ഓടുന്ന കാലത്തിനൊപ്പമെത്താൻ
ഓടിപ്പിടിച്ചെല്ലാം കയ്യിലൊതുക്കി
നാളെക്കു മാത്രമായ് ചിന്തയെല്ലാം
ഇന്നിന്റെ ജീവിതം ഓർത്തുമില്ല
പ്രായത്തിൻഅക്കങ്ങൾ ചാടികടന്നു
നടക്കുവാൻ ചക്രകസേരയുമായി
ഓടിയ വഴികളിൽ നേടിയതെല്ലാം
ഓർമകൾ മാത്രമായ് മാറിടുന്നു
നിറങ്ങളായ് മുന്നിലാടുന്നതെല്ലാം
കാലത്തിൻ കാഴ്ചയായ് തോന്നിടുന്നു
മങ്ങുന്ന ചിന്തയിൽ മിന്നിമറഞ്ഞിടും
സ്നേഹത്തിൻ നിഴലാട്ടമോർത്തിടുന്നു
കൂടെയണയുവാൻ ഓടിക്കിതച്ചതും
തുള്ളിയായ് വീണ നീർമുത്തുകളും
കാണാതെ പോയ കാഴ്ചകളെല്ലാം
ഓർമയായ് ചാരെയണഞ്ഞിടുന്നു.