Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » *ഓണ ഓർമകൾ*🌾
ഓർമ്മകൾ

*ഓണ ഓർമകൾ*🌾

By Munalisa MunuSeptember 27, 2023No Comments2 Mins Read88 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓണക്കാലത്ത് പണ്ടു തൊട്ടേ സ്കൂളുകൾക്ക് പത്ത് ദിവസം അവധിയാണ്. എന്നാലും മദ്രസയുണ്ട്. പുലർച്ചക്ക് എണീറ്റ് മദ്രസയിലേക്ക് ഒരുങ്ങിയിറങ്ങി. പതിവ് പോലെ കറന്നെടുത്ത ആട്ടിൻ പാൽ അരിച്ചെടുത്ത് അതിൽ ചെറിയ ഉള്ളി അരിഞ്ഞിട്ട് കുടിക്കാൻ റെഡിയാക്കി വെച്ചു തന്നു ഉമ്മ. ഞാൻ പാലു കുടിക്കുന്നതും നോക്കി ഉപ്പ അതാ സ്ഥിരം ചാരുകസേരയിൽ. സ്നേഹവും ഗൗരവവുമുള്ള ആളാണ്. മറുത്തൊന്നും പറയാൻ പറ്റില്ല. കണ്ണടച്ച് ആ സ്നേഹാമൃതും വാങ്ങിക്കുടിച്ച് മദ്രസയിലേക്ക് പോയി. താത്തയും അമ്മായിമാരുടെ മക്കളും കുഞ്ഞിപ്പമാരുടെ മക്കളുമൊക്കെയായി ഞങ്ങൾ അഞ്ചെട്ട് പേരുണ്ട്.

മദ്രസ ഉച്ചക്ക് വിട്ടതും വേഗത്തിൽ നടന്നു. വീട്ടിലേക്ക് വരുമ്പോൾ കല്ലായി വീട്ടിൽ നിന്നും തെച്ചിപൂക്കുലകൾ പൊട്ടിച്ചു. വീട്ടിലെത്തി പറമ്പിലേക്ക് ഒരോട്ടമായിരുന്നു പിന്നെ. എല്ലാവരും ചേമ്പിന്റെ ഇല കുമ്പിളാക്കി പൂക്കൾ പറിച്ചിടാൻ തുടങ്ങി. മുക്കുറ്റി, തുമ്പ, മന്ദാരം.. പിന്നെ പേരറിയാത്ത കുറേ പൂക്കളും കൊണ്ട് ഞങ്ങൾ പൂക്കളം ഒരുക്കി. ആയത്തിൽ ഊഞ്ഞാലാടി. തോട്ടിൻ വക്കത്ത് പടർന്ന് കിടന്നിരുന്ന ഏതോ വള്ളി വലിച്ചെടുത്ത് കെട്ടി അരയിലൂടെയിട്ട് എല്ലാവരും കയറി ബസ്സാക്കിക്കളിച്ചു. മണ്ണ് കൊണ്ട് ചിരട്ടപുട്ടും ശതാവരി ഇല കൊണ്ട് മീൻ കറിയുമുണ്ടാക്കി. വിവിധ തരത്തിലുള്ള ഇലകൾ കൊണ്ട് ഉണ്ടാക്കിയ വിവിധ വിഭവങ്ങൾക്ക് മാറ്റ് കൂട്ടാനായി മുളകുപൊടി കണക്കേ ഇഷ്ടിക പൊടിച്ചിട്ടു. വട്ടത്തിലുള്ള ഇലകൾ പപ്പടങ്ങളായി. ഒരാൾ മീൻകാരനും മറ്റൊരാൾ പലചരക്ക് കടക്കാരനുമായി.

പാടത്തും പറമ്പിലുമായി നെല്ല്, വിവിധ തരം വാഴകൾ, പയർ വർഗങ്ങൾ പച്ചക്കറികൾ, എള്ള് എല്ലാം സമൃദ്ധിയായി ഉണ്ടായിരുന്നു. പശു, ആട്, കോഴി, താറാവ് തുടങ്ങിയവയും. എല്ലാ കാര്യങ്ങൾക്കും സഹായത്തിന് പണിക്കാരുള്ള കാലം. എല്ലാവർക്കും ഓണക്കോടിയും അരിയും പപ്പടവും തേങ്ങയും കൊടുക്കുന്നത്

കാണുമ്പോൾ ഉള്ളം നിറയും. ഉപ്പാക്കും ഉമ്മാക്കും അവരെല്ലാം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരായിരുന്നു.

വീട്ടിലെ പറമ്പിൽ തന്നെയുള്ള വലിയ കുളത്തിലേക്ക് ഉമ്മമാർ പോകുന്നത് കണ്ടാൽ ഞങ്ങളെല്ലാവരും അങ്ങോട്ടോടും.പിന്നെ അവിടെയാവും ഞങ്ങളുടെ കളി. കളിമണ്ണെടുത്ത് കുഴച്ച് അമ്മി, ഉരൽ, ഉലക്ക എല്ലാം ഉണ്ടാക്കി ഓണ വെയിലിൽ ഉണക്കാൻ വെക്കും. കുളത്തിൽ അധികം ആഴമില്ലാത്ത സ്ഥലത്ത് ഞങ്ങൾ നീന്തിക്കളിക്കും.

തൊഴിയൂർ സ്കൂളിൽ പഠിക്കാൻ പോയി തുടങ്ങിയപ്പോൾ ഓണക്കാലം പൂക്കള മത്സരത്തിന്റേതു കൂടിയായി. ആ ദിവസം വലിയ ആഘോഷം തന്നെയായിരുന്നു. നിറമുള്ള വേഷങ്ങളണിഞ്ഞു വരാം. ആൺകുട്ടികൾ പൂക്കൾ വാങ്ങിക്കൊണ്ടുവരും. പൂക്കളമൊരുക്കാൻ ഞങ്ങളെല്ലാവരും കൂടും. വിജയികൾക്ക് സമ്മാനമായി കൈനിറയെ മിഠായി കിട്ടും.

ഇന്ന് ഓണമാണ്. രാവിലെ നേരത്തെ തന്നെ ഞങ്ങളുടെ വീടിന് അടുത്തുള്ള മനക്കൽ നിന്നും വിഭവസമൃദ്ധമായ ഓണസദ്യയെത്തി. ഉപ്പ അവർക്ക് പ്രിയപ്പെട്ടവനായിരുന്നു. മനക്കലെ നമ്പൂരിശ്ശൻ്റെ ഒരു കൂടപ്പിറപ്പിനെപ്പോലെ. ശർക്കരയിട്ട് പുഴുങ്ങിയ മനക്കലെ നേന്ത്രപ്പഴത്തിന്റെ രുചി ഒന്ന് വേറെത്തന്നെയാണ്. എല്ലാ വിഭവങ്ങളും പായസങ്ങളും ഒന്നിനൊന്ന് മെച്ചം തന്നെ.

ഓണം എന്നും മനസിൽ സ്നേഹവും സന്തോഷവും മധുരവും നിറക്കുന്ന ഐശ്വര്യത്തിന്റെ കാലമാണ്. എല്ലാ കൂട്ടുകാർക്കും കുടുംബത്തിനും ഐശ്വര്യവും സന്തോഷവും ഉള്ളതാവട്ടെ എല്ലാ പുലരികളും .

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌺

*മുനാലിസ*

Post Views: 42
1
Munalisa Munu
  • Website

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.