ശരണം അയ്യപ്പ
……..
വൃശ്ചിക മാസ കാറ്റേ ചൊല്ലുമോ
അടിയനിവൻ തൻ ഗദ്ഗദങ്ങൾ
പതിനെട്ടാം പടിമേലെ വാണരുളും
അയ്യനോടെൻ നൊമ്പങ്ങൾ…
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
ശരണമേകണേ..അയ്യനയ്യനേ…
സ്വാമിയേ….. ശരണം…
ദീനങ്ങൾ,നോവുകൾ, ദുരിതങ്ങൾ
നീക്കിടും അയ്യനെ ഒരുനോക്കു
കാൺവാൻ ഉള്ളം തുടിച്ചിടുന്നു…
ആ തിരുസന്നിധി…പാദേ..
കൈകൂപ്പി നിന്നും വാണങ്ങാൻ കൊതിച്ചിടുന്നു…(2)
അയ്യനയ്യപ്പ സ്വാമിയേ…
സ്വാമിയേ…ശരണം…അയ്യപ്പാ…പ്പാ…
കെട്ടു നിറച്ചു കന്നി സ്വാമിയായി
ഹരിവരാസന കീർത്തനമതു കേൾക്കുവാൻ..
കെട്ടുമുറുക്കി, നെയ്യു നിറച്ചൊരു
ശാന്തമോക്ഷയാത്ര
തിരുസന്നിധിയിൽ ശരണജപ
പുണ്യം തേടി…
അണയുന്ന നേരത്തിനായി
നോമ്പു നോറ്റു കാത്തിരിപ്പൂ ഞാൻ!
സ്വാമിയേ…
ശരണമയ്യപ്പ!
അയ്യൻ അയ്യപ്പസ്വാമിയെ ശരണം!
കാനനവാസ ശരണം!
കലിയുഗവരദാ ശരണം…
സ്വാമി ശരണം.. അയ്യപ്പ ശരണം
സ്വാമിയേ….. ശരണമയ്യപ്പ സ്വാ…
✍️jimcykithu