Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിലാത്തിരി – പുസ്തകാവലോകനം
പുസ്‌തകം സാമൂഹ്യപ്രശ്നങ്ങൾ

നിലാത്തിരി – പുസ്തകാവലോകനം

By Anuja SanoobDecember 24, 2025Updated:January 28, 20266 Comments2 Mins Read403 Views
Bookmark Now
Please login to bookmark Close

No account yet? Register

നിലാത്തിരി – ലേഖ ജസ്റ്റിൻ
No: pages – 131
പ്രസാധകർ- ഫേബിയൻ ബുക്സ്
വില – 230 രൂപ

നമ്മുടെ സമൂഹത്തിൽ ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്ന പലവിധ സമസ്യകൾക്കുനേരെ പലവിധ ചിന്താഭാരങ്ങൾക്കുനേരെ പലവിധ ക്രൂരതകൾക്കും, വിവേചനങ്ങൾക്കും, മാറ്റിനിർത്തലുകൾക്കും, മനുഷ്യത്വമില്ലായ്മകൾക്കും നേരെ നീട്ടി വച്ചിരിക്കുന്ന ഒരു നിറവിളക്കായി നിലാത്തിരിയെ അടയാളപ്പെടുത്തട്ടെ.

“സമൂഹത്തിൽ മനുഷ്യർക്കിടയിലെ വേർതിരിവുകളും സ്നേഹരാഹിത്യവും ഉള്ളുനോവിച്ചപ്പോൾ തൂലികയേറ്റുപിടിച്ച ഒരുപിടി എഴുത്തുകൾ” എന്ന് പറഞ്ഞുകൊണ്ട് എഴുത്തുകാരി തുടങ്ങിവച്ച ആമുഖം മുതൽ അവസാന തലക്കെട്ടായ “എന്റെ ജീവിതം എന്റെ പ്രവാസം”വരെയുള്ള എന്റെ വായനയിൽ അടിവരയിട്ടു വച്ച ഒരുപാടൊരുപാട് വരികളെയും കൂടെ കൂട്ടി അല്ലെങ്കിൽ ഒന്നൂടെ മനസ്സിൽ ഊട്ടിയുറപ്പിച്ച് ഞാനെന്റെ വായന അവസാനിപ്പിക്കുന്നു.

“എനിക്ക് ചുറ്റുമുള്ള ഒരു മനുഷ്യന്റെയെങ്കിലും ഇരുളടഞ്ഞ ചിന്തകൾക്കുമേൽ ഇറ്റുവെട്ടം പകരുവാൻ ഈ എഴുത്തുകൾക്കായെങ്കിൽ എന്ന ആശ മാത്രം, ഒരു മനുഷ്യൻ എങ്കിലും പ്രചോദിതനായെങ്കിൽ, ഉയിർപ്പുണ്ടായെങ്കിൽ എന്ന പ്രതീക്ഷ മാത്രം” എന്ന് എഴുതിയത് വായിച്ച് തുടങ്ങിയ താളുകൾ ആനയിച്ചത് ജി. എസ്. പ്രദീപ്, പി.കെ അനിൽകുമാർ, എച്ച്മുക്കുട്ടി തുടങ്ങിയ പ്രമുഖ സാമൂഹ്യപ്രവർത്തകരും എഴുത്തുകാരുമായവരുടെ ആശംസകളിലേക്കാണ്. തീർച്ചയായും അവരുടെ ആശംസാവരികളേക്കാൾ ഏറെയേറെ മുകളിലാണ് നിലാത്തിരി ചെന്ന് നിന്നത്.

തൂലിക പടവാളാക്കുക എന്ന ആശയത്തിൽ ഊന്നിയ രചനകളിലേക്ക് ഇന്നിന്റെ സംഭാവന.
Colour discrimination, വാർദ്ധക്യം, വിവാഹവും പുതുതലമുറയും, LGBTQIA +, ആത്മഹത്യ, വിവാഹമോചനം, മെനോപോസ്, സൈബർ ബുള്ളിയിങ്, വൈധവ്യം, തുടങ്ങി എന്തിനേറെ പറയുന്നു മേക്കപ്പും വ്യക്തിസ്വാതന്ത്ര്യവും മുതൽ ചൊല്ലുകളിലും താരതമ്യങ്ങളിലും വ്യക്തമായ അതിരുകൽപ്പിക്കലുകളിലും മാറ്റിനിർത്തലുകളിലും അടിച്ചമർത്തലുകളും “അടക്കിയൊതുക്കി നിർത്തി പോന്ന” സ്ത്രീകളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ, സ്വയം പ്രഖ്യാപനങ്ങളുടെ രക്തംപൊടിയുന്ന അതിജീവനത്തിന്റെ വരികൾ എപ്പോഴുമെപ്പോഴും ഏതാണ്ട് എല്ലാതാളുകളിലും കയറിയിറങ്ങിപോകുന്നത് കണ്ടു. സ്ത്രീകൾ തന്നെ സ്ത്രീകൾക്ക് നേരെ ചങ്ങലകൾ നീട്ടുന്ന കാലഘട്ടത്തിൽ ഇതാ ഒരു സ്ത്രീ ഇരുകൈകളും നീട്ടി അവർക്കുവേണ്ടി അവരിലൊരാളായി അവർക്കൊപ്പം നില്കുന്നു.

സാമൂഹികമായ എല്ലാ വിഷയങ്ങളിലും ഇത്രയേറെ ശ്രദ്ധയോടെ സമൂഹത്തിലേക്ക് കണ്ണും കാതും തറപ്പിച്ച് ഓരോവിഷങ്ങളെയും ഗ്രാഹ്യമായി അപ്രഗ്രഥിച്ചിരിക്കുന്നതിൽ പരിഹാരങ്ങളുണ്ട് അഭിപ്രായങ്ങളുണ്ട്.. എന്തുകൊണ്ട് ? എന്നുണ്ട്, എന്തുചെയ്യാം എന്നുണ്ട്, എന്തുചെയ്യരുത് എന്നുണ്ട്. അറിയാതിരുന്ന ഒരുപാട് കാര്യങ്ങൾ അറിഞ്ഞു. കാണാതിരുന്ന ഒരുപാട് വശങ്ങൾ കണ്ടു. ഇനിയുമേറെ സൂക്ഷമതയോടെ കാര്യങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ടെന്ന ചിന്ത വളർന്നു.

ഓരോ വിഷയവിശകലനങ്ങൾക്കുമിടയിൽ കടന്നുവന്ന illustrations മനോഹരം എന്ന വാക്കിനാലല്ല brilliant എന്ന വാക്കിനാൽ വർണ്ണിക്കാൻ ആഗ്രഹിക്കുന്നു. അതിലെല്ലാം കുറിച്ചിരിക്കുന്ന കുഞ്ഞു ചിന്താശകലങ്ങൾ വിഷയത്തോളം മനസ്സിൽ പതിഞ്ഞു. ഇത്രയും മനോഹരമായി നിലത്തിരിയെ ഒരുക്കിയതിനൊരുപാട് അഭിനന്ദനങ്ങൾ. ഇനിയുമേറെ പറയാനുണ്ടാകും നിലാത്തിരിയുടെ എഴുത്തുകാരിക്ക് ഇനിയുമേറെ വിഷയങ്ങളെക്കുറിച്ച് കേൾക്കാൻ കാത്തിരിക്കുന്നു. കവർപേജിൽ അടഞ്ഞിരിക്കുന്ന ബാഹ്യാക്ഷികൾക്കു നേരെ തുറന്നിരിക്കുന്ന ഒരുപാട് കണ്ണുകൾ പടർന്നുകിടക്കുന്നത് കണ്ടു. മനുഷ്യന്റെ അകക്കണ്ണുകൾ തുറന്നുതന്നെയിരിക്കട്ടെ.പുരുഷപക്ഷത്തെ ചേർത്തുപിടിച്ചുകൊണ്ടുതന്നെ ഈ പുസ്തകത്തെ സ്ത്രീപക്ഷം എന്ന് പറയട്ടെ. അതേ അത്രമേൽ ആഴത്തിൽ സ്ത്രീകളിലേക്ക് – നിലാത്തിരി..

..Wishing Nilathiri the whole world to travel… nd it will bcz the journey was worth every page..

അനുജ സനൂബ്IMG_5852TBFBJp3

Post Views: 61
3
Anuja Sanoob

A lover of books and literature, living between computers and social media balanced by three kids and a very handsome husband🤪

6 Comments

  1. SumaJayamohan on January 4, 2026 6:38 AM

    നിലാത്തിരി വായിക്കണം എന്നു തോന്നിപ്പിക്കുന്ന ആസ്വാദനം👌🌹

    Reply
  2. Sunandha on December 26, 2025 7:22 PM

    Beatiful review 👌👌

    Reply
  3. lekha on December 26, 2025 3:27 PM

    അങ്ങേയറ്റം ഹൃദ്യതയോടെ നിലാത്തിരിയെ അടയാളപ്പെടുത്തിയ ആസ്വാദനക്കുറിപ്പ്.. നല്ല വാക്കുകൾക്ക്, നിറഞ്ഞ സ്നേഹത്തിന് ഉമ്മകൾ @Anuja Sanoob😘 💞🫂

    Reply
    • Anuja Sanoob on December 26, 2025 3:29 PM

      😘😘🫂 thanku for the book dear♥️♥️

      Reply
  4. Anuja Sanoob on December 26, 2025 3:25 PM

    Thank you kootaksharangal..

    Reply
  5. Joyce Varghese on December 25, 2025 2:02 AM

    👏👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.