” മോനെ, തട്ടിവീഴാതെ നോക്കണെ” അപ്പു തിരിഞ്ഞു നോക്കി. അമ്മയുടെ വീട്ടിൽ ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ പോകുകയാണ്. ബസ്സിറങ്ങി ഇടവഴിയിലൂടെ ഓടുമ്പോൾ അമ്മ പിറകിൽ വേഗം നടന്നു വരുന്നുണ്ട്. “അമ്മമ്മേ”, ഓടിക്കിതച്ച് അപ്പുവിളിച്ചു കൂവി. ശ്യാമള സാരിത്തുമ്പിൽ കൈതുടച്ച് പുറത്തെത്തി. അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു കൊച്ചുമോനെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു ചക്കരയുമ്മ . മിനിയും പിറകെയുണ്ട്. അമ്മേ, ഇരിക്കാനൊന്നും നേരമില്ല ഓഫീസിലെത്തണം. വാടീ, രാവിലെ നൂൽപ്പുട്ടാക്കിയതുണ്ട് ഞാൻ എടുത്തു തരാം. കുഞ്ഞിനെയും കൂട്ടി ശ്യാമള അടുക്കളയിലേക്ക് നീങ്ങി. പാത്രത്തിൽ നൂൽപ്പുട്ടും കറിയും ഒഴിച്ച് അവർ മകൾക്ക് വാരിക്കൊടുത്തു. അമ്മയുടെ കൈയ്യിൻ്റെ സ്വാദ് ഇന്നും ഉണ്ട്. അവൾ സ്വാദോടെ കഴിച്ചു. പിന്നെ ഒരോട്ടമാണ് വിളിക്കാമമ്മേ മോൻ്റെ ഡ്രസ്സ് സഞ്ചിയിലുണ്ട്. മിനി പോകുന്നതും നോക്കി ശ്യാമളനെടുവീർപ്പിട്ടു. അപ്പൂ നിനക്ക് കഴിക്കാനെടുക്കട്ടെ. ഇപ്പോ വേണ്ട അമ്മമ്മേ ഞാൻ ദോശ തിന്നിന്. നമ്മക്ക് കളിക്കാം. ശ്യാമളയും അവൻ്റൊപ്പം കൂടി. ഒളിച്ചു കളിയും ഏണിയും…
Author: Ragisha
“മക്കളുടെ ദയനീയ മുഖം കാണാൻ കഴിയുന്നില്ല. ഇനിയും ആരെയും അറിയിക്കാതിരുന്നാൽ…” ദീനാമ്മ ഒരു പാടാലോചിച്ചു. മറ്റുള്ളവരുടെ മുന്നിൽ അപേക്ഷിക്കാൻ മടി. പക്ഷേ, കുട്ടികൾ അവരുടെ മുന്നോട്ടുള്ള ജീവിതം അങ്ങനെ രണ്ടും കല്പിച്ചു മിഥുനോട് വരാൻ പറഞ്ഞു. അവൻ ചെറിയൊരു യുട്യൂബറാണ്. ദീനമ്മയോട് മുന്നേ അവൻ പറഞ്ഞിരുന്നു നിങ്ങളുടെ കഷ്ടപ്പാടുകൾ വീഡിയോ ചെയ്യാം. നല്ല മനസ്സുള്ളവർ സഹായിക്കാം. അവനെക്കൊണ്ടാവുന്ന വിധത്തിൽ അവൻ സാധനങ്ങളൊക്കെ വാങ്ങിച്ചു നൽകും. എന്നാലും എന്തെല്ലാം ചിലവുകളാണ്. മിഥുൻ വൈകുന്നേരമായപ്പോഴേക്കും വന്നു. ദീനമ്മയും റീത്തയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം. ഭർത്താവും മകനും മരിച്ചു. റീത്ത തുണിഷോപ്പിൽ പോകുന്നുണ്ട്. ആ ഒരു വരുമാനം മാത്രമാണ് ഉള്ളത്. കുട്ടികളുടെ പഠിത്തം , അമ്മയ്ക്കുള്ള മരുന്ന് കാൻസറിൻ്റെ അവസാന ഘട്ടമാണ്. അതാണ് വലിയ പ്രതിസന്ധി….. മടിച്ചു നിന്നിട്ടു പ്രയോജനമില്ലെന്ന് മനസ്സിലാക്കിയ ദീനാമ്മ തൻ്റെ കഷ്ടപ്പാടുകൾ പറഞ്ഞു. വീഡിയോ തയ്യാറാക്കി മിഥുൻ പോസ്റ്റു ചെയ്തു. നല്ലവരായ ആളുകൾ കയ്യയച്ചു സഹായിച്ചു. അവരുടെ കഷ്ടപ്പാടുകൾ പതിയെ…
#എൻ്റെരചന ”നീയെടുത്ത തീരുമാനം എത്ര ശരിയായിരുന്നു, നിന്നെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു” സുനന്ദ മായയോട് പറഞ്ഞു. രണ്ടു പേരും കോളേജിൽ ഒരുമിച്ച് പഠിക്കുകയാണ്. ഹോസ്റ്റൽ മുറിയിൽ കിടക്കാൻ നേരത്തെ സംഭാഷണമാണ്. സുനന്ദ തൻ്റെ പ്രണയത്തെ പറ്റി മായയോടു പറയുകയാണ്. തൻ്റെ പിറകെ നടക്കുന്ന അരുണിനെ അവൾക്കിഷ്ടമാണ്. അതവനോട് തുറന്നു പറയാൻ അവൾക്കൊരു മടി. അതിനാൽ തൻ്റെ ചങ്ങാതിയായ മായയോട് പറയുകയാണ്. “ഞാനവനോട് പറയട്ടെ. നിൻ്റെ അഭിപ്രായം പറ. അവൻ നല്ലവനല്ലേ.സുന്ദരനല്ലേ. എനിക്കു ചേരില്ലേ പറയെടീ.” മായ പറഞ്ഞു, “നിനക്ക് ഞാനെൻ്റെ പ്രണയം പറഞ്ഞു തരാം. എന്നിട്ടു നീ തീരുമാനിക്കണം നിൻ്റെ പ്രണയം അരുണിനോട് പറയണോ വേണ്ടയോ എന്ന്.” അങ്ങനെ അവൾ സുനന്ദയോട് തൻ്റെ ജീവിതത്തിലെ സംഭവം പറയുകയാണ്. മായയുടെ അടുത്ത ചങ്ങാതിയാണ് നടാഷ. അവളുടെ ബന്ധുവാണ് നായകൻ. മാസങ്ങളായി അവൻ മായയുടെ പിറകെ അവൻ്റെ ഇഷ്ടവുമായി നടക്കുന്നു. വീട്ടിൽ ധാരാളം പ്രശ്നങ്ങളും പ്രാരാബ്ധങ്ങളുമായതിനാൽ താനൊരിക്കലും ഇങ്ങനെയുള്ള വിഷയങ്ങളിൽ ചെന്നുചാടില്ല എന്ന ഉറച്ച…
