ഇന്നലെകളിൽ നിന്നോട് പറയാൻ ബാക്കി
വച്ചതായിട്ടെനിക്കേറെയുണ്ടായിരുന്നു,
പറയാൻ കൊതിച്ചു ഞാൻ പലപ്പോഴായി
നിന്നോട് പറയുവാൻ കൂട്ടി വച്ചതും
എന്നിട്ട് പിന്നെ പറയാതെ പോയതും.
ഇപ്പൊ ഉള്ളിൽ കിടന്നു കൊണ്ടെന്തോ
ഓടിക്കളിച്ചെന്റെ ഉള്ളം പിടഞ്ഞപ്പോ
വീണ്ടുമൊരിക്കൽ ഞാൻ ശ്രമിച്ചു നോക്കി
പറയുവാനായ് ബാക്കി വച്ചതെല്ലാം
ഇനിയെങ്കിലും നിന്നോട് പറയുവാൻ
എന്നാലിപ്പോഴും അതിനാവുന്നില്ലെനിക്ക്
ഒരിക്കൽ ഞാൻ പറയാതെ ബാക്കി വച്ചത്
ഇന്ന് നീ അറിയാതെ പോയ്, ഞാൻ പറയാതെ പോയ്
അതൊക്കെയുമെന്റെ ഉള്ളത്തിലിന്നും ബാക്കിയായ്.