Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കണ്ണൂരിലെ പുയ്യാപ്ലമാർ
  • തിരിച്ചറിയാതെ പോയ പ്രണയം
  • കുടുംബബന്ധങ്ങൾ
  • കഥ – മടി
  • അന്ധവിശ്വാസം
  • പുഴു
  • തൊഴിലിനായി മാത്രമല്ല ജീവിതം🙏🏻
  • എന്റെ ഹൃദയം നിനക്കായ്‌ തുടിക്കുമ്പോഴും…..
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, October 6
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കണ്ണൂരിലെ പുയ്യാപ്ലമാർ
അനുഭവം ജീവിതം വിവാഹം വീട് സമത്വം സ്ത്രീ

കണ്ണൂരിലെ പുയ്യാപ്ലമാർ

By ജിനാസ് വേലാണ്ടിOctober 6, 2026No Comments3 Mins Read4 Views
Bookmark Now
Please login to bookmark Close

No account yet? Register

നികാഹ് കർമം, അല്ലെങ്കിൽ താലികെട്ട് തുടങ്ങിയ മംഗള കർമങ്ങളിലൂടെ ഒരു ആണും പെണ്ണും ഭാര്യ ഭർത്താക്കന്മാർ ആകുന്നു.

ജന്മം നൽകിയ മാതാപിതാക്കളോടും കൂടപ്പിറപ്പുകളോടും മറ്റു ബന്ധുക്കളോടും യാത്ര ചോദിച്ചു കണ്ണീരോടെ പെണ്ണ് തന്റെ ഭർത്താവിന്റെ കൂടെ ഭർത്താവിന്റെ വീട്ടിലേക്ക് ഇറങ്ങി പോകുന്നു.

പിന്നെ ആ പെണ്ണ് സ്വന്തം വീട്ടിലേക്ക് തിരിച്ചു വരുന്നത് ഗർഭിണി ആയി പ്രസവത്തിന് വേണ്ടി ആയിരിക്കാം. അല്ലാതെ സ്വന്തം വീട്ടിലേക്ക് വരാൻ ഭർത്താവിന്റെയോ, ഭർത്താവിന്റെ ഉമ്മയുടെയോ പെർമിഷൻ കിട്ടിയാൽ മാത്രമേ വരാൻ പറ്റൂ.

ഈ ഒരു രീതി ആണ് നമ്മുടെ നാട്ടിൽ ഉള്ളത്.

എന്നാൽ ഇതിന് നേരെ വിപരീതമായ ഒരു രീതി ആണ് കണ്ണൂർ

ജില്ലയിലെ ചില ഭാഗങ്ങളിൽ മാത്രം മുസ്ലിം കുടുംബങ്ങളിൽ നടക്കുന്ന വിവാഹം..

നികാഹ് കർമം നടന്നു ഭാര്യ ഭർത്താക്കന്മാർ ആയ ശേഷം പെണ്ണ് ഭർത്താവിന്റെ വീട്ടിലേക്ക് പോകും..

പക്ഷേ മറ്റുള്ള സ്ത്രീകളെ പോലെ പൊട്ടി കരഞ്ഞു കൊണ്ടുള്ള ഒരു യാത്ര ആയിരിക്കില്ല അത്.

മണവാട്ടിയെ മണവാളന്റെ വീട്ടിൽ ആക്കി വന്നവർ തിരിച്ചു പോകും.ഈ സമയത്ത് മണവാട്ടി പൊട്ടി കരയില്ല. അവൾക്ക് അറിയാം ഇന്ന് രാത്രി തന്നെ ഞാൻ എന്റെ വീട്ടിലേക്ക് പോകും എന്ന്. അതേ അന്ന് രാത്രി തന്നെ മണവാളനും മണവാട്ടിയും വധൂ ഗ്രഹത്തിലേക്ക് പോകും. അവരുടെ ആദ്യ രാത്രി വധൂ ഗൃഹത്തിൽ ഫർണിച്ചർ കൊണ്ടും മറ്റും അലങ്കരിച്ച  മണിയറയിൽ ആയിരിക്കും.

അതേ, വിവാഹത്തോടെ ഭാര്യ ഭർത്താവിന്റെ വീട്ടിൽ സ്ഥിരമായി നിൽക്കണം എന്ന നിയമം ഒന്നും നമുക്കില്ല.. എന്നാൽ ഭർത്താവ് ഭാര്യ വീട്ടിൽ തന്നെ സ്ഥിരം നിൽക്കണം എന്ന നിയമവും ഇല്ല..

സ്വന്തമായി ഒരു വീട് ഉണ്ടാകുന്നത് വരെ കുറച്ചു ദിവസം ഭാര്യ വീട്ടിൽ, കുറച്ചു ദിവസം ഭർത്താവിന്റെ വീട്ടിൽ, ഇങ്ങനെ മാറി മാറി താമസിക്കുന്ന ഒരു രീതി ആണ് ഞങ്ങൾക്ക്..

ഇങ്ങനെ, ജീവിക്കുമ്പോൾ ഉള്ള ഗുണം എന്താണെന്നു വെച്ചാൽ മക്കൾക്ക് ഉമ്മാന്റെ ആൾക്കാരുമായും, ഉപ്പാന്റെ ആൾക്കാരുമായും ഒരു പോലെ അടുപ്പം ഉണ്ടാകും.

ഭാര്യയുടെ അനിയത്തിയുടെയോ, ആങ്ങളയുടെയോ വിവാഹം ഉണ്ടെങ്കിൽ, അവിടെ ഞങ്ങൾ കണ്ണൂരിലെ പുയ്യാപ്ലമാർ ആ കല്യാണത്തിന് പോകുന്നത്, അതിഥികൾ ആയിട്ടല്ല.. പ്രത്യേകം ക്ഷണിച്ചിരുത്തി, സൽക്കരിക്കേണ്ട വിഐപി കളും അല്ല. സ്വന്തം അനിയത്തിയുടെ, അല്ലെങ്കിൽ അനിയന്റെ വിവാഹം പോലെ ഓടി നടന്നു വിവാഹം നടത്തി കൊടുക്കുന്ന വീട്ടുകാരന്റെ റോൾ ആണ് ഞങ്ങൾക്ക്.

എന്തായാലും ഈ ഒരു രീതി കാരണം, പെൺകോന്തന്മാർ എന്ന വിളിപ്പേര് കേട്ടവർ ആണ് ഞങ്ങൾ കണ്ണൂരിലെപുയ്യാപ്ലമാർ. ഭാര്യവീട്ടിൽ താമസിക്കുന്നത് ആണത്തത്തിനു ചേർന്നത് അല്ലത്രേ..

എന്നാൽ ഈ പറയുന്ന അഭിമാനം ഒന്നും സ്ത്രീകൾക്കില്ലേ.

വിവാഹം,കഴിയുന്നതോട് കൂടി മിക്ക സ്ത്രീകളും ഭർത്താവിന്റെ വീട്ടിലെ വേലക്കാരിയെ പോലെ ആണ്. സ്വന്തം വീട്ടിലേക്ക് പോകാൻ ഭർത്താവിന്റെ, ഉമ്മയുടെ പെർമിഷൻ കിട്ടാൻ ആഴ്ചകൾക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം എന്ന് വെച്ചാൽ എന്താ അവസ്ഥ.

ഞങ്ങൾ കണ്ണൂരുകാർക്ക് ഭാര്യ എന്ന വെച്ചാൽ നമ്മുടെ അടിമ അല്ല. ജീവിത പങ്കാളി ആണ്. ജീവിതത്തിലെ സുഖസന്തോഷങ്ങൾ പങ്കിട്ടു അവസാന കാലം വരെ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയവർ.

ഭർത്താവിന്റെ വീട്ടിലെ പീഡനം കാരണം ആത്മഹത്യ ചെയ്ത സംഭവങ്ങൾ, ഞങ്ങളുടെ രീതി പിന്തുടരുന്ന കുടുംബത്തിൽ നടക്കാറില്ല..

ഈ ഒരു രീതി സ്ത്രീകളെ സംബന്ധിച്ച് വളരെ ഗുണം ഉള്ള രീതി ആണെങ്കിലും പുരുഷനെ സംബന്ധിച്ച് 100 ശതമാനം പെർഫെക്ട് അല്ല..

ഒരു ഉദാഹരണം പറയുക ആണെങ്കിൽ ഭാര്യ വീട്ടിൽ ഭാര്യക്ക് ജ്യേഷ്ട്ടത്തിയും, അനിയത്തിയും ഒക്കെ ഉണ്ട്.. അവരുടെ ഭർത്താക്കന്മാർ അത്യാവശ്യം സമ്പന്നർ ആണ്.. എന്നാൽ നമ്മൾ ഒരു ഇടത്തരക്കാരൻ ആണെങ്കിൽ അമ്മോശൻ കാക്ക ( ഭാര്യയുടെ ഉപ്പ )നമ്മളെ രണ്ട് കണ്ണിലൂടെ കണ്ട് കളയും. അപ്പോൾ തന്നെ നമ്മൾ അവിടുന്ന് ഇറങ്ങി പോകുകയും ചെയ്യും. സ്നേഹമുള്ള ഭാര്യ ആണെങ്കിൽ നമ്മുടെ കൂടെ അപ്പോൾ തന്നെ ഇറങ്ങി വരികയും ചെയ്യും.

പണത്തിന്റെ പവറിലാണ് ഭാര്യയുടെ സ്നേഹം എങ്കിൽ അവൾ കൂടെ വരില്ല. അത്തരത്തിൽ ഉള്ള സ്നേഹം നമുക്ക് ആവശ്യവും ഇല്ലല്ലോ..

എന്തായാലുംകൂടുതൽ ദീർഘിപ്പിക്കുന്നില്ല. എവിടെ ആയാലും എങ്ങനെ ആയാലും എല്ലാ ഭാര്യഭർത്താക്കന്മാരും സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ എന്നാശംസിച്ചു കൊണ്ട് എഴുത്ത് നിറുത്തുന്നു.

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

1
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.