കടലോളം ആഴമുള്ള മനസ്സുള്ളവൾ… ഇരുൾ മൂടുന്ന ചിന്തകളിൽ നിന്നു സ്വയം ജ്വലിച്ചുയരാൻ കഴിവുള്ളവൾ… ‘ഒരുമ്പെട്ടാൽ’ ലോകം ജയിക്കാൻ പോന്നവൾ… ചിലപ്പോൾ സ്വന്തം കരുത്ത് മറന്നു പോകുന്നവൾ… ചെറിയ കാര്യങ്ങൾക്കും മിഴി നനയുന്നവൾ… പ്രണയത്തിൽ മഞ്ഞുപോൽ അലിയുന്നവൾ… അത്യന്തമായ സ്നേഹം തേടി അലയുന്നവൾ… കനിവു മിഴികളിൽ നിറക്കുന്നവൾ… കനവ് നിറവേറാൻ അങ്ങേയറ്റം പരിശ്രമിക്കുന്നവൾ… സ്വപ്നങ്ങൾ നേടാൻ പറന്നുയരുന്നവൾ… പ്രിയപ്പെട്ടവർക്കായി എന്തും ത്യജിക്കാൻ മടിക്കാത്തവൾ… ഏതു നോവിലും പുഞ്ചിരിക്കാൻ കഴിയുന്നവൾ… കുട്ടിത്തം ഒരൽപ്പം മനസ്സിൽ സൂക്ഷിക്കുന്നവൾ… വാക്കുകളാൽ വർണിക്കാൻ കഴിയാത്തത്ര മനോഹരമായ ഈശ്വര സൃഷ്ടി…
അവൾ