Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു സങ്കീർത്തനം പോലെ
കഥ

ഒരു സങ്കീർത്തനം പോലെ

By Syamala HaridasMay 27, 20251 Comment3 Mins Read51 Views
Bookmark Now
Please login to bookmark Close

No account yet? Register

മൂടികെട്ടിയ അന്തരീക്ഷം മാറി ചുറ്റിലും വെയിൽ തെളിഞ്ഞു. മിനി തൊട്ടപ്പുറത്തെ ബംഗ്ലാവിലേയ്ക്ക് കണ്ണുകൾ പായിച്ചു.

ഏകദേശം ഒരു മുപ്പത് മുപ്പത്തിരണ്ട് വയസ്സ് പ്രായം തോന്നിപ്പിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ. കൂടെ സുന്ദരിയായ ആംഗ്ലോ ഇന്ത്യൻ യുവതിയും.

പെരുമാറ്റം കണ്ടിട്ട് അവർ വിവാഹം കഴിഞ്ഞിട്ട് അധിക നാൾ ആയിട്ടില്ലെന്നു തോന്നും.

മിനി ഭർത്താവിന്റെ സമീപം ചെന്നിരുന്നു. അവൾ പറഞ്ഞു ദീപു അപ്പുറത്തേക്ക് ഒന്നു നോക്കിക്കേ. അവിടെ പുതിയ താമസക്കാർ വന്നിരിക്കുന്നു. അവർ നമുക്കൊരു കൂട്ടായി.

ദീപു പ്രശസ്ത എഴുത്തുകാരനാണ്. അയാൾ തന്റെ എഴുത്തിൽ ശ്രദ്ധിച്ചുകൊണ്ട് വലിയ താല്പര്യമില്ലാത്ത മട്ടിൽ മെല്ലെ ഒന്നു മൂളി.

നിലാവുള്ള രാത്രികളിൽ അവൻ ആ പുഴയോരത്ത് ചെന്നിരുന്ന് എഴുതും. അവിടെ പോയിരുന്നെഴുതുമ്പോൾ പുഴ ഒഴുകുന്ന പോലെ അയാളുടെ മനസ്സിൽ നിന്നും വരികൾ ഒഴുകി വരും.

നാലഞ്ച് ഏക്കർ തൊടിയും തോട്ടവുമുള്ള വീടാണ് ദീപുവിന്റെ. മിനി ദീപു ദമ്പതികൾക്ക് ദേവാംഗനയെ പോൽ സുന്ദരിയായൊരു മോളുണ്ട് സാരംഗി.

അവരുടെ തോട്ടത്തിന്റെ തെക്കു ഭാഗത്തു കൂടി ഒരു പുഴ ഒഴുകുന്നുണ്ട്. ഒരിക്കലും വറ്റാത്ത പുഴ.

മിനി സുന്ദരിയാണ്. ഉദയസൂര്യന്റ കാന്തിയുണ്ട് അവളുടെ മുഖത്തിന്‌. വശ്യമനോഹരമായ കണ്ണുകൾ.

സമയം പത്തു മണി അയൽവീട്ടിലെ മുറ്റത്ത് കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം. മിനി ജനാലയിൽ കൂടി അങ്ങോട്ടു നോക്കി. ആ യുവതി കൈവീശി അയാളെ യാത്രയാക്കുന്നു.

അവൾ കുറേ നേരം അവിടെ തന്നെ നിന്നു. മിനി മെല്ലെ പുറത്തേക്ക് ഇറങ്ങി. അവളെ കണ്ട ആ യുവതി ചിരപരിചിതയെ പോൽ മുറ്റത്തിന്നരികിലേയ്ക്ക് വന്നു ഒരു പുഞ്ചിരി സമ്മാനിച്ചു.

അവൾ പറഞ്ഞു എന്റെ പേര് അമി. അദ്ദേഹത്തിന്റെ പേര് നീരജ്. ഡോക്ടർ ആണ്. ഇവിടുത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് ട്രാൻഫർ ആയി വന്നതാണ്.

ഞാൻ എയർ ഹോസ്റ്റൽസ് ആണ്. ബോംബയിൽ. നീരജിന് ഇങ്ങോട്ട് മാറ്റം കിട്ടിയപ്പോൾ ആറുമാസം ലോങ്ങ്‌ ലീവ് എടുത്തു വന്നതാണ്.

അവൾ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. അവളുടെ ആ കിളിക്കൊഞ്ചൽ പോലുള്ള ശബ്ദം മിനിയെ ഏറെ ആകർഷിച്ചു.

നേരം സായാഹ്നത്തോടടുത്തു. മോൾ കോളേജ് വിട്ടു വരാൻ സമയമായി. മിനി അടുക്കളയിലേയ്ക്ക് നടന്നു. അവൾക്കിഷ്ടമുള്ള പൂവടയും മിൽക്ക് ഷൈക്കും ഉണ്ടാക്കി വെച്ചു.

അവൾ അതിൽ നിന്നും ഒരു നാലെണ്ണം എടുത്ത് ആമിയെ വിളിച്ചു കൊടുത്തു. സന്തോഷം കൊണ്ടു അവളുടെ മുഖം പൂത്തു വിടർന്നു.

മോൾ ആമിയുമായി നല്ല കൂട്ടായി. അമി നല്ലൊരു ഗായിക കൂടിയാണ്. അവളുടെ പാട്ടുകൾ മുകളിൽ നിന്നും ഒഴുകി എത്തുമ്പോൾ ആമി ആ പാട്ടിന്റെ ലഹരിയിൽ നിവൃതി കൊള്ളും.

അങ്ങിനെ കുറഞ്ഞ നാൾ കൊണ്ട് ആ രണ്ടു കുടുംബവും വർഷങ്ങൾ പാഴാക്കമുള്ളവരെ പോലെ ആയി.

സമയം പാതിരാ കഴിഞ്ഞു. മിനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. അവൾ കിടക്കയിൽ തിരിഞ്ഞും മറഞ്ഞും കിടന്നു. അവളുടെ മനസ്സ് മുഴുവൻ ആമി എന്ന സുന്ദരിയായിരുന്നു.

മിനി എഴുന്നേറ്റ് ജനലിന്നരികിൽ പോയി നിന്നു. ആകാശത്ത് മേഘക്കീറുകൾക്കിടയി ലൂടെ പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു. നിലാവെളിച്ചം പുഴയിൽ
പരന്നിട്ടുണ്ട്.

കാറിന്റെ ഹെഡ്ലൈറ്റ് ന്റെ പ്രകാശം അവളുടെ മുഖത്തേക്കടിച്ചു. ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു.

അവൾ ദീപുവിനെ നോക്കി. അയാൾ നല്ല ഉറക്കമാണ്. പാവം പകലന്തിയോളം ഇരുന്ന് എഴുതും. എഴുത്തും വായനയുമായി ദിവസങ്ങൾ തള്ളി നീക്കും.

ദീപു ഒരുപാട് അവർഡു കളും ഷീൽഡുകളും എഴുത്തു വഴിയിൽ വാങ്ങി കൂട്ടിയിട്ടുണ്ട്. ഇടക്കിടെ പുറം നാടുകളിലൊക്കെ പോകാറുണ്ട്.

അന്നൊരു ദിവസം ദീപു പുറത്തെവിടെയോ പോയിരുന്നു. മോൾ കോളേജിലും പോയിരുന്നു. ആമി തിരിച്ചു ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ ആ ഡോക്ടർ ഒറ്റക്കാണ്.

പെട്ടെന്നു രണ്ടുമൂന്നു പേർ ഡോക്ടറുടെ വീടിന്റെ ഗേറ്റ് തള്ളി തുറന്നു അകത്തു കയറി. പുറത്തുനിന്നും കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട നീരജ് വന്ന് വാതിൽ തുറന്നു.

പെട്ടെന്ന് ആ മൂവർ സംഘം അകത്തേക്ക് തള്ളി കയറി. അമ്പരന്ന് നിന്ന ഡോക്ടറുടെ നെറ്റിയിൽ തോക്ക് മുട്ടിച്ചു ഒരുവൻ ചോദിച്ചു.

എടാ നീ അവനെ രക്ഷിച്ചുവല്ലേ. നിന്നോട് അവനെ രക്ഷിക്കരുതെന്ന് ഞങ്ങൾ എത്ര വട്ടം പറഞ്ഞതാ. പക്ഷെ നീ കേട്ടില്ല. നിനക്കുള്ള ശിക്ഷ ഞങ്ങൾ നടപ്പാക്കാം.

അവിടെ നടക്കുന്ന രംഗങ്ങൾ ക്യാമറയിൽ കൂടി ആമിക്ക് തന്റെ ഫോണിൽ കാണാം.
റിക്കാർഡിങ്ങും ഉണ്ട്. ഇതെല്ലാം ഫോണിൽ കൂടി കണ്ട അവൾ ഉടൻ തന്നെ തന്റെ ഫ്രണ്ട് ആയ പോലീസ് കമ്മീഷണറെ വിവരമറിയിച്ചു.

ആ നിമിഷം തന്നെ അയാൾ ഈ നഗരത്തിലുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.

അടുത്ത നിമിഷം പോലീസ് ജീപ്പ് നീരജ്ന്റെ വീട് ലക്ഷ്യമിട്ട് പറന്നെത്തി. അകത്തേ ക്ക് കുതിച്ച അവർ ഡോക്ടർക്ക് നേരെ തോക്കും ചൂണ്ടി നിൽക്കുന്ന കൊലപാതകികളെയാണ് കണ്ടത്.

പിന്നിൽ കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ ആ മുവരും കണ്ടത് അവിടെ നിരന്നു നിൽക്കുന്ന പോലീസുകാരെയാണ്.

പിന്നെ അവിടെ നടന്നത് വലിയൊരു മൽപ്പിടുത്തമായിരുന്നു.
നീണ്ട മൽപ്പിടുത്തത്തിന്നൊടുവിൽ അവർ തളർന്നു വിവശരായി.

പോലീസുകാർ അവരെ കയ്യാമം വെച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. അവിടെ കൊണ്ടുപോയി അവരെ വേണ്ടപോലെ പെരുമാറി സെല്ലിൽ അടച്ചു.

പേടിച്ചരണ്ട ഡോക്ടർ എന്തു ചെയ്യണമെന്നറിയാതെ നിന്നു വിറക്കുമ്പോൾ ആമിയും അവളുടെ ഫ്രണ്ട് ആയ കമ്മീഷണർ ജയപാലനും അവിടെയെത്തി.

നടന്ന സംഭവങ്ങൾ എല്ലാം ഡോക്ടർ അവരോടു പറഞ്ഞു. കഴിഞ്ഞ ദിവസം അവശനായി വഴിയിൽ കിടന്ന ചെറുപ്പക്കാരനെ ആരെല്ലാമോ ചേർന്നു ഹോസ്പിറ്റലിൽ കൊണ്ടു വന്നതും പിറ്റേന്ന് രണ്ടുമൂന്നു പേർ വന്ന് അയാളുടെ ജീവന് വിലപേശിയതും
അനുസരിക്കാത്ത തന്നെ ഭീഷണി പെടുത്തിയതുമെല്ലാം.

എല്ലാം കേട്ടു കഴിഞ്ഞ അവർ തങ്ങളെ രക്ഷിച്ച ദൈവത്തിനു നന്ദി പറഞ്ഞു.

പിറ്റേന്ന് ദീപുവും മിനിയും അവരുടെ വീട്ടിലേയ്ക്ക് വന്നു. അവർ പറഞ്ഞു കുറച്ചു ദിവസം നിങ്ങൾ ഇവിടെ ഒറ്റയ്ക്ക് നിൽക്കണ്ട. ആക്രമികളുടെ കൂട്ടത്തിൽ ഇനിയും ആരെങ്കിലും ബാക്കി ഉണ്ടെങ്കിലോ?..,….

നിങ്ങൾ ഞങ്ങളോടൊപ്പം വരൂ. നമുക്ക് അവിടെ താമസിക്കാം.

അവരുടെ നല്ല മനസ്സിന് നന്ദി പറഞ്ഞുകൊണ്ട് അവർ പറഞ്ഞു ഈ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലാണ്. അതുകൊണ്ട് പേടിക്കാനില്ല. അത് കഴിയുമ്പോൾ എനിക്ക് ബോംബെയിലേക്ക് തന്നെ ട്രാൻഫർ കിട്ടും. ഞങ്ങൾ അങ്ങോട്ടു പോകയും ചെയ്യും.

അങ്ങിനെ ഒരു സങ്കീർത്തനം പോലെ അവരുടെ ജീവിതം ഒഴുകി നടന്നു.

ശ്യാമള ഹരിദാസ്.

Post Views: 41
2
Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

1 Comment

  1. Syamala Haridas on May 27, 2025 9:27 AM

    ഈ സഹകരണത്തിന് നന്ദി….. സന്തോഷം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.