Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ ഉപബോധമനസ്‌
അനുഭവം

എന്റെ ഉപബോധമനസ്‌

By Shafia ShamsudeenSeptember 30, 2023Updated:October 12, 202316 Comments4 Mins Read315 Views
Bookmark Now
Please login to bookmark Close

No account yet? Register

സംഭവിക്കാൻ പോകുന്ന ചില ദുരന്തങ്ങൾ നമ്മുടെ ഉപബോധമനസ്സ്  മുൻകൂട്ടി അറിയുന്നു എന്ന് കേട്ടിട്ടുണ്ട്.

മറവിക്കു കൊടുക്കാത്ത അത്തരം ചില ഉൾചിന്തകളെ അനുഭവത്തിൽ നിന്നും ഇവിടെ കോറിയിടുന്നു.

എന്റെ സ്കൂൾ കാലം..  ഉമ്മാന്റെ നിഴലായി എപ്പോഴും ഞാൻ കൂടെ കാണും. ഉമ്മ ആരോട് എന്ത് പറഞ്ഞാലും അതിന് മൂകസാക്ഷിയായി എന്റെ രണ്ടു ചെവികളും.

അന്ന് ആരോടായിരുന്നു ഉമ്മ ആ സങ്കടം പങ്കുവെച്ചത് എന്ന് എനിക്ക് ഓർമ്മയില്ല.

“കഴിഞ്ഞ കത്തില് ഇവള്ടെ വാപ്പാക്ക് ഞാൻ എഴുതി, ‘സമ്പാദിച്ചത് മതി, ഇനി ഗൾഫ് നിർത്തി ഇങ്ങട്ട് പോരേ’ ന്ന്. അവിടെയുള്ളപ്പോൾ ശരീരം നോക്കൂല, ഷുഗറും കൂടുതലാണ്..

മറുപടി വന്നതില്, ‘ഞാൻ ഉപ്പാക്ക് എഴുതി ചോദിക്കട്ടെ. ഉപ്പ സമ്മതിച്ചാൽ ഞാൻ ജോലി ക്യാൻസൽ ചെയ്ത് നാട്ടിൽ വരും’ എന്ന് എഴുതീട്ട്ണ്ട്.”

പിന്നെ അന്ന് അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴൊക്കെ ഉമ്മയുടെ പിറുപിറുപ്പ് ഞാൻ കേട്ടു, “ഉപ്പ സമ്മയ്ച്ചാ മതിയേര്ന്ന്. ഇല്ലെങ്കി ഗൾഫ് ഒഴിവാക്കി പോരൂല്ല. ഉപ്പാനെ അത്രക്ക് പേടീം അനുസരണോം ആണ് ഇവളുപ്പാക്ക്”

കേട്ടതൊന്നും എന്റെ ചെവി ചുമ്മാ മറന്നു കളയാറില്ല. ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും, എന്നെ ചിന്തിപ്പിപ്പിച്ചു കൊണ്ടേയിരിക്കും.

ഉമ്മ പറഞ്ഞതിനെ കുറിച്ച് എന്റേതായുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നിശബ്ദമായി ഉള്ളിൽ സംവദിക്കുകയാണ്. ഞാൻ മുറ്റത്തേക്ക് ഇറങ്ങി നടന്നു. “ഉപ്പ ഗൾഫ് നിർത്തി നാട്ടിൽ വരുമോ? എനിക്ക് അത്രമേൽ പരിചിതനല്ലാത്ത, വർഷത്തിൽ ഒരു മാസം മാത്രം വിരുന്നുകാരനെ പോലെ വന്ന് പോകുന്ന ഉപ്പ ഇനി വീട്ടിൽ സ്ഥിരതാമസക്കാരൻ ആവുമോ?” നിശബ്ദമായ സംവാദത്തിനൊടുവിൽ ഉള്ളിലിരുന്നാരോ കടുപ്പിച്ച് ഒരു ചോദ്യം, “ഇനി അതിനുമുമ്പ് എങ്ങാനും ഉപ്പ മരിച്ചു പോയാലോ?”

പെട്ടെന്ന്, ചവച്ചുകൊണ്ടിരുന്ന പുളിയുള്ള കണ്ണിമാങ്ങ ഞാൻ  ഒരൊറ്റ തുപ്പ്.  വീണ്ടും വീണ്ടും തുപ്പി  എന്തിനെന്നറിയാതെ ഞാൻ അകത്തേക്ക് ഓടി, ഒറ്റക്കാവുമ്പോ മാത്രം എന്റെ ഉള്ളിലിരുന്ന് ദുരന്തം പറയുന്ന ആ ഒരാളിൽ നിന്ന് രക്ഷപ്പെടനെന്നോണം ഞാൻ ആളുകൾക്കിടയിലേക്ക് ഓടിക്കയറി.

ആറു മാസങ്ങൾ കടന്നു പോയി.

ഗൾഫ് നിർത്തി നാട്ടിൽ സ്ഥിരവാസമാക്കാനൊന്നും കാത്തുനിൽക്കാതെ, ഞാൻ എട്ടാം ക്ലാസ്സിലേക്ക്  ജയിച്ചു വന്ന വർഷത്തിൽ ഒരു ജൂൺ ഇരുപത്തിയൊന്നിന് ഗൾഫിൽ വച്ചാണ് എന്റെ ഉപ്പ മരിച്ചത്. മയ്യിത്ത് നാട്ടിലെത്തിയത് ജൂൺ ഇരുപത്തഞ്ചിന്.

മരിച്ച അന്നുതന്നെ നാടൊട്ടുക്കും അയൽപക്കങ്ങളിൽ പോലും മരണവാർത്ത എത്തി. പക്ഷേ ഞങ്ങളുടെ വീടിന്റെ നാല് ചുവരുകൾക്കുള്ളിലേക്ക് ആ വാർത്ത എത്തിയത് ഇരുപത്തിനാലിന് ഉച്ചയോടെ ആയിരുന്നു.

ഞങ്ങളുടെ സ്കൂളിൽ അന്ന് ശനിയാഴ്ച ക്‌ളാസുകൾക്ക് യൂണിഫോം നിർബന്ധമില്ല. അതുകൊണ്ട് മുമ്പൊരിക്കൽ ഉപ്പ വരുമ്പോൾ കൊണ്ടുവന്ന ഇളം റോസ് നിറത്തിലുള്ള ചൈനസിൽക്ക് തുണിയിൽ തുന്നിയ മിഡി പാവാടയും ഷർട്ടും ഇടീച്ച് മുടി ചീകിക്കെട്ടി, മുഖത്തു പൗഡർ ഇട്ട് തന്ന് ഉമ്മ എന്നെ സ്കൂളിലേക്ക് അയച്ചു. ഉച്ചവരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളു.

തിരിച്ചു വരുമ്പോൾ കണ്ടശ്ശാങ്കടവിലെ എൽ പി സ്കൂൾ കഴിഞ്ഞപ്പോൾ മുതൽ എനിക്ക് മാത്രം ഒരു പ്രത്യേക മണം കിട്ടിത്തുടങ്ങി. കൂട്ടുകാരോട് ചോദിച്ചപ്പോൾ ‘ഇവിടൊന്നും ഒരു മണവും ഇല്ലല്ലോ?’ എന്ന് അവർ നെറ്റി ചുളിച്ചു. എനിക്ക് പക്ഷേ ആ മണം കൂടിക്കൂടി വന്നു. കുന്തിരിക്കം ആണോ കർപ്പൂരമാണോ എന്നറിയില്ല, മരിച്ച വീട്ടിലെ മണമായിരുന്നു അത്. ഒരുപാട് നേരം, ഏതാണ്ട് പാലം എത്തും വരെ ആ മണവും എന്നോടൊപ്പം നടന്നു. എന്നോടൊപ്പം മാത്രം.

അങ്ങനെ ഞാൻ വീട്ടിലെത്തി. പീച്ചു എന്ന് ഞാൻ വിളിക്കുന്ന എന്റെ മൂത്താപ്പയുടെ മോൾ, രണ്ട് വയസ്സ് തികയാത്ത എന്റെ അനിയത്തിയെ ഒക്കത്ത് വച്ചുകൊണ്ട് അടുക്കളക്കോലായിൽ നിന്ന് കരയുന്നു. എന്നെ കണ്ടപ്പോൾ ഒരു കൈ കൊണ്ട് ചേർത്തുപിടിച്ചു  ‘ഉമ്മ അകത്തുണ്ട്, ഉമ്മാടട്ത്ത്ക്ക് ചെല്ല്’ എന്ന് തേങ്ങി പറഞ്ഞു.

പിന്നെ സംഭവിച്ചതെല്ലാം പാതിമയക്കത്തിൽ… ഓർമ്മക്കും മറവിക്കും ഇടയിൽ..  ജീവിക്കുകയാണോ മരിക്കുകയാണോ എന്ന ചിത്തഭ്രമത്തിടയിൽ…

ഉപ്പ മരിച്ചിട്ടും വർഷങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. അപ്പോഴൊക്കെ ഞങ്ങൾക്ക് എന്തിനും ഏതിനും ശക്തമായ ഒരു തണൽമരം ഉണ്ടായിരുന്നു ഉപ്പാന്റെ ഉപ്പ, ഞങ്ങളുടെ വല്യുപ്പ.

ബഹുമാനവും സ്നേഹവും വാത്സല്യവും കരുതലും ആവോളം അറിഞ്ഞു വളർന്ന കാലങ്ങൾ.

ഉപ്പ മരിച്ച് അഞ്ചാം വർഷത്തിലൊരു ദിവസം ശ്വാസംമുട്ട് കൂടുതലായി വെല്ലിപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസം ആയിട്ടും അവിടെ നിന്ന് ഡിസ്ചാർജ് ചെയ്തില്ല. അന്ന് വൈകിട്ട് ഷാജിക്ക ചെന്നപ്പോൾ വെല്ലിപ്പ രണ്ടു കാര്യങ്ങൾ ആവശ്യപ്പെട്ടു.   എനിക്കെന്റെ മക്കളെ കാണണം എന്നും (പേരക്കുട്ടികളായ ഞങ്ങളെ)

മൂത്രതടസ്സം ഉള്ളതിനാൽ കരിക്കിൻ വെള്ളം കൊണ്ടുവരണം എന്നും.

അതിരാവിലെ കൊണ്ടുവരാം എന്ന് ഏറ്റ് ഷാജിക്ക തിരിച്ചു പോന്നു.

അന്ന് ഞാൻ പ്രീഡിഗ്രി പഠിക്കുന്നു. ക്ലാസ് കഴിഞ്ഞു വന്ന് വീട് അടിച്ചുവാരുകയായിരുന്നു. സിറ്റിങ് റൂം അടിച്ചു കൊണ്ടിരിക്കുമ്പോൾ കടുത്ത നിശബ്ദതയിൽ എന്നോട് വീണ്ടും അന്നത്തെ അതേ ആൾ ഉള്ളിലിരുന്ന് പറയുന്നു,

“ഇന്നിവിടെ ഈ മുറിയിൽ ആളു കൂടാനുള്ളതാണ്” പെട്ടെന്ന് ഒരു നിമിഷം ഞാൻ സ്തബ്ധയായി. പിന്നെ എപ്പോഴോ സ്ഥലകാല ബോധം വീണത് പോലെ ഉള്ളുരുകി പറഞ്ഞു, “എന്താണ് എന്റെ ഉള്ളിൽ ഇങ്ങനെ വേണ്ടാത്ത ചിന്തകൾ വന്നുകയറുന്നത്? എന്റെ റബ്ബേ.. നീ കാക്കണേ..”

ഞാൻ അന്ന് ആരോടും അധികം സംസാരിച്ചില്ല. രാത്രി ഭക്ഷണം കഴിച്ചു നേരത്തെ കിടന്നുറങ്ങി.

ഒരു പന്ത്രണ്ട് മണി കഴിഞ്ഞ് കാണും, ഹോസ്പിറ്റലിൽ നിന്ന് വന്ന കാറിൽ നിന്നും കൂട്ടക്കരച്ചിലോടെ  ഉമ്മയും അമ്മായിമാരും ഇറങ്ങിവന്നു.

ഞാൻ ഞെട്ടിപ്പിടഞ്ഞ് എണീറ്റ് നോക്കുമ്പോൾ വീടിന്റെ അകത്തളത്തിൽ മാത്രമല്ല, ഞൊടിയിടയിൽ വീട് നിറയെ ആളുകൾ.

എനിക്ക് ഉൾവിളികൾ ഒന്നുമില്ലാതെ  വീട്ടിൽ മരണങ്ങൾ പിന്നെയും ഉണ്ടായി.

വർഷങ്ങൾ ഏറെ ഓടിയകന്നു. ഈ കഴിഞ്ഞ വർഷം അതായത് രണ്ടായിരത്തി ഇരുപത്തിരണ്ട്. വീട്ടിൽ ഞാനും മോളും ഒറ്റയ്ക്കായിട്ട് രണ്ടുമൂന്ന് ആഴ്ച കഴിഞ്ഞിരിക്കുന്നു. ഞാനാണെങ്കിൽ പൂർണ്ണ ആരോഗ്യവതിയായി പുലിക്കുട്ടി പോലെ പാഞ്ഞു നടക്കുന്നു. ഇതിനിടയ്ക്ക് ഒരു കാര്യവും ഇല്ലാതെ ഞാൻ കൂടെക്കൂടെ മോളോട് പറയുന്നു, “എനിക്ക് പെട്ടെന്ന് എന്തെങ്കിലും അസുഖം വന്നാൽ നീ ഉടനെ അൻവർ മാമാനെ വിളിക്കണം ട്ടാ. എനിക്ക് ചിലപ്പോൾ ആ സമയത്ത് മിണ്ടാൻ പറ്റിയെന്നു വരില്ല. മോള് വേഗം തന്നെ ഫോൺ എടുത്തു വിളിക്കണം.”

എപ്പോഴും വിളിച്ചു സംസാരിക്കുന്ന സുഹൃത്തിനോട് ഞാൻ ഇടയ്ക്കിടെ പറയുന്നു, “എനിക്ക് എന്തോ വലിയ അസുഖം വരാൻ പോണപോലെ തോന്നുന്നു”

“നിനക്ക് വട്ടാണ്.. അസുഖം നിന്നേക്കാൾ മുമ്പേ എനിക്ക് വരും, നീ പേടിക്കണ്ട..”

“ഇത് തമാശയല്ല, എനിക്ക് എന്തോ അസുഖം വരാൻ പോണു.. നീ നോക്കിക്കോ..”

ഒരാഴ്ചയോളം ഇങ്ങനെ പറഞ്ഞു നടന്നു നടന്ന് ഒരു രാത്രി സ്ട്രോക്ക് വന്ന് നടത്തം നിലച്ചു, ശരീരം തളർന്നു.

ഇതൊക്കെ എനിക്ക് ചിന്ത വന്നതു കൊണ്ടും ഞാൻ പറഞ്ഞതുകൊണ്ടും മാത്രം വന്ന ദുരന്തങ്ങൾ ആണോ..

അതോ എന്റെ ഉപബോധമനസ്സ് മുൻകൂട്ടി അറിഞ്ഞ് എന്നെ അറിയിച്ചതാണോ..  എനിക്കറിയില്ല.

ഇനിയിപ്പോ ഇതൊന്നുമല്ലാതെ  എന്റെ കെട്ട്യോൻ കളിയാക്കുന്ന പോലെ എനിക്ക് ജിന്ന് എത്തിയതാണോ?

اَللّٰهُ أَعْلَم‎

Allah knows♥️

©shafia

Thumbnail image courtesy: GoogleScreenshot_20230929-133514_Samsung-NotesZwsUWv7

Post Views: 40
11
Shafia Shamsudeen

ഒരു തൃശൂക്കാരി… ♥️

16 Comments

  1. മിനി സുന്ദരേശൻ on December 10, 2024 2:15 AM

    ആർക്കും നിർവ്വചിക്കാൻ കഴിയാത്ത ഒന്നാണല്ലോ മനുഷ്യ മനസ്സ്….. നൊമ്പരപ്പിച്ചു❤️🌹

    Reply
  2. Nishiba M on October 21, 2024 12:06 PM

    മനുഷ്യമനസ്സ് പലപ്പോഴും നിഗൂഢമാണ്.

    Reply
    • Rema on October 21, 2024 8:37 PM

      ഉത്തരമില്ലാത്ത ഇത്തരം ചില അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.

      ചില സ്വപ്നങ്ങൾ പോലും യാഥാർത്ഥ്യമായിട്ടുണ്ട്.

      ഒക്കെ നമുക്കറിയാത്ത ഏതോ ശക്തി മാത്രം

      എഴുത്ത് പതിവു പോലെ👌👌

      Reply
  3. Anu Abraham on October 5, 2023 3:50 PM

    Eniku strong intuition undu. Varan pokunnathu kure nerathe manasilakum. Pakshe ingane alla. Nice writeup👍

    Reply
  4. Sunandha Mahesh on October 5, 2023 9:34 AM

    ആ ചിന്ത വന്നതുകൊണ്ടല്ല ഇങ്ങനെയൊക്കെ സംഭവിച്ചത്. സംഭവിക്കേണ്ടത് സംഭവിക്കും.
    മനസ്സിൽ നിന്നും ആ ഭയം നീക്കാൻ മനസ്സിന് ഉത്സാഹം തരുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ തിരിക്കൂ..

    സ്നേഹം ❤️

    Reply
  5. Nishiba M on October 1, 2023 4:46 PM

    മനസ്സ് പലപ്പോഴും അങ്ങനെയാണ്. നിഗൂഢമായ ചിലത് ഒളിപ്പിച്ചു വെക്കും. ഒരുപക്ഷേ അതു തെളിയിക്കാനുള്ള തെളിവുകൾ നൽകാൻ കഴിഞ്ഞെന്നു വരില്ല. മനസ്സുകൾ തമ്മിലുള്ള ഇഴയടുപ്പവും അതിനൊരു കാരണമാവാം. ആറാമിന്ദ്രിയം പോലെ യൊരു സവിശേഷത പലരിലും കണ്ടിട്ടുണ്ട്. ചിലരിൽ ചെറിയ കാലയളവിൽ ആണെങ്കിൽ മറ്റു ചിലരിൽ അതു സ്വഭാവസവിശേഷതയായി തന്നെ നിലനിൽക്കും. ദു:ഖദായകമാണെങ്കിലും അതിനെ ഈശ്വരവരദാനമായി കാണാം.

    Reply
  6. Bindu on September 30, 2023 4:33 PM

    ചിലപ്പോഴൊക്കെ എല്ലാർക്കും ഇങ്ങനെ ചില ഉൾവിളികൾ ഉണ്ടാകാറുണ്ട്. വരാനുള്ളത് വരും എന്ന് കരുതി ഇപ്പോഴത്തെ നിമിഷങ്ങളിൽ സന്തോഷിക്കാൻ ശ്രമിക്കുന്നതാവും നല്ലത്😍

    Reply
    • Shafia Shamsudeen on October 1, 2023 4:35 PM

      ❤️❤️❤️👍

      Reply
    • Shreeja R on October 5, 2023 2:54 PM

      ഉൾവിളികൾ ചിലപ്പോൾ സത്യമാകും

      Reply
  7. lekha on September 30, 2023 1:15 PM

    മനസിലെ negative ചിന്തകൾ തുടച്ചു കളയുക. നല്ല കാര്യങ്ങൾ സംഭവിക്കുന്നതായി imagine ചെയ്യുക. നമ്മിൽ സംഭവിച്ച ചിരികളെ, സന്തോഷങ്ങളെ ഓർത്തെടുത്തു കൊണ്ടേയിരിക്കുക.
    സങ്കടങ്ങളൊഴിഞ്ഞ് പുഞ്ചിരി വിരിയും മനസുമായി ജീവിക്കാനാകട്ടെ. സ്‌നേഹം 🌷

    Reply
    • Shafia Shamsudeen on September 30, 2023 1:46 PM

      ഇപ്പോൾ അങ്ങനെയാണ്.. നല്ലത് സംഭവിക്കും എന്ന ചിന്തയെ മാത്രമേ കൂടെ കൂട്ടാറുള്ളു ♥️♥️👍
      സ്നേഹം dear😍

      Reply
      • Silvy Michael on October 1, 2023 6:02 PM

        Intuitions ഇത്ര അളവിളല്ലെങ്കിലും ചിലപ്പോഴൊക്കെ എനിക്കും സത്യമായിട്ടുണ്ട്

        Reply
    • Sabira latheefi on October 1, 2023 11:50 PM

      ചീത്ത കാര്യങ്ങൾ സ്വപ്നം കണ്ടാൽ ആരോടും പറയരുതെന്ന് കേട്ടിട്ടുണ്ട്. നന്നായി എഴുതി

      Reply
    • Suma Jayamohan on October 22, 2024 6:15 AM

      ചിലപ്പോൾ നമ്മുടെ അമിതമായ ചിന്തകളാവും കാരണം ..’സന്തോഷമായിരിക്കൂ എല്ലാം ശരിയാവും❤️❤️❤️

      Reply
  8. Reshma lechus on September 30, 2023 1:09 PM

    വല്ലാതെ നൊമ്പരം ആയല്ലോ 😞 ചിലത് നമ്മുടെ ഉപ ബോധ മനസ്സിൽ തോന്നും അത് ചിലപ്പോ നടക്കും എന്നൊക്കെ കേട്ടിട്ടുണ്ട്.

    Reply
    • Shafia Shamsudeen on September 30, 2023 1:53 PM

      ❤️❤️🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.