ഞാൻ കുട്ടിയായിരുന്നപ്പോൾ വീട്ടിൽ വൈദ്യുതി ഇല്ല. ചില വീടുകളിലും ടെലിവിഷൻ ഒക്കെയുണ്ട്. ഞായറാഴ്ച പള്ളിയിൽ പോയിട്ട് തിരികെ വരുമ്പോൾ ടെലിവിഷൻ ഉള്ള വീടുകളുടെ മുൻവശത്തെ കതക് തുറന്നിരിക്കും, എന്തിനാണ് എന്നറിയോ? ഞങ്ങളെ പോലെയുള്ളവർക്ക് ടെലിവിഷൻ കാണാൻ. അതൊക്കെ കണ്ട് വീട്ടിൽ എത്തുമ്പോൾ ഒരു നേരമാകും. ചെന്നയുടനെ അപ്പന്റെ വക ചോദ്യമുണ്ട്. “എടീ, വിശ്വാസത്തോടെ ആണോ കുർബാനയിൽ പങ്കെടുത്തത്?” “അച്ചടക്കത്തോടെ ആണോ റോഡിലൂടെ നടന്നത്?” രണ്ടാമത്തെ ചോദ്യത്തിന് പ്രാധാന്യം കൂടുതലുണ്ട്. കാരണം ഒരു ബസ്സിനും ജീപ്പിനും മാത്രം ഒരു സമയം കടന്നു പോകാൻ സാധിക്കുന്ന ടാറിട്ട റോഡ്. കാൽ നടക്കാർക്ക് നടക്കാനുള്ള സ്ഥലം ഉണ്ടെങ്കിലും മിക്ക ഭാഗങ്ങളിലും കാട്ടു പൂച്ചെടികളാണ്. ഞങ്ങൾ കുട്ടികൾ ഇതു പറിക്കാൻ വേണ്ടി കയറാറുണ്ട്. ഇതൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഉടുപ്പു മുഴുവൻ ചെളിയായിരിക്കും. ചെളി കണ്ടാൽ ഉടനെ അടുത്ത ഉപദേശം വരും. “ടീ മോളേ അപ്പുറത്തെ വീട്ടിലെ രമ്യയും ധന്യയും അച്ചടക്കത്തോടെയാണ് അമ്പലത്തിൽ പോകുന്നത്. നീ അവരുടെ വിശ്വാസം…
