നിലാത്തിരി – ലേഖ ജസ്റ്റിൻ No: pages – 131 പ്രസാധകർ- ഫേബിയൻ ബുക്സ് വില – 230 രൂപ നമ്മുടെ സമൂഹത്തിൽ ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്ന പലവിധ സമസ്യകൾക്കുനേരെ പലവിധ ചിന്താഭാരങ്ങൾക്കുനേരെ പലവിധ ക്രൂരതകൾക്കും, വിവേചനങ്ങൾക്കും, മാറ്റിനിർത്തലുകൾക്കും, മനുഷ്യത്വമില്ലായ്മകൾക്കും നേരെ നീട്ടി വച്ചിരിക്കുന്ന ഒരു നിറവിളക്കായി നിലാത്തിരിയെ അടയാളപ്പെടുത്തട്ടെ. “സമൂഹത്തിൽ മനുഷ്യർക്കിടയിലെ വേർതിരിവുകളും സ്നേഹരാഹിത്യവും ഉള്ളുനോവിച്ചപ്പോൾ തൂലികയേറ്റുപിടിച്ച ഒരുപിടി എഴുത്തുകൾ” എന്ന് പറഞ്ഞുകൊണ്ട് എഴുത്തുകാരി തുടങ്ങിവച്ച ആമുഖം മുതൽ അവസാന തലക്കെട്ടായ “എന്റെ ജീവിതം എന്റെ പ്രവാസം”വരെയുള്ള എന്റെ വായനയിൽ അടിവരയിട്ടു വച്ച ഒരുപാടൊരുപാട് വരികളെയും കൂടെ കൂട്ടി അല്ലെങ്കിൽ ഒന്നൂടെ മനസ്സിൽ ഊട്ടിയുറപ്പിച്ച് ഞാനെന്റെ വായന അവസാനിപ്പിക്കുന്നു. “എനിക്ക് ചുറ്റുമുള്ള ഒരു മനുഷ്യന്റെയെങ്കിലും ഇരുളടഞ്ഞ ചിന്തകൾക്കുമേൽ ഇറ്റുവെട്ടം പകരുവാൻ ഈ എഴുത്തുകൾക്കായെങ്കിൽ എന്ന ആശ മാത്രം, ഒരു മനുഷ്യൻ എങ്കിലും പ്രചോദിതനായെങ്കിൽ, ഉയിർപ്പുണ്ടായെങ്കിൽ എന്ന പ്രതീക്ഷ മാത്രം” എന്ന് എഴുതിയത് വായിച്ച് തുടങ്ങിയ താളുകൾ ആനയിച്ചത് ജി. എസ്.…
