ഇരുട്ടത്തിരുന്നും മറയിൽ ഒളിച്ചും
ആരും കാണാതെ വിടവുകളിലൂടെ നൂണ്ടും
അതിജീവനത്തിനുള്ള പാഠങ്ങൾ പഠിച്ചും
ജീവൻ നിലനിർത്താൻ ഇരതേടിയും
സ്വയമൊരു ഇരയാകാതെ നോക്കിയും
കരിയിലക്കൂമ്പാരങ്ങളിൽ ആരും കാണാതെ
ഒളിപ്പിച്ചു വച്ചു തൻ ജീവന്റെ
ജീവാംശത്തെ കരുതലോടെ കാത്തും
പിന്നെ പേടിച്ച് ജീവിതം ജീവിച്ചു തീർത്തിട്ടും
എന്നും അപഹസിക്കുന്നവർ മാത്രം ചുറ്റു൦
എന്നിട്ടും താൻ പോലുമറിയാത്ത തന്നിലെ
മറവിലൂടെ ഇഴഞ്ഞു നീങ്ങുകയാണിപ്പോഴും.