Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിന് മുമ്പെ
കഥ

മരണത്തിന് മുമ്പെ

By Ajith JacobNovember 10, 2023No Comments8 Mins Read54 Views
Bookmark Now
Please login to bookmark Close

No account yet? Register

കഞ്ഞിയിൽ കുതിർന്ന പപ്പടവും കുഴച്ച് മിന്നുവിൻ്റെ മുഖത്തിന് നേരെ ശാരദ കയ്യുയർത്തി.

വേഗം കഴിക്ക് മോളെ മെഴുകുതിരി കെടാറായി…

എരിഞ്ഞു തീരാറായ മെഴുകുതിരിയെ നോക്കി ശാരദ നെടുവീർപ്പിട്ടു.

ഇന്നും പപ്പടമാണോ അമ്മെ?

എല്ലുന്തിയ ശാരദയുടെ നെഞ്ച് ഉയർന്നു താണു. അവളുടെ പിടക്കുന്ന കണ്ണുകൾ ഇടക്കിടെ പുറത്തേക്ക് നീളുന്നുണ്ടായിരുന്നൂ.

നാളെ അമ്മ മീൻ കറി ഉണ്ടാക്കി തരാല്ലോ.. ഇന്നിത് മോൾ കഴിക്ക്…

എന്നും അമ്മ ഇത് തന്നെയാ പറയുന്നത്. മിന്നു കൊഞ്ചി…

വേഗം കഴിക്കു മോളെ അച്ഛൻ വരാറായി.

മിന്നുവിൻ്റെ മുഖം പേടി കൊണ്ട് വിറച്ചു.

അമ്മയുടെ കയ്യിൽ നിന്നും കണ്ണീരിൽ കുതിർന്ന ഉരുളകൾ അവൾ വേഗം വേഗം വാങ്ങി വിഴുങ്ങി.

മുറ്റത്ത് നിന്നും ബൈക്കിൻ്റെ ശബ്ദം മുഴങ്ങി.

അമ്മേ, അച്ഛൻ..

മിന്നു അമ്മയുടെ സാരിക്കു പിന്നിൽ ഒളിച്ചു.

മുറ്റത്ത് നിർത്തിയ ബൈക്ക് വലിയ ശബ്ദത്തിൽ മറിഞ്ഞ് വീഴുന്ന ശബ്ദം അവർ കേട്ടു.

മുഴുത്ത ഒരു തെറിയുടെ അകമ്പടിയോടെ രഘു വീടിനുള്ളിലേക്ക് കയറി.

കെടാറായ മെഴുകുതിരി… ജനൽ വഴി എത്തി നോക്കിയ കാറ്റിൻ്റെ കുസൃതിയാൽ
അണഞ്ഞു.

ഈ നാശം പിടിച്ച വീട്ടിൽ കറൻ്റ് ഇല്ലെ??

ശാരദ ഒന്നും മിണ്ടിയില്ല.
അവൾ മിന്നുവിനേ ചേർത്ത് പിടിച്ചു.

രഘു ചുണ്ടത്തേക്ക് വച്ച ബീഡിക്ക് തീ കൊളുത്തി.

ഇരുട്ടിൽ തെളിഞ്ഞ പ്രകാശത്തിൽ അയാളുടെ ചുവന്ന കണ്ണുകൾ തിളങ്ങി.

ചോദിച്ചത് കേട്ടില്ലേടി?
കറൻറ് ഇല്ലെന്ന്..

കറൻറ് ബിൽ കെട്ടാത്തത് കൊണ്ട് ഫ്യൂസ് ഊരി കൊണ്ട് പോയി.

ശാരദ വിക്കി വിക്കി മറുപടി പറഞ്ഞു.

രഘു മെഴുകുതിരിക്ക് തീ കൊളുത്തി..

പേടിച്ചരണ്ട് നിൽക്കുന്ന മിന്നുവിൻ്റെ മുഖം അയാൾ കണ്ടൂ.

വിയർത്തൊട്ടിയ പോക്കറ്റിൽ നിന്ന് അയാളൊരു കടല മിട്ടായി കയ്യിലെടുത്തു.

മോള് ഇങ്ങോട്ട് വാ..

മിന്നു പെടിച്ചരണ്ട് രഘുവിൻ്റെ മുന്നിലെത്തി.

ഇതാ മിട്ടായി കഴിച്ചോ…

മിന്നു രഘുവിൻ്റെ കയ്യിൽ നിന്ന് മിട്ടായി വാങ്ങി.

വിയർപ്പ് കൊണ്ട് കുതിർന്ന കടല മിട്ടായി കണ്ടൂ മിന്നുവിന് അറപ്പ് തോന്നി..

കഴിച്ചോ മോളെ!

മിന്നു മിട്ടായി കഴിക്കാൻ ഒന്ന് മടിച്ചു.

ശാരദ കണ്ടൂ, അലന്നിരിക്കുന്ന മിട്ടായി കഴിക്കാൻ മടിച്ചു നിൽക്കുന്ന മിന്നുവിനേ….

ശാരദ അവളുടെ കയ്യിൽ നിന്ന് മിട്ടായി തട്ടി താഴെയിട്ടു.

ഇങ്ങനെയാണോ കുട്ടികൾക്ക് വല്ലതും മെടിച്ചൊണ്ട് കൊടുക്കുന്നത്? ആയിരം രൂപക്ക്
പണിയുന്ന മനുഷ്യനാ..
ഒരു കടല മിട്ടായിയും മേടിച്ചൊണ്ടു വന്നിരിക്കുന്നു.

തൻ്റെ കാലിൻ ചിവട്ടിലേക്ക് വീണ മിട്ടായിയെ നോക്കി രഘുവിൻ്റെ മുഖം വലിഞ്ഞു മുറുകി.

ശാരദയുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ അലറി.

എടുക്കടി ഇത്…

ശാരദയും വിടാൻ ഭാവം ഉണ്ടായിരുന്നില്ല.

ഇവിടെ തിന്നാനും കുടിക്കാനും വല്ലതും ഉണ്ടോയെന്ന് നിങ്ങള് അന്വേഷിക്കുന്നുണ്ടോ?
കിട്ടുന്ന പൈസക്ക് മുഴുവൻ കള്ളും കുടിച്ചിട്ട് വൈകിട്ട് കയറി വരും.

രഘുവിൻ്റെ കണ്ണുകൾ ശാരദ മിന്നുവിൻ്റെ കയ്യിൽ നിന്ന് തട്ടികളഞ്ഞ നിലത്ത് വീണു കിടക്കുന്ന മിട്ടായിമേൽ തന്നെയായിരുന്നു.

എടുക്കാൻ അല്ലേ നിന്നോട് പറഞ്ഞത്?

എനിക്ക് സൗകര്യം ഇല്ല…

ശാരദ പിറു പിറുത്തൂ.

മദ്യം ചെകുത്താനെ പോലെ തലച്ചോറിനുള്ളിൽ നിറഞ്ഞ രഘു ചാടി എഴുന്നേറ്റു ശാരദയുടെ കവിളിൽ ആഞ്ഞടിച്ചു.

അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ ശാരദ നിലത്തെക്ക് വീണു.

അവളുടെ കയ്യിൽ ഇരുന്ന കഞ്ഞി വീടിനുള്ളിൽ ചിതറി തെറിച്ചു.

ശാരദയെ ചവിട്ടാനായി രഘു കാൽ ഉയർത്തി.

സ്തംഭിച്ചു പോയ മിന്നു രഘുവിൻ്റെ കാലിൽ വീണു.

വേണ്ട അച്ഛ, ഞാൻ മിട്ടായി കഴിച്ചോളം.

നിലത്ത് വീണു കിടക്കുന്ന മണ്ണ് പറ്റിയ മിട്ടായി മിന്നു തപ്പിയെടുത്തു.

വാതിൽ പടിയിൽ തലയിടിച്ച ശാരദയുടെ നെറ്റിയിൽ നിന്നു ചോരയൊലിക്കുന്നത് കണ്ട രഘു കാൽ താഴ്ത്തി.

താൻ മിട്ടായി കഴിക്കാൻ വിമുഖത കണിച്ചതിനാലാണ് അച്ഛൻ അമ്മയെ ഉപദ്രപിക്കുന്നതെന്ന് കരുതി മിന്നു.

വിയർപ്പിനാൽ അലിഞ്ഞ, നിലത്ത് വീണു മണ്ണ് പറ്റിയ മിട്ടായി വയിലേക്കിട്ടൂ.

**********************
രാവിലെ മുതൽ കരിങ്കല്ലിനൊട് മല്ലിട്ടുണ്ടാക്കിയ ആയിരം രൂപയിൽ അവസാന പൈസക്കും കുടിച്ച രഘു ബാറിൽ നിന്നിറങ്ങി ബൈക്ക് സ്റ്റാർട്ടാക്കി.

അടുത്ത് നിന്ന ആളുകൾ പിറു പിറുക്കുന്നത് അവൻ കേട്ടു.

കുടിച്ചു കണ്ണ് കാണാതെ ഇവൻ ആരെ കൊല്ലാൻ പോകുവാണോ!

രഘു അവരോട് കയർത്തു…

കള്ള് രഘു കുടിക്കും പക്ഷേ രഘുവിനെ കള്ള് കുടിക്കില്ല.

രഘുവിൻ്റെ ബൈക്ക് തിരക്കുള്ള റോഡിൽ കൂടി വെട്ടി വെട്ടി പോകുന്നത് കണ്ട അവർ പരസ്പരം പറഞ്ഞു.

നാടിനും വീടിനും കൊള്ളൂല്ലാത്ത ഇവൻ ചത്താലും കുഴപ്പമില്ല, ഏതെങ്കിലും പാവങ്ങളെ കൊല്ലാണ്ടിരുന്നാൽ മതിയായിരുന്നു.

സീബ്രാ ലൈനിൽ ക്രോസ് ചെയ്യുന്ന ആളുകൾക്ക് ഇടയിലൂടെ അവൻ്റെ ബൈക്ക് പാഞ്ഞു.

പേടിച്ചരണ്ട ആളുകൾ പുറകിൽ നിന്ന് പ്രാകി.

തിരിഞ്ഞു നോക്കി ചിരിച്ച രഘു കണ്ടില്ല, മുന്നിൽ ഇടവഴിയിൽ നിന്നു സ്കൂട്ടറുമായി വരുന്ന സ്ത്രീയെ..

അവരെ ഇടിക്കാതിരിക്കാൻ വെട്ടിച്ച രഘുവിൻ്റെ ബൈക്ക് റോഡിലേക്ക് മറഞ്ഞു.

ലോഡ് കയറ്റി പാഞ്ഞു വന്ന ടോറസ് ലോറി ബ്രേക്ക് ചവിട്ടിയിട്ടും നിന്നില്ല.

രഘുവിൻ്റെ തലക്ക് മുകളിലൂടെ ലോറിയുടെ ടയറുകൾ കയറിയിറങ്ങി.

നിമിഷങ്ങൾക്കുള്ളിൽ ആളുകൾ ഓടി കൂടി..

ആരോ പറഞ്ഞു..

ആള് തീർന്നു…..

ബാറിൻ്റെ മുൻപിൽ നിന്ന് ഓടി കൂടിയ കുടിയന്മാരിൽ ഒരുവൻ കൂട്ടുകാരനോട് പറഞ്ഞു..

നിൻ്റെ നാക്ക് കരിനാക്കാണോ…
പറഞ്ഞു തീർന്നില്ല..
ആള് ചത്തല്ലോ..
ഇവൻ്റെ പെണ്ണും കൊച്ചും വഴിയാധാരമായി.

അയാൾ മറുപടി പറഞ്ഞു.

ഇവൻ ചത്താൽ, അവരായിരിക്കും ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുക.
കിട്ടുന്ന പൈസക്ക് മുഴുവൻ കള്ള് കുടിച്ചു.. കുടുംബത്തിന് ഉപകാരം ഇല്ലാത്ത ഇവൻ ചത്താൽ അവർക്കെന്ത് ചേതം.

ഇതെല്ലാം കേട്ട് കൊണ്ട് ആൾ കൂട്ടത്തിനു അരികിൽ നിൽക്കുന്ന രഘുവിൻ്റെ തോളിൽ ഒരു കൈ പതിഞ്ഞു.

വെളുത്ത വസ്ത്രം ധരിച്ച അയാളുടെ നേർക്ക് രഘു നോക്കി.

പ്രകാശം കൊണ്ട് തിളങ്ങിയ മുഖമുള്ള അയാളോട് രഘു തിരക്കി..

നീ ആരാണ്?

ഞാനാണ് മരണത്തിൻ്റെ ദൂതൻ നിന്നെ കൊണ്ട് പോകാൻ വന്നത് ആണ്!

എനിക്ക് അവസാനമായി എൻ്റെ ഭാര്യയെയും മോളെയും കാണണം.

മരണത്തിൻ്റെ ദൂതൻ ചിരിച്ചു.

മരിച്ചു കഴിഞ്ഞിട്ട് എന്തിനാണ് കാണുന്നത്?

ഞാൻ മരിച്ചതിന് അവർ ചിരിക്കുക ആണോ? കരയുകയാണോ? എന്ന് എനിക്ക് അറിയണം.

മരണത്തിൻ്റെ ദൂതൻ ചിരിച്ചു.

വരൂ…

മരണത്തിൻ്റെ ദൂതൻ്റെ പിന്നാലെ രഘു നടന്നു.

വലിയൊരു കൂട്ടം ആളുകൾ തൻ്റെ വീടിന് മുന്നിൽ കൂടിയിരിക്കുന്നത് രഘു കണ്ടൂ.

എല്ലാവരും പറയുന്നത് തൻ്റെ കുറ്റം മാത്രം ആണെന്ന് രഘു കേട്ടു.

അവനെ വിശ്വസിച്ചു ഇറങ്ങി വന്ന പെണ്ണാണ്. ഒരു സ്വൈര്യം കൊടുത്തിട്ടില്ല. അവൻ ചത്തത് നന്നായി…

ഒരാൾ പറയുന്നു,

തങ്കം പോലൊരു കൊച്ചുണ്ട്, ഒരു നല്ല ഉടുപ്പ് പോലും ഇല്ല അതിനിടുവാൻ… എങ്ങനെയാ ഉണ്ടാകുന്നത്? ആഴ്ചയിൽ ആറായിരം രൂപക്ക് പണിതാലും അവനു കുടിക്കാൻ തികയില്ലല്ലോ.

അവരുടെ സംസാരം കേട്ട് നിൽക്കുന്ന രഘുവിനൊട് മരണത്തിൻ്റെ ദൂതൻ പറഞ്ഞു.

മുൻപോട്ടു നടക്കു… ഭാര്യയെയും കുട്ടിയെയും കാണണ്ടെ?

വേണ്ട നമുക്ക്  പോകാം.

എന്ത് പറ്റി ഭാര്യയെയും കുട്ടിയെയും കാണണം എന്ന് പറഞ്ഞിട്ട്? മരണത്തിൻ്റെ ദൂതൻ തിരക്കി.

അവർ സന്തോഷിക്കുക ആയിരിക്കും.
ഉപദ്രവിക്കുക അല്ലാതെ,  ഞാൻ അവർക്ക് വേണ്ടി ഇതുവരെ ഒന്നും ചെയ്തിട്ടില്ല…

എന്നെ കാണുമ്പോൾ പേടിച്ച് വിറച്ചു ഒളിച്ചിരിക്കുന്ന അവരുടെ മുഖം ഓർക്കുമ്പോൾ, രഘു ഒന്ന് വിക്കി.

അയാളുടെ കണ്ണുകളിൽ നിന്ന് ഒഴുകി വന്ന കണ്ണുനീർ തുള്ളികൾ കണ്ടു മരണത്തിൻ്റെ ദൂതൻ പിഞ്ചിരിച്ചു.

പെട്ടന്ന് ഒരു ആംബുലൻസ് ആ വീടിൻ്റെ മുന്നിൽ എത്തി.

അതിൽ നിന്നിറക്കിയ രഘുവിൻ്റെ ബോഡിക്ക് അരികിലേക്ക് അലറി കരഞ്ഞു കൊണ്ട്ശാരദയും മിന്നുവും എത്തി.

മരണത്തിൻ്റെ ദൂതൻ അവൻ്റെ തോളിൽ തട്ടി.

ഞാൻ ഒന്നും അവർക്ക് വേണ്ടി ചെയ്തിട്ടില്ല എന്നിട്ടും അവർ എനിക്ക് വേണ്ടി കരയുന്നു.

വരൂ രഘു പോകാം.

മരണത്തിൻ്റെ ദൂതൻ്റെ പുറകെ രഘു നടന്നു.

വണ്ടിയപകട മരണം ആയതു കൊണ്ട് അവൻ്റെ കെട്ടിയോൾക്കും കുട്ടിക്കും നല്ലൊരു തുക ഇൻഷുറൻസ് കിട്ടിമായിരിക്കും അല്ലേ?

ഒരുവൻ പറയുന്നത് രഘു കേട്ടു.

വണ്ടി ഇടിച്ചു ചത്തത് നന്നായി, ജീവിച്ചിരിക്കുമ്പോൾ ഗുണമില്ലെലും ചത്തത് കൊണ്ട് അവൻ്റെ കുടുംബം രക്ഷപ്പെട്ടാല്ലോ…

രഘുവിൻ്റെ മുഖം തെളിഞ്ഞു.

അപ്പോൾ മൂന്നാമൻ പറയുന്നത് രഘു കേട്ടു.

അവൻ ചത്തത് കൊണ്ട് അവൻ്റെ കുടുംബത്തിന് അഞ്ച് പൈസ കിട്ടില്ല…

എന്താ കാരണം, ഒന്നാമൻ തിരക്കി..

മദ്യപിച്ച് അലക്ഷ്യമായി വണ്ടി ഓടിച്ചൂ. മരിച്ചൂവെന്നാണ് പോലീസ് റിപ്പോർട്ട്. മാത്രമല്ല പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ അവൻ്റെ ശരീരം മുഴുവൻ ആൽക്കഹോൾ ആണെന്ന് തെളിഞ്ഞിട്ടുമുണ്ട്.

രഘു മരണത്തിൻ്റെ ദൂതൻ്റെ കാലിൽ പിടിച്ചു കരഞ്ഞു.

ഞാൻ വരുന്നില്ല.. എൻ്റെ ഭാര്യക്കും മകൾക്കും വേണ്ടി ഈ ഭൂമിയിൽ എന്തെങ്കിലും ചെയ്യാതെ ഞാൻ വരില്ല.

മരണത്തിൻ്റെ ദൂതൻ പൊട്ടിച്ചിരിച്ചൂ.

“*****************

രഘു ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു.

ചുറ്റും നോക്കി..

ഇല്ല ഞാൻ മരിച്ചിട്ടില്ല.

എല്ലാം സ്വപ്നമായിരുന്നു.

വെറും നിലത്ത് കിടന്നുറങ്ങുന്ന ഭാര്യയെയും മകളെയും അയാൾ കണ്ടൂ.

അവർക്ക് ചുറ്റും ചിതറി കിടക്കുന്ന ചോറിൻ്റെ വറ്റ്കൾ..

അവരുടെ ദേഹത്ത് അണിഞ്ഞിരുന്ന മുഷിഞ്ഞ വസ്ത്രങ്ങൾ അയാൾ ശ്രദ്ധിച്ചു.

ഞാൻ വിളിച്ചപ്പോൾ എൻ്റെ കൂടെ വീടും നാടും ഉപേക്ഷിച്ചു വന്ന പെണ്ണാണ്.

അവളിൽ എനിക്ക് ഉണ്ടായ മകളാണ്.

തൻ്റെ ഈ നശിച്ച മദ്യപാനം കാരണം അനാഥരെ പോലെ നിലത്ത് കിടന്നുറങ്ങുന്നതെന്നോർത്തപ്പോൾ രഘുവിൻ്റെ നെഞ്ച് വിങ്ങി.

എങ്ങും പോകുവാനില്ലാതെ മകളെ ഓർത്തു തൻ്റെ അടിയും ചവിട്ടും ഏറ്റു വാങ്ങി തൻ്റെ കാലിൻ ചുവട്ടിൽ കിടന്നു നരകിക്കുന്ന ഭാര്യയെ ഓർത്തു അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഉറക്കം മില്ലാതെ രഘു കട്ടിലിൽ എഴുന്നേറ്റിരുന്നു.

എങ്ങനെയോ നേരം വെളുപ്പിച്ചു.

ഉറക്കത്തിൽ നിന്നുണർന്ന ശാരദയും മിന്നുവും കട്ടിലിൽ തങ്ങളെ നോക്കി നിൽക്കുന്ന രഘുവിനെ കണ്ടൂ ഭയന്നു.

രഘു കട്ടിലിൽ നിന്ന് എഴുന്നേറ്റു അവർക്കരികിൽ എത്തി.

ഭയന്ന മിന്നു അമ്മയെ കെട്ടിപ്പിടിച്ചു.

രഘു ശാരദയുടെ കാലിൽ തൊട്ടു.

ശാരദ കാൽ വലിച്ചു.

എന്നോട് ക്ഷമിക്കൂ ശാരദേ… അയാൾ വിങ്ങി പൊട്ടി..

അത്ഭുതത്തോടെ ശാരദ രഘുവിനെ നോക്കി.

ഞാൻ ഇനി കുടിക്കില്ല. എൻ്റെ മകൾ ആണേ സത്യം..

രഘു മിന്നുവിൻ്റെ തലയിൽ തൊട്ട് സത്യം ചെയ്തു.

ശാരദയും മിന്നുവും രഘുവിനെ കെട്ടി പിടിച്ചു…

അച്ഛൻ പണി കഴിഞ്ഞ് വരുമ്പോൾ മോൾക്ക് എന്തൊക്കെയാ വാങ്ങി കൊണ്ട് വരേണ്ടത്…

പറയട്ടെ…

പറ മോളെ…

കടല മിട്ടായി. എനിക്കും അമ്മക്കും…

രഘു ചിരിച്ചു…

ശാരദയുടെ നെറ്റിയിലെ മുറിവിൽ അയാൾ ചുംബിച്ചു…

നിനക്ക് എന്താ മോളെ ഞാൻ വാങ്ങി കൊണ്ട് വരേണ്ടത്…

ശാരദയുടെ കണ്ണിൽ നാണം വിരിഞ്ഞു.

ഇത് പോലെ തന്നെ വൈകിട്ട് നേരത്തെ വരണം. പഴയത് പോലെ മദ്യത്തിൻ്റെ മണം ഇല്ലാതെ ഈ നെഞ്ചിൽ തല വച്ച് എനിക്കുറങ്ങണം.

രഘു അവളുടെ ഇടുപ്പിൽ കൂടി കയ്യിട്ടു തൻ്റെ ശരീരത്തെക്ക് ചേർത്തു.

കവിൾ ചുവന്നു തുടുത്ത ശാരദ അയാളെ തള്ളി മാറ്റി.

പോയിട്ട് വാ മനുഷ്യ…

അയ്യേ അച്ഛനും അമ്മയും ലൗ ആയെ..

മിന്നു ഉറക്കെ പൊട്ടി ചിരിച്ചു..

രഘു അവളുടെ കവിളിൽ വേദനിപ്പിക്കാതെ നുള്ളി.

ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ശാരദ വിളിച്ചു പറഞ്ഞു..

കറൻറ് ബിൽ കെട്ടണെ..

ശരി…

അയാൾ മറുപടി നൽകി..

അച്ഛ എനിക്ക് ഒരു ക്രയോൺസ് കൂടി വാങ്ങണെ..

മേടിച്ചൊണ്ട് വരാം മോളെ…

ബൈക്ക് കുറച്ചു കൂടി മുൻപോട്ട് എടുത്ത് രഘു തിരിഞ്ഞു നോക്കി..

വാതിൽക്കൽ തൻ്റെ നേരെ നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കുന്ന ശാരദയും മിന്നുവും..

അയാളുടെ മനസ്സ് നിറഞ്ഞു.

മദ്യപാനം കാരണം നഷ്ടപെട്ട തൻ്റെ വർഷങ്ങൾ ഓർത്തു അവൻ്റെ ചങ്ക് പിടഞ്ഞു.

മനസ്സ് നിറയെ സന്തോഷമായിട്ട് അയാൾ പണി സൈറ്റിൽ എത്തി…

ഒരെണ്ണം അടിക്കുന്നുണ്ടോ?

മദ്യകുപ്പി ഉയർത്തി കൂട്ടുകാരൻ രഘുവിനൊട് തിരക്കി.

വേണ്ട… രഘു മറുപടി നൽകി.

എന്ന… മാനസാന്തരപെട്ടോ?

രഘു ചിരിച്ചു..

ആം പെട്ടു…

രഘു ചിരിച്ചു….

വൈകിട്ട് കൂലി മേടിച്ചു വീട്ടിൽ പോകുവനായി ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ കൂട്ടുകാരൻ ബൈക്കിന് പിന്നിൽ കയറി..

ഞാനും ഉണ്ടെടാ.. ബാറിലേക്ക്!

ഞാൻ ബാറിലേക്ക് അല്ല വീട്ടിലേക്കാണ്…

നീ എന്നെ അവിടെ വരെ കൊണ്ട് ചെന്നാക്കിയിട്ട് പൊയ്ക്കോ.

രഘു മനസ്സില്ലാമനസ്സോടെ വണ്ടി ബാറിലേക്ക് വിട്ടു…

തിരിച്ചു പോകാൻ ഒരുങ്ങിയ രഘുവിനൊട്
കൂട്ടുകാരൻ തിരക്കി..

നീ കയറുന്നില്ലേ?

ഇല്ല ഞാൻ ഇനി കുടിക്കില്ല. ഈ പൈസക്ക് വീട്ടിലേക്കുള്ള സാധനങ്ങൾ മേടിക്കണം.

നീ പൈസ ചിലവാക്കണ്ടെട, എൻ്റെ മോൾ പത്താം ക്ലാസ്സിൽ ഫുൾ മാർക്ക് മേടിച്ചതിൻ്റെ ചിലവായിട്ട് ഞാൻ മേടിച്ചു തരാം നീ വാ…

രഘുവിൻ്റെ മനസ്സാടി…

ബൈക്ക് സ്റ്റാൻ്റിൽ വച്ച് അവൻ കൂട്ടുകാരൻ്റെ മുൻപിൽ എത്തി.

ബാറിൻ്റെ ടീപ്പോയിൽ മദ്യകുപ്പിയും ഗ്ലാസും അച്ചാറും നിരന്നു.

കഴിക്കട.. ആവശ്യത്തിന്…

രഘു ഗ്ലാസ്സ് കയ്യിൽ എടുത്തു ചുണ്ടോടു അടുപ്പിച്ചു.

അവൻ്റെ മനസ്സിലേക്ക് ശാരദയിടെയും മിന്നുവിൻ്റെയും മുഖം ഓർമ വന്നു..

രാവിലെ വാതിൽക്കൽ പുഞ്ചിരിച്ചു കൊണ്ടിരുന്ന അവരുടെ മുഖം..

രഘു ഗ്ലാസ്സ് താഴെ വച്ചു..

എനിക്ക് വേണ്ട ചേട്ടാ…

രഘു പുറത്തേക്ക് ഇറങ്ങി നടന്നു.

ബാറിന് വെളിയിൽ സ്വപ്നത്തില് കണ്ട ആളുകളെ രഘു. കണ്ടൂ.

കഴിക്കുന്നില്ലെ രഘു, അവർ തിരക്കി.

ഇല്ല ചേട്ടാ നിർത്തി…

അവര് അത്ഭുതത്തോടെ അവനെ നോക്കി.

രഘു കടയിൽ നിന്ന് കടല മിട്ടയിയും ക്രയോൺസും വാങ്ങി പോക്കറ്റിൽ വച്ചു.

ബൈക്ക് മുൻപോട്ടു നീങ്ങി…

സീബ്രാ ലൈനിൽ ക്രോസ് ചെയ്യുന്ന ആളുകൾക്ക് കടന്നു പോകാൻ അവൻ വണ്ടി നിർത്തി കൊടുത്തു.

അവനെ നോക്കി അവർ പുഞ്ചിരിച്ചു.

അവരെ കടന്നു മുൻപിലേക്ക് പോകുമ്പോൾ ഇടവഴിയിൽ നിന്ന് കയറി വരുന്ന സ്കൂട്ടർ ഓടിക്കുന്ന സ്ത്രീ അവൻ്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.

സൂക്ഷിച്ചു വണ്ടി ഓടിക്കുന്ന അവനെ കടന്നു അവർ മുൻപോട്ടു പോയി.

തിരക്കുള്ള റോഡിൽ ലോഡ് കയറ്റി പാഞ്ഞു വരുന്ന ടോറസ് അവൻ്റെ കൺമുന്നിൽ തെളിഞ്ഞു.

എല്ലാം സ്വപ്നത്തില് കണ്ട പോലെ തന്നെ ആണല്ലോ എന്ന് രഘു ഓർത്തു.

ടോറസിനു കടന്നു പോകാൻ രഘു ബൈക്ക് സ്ലോ ചെയ്തു.

പെട്ടന്ന്..
രഘുവിൻ്റെ ബൈക്കിൻ്റെ ടയർ പൊട്ടി.

നിയന്ത്രണം വിട്ട ബൈക്ക് ടോറസിൻ്റെ മുൻപിലേക്ക് വീണു.

ബ്രേക്ക് ലഭിക്കാത്ത ടോറസ് രഘുവിൻ്റെ തലയിലൂടെ കയറി ഇറങ്ങി.

നിമിഷങ്ങൾക്കുള്ളിൽ ആളുകൾ ഓടി കൂടി.

തൻ്റെ പുറകിൽ നിൽക്കുന്ന വെളുത്ത ഉടുപ്പണിഞ്ഞ പ്രകാശത്തിൻ്റെ മുഖമുള്ള മരണത്തിൻ്റെ ദൂതനെ രഘു കണ്ടൂ.

മരണത്തിൻ്റെ ദൂതൻ അവനെ നോക്കി ചിരിച്ചു.

നിൻ്റെ വീട്ടിലൊന്ന് പോകണ്ടേ രഘു?

എന്തിന്?

രഘു ചോദിച്ചു..

ഭാര്യയും മകളും കരയുന്നുണ്ടോന്നറിയാൻ?

അവർ കരയും. എനിക്കത് കാണാൻ വയ്യാ….

രഘുവിൻെറ നെഞ്ച് വിങ്ങി.

എന്നാലുംഈ മരണം ഇപ്പൊൾ വേണ്ടായിരുന്നു. എനിക്കവരുടെ ജീവിതത്തിൽ കുറച്ചു സന്തോഷം കൊടുക്കാൻ പോലും സാധിച്ചില്ല.

മരണത്തിൻ്റെ ദൂതൻ അവൻ്റെ നേരെ നോക്കി.

മരണം രംഗബോധം ഇല്ലാത്ത കൊമാളിയാണെന്ന് പറയുന്നത് നീ കേട്ടിട്ടില്ലേ രഘു…

നമ്മുടെ സ്വന്തം സുഖങ്ങൾക്ക് വേണ്ടി ഓടുമ്പോൾ കൂടെയുള്ള ഉറ്റവരെയും ബന്ധങ്ങളെയും നമ്മൾ മറക്കും. അവരുടെ സുഖവും സന്തോഷവും നമ്മൾ അന്വേഷിക്കാറില്ല.

മനുഷ്യന് ഈ ഭൂമിയിൽ ഒരു ജന്മം ഉള്ളു രഘു.
നമ്മുടെ സുഖത്തിന് വേണ്ടി മാത്രം ഓടാതേ, നമ്മുടെ ഒപ്പം നമ്മളെ കരുതി ജീവിക്കുന്നവരുടെയും സന്തോഷം കണ്ടെത്താൻ നാം ശ്രമിക്കണം.

നിനച്ചിരിക്കാത്ത സമയത്ത് നമ്മുടെ അരികിൽ മരണം കടന്നു വരും.
ചെയ്യാനുള്ള കര്യങ്ങൾ അപ്പപ്പോൾ ചെയ്യുക. നാളേക്ക് മാറ്റി വക്കരുത്…

എത്രയോ വർഷങ്ങളായി നിൻ്റെയോപ്പം നിൻ്റെ ഭാര്യയും മകളും ഉണ്ടായിരുന്നു.
പക്ഷേ നീ നിൻ്റെ സുഖത്തിന് വേണ്ടി അവരെ മറന്നു.
നീ അവർക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചപ്പോൾ നിന്നെ മരണം തട്ടി യെടുത്തു.

എൻ്റെ ഭാര്യയും മകളും എങ്ങനെ ജീവിക്കും ഇനി…

രഘു വിങ്ങി പൊട്ടി.

അവർ ഇത്രയും നാളും എങ്ങനെ ജീവിച്ചെന്ന് നീ അന്വേഷിച്ചോ?

രഘു മുഖം താഴ്ത്തി…

ഇനിയും അതുപോലെ അവർ ജീവിച്ചു കൊള്ളും…

വരൂ രഘു…

രഘു മരണത്തിൻ്റെ ദൂതൻ്റെ പിന്നാലെ നടന്നു.

രഘു തൻ്റെ ശവം കിടക്കുന്ന സ്ഥലത്തേക്ക് ഒന്ന് കൂടെ നോക്കി.

തൻ്റെ ശവം ആരൊക്കെയോ ചേർന്ന് വാഹനത്തിൽ കയറ്റി കൊണ്ട് പോകുന്നു.

ബാറിന് മുന്നിൽ നിന്ന ആളുകൾ പറയുന്നത് അവൻ കേട്ടു.

അവൻ്റെ പാവം പിടിച്ച പെണ്ണും മോളും ഇനി എങ്ങനെ ജീവിക്കും.

ഇന്ന് കുടിച്ചിട്ടില്ല എന്ന് തോന്നുന്നു. അവർക്ക് ഇനി ജീവിക്കാൻ ഉള്ളത് അവൻ്റെ ഇൻഷുറൻസ് തുകയായിട്ട് കിട്ടും.

അവൻ ജീവിച്ചിരുന്നപ്പോൾ അവർക്ക് ഒരുപകാരവും ചെയ്തിട്ടില്ല. അവൻ്റെ മരണം കൊണ്ടെങ്കിലും ആ കുടുംബത്തിന് പ്രയോജനം കിട്ടിയല്ലോ.

അവരുടെ സംസാരം കേട്ടു രഘുവിൻ്റെ മുഖം തെളിഞ്ഞു.

രഘു ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.

റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന നൂറു കണക്കിന് വണ്ടികൾ..

ആയിരകണക്കിന് ആളുകൾ…

മരണം തൊട്ടടുത്ത് ഉണ്ടെന്ന് അറിയാതെ എന്തൊക്കെയോ ലക്ഷ്യങ്ങൾക്കായി ഓടുന്ന മനുഷ്യർ…

ശുഭം..

കഥ… അജിത്ത്..

Post Views: 23
0
Ajith Jacob
  • Website

എഴുത്തിനെ സ്നേഹിക്കുന്നു...

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.