# കണ്ണുനീർ #
വിതുമ്പാൻ മറന്ന മിഴികളും
തുളുമ്പാൻ മറന്ന കണ്ണുനീരും
കരയാൻ കാത്തു നിൽക്കുന്ന
കൺകളിലെ ചെറുനാഡികളെ
ചുവപ്പിക്കും, പിന്നെ കണ്ണുനീര്
കലർത്തി ചെഞ്ചോപ്പ് പടർത്തും
കരയാൻ മറന്ന കണ്ണുനീരാൽ
പിന്നെ ഇടനെഞ്ചു പിടയും
കാരിരുമ്പാൽ തുളയ്ക്കും
വേദന കണക്കെ പിന്നെ
ഗദ്ഗദത്തോടെയാ കണ്ഠവുമിടറും
ഇനിയും വൈകിക്കേണ്ട
വിതുമ്പട്ടെ മിഴികൾ
തുളുമ്പട്ടെ കണ്ണുനീർ
ഇടനെഞ്ച് പിടയാതെ
കണ്ഠമിടറാതെ ഒരിത്തിരി
നേരമൊന്നാശ്വസിക്കട്ടെ ഞാൻ.