Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു ന്യൂ ഇയർ ഓർമ്മ
അനുഭവം ത്രില്ലർ

ഒരു ന്യൂ ഇയർ ഓർമ്മ

By ManjuvishnuOctober 14, 20231 Comment4 Mins Read163 Views
Bookmark Now
Please login to bookmark Close

No account yet? Register

1999 ലെ ഡിസംബർ 31 രാത്രി, അതായത് ന്യൂയർ ആഘോഷത്തോടുകൂടി വർഷം അവസാനിക്കുന്ന രാത്രി ഒരിക്കലും മറക്കാത്ത ഒന്നാണ്. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. രണ്ടു ദിവസം സ്കൂൾ ഇല്ലാത്തതിനാൽ ചെറിയച്ഛന്റെ കൂടെ ഞാനും മേമയുടെ വീട്ടിലേക്ക് പോയി. മേമ ഗർഭിണിയായിരുന്നു. മൂത്ത മകന് അന്ന് അഞ്ചോ ആറോ വയസ്സാണ്. അവനെ കാണാനും കളിക്കാനുമാണ് ചെറിയച്ഛൻ പോകുമ്പോ ഞാനും കൂടെ കൂടിയത്. ആ വീട്ടിൽ അന്ന് ഞങ്ങളെ കൂടാതെ മേമയുടെ അച്ഛൻ, അമ്മ, അനിയൻ ഇത്രയും പേർ കൂടെ ഉണ്ട്.

രാത്രി ഭക്ഷണത്തിനു ശേഷം ചെറിയച്ഛൻ തിരിച്ചുപോയി. മേമയുടെ അനിയൻ ന്യൂ ഇയർ കൂട്ടുകാരോടൊത്തു ആഘോഷിക്കാൻ പുറത്തുപോയി. അച്ഛനാവട്ടെ അല്പം മദ്യം കൂടെ സേവിച്ചു വാതിലടച്ചു ഉറങ്ങാൻ കിടന്നു. മേമയുടെ അമ്മ നല്ലൊരു തയ്യൽക്കാരി ആയിരുന്നു. തയ്ച്ചു തീരാനുള്ള വസ്‌ത്രങ്ങളുടെമെടുത്തു അവരും ഒരു മുറിയിൽ കയറി. മുറികൾ എല്ലാം ചെറുതാണ്. പഴയ തറവാട് വീടായിരുന്നു അത്. പല മുറികളുടെയും ജനലിനു വാതിൽ ഇല്ല. ഞാനും മേമയും മോനും കിടക്കുന്ന മുറി കൂടുതൽ ഇരുണ്ടതായി എനിക്ക് തോന്നി. ഫാൻ ഉണ്ട്, പക്ഷെ അതിനൊരു ചെറിയ കര കര ശബ്ദം. മുറിയിൽ സ്വതവേ തണുപ്പുണ്ട്, പോരാത്തതിന് പുറത്തു നിന്ന് വീശുന്ന കാറ്റും! ഞാൻ ഫാൻ ഓഫ് ചെയ്തു വന്നു കട്ടിലിൽ കിടന്നു. ഞാനും മോനുമാണ് കട്ടിലിൽ കിടക്കുന്നത്. മേമ താഴേയും.

പുറത്തു നല്ല നിലാവുണ്ടായിരുന്നു. ഇലകളുടെയും മറ്റും നിഴൽ അകത്തെ ചുമരിൽ പല പല കോലങ്ങൾ തീർത്തു. ഇത്തിരി പേടി തോന്നിയപോഴേക്കും അതും വന്നു. മൂത്ര ശങ്ക ! മേമ വലിയ വയറും വെച്ച് കിടക്കാണ്‌ ! എങ്ങനെ വിളിക്കും ! പാവം കിടന്നോട്ടെ ഞാൻ പതിയെ എണീറ്റ് മേമയുടെ അമ്മയെ വിളിച്ചു. അവർ വന്നു കൊണ്ടുപോയത് മുറ്റത്തേക്കാണ്. പറമ്പിലെ കക്കൂസിലേക്ക് നടക്കുന്നതിനേക്കാൾ ഭേദം മുറ്റം തന്നെ. ഞാൻ അവിടെ കാര്യം സാധിച്ചു. തിരിഞ്ഞു നോക്കുമ്പോൾ അവർ എന്റെ കൂടെ ഇല്ല. ഒരൊറ്റ ഓട്ടത്തിന് മുറിയിലെത്തി.

ചൂടെടുക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മേമ ഉണർന്നു. ഉറക്കം വരാഞ്ഞതിനാൽ ഞങ്ങൾ പിന്നെ ഓരോ കഥ പറഞ്ഞു കിടന്നു. മേമയുടെ മുതുമുത്തശ്ശി ഉണ്ടായിരുന്ന കാലവും അന്ന് നടന്ന പല സംഭവങ്ങളുമൊക്കെ മേമ ഓർമയിൽ നിന്നും അടർത്തിയെടുത്തു. ഞാനാവട്ടെ അതെല്ലാം ആവേശത്തോടെ കേട്ടുകൊണ്ടിരുന്നു..ചില രാത്രികളിൽ കേട്ടിരുന്ന ഒരു തരം പ്രിത്യേക ശബ്ദം ഉണ്ടായിരുന്നത്രെ. ഉരുണ്ടുരുണ്ടു പോകുന്ന ഒരു മണിയുടെ ശബ്ദം പോലെ ആയിരുന്നു അത്. നിശബ്ദമായിരുന്ന രാത്രികളെ ശബ്ദമുഖരിതമാക്കുന്ന ആ ശബ്ദത്തോടൊപ്പം ഒരു തരം ചൂര് മണവും അനുഭവപ്പെടുമായിരുനെന്നും മേമ ഓർമിച്ചു. അതേപ്പറ്റി അമ്മൂമയോട് ഒരിക്കൽ ചോദിച്ചപ്പോൾ അത് പൊട്ടിക്കാട്ടിരി പോകുന്ന ശബ്ദമാണെന്ന് പറഞ്ഞു. മുറുക്കി തുപ്പി പല വിധത്തിലും ചാടി മറഞ്ഞവൾ പോകും. വഴിയിലാരെയെങ്കിലും കണ്ടാൽ അവരുടെ കാര്യം പോക്കാണത്രെ. ഒരിക്കൽ അമ്മൂമ്മയുടെ അമ്മ സന്ധ്യനേരം മീൻ വെട്ടിക്കഴുകികൊണ്ടിരിക്കെ പറമ്പിൽ എന്തോ അനക്കം കേട്ട് അങ്ങോട്ട് നോകുമ്പോളേക്കും ഞൊടിയിടയിൽ ഒരു കറുത്ത രൂപം പനമുകളിൽ നിന്നും ചാടിവന്നു പച്ചമീനും കടിച്ചു പോയത്രേ. അത് എന്തായാലും വല്ല കറുമ്പൻ പൂച്ചയും ആയിരിക്കും എന്ന് എനിക്ക് മനസ്സിൽ തോന്നിയെങ്കിലും പേടിയുടെ ചരടുകൾ എന്നെ മുറുക്കി തുടങ്ങിയിരുന്നു. എന്നാലും ഇത്തരം കഥകൾ കേട്ട് അവ ഭാവനയിൽ കാണാൻ ഇഷ്ടമുള്ളതിനാൽ വീണ്ടും കേട്ടുകൊണ്ടിരുന്നു.

നേരം ഇരുട്ടിത്തുടങ്ങുമ്പോഴാണ് ഒടിയൻ ഇറങ്ങാറ്. സ്ഥിരം പോകുന്ന വഴിയിൽ ഇതുവരെ കാണാത്ത ഒരു മരം കണ്ടുവെങ്കിൽ ഉറപ്പിക്കാം അത് ഓടിയനാണ്. ആളുകളെ കണ്ടാൽ അവൻ ഉടനെ മരമോ വല്ല പട്ടിയോ പൂച്ചയോ ഒകെ ആയി മാറും. മേമയുടെ അമ്മൂമ്മയ്‌ക് ഒരു അനിയത്തി ഉണ്ടായിരുന്നു. നീണ്ട മുടിയുള്ള വിടർന്ന കണ്പീലികളുള്ള ഒരു സുന്ദരി, ശാരദ. പതിനാറാമത്തെ വയസ്സിൽ മണ്ണെണ്ണ വിളക്ക് മറിഞ്ഞു തീപിടിച്ചവൾ മരിച്ചുപോയി. നിലാവുള്ള എത്രയോ രാത്രികളിൽ മുടിയഴിച്ചിട്ടവൾ മുറ്റത്തൂടെ നടക്കുന്നത് അമ്മൂമ്മ കണ്ടിരുന്നുവത്രെ. പേടിയേക്കാളേറെ ഒരു ആശ്വാസമാണതുകേട്ടു എനിക്ക് തോന്നിയത്. മരണത്തിലൂടെ നമ്മിൽ നിന്നും അകന്നവരെ ഇത്തരത്തിലെങ്കിലും കാണാനാകുന്നത് ഒരു ഭാഗ്യമല്ലേ..

പിന്നെയും കുറെ കഥകൾ പറഞ്ഞാണ് മേമ ഉറങ്ങാൻ കിടന്നത്. ഉറക്കം വരാതെ ഞാൻ കണ്ണും മിഴിച്ചു മലർന്നു കിടക്കായിരുന്നു . തലഭാഗത്തുള്ള ജനലിനു വാതിലില്ല എന്നിടയ്ക്കിടെ എന്റെ ചിന്തകൾ എന്നെ ഓര്മിപ്പിച്ചുകൊണ്ടിരുന്നു. കേട്ട പ്രേതകഥകൾ ഉറക്കത്തെ പൂർണമായും എന്നിൽ നിന്നും കൊണ്ടുപോയി. ജനലിലെ പച്ച വിരി മുഴുവനായി വലിച്ചിട്ടാണ് ഞാൻ കിടന്നത് പക്ഷെ ഇപ്പോഴത് പകുതി നീക്കിയിട്ടിരിക്കുന്നു. കാറ്റാകും. ഞാൻ ആശ്വസിച്ചു. വീണ്ടും ആ വിരി ജനൽ മറയുന്ന രീതിയിൽ വിരിച്ചിട്ട് ഞാൻ കിടന്നു. ഏതാനും നിമിഷങ്ങൾക്കകം മനസ്സു പറഞ്ഞു.. ഒന്ന് നോക്ക്.. ആ ജനൽ മറ ഒന്ന് നോക്ക്.. നോക്കണേ എന്റെ ഒരു അവസ്ഥ!! മനസ്സിങ്ങനെ പറഞ്ഞോണ്ടിരിക്കുമ്പോൾ എന്ത് ചെയ്യും! ഞാൻ നോക്കി. ഞെട്ടി! ജനൽ വിരി വീണ്ടും പകുതി നീങ്ങിയിരിക്കുന്നു. വീണ്ടും അത് വലിച്ചിട്ടിട്ട് പടാ പടാ മിടിക്കുന്ന നെഞ്ചത്തു കൈ വെച്ച് വന്നു കിടന്നു. ഒന്ന് കൂടി നോക്കി.. അതാ പച്ച വിരി വീണ്ടും അല്പം നീങ്ങിയിരിക്കുന്നു .ഇത്തവണ അത് ശരിയാക്കാൻ നില്കാതെ കണ്ണുകൾ മുറുകെയടച്ചു ഞാൻ കിടന്നു. ഒന്നുകൂടി നോക്കി.. ജനൽ കമ്പിൽ നീണ്ടു മെലിഞ്ഞ രണ്ടു കൈകൾ!!

” അയ്യോ മേമേ…” ഞാൻ മേമയെ വിളിച്ചു.. ശബ്ദം മെല്ലെയെ പുറത്തു വരുന്നുള്ളു.. ഞാൻ തോണ്ടി വിളിച്ചു..

” എന്താ എന്തുപറ്റി മോളെ”, മേമ എണീറ്റു.

” ജനലിലേക്കൊന്നു നോക്കോ “. നിലാവിൽ വ്യക്തമായി കണ്ടു. നീണ്ടു മെലിഞ്ഞ ഒരു മനുഷ്യൻ. ജനൽകമ്പിൽ പിടിച്ചവൻ അങ്ങനെ നിലക്കാണ് .

” അയ്യോ അമ്മേ കള്ളൻ….” മേമ ഉറക്കെ നിലവിളിച്ചു.

മേമയുടെ അമ്മ ഓടി വന്നു.

” ആരാടാ നാ %൭%$#*… നിൽക്കെടാ അവിടെ… ”

അവർ വാതിൽ തുറന്നോടി. കള്ളൻ മതിൽ ചാടി ഓടിമറഞ്ഞു. അയല്പക്കത്തുള്ളവർ എല്ലാം ഓടിവന്നു. ചിലർ അവൻ ഓടിയ വഴിയേ ഓടി. എന്തായാലും അന്നത്തെരാത്രി എങ്ങനെയോ കഴിച്ചുകൂട്ടി. പിറ്റേന്ന് കാലത്തു തന്നെ വീട്ടിൽ പോകാൻ ഞാൻ റെഡിയായി നിന്നു. അത് സ്ഥിരം കള്ളനൊന്നും അല്ലെന്നും രണ്ടു വീടുകൾക്കപ്പുറം താമസിക്കുന്ന ഒരുവനാണെന്നും അവൻ ഒളിഞ്ഞു നോക്കാൻ വന്ന ഞരമ്പുരോഗി ആണെന്നും ഒക്കെ മേമയുടെ അനിയൻ പറയുന്നത് കേട്ടു. എന്ത് തന്നെ ആയാലും ശരി അവനു കൊടുക്കേണ്ടത് ഒട്ടു കുറയാതെ നാട്ടുകാർ കൊടുത്തിട്ടുണ്ട്.

പിറ്റേന്ന് ചെറിയച്ഛൻ എന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്നത് കുറെ ഐസ് ക്രീമും പലഹാരങ്ങളുമായിട്ടാണ്. അതെല്ലാം കഴിപ്പിച്ചു രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് പോകാമെന്ന് അവർ സോപ്പിട്ടു. ഞാനുണ്ടോ ഇനി അവിടെ നില്കുന്നു. ഐസ് ക്രീം എല്ലാം വെട്ടിവിഴുങ്ങി വീട്ടിൽ പോകണമെന്നൊരൊറ്റ കരച്ചിൽ.

വർഷങ്ങൾ എത്ര കഴിഞ്ഞുപോയി. ഇന്നും രാത്രികളിലെ തുറന്നുകിടക്കുന്ന ജനൽ കാണുമ്പോൾ കാലിലിൽ നിന്നൊരു പെരുപ്പ് തലയിലോട്ടു കേറും. പേടിയുടെ അങ്ങേഅറ്റത്തുള്ളൊരു പേരറിയാത്ത വികാരം.

Post Views: 29
2
Manjuvishnu

1 Comment

  1. Shreeja R on November 26, 2023 8:46 PM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.