“മക്കളുടെ ദയനീയ മുഖം കാണാൻ കഴിയുന്നില്ല. ഇനിയും ആരെയും അറിയിക്കാതിരുന്നാൽ…”
ദീനാമ്മ ഒരു പാടാലോചിച്ചു. മറ്റുള്ളവരുടെ മുന്നിൽ അപേക്ഷിക്കാൻ മടി. പക്ഷേ, കുട്ടികൾ അവരുടെ മുന്നോട്ടുള്ള ജീവിതം അങ്ങനെ രണ്ടും കല്പിച്ചു മിഥുനോട് വരാൻ പറഞ്ഞു. അവൻ ചെറിയൊരു യുട്യൂബറാണ്. ദീനമ്മയോട് മുന്നേ അവൻ പറഞ്ഞിരുന്നു നിങ്ങളുടെ കഷ്ടപ്പാടുകൾ വീഡിയോ ചെയ്യാം. നല്ല മനസ്സുള്ളവർ സഹായിക്കാം. അവനെക്കൊണ്ടാവുന്ന വിധത്തിൽ അവൻ സാധനങ്ങളൊക്കെ വാങ്ങിച്ചു നൽകും. എന്നാലും എന്തെല്ലാം ചിലവുകളാണ്.
മിഥുൻ വൈകുന്നേരമായപ്പോഴേക്കും വന്നു. ദീനമ്മയും റീത്തയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം. ഭർത്താവും മകനും മരിച്ചു. റീത്ത തുണിഷോപ്പിൽ പോകുന്നുണ്ട്. ആ ഒരു വരുമാനം മാത്രമാണ് ഉള്ളത്. കുട്ടികളുടെ പഠിത്തം , അമ്മയ്ക്കുള്ള മരുന്ന് കാൻസറിൻ്റെ അവസാന ഘട്ടമാണ്. അതാണ് വലിയ പ്രതിസന്ധി…..
മടിച്ചു നിന്നിട്ടു പ്രയോജനമില്ലെന്ന് മനസ്സിലാക്കിയ ദീനാമ്മ തൻ്റെ കഷ്ടപ്പാടുകൾ പറഞ്ഞു. വീഡിയോ തയ്യാറാക്കി മിഥുൻ പോസ്റ്റു ചെയ്തു. നല്ലവരായ ആളുകൾ കയ്യയച്ചു സഹായിച്ചു. അവരുടെ കഷ്ടപ്പാടുകൾ പതിയെ നീങ്ങിത്തുടങ്ങി.
ഉച്ചയോടടുത്ത നേരമാണ് ഒരു സ്ത്രീ അവരുടെ വീട്ടിലേക്കു വന്നത്. പഴയ സാധനങ്ങളുണ്ടോ എന്നു ചോദിച്ചു പടിയിലിരുന്നു. ദീനാമ്മ അവരെ തന്നെ നോക്കി. അത്യാവശ്യം തടിയൊക്കെ ഉണ്ട്. കാണുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. അവർ മടിച്ചു മടിച്ചു അല്പം ചോറു തരുമോ എന്ന് ചോദിച്ചു. പാത്രം നിറയെ ചോറും കറിയും മീൻ പൊരിച്ചതും നൽകി. അവർ കൈ പോലും കഴുകിയില്ല. ‘രണ്ട് മിനിറ്റു കൊണ്ട് പാത്രം കാലിയാക്കി. വീണ്ടും ചോറു നൽകിയപ്പോൾ അതും കഴിച്ചു. അവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
ദീനാമ്മയ്ക്ക് ഒന്നും അവരോട് ചോദിക്കേണ്ടി വന്നില്ല. വിശപ്പിൻ്റെ കാഠിന്യം അവരിൽ നിന്നും ദീനാമ്മയ്ക്ക് മനസ്സിലായി. ഭക്ഷണം നൽകിയപ്പോൾ അവർ കഴിച്ചപ്പോൾ ദീനാമ്മയുടെ മനസ്സ് സന്തോഷത്തിൽ തുള്ളിച്ചാടി. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം നൽകിയപ്പോൾ തനിക്കെവിടുന്നാണ് ഇത്ര സന്തോഷം വന്നത്. അറിയില്ല. കഴിയുമെങ്കിൽ ഇനിയും വിശക്കുന്നവർക്ക് ഭക്ഷണം നൽകണമെന്ന ചിന്തയോടെ ദീനാമ്മ അടുക്കളയിലേക്ക് നീങ്ങി.
#എൻ്റെരചന – വിശപ്പ്.


5 Comments
വായിച്ചു. തുടർന്നും നന്നായി വായിക്കൂ . എല്ലാ വിഷയങ്ങളിലും തുടരെ എഴുതൂ.നല്ല thread ആണ്. ഭാഷയുണ്ട്. good.❤️
വായിച്ചു .♥️👌🌹
വീണ്ടും എഴുതിക്കൊണ്ടിരിക്കണം♥️
Thank you so much 👍❤️❤️
നല്ല thread . നല്ല ഭാഷയുണ്ട്. തുടരെ എഴുതൂ. ആശംസകൾ❤️
Good message. 👍