Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ബലി
  • പ്രിയ പുസ്തകം വായന – തപോമായിയുടെ അച്ഛൻ
  • Chess – The Last Revenge
  • കണ്ണൂരിലെ പുയ്യാപ്ലമാർ
  • തിരിച്ചറിയാതെ പോയ പ്രണയം
  • കുടുംബബന്ധങ്ങൾ
  • കഥ – മടി
  • അന്ധവിശ്വാസം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, October 7
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബലി
കഥ ത്രില്ലർ

ബലി

By Kavalloore MuraleedharanOctober 7, 2026No Comments3 Mins Read2 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്നെ പിന്തുടരരുതെന്ന് ഞാൻ നിങ്ങളോടു പല തവണ പറഞ്ഞതാണ്. എന്നിട്ടും ഞാനറിയാതെ നിങ്ങൾ എന്റെ രഹസ്യങ്ങൾ കണ്ടുപിടിക്കാനെന്നപോലെ പിന്തുടർന്നുകൊണ്ടിരിക്കുന്നു.

എന്റെ യാത്രകൾ വ്യത്യസ്തങ്ങളാണ്. ഗോത്രവർഗ്ഗങ്ങളുടെ സംസ്കാരങ്ങൾ അന്വേഷിക്കുകയും അത് കണ്ടെത്തുകയും, അവരുടെ ആചാരങ്ങളിൽ പങ്കെടുത്ത് അഭിരമിക്കുകയും ചെയ്യുന്നത് എന്റെ ഒരു ഹരമാണ്. ചിലപ്പോൾ അവർ നമ്മളെ സ്വീകരിക്കാം, അല്ലെങ്കിൽ തിരസ്കരിക്കാം, മറ്റു ചിലപ്പോൾ ബന്ധനസ്ഥനായേക്കാം, ചിലപ്പോൾ ബലിമൃഗവും.

ഇതൊന്നും നിങ്ങൾ ഉൾക്കൊള്ളില്ല, കാരണം നിങ്ങൾക്ക് കണ്ടെത്തേണ്ടത് എന്നെയാണ്. എന്നിലെ രഹസ്യങ്ങളെയാണ്. ഭീതിജനകമായ ആചാരസംസ്കാരങ്ങളിലൂടെ ഊളിയിടുക എന്നും എന്നെ ത്രസിപ്പിക്കുന്ന അനുഭവങ്ങൾ ആണ്.

ബസ്സിൽ നിന്നിറങ്ങിയപ്പോൾ നിങ്ങളെ ഞാൻ കണ്ടു. ബസ്സിവിടെവരെയേ ഉള്ളൂ. കാടു തുടങ്ങുന്നിടത്തെ ചെറിയ കവല. ഒരു ചായക്കടയുണ്ട്. ഞങ്ങൾ എത്തി ഒരു ചായ കുടിച്ചു ഭക്ഷണം വാങ്ങിയാൽ കടയടക്കും, കണ്ടക്ടർ പറഞ്ഞു.

നിങ്ങൾ പറഞ്ഞയിടത്തേയ്ക്ക് ഒരു അഞ്ച് കിലോമീറ്ററോളം നടക്കണം. കടക്കാരനോട് ചോദിയ്ക്കാം, അയാൾക്ക്‌ കൂടുതൽ അറിയുമായിരിക്കും.

അപ്പോഴേക്കും ഒരു പരിചിതയെപ്പോലെ നിങ്ങൾ എന്നോട് ചേർന്ന് നിന്നിരുന്നു.

എന്തിനാണ് അങ്ങോട്ടൊക്കെ പോകുന്നത്. അവർ മലനാട്ടുകാർ, അവരെക്കുറിച്ച്‌ നിങ്ങൾക്ക് എന്തറിയാനാണ് മാത്രമല്ല ഈ പെൺകുട്ടിയെ എന്തിനു കൂട്ടണം.

പഠനാവശ്യത്തിനാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനായാലും കൊള്ളാം, അവർ സ്വീകരിച്ചാൽ നല്ലത് ഇല്ലെങ്കിൽ അതേ വേഗത്തിൽ തിരിച്ചിറങ്ങിക്കോളണം, ഈ ബസ്സിൽത്തന്നെ കിടക്കേണ്ടി വരും. ഇവിടെ താമസിക്കാൻ മറ്റൊരിടമില്ല.

ഞാൻ മുന്നിൽ നടന്നപ്പോൾ നിങ്ങൾ എന്നെ പറ്റിച്ചേർന്ന് നടന്നു. ഇരുട്ട് വീണു തുടങ്ങിയതിനാൽ കാടിന്റെ വന്യത അതിവേഗം ഇരുട്ടിലേക്ക് ഒഴുകിയിറങ്ങി. കടക്കാരൻ പറഞ്ഞുതന്ന ഒറ്റയടിപ്പാതയിലേയ്ക്ക് തിരിഞ്ഞപ്പോൾത്തന്നെ പലപല വാദ്യമേളങ്ങളുടെ ശബ്ദം കേട്ടു തുടങ്ങി. കുറച്ചുകൂടി നടന്നപ്പോൾ എരിയുന്ന പന്തങ്ങൾ കാണാനായി.

പെട്ടെന്ന് രണ്ട് കറുത്ത രൂപങ്ങൾ മുന്നിൽ പ്രത്യക്ഷപ്പെട്ടു. എങ്ങോട്ടാണ്? അങ്ങോട്ട്, പൂജ കാണാൻ. ഇത് പൊതു ഇടമല്ല, തിരിച്ചുപോകൂ, അതിൽ ഒരാൾ പറഞ്ഞു. ഞങ്ങൾ വെറുതെ കാണാൻ മാത്രം വന്നവരാണ്.

ഇത് ഞങ്ങളുടെ ഗോത്രത്തിന്റെ ചടങ്ങാണ്, മൃഗബലിയൊക്കെയുണ്ട്, നിങ്ങൾ വരും, ഫോട്ടോയെടുക്കും, നാളെ ഞങ്ങൾക്ക് അത് പൊല്ലാപ്പാകും, തിരിച്ചു പോകൂ.

ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ്‌, ദൂരെ നിന്നും ആ ശബ്ദം കേട്ടത്, അവർ വന്നോട്ടെ. ആ ശബ്ദത്തിന്റെ അധികാരം വ്യക്തമായിരുന്നു.

ഞങ്ങൾക്കായി രണ്ടു ഇരിപ്പിടങ്ങൾ വന്നു.

കത്തുന്ന വലിയ ഹോമകുണ്ഡം, അതിനു ചുറ്റും നാലുപേർ ഇരുന്നു പൂജകൾ ചെയ്യുന്നു. വിവിധങ്ങളായ വാദ്യമേളങ്ങൾ. അതിന്റെ രൗദ്രഭാവം, ആരെയോ വിളിച്ചുവരുത്തുന്നതുപോലെയുള്ള പാട്ടിലെ വരികൾ. ഞാൻ ശരിക്കും അതിൽ ലയിച്ചുകഴിഞ്ഞിരുന്നു. അവർ അതിലൊക്കെ ഭയപ്പെട്ടപോലെ എന്നോട് അടുത്തിരുന്നു.

അവരുടെ നൃത്തങ്ങൾ ആരംഭിച്ചു. അവർ ദൂരേയ്‌ക്കുനോക്കി ആരെയോ വരവേൽക്കാൻ നിൽക്കുന്നു. വാദ്യമേളങ്ങളും നൃത്തങ്ങളും അതിന്റെ മൂർദ്ധന്യതയിലേക്ക് വളരുകയാണ്. രൗദ്രതാളങ്ങൾ കർണ്ണങ്ങൾ തുളച്ചു തലച്ചോർ ഇളക്കി മറിക്കുന്നത്പോലെ.

ബലിമൃഗം – മുഖ്യനെന്നു തോന്നിക്കുന്ന ഒരാൾ അലറി. ഒന്നും വരാതെയായപ്പോൾ പെട്ടെന്ന് എല്ലാം നിലച്ചു. അവരെല്ലാം പരസ്പരം എന്തോ ചെവിയിൽ പറയുന്നു.

ബലിയ്ക്ക് കൊണ്ടുവന്ന മൃഗം ചത്തുപോയിരിക്കുന്നു.

കുറച്ചു കഴിഞ്ഞതും, ഞങ്ങളുടെ ചുറ്റും ആളുകൾ കൂടി, ഞങ്ങളുടെ കൈകൾ മുന്നിലാക്കി ബന്ധിച്ചു. ഞാൻ അപകടം മണത്തറിഞ്ഞു. ഇനി ഒന്നിച്ചു ചെയ്യാനില്ല. മരണത്തിലേയ്ക്ക് സ്വയം ഇറങ്ങിച്ചെന്നതല്ലേ. കരയാനോ ഓളിയിടാനോ ശബ്ദം വരുന്നില്ല.

ഞങ്ങൾ രണ്ടുപേരും ഹോമകുണ്ഡത്തിന്നടുത്തേയ്ക്ക് നയിക്കപ്പെട്ടു, ഞങ്ങളുടെ തലയിലൂടെ ഓരോകുടം വെള്ളം ഒഴുക്കി, തല ബലിക്കല്ലിലേയ്ക്ക് ചേർത്ത് വെച്ചു, കൈകൾ ഹോമകുണ്ഡത്തിലേയ്ക്ക് നീട്ടിപ്പിടിച്ചു, ആളുന്ന തീക്കനലുകളുടെ ചൂട് കൈവിരലുകൾ കത്തിയെരിയുന്നതുപോലെ. പെട്ടെന്ന് രണ്ടുപേർ സൂചിപോലെയുള്ള ഒരു ആയുധംകൊണ്ട് വിരലുകളിൽ കുത്തി രണ്ടുതുള്ളി രക്തം ഹോമകുണ്ഡത്തിലേയ്ക്ക് വീഴ്ത്തി.

ഞങ്ങളെ പിറകിലേക്ക് തള്ളി, ഇരിപ്പിടത്തിൽ ഇരുത്തി, നിവേദ്യങ്ങൾ മുന്നിൽവെച്ചു കഴിക്കാൻ പറഞ്ഞു, ഭയന്നിരുന്ന ഞങ്ങൾ പതിയെ വെള്ളം കുടിച്ചു, പിന്നെ ഭക്ഷണങ്ങൾ കഴിച്ചു. ഭക്ഷണം കഴിഞ്ഞപ്പോൾ കൈകൾ പരിശോധിച്ചു, വിരലിൽ ഉണ്ടാക്കിയ മുറിവ് കാണുന്നുണ്ടായിരുന്നില്ല.

ബലിമൃഗം ചത്തുപോയി, ഹോമകുണ്ഡത്തിൽ രണ്ടുതുള്ളി രക്തമെങ്കിലും വീഴ്ത്തണമായിരുന്നു, ക്ഷമിക്കുക. മൂപ്പൻ പറഞ്ഞു.

എന്നാൽ പെട്ടെന്ന് അവർ ഞങ്ങളുടെ കണ്ണുകൾ കെട്ടി. ബലിമൃഗങ്ങങ്ങളെ പാകം ചെയ്തു കഴിക്കേണ്ടതാണ്, എന്നാൽ നിങ്ങളെ ഞങ്ങൾ കാടു കടത്തിവിടുന്നു, ഇനിയൊരിക്കലും ഇങ്ങോട്ടു വരരുത്.

രാവിലെ എഴുന്നേറ്റ് കൈകഴുകിയപ്പോൾ വിരലിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. നോക്കിയപ്പോൾ വിരലിന്റെ അറ്റത്ത് രക്തപരിശോധനയ്ക്കായി കുത്തിയതുപോലെ. താനിത് കണ്ടോ എന്ന് പറഞ്ഞു അയാൾ ഭാര്യയെ വിളിച്ചു. അവർ വിരലുകൾ പൊക്കി കാണിച്ചു പറഞ്ഞു, ഇന്നലെ രക്തപരിശോധന ക്യാമ്പിൽ പോയത് മറന്നുപോയോ? കാടിന് നടുവിലെ ഗ്രാമത്തിൽ, അവർ ഭയപ്പെടാതിരിക്കാൻ നമ്മൾ രണ്ടുപേരും ആദ്യംതന്നെ നമ്മുടെ വിരലുകൾ കുത്തി രക്തം പരിശോധിച്ചത് മറന്നോ?

@കാവല്ലൂർ മുരളീധരൻ

1
Kavalloore Muraleedharan

Working and living in Riyadh, Saudi Arabia. Actively writing, published ten books as of now. Dedicated to write.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.