരു സ്ഥലം ആണല്ലോ. ദേവമാരും ദേവികളും മാലാഖമാരും. പിന്നെ ഏലിയന്മാർ ഉണ്ട് പിന്നെ നക്ഷത്രങ്ങൾ ഉണ്ട് പിന്നെ ഒരു ചന്ദ്രൻ ഉണ്ട് പിന്നെ ഒരു സൂര്യൻ ഉണ്ട്.

അയ്യോ അപ്പോഴാണ് ആ സ്കൈ ലാബിന്റെ കാര്യം ഓർമ്മയിൽ വന്നത്. അതാ ആകാശത്തു നിന്ന് താഴേക്ക് വീണപ്പോൾ ഉണ്ടായ പൂരം ഒന്നും പറയേണ്ട എന്തായാലും ഭാഗ്യം കൊണ്ട് ഇന്ത്യൻഓഷ്യനിൽ തന്നെ പോയി വീണു. അല്ലെങ്കിൽ കാണാമായിരുന്നു പൂരം.
വീണ്ടും സംശയങ്ങൾ തലയിൽ കയറിക്കൊണ്ടേയിരുന്നു. അല്ല പിന്നെ, ആകാശത്ത് സ്കൈ ലാബ്  വെക്കാൻ പോയ സമയത്ത് ആകാശത്തുള്ള ദേവന്മാരും ദേവിമാരും മാലാഖമാരും ഹൂറിമാരും ഒക്കെ സമ്മതിച്ചോ
അതൊക്കെ അവരുടെ സ്ഥലങ്ങളല്ലേ അവിടെ ചെന്ന് മനുഷ്യർക്ക് ഇങ്ങനെയൊരു സാധനം കൊണ്ട് വെക്കാൻ പറ്റുമോ?
മൊത്തിൽ വട്ടായ ദിവസം!
എന്തായാലും ആ ശനിയാഴ്ച ഞങ്ങൾ മൂവരും ഒത്തുകൂടി. പതിവുപോലെയുള്ള ആഴ്ചയിലെ ഒത്തുകൂടൽ. അന്ന് ശനിയാഴ്ച ദിവസങ്ങളിൽ ക്ലാസ്സ് ഇല്ല. ഞങ്ങളുടെ മൂന്നുപേരുടെയും വീട്ടിൽ ആടുകൾ  ഉണ്ട്. ശനിയാഴ്ച ദിവസങ്ങളിൽ അവയെ തീറ്റാൻ കൊണ്ടുപോകുന്നത് ഞങ്ങൾ കുട്ടികളുടെ ജോലിയാണ്. രാവിലത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞ് ഒരു പത്തു പത്തരയോടെ കൂടി ഞങ്ങൾ ഇറങ്ങും. തൊട്ടടുത്ത് കുറച്ചു പുറമ്പോക്ക് ഭൂമിയുണ്ട് അവിടെ ധാരാളം പുല്ലും.അവിടെ ഒരു പാറയുണ്ട് ആ പാറപ്പുറത്ത് ഇരുന്നാണ് ഞങ്ങൾ വർത്തമാനം പറയുന്നത്. കയ്യിൽ കുറച്ച് ഉപ്പും കരുതിയിരിക്കും. തൊട്ടടുത്ത പറമ്പുകളിൽ ചിലപ്പോൾ നാരങ്ങ,മാങ്ങ ലൂബിക്ക നെല്ലിക്ക മുതലായവ കാണും. അവ പറിച്ച് ഞങ്ങൾ കഴിക്കും. കൂട്ടത്തിൽ ആ ആഴ്ചത്തെ വീട്ടുവിശേഷവും സ്കൂൾ വിശേഷവും കൈമാറും.
അന്നത്തെ പ്രധാന വിഷയം രക്ഷിക്കാൻ വരാത്ത ദൈവങ്ങളെക്കുറിച്ച് ആയിരുന്നു. അതോടൊപ്പം തന്നെ സ്കൈ ലാബും. ദൈവത്തിനു മാത്രം അവകാശമുള്ള ആകാശത്ത് എങ്ങനെ മനുഷ്യർ സ്കൈ ലാബിനെ കൊണ്ടു വച്ചു?.
പിന്നെ ഈ സ്കൈ ലാബിനെ വെച്ചത് ഹിന്ദുക്കളുടെ ദൈവത്തിന്റെ സ്ഥലത്താണോ ക്രിസ്ത്യാനികളുടെ ദൈവത്തിന്റെ സ്ഥലത്താണോ അതോ മുസ്ലിമിന്റെ ദൈവത്തിന്റെ സ്ഥലത്താണോ?.

അങ്ങനെ വട്ടായ ഞാൻ എന്റെ കൂട്ടുകാരേയും വട്ടാക്കി.

ബിൽവി കെ ബേബി

Post Views: 63
2
Bilvy Baby

3 Comments

  1. മിനി സുന്ദരേശൻ on November 27, 2024 1:52 AM

    രസകരം❤️👍

    Reply
  2. Joyce Varghese on November 24, 2024 2:43 AM

    എല്ലാരും കൂടി വട്ടാക്കിയ ബാല്യം ചിരിക്കാൻ വക നൽകി.
    നല്ലെഴുത്ത്.

    Reply
    • Bilvy on November 27, 2024 9:20 AM

      🙏🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.