സ്നേഹിക്കാൻ മാത്രമറി
യുന്നൊരേട്ടനുണ്ടെനിക്ക്
പത്തുമക്കളെയും കൈ
വിരലുകളോടു പമിച്ചൊ
രച്ഛന്റെ പുത്രൻ
കുന്നോളം കുമിയുന്ന ദുഃഖ
ങ്ങളാരുടേതാകിലും
തന്റെ നെഞ്ചിലെ നെരിപ്പോടിൽ
പുകയ്ക്കാനിട്ട്
അതിൽ നിറഞ്ഞു കത്തുന്നവയെ
പുഞ്ചിരിയിൽ മറച്ചുപിടിച്ച്
വാത്സല്ല്യത്തിൻ കരസ്പർശനങ്ങളാൽ
തലോടുമ്പോളും
തന്റെ മുന്നിലെ വലിയ
ചോദ്യചിഹ്നമായ് നിൽക്കുന്ന
സ്വന്തം വ്യഥകളെല്ലാം നെഞ്ചിൻ
കോണിലൊതുക്കി
സമാധാനത്തിന്റെ വെൺപ്രാവുകൾക്
തീറ്റ കൊടുക്കുന്നൊരേട്ടൻ
ആ തണൽ നൽകും
കുളിരിന് സ്നേഹത്തിൻ
മഞ്ഞുകണങ്ങളുടെ സുഖമുണ്ട്.