Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദേജാ വൂ
കഥ മാനസികാരോഗ്യം സൗഹൃദം

ദേജാ വൂ

By Nisha PillaiNovember 18, 20239 Comments8 Mins Read131 Views
Bookmark Now
Please login to bookmark Close

No account yet? Register

അടിവാരത്തേയ്ക്കുള്ള സ്വകാര്യ ബസ് വളവ് തിരിഞ്ഞു സാമാന്യം നല്ല സ്പീഡിലായിരുന്നു. പുഴയുടെ മുന്നിലെത്തിയപ്പോൾ ഡ്രൈവർ വേഗത നിയന്ത്രിച്ചെങ്കിലും, ഇറക്കമായതിനാൽ ബസിൻ്റെ വേഗത നിയന്ത്രണാതീനമായി. ഇരിക്കുന്നവരും നിൽക്കുന്നവരും, വിദ്യാർത്ഥികളും ജോലിക്കാരും വൃദ്ധരുമായി ഏകദേശം നാല്പതോളം പേര് ആ ബസിലുണ്ടായിരുന്നു. ബസ് വളച്ചെടുത്തതോടെ, യാത്രക്കാരെല്ലാം തിക്കി തിരക്കി ബസിന്റെ ഒരു വശത്തു വന്നടിഞ്ഞു. വിൻഡോ സീറ്റിലിരുന്നവർക്കു മറ്റുള്ളവരുടെ ശരീര ഭാരം വന്നമർന്നത് താങ്ങാനാവാതെ അവർ നിലവിളിച്ചു. ചരിഞ്ഞ ബസ് ഒന്ന് നിവർന്നതോടെ യാത്രക്കാർ ആശ്വാസം കൊണ്ടു. രണ്ടു വാര നീങ്ങിയപ്പോൾ ബസ് പാലത്തിലേക്ക് കയറി. പെട്ടെന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപോലെ ഡ്രൈവർ ഭയാനകമായി നിലവിളിച്ചു. ബസ് പുഴയുടെ കുറുകെയുള്ള പാലത്തിന്റെ കൈവരികളെ തകർത്തു നേരെ പുഴയിലേക്ക് വീണു. വാതിലിന് അരികെയുള്ള സീറ്റിലിരുന്ന മാലിനി അലറിക്കരഞ്ഞു. ബസിന്റെ താഴേക്കുള്ള വീഴ്ചയിൽ അവളുടെ കഴുത്തിന്റെ അസ്‌ഥികൾ ഒടിഞ്ഞു നുറുങ്ങുന്ന ശബ്ദം അവൾ കേട്ടു. എല്ലാം അവസാനിച്ചു, ഇപ്പോൾ ബസ് വെള്ളത്തിൽ മുങ്ങും, നീന്താനാകാതെ അവൾ വെള്ളത്തിൽ മുങ്ങി ചാകും. നിമിഷ നേരം കൊണ്ട് എല്ലാം കഴിയും. അവസാന ശ്വാസം വായു കുമിളകളായി ജലോപരിതലത്തിൽ വന്നവസാനിക്കും. അവൾ നിലവിളിച്ചു. 

“ചേച്ചീ ചേച്ചീ, എന്താ പറ്റിയേ. “

അടുത്തിരുന്ന കോളേജ് വിദ്യാർത്ഥി മാലിനിയുടെ കയ്യിൽ പിടിച്ചു കുലുക്കി. അവൾ ഞെട്ടി ഉണർന്നു അവനെ നോക്കി. ബസ് സാമാന്യം നല്ല വേഗതയിൽ പുഴയുടെ കുറുകെയുള്ള പാലത്തിലൂടെ സഞ്ചരിക്കുന്നു. പാലം കടന്നപ്പോൾ അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ച് പ്രാർത്ഥിച്ചു. 

“ചേച്ചി ആർ യൂ ഓക്കേ? “

“ഓക്കെയാണ്. ഞാൻ ഒന്ന് ഉറങ്ങി പോയി. ഒരു സ്വപ്നം കണ്ടു പേടിച്ചതാണ്. “

അടുത്ത് നിന്ന രണ്ടു ആൺകുട്ടികൾ അവളെ തിരിഞ്ഞ് നോക്കി. അവരുടെ മുഖത്ത് ഒരു പരിഹാസച്ചിരി തെളിഞ്ഞു. 

“സാരമില്ല, ചേച്ചി നേഴ്സ് ആണോ, നൈറ്റ് ഡ്യൂട്ടി ആയിരുന്നോ, എന്റെ ചേച്ചിയും നേഴ്സ് ആണ്, അങ്ങ് ഗൾഫിലാ ജോലി. “

പയ്യൻ കുശലം ചോദിച്ചു. 

ബസിറങ്ങി വീട്ടിലേയ്ക്കു നടക്കുമ്പോൾ മാലിനി വിറയ്ക്കുകയായിരുന്നു. വല്ലാത്ത സ്വപ്നം തന്നെ. കുഞ്ഞു നാൾ മുതലേ കൂടെയുള്ളതാണ് പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങൾ. തോട്ടം തൊഴിലാളികളുടെ, മാരിയമ്മൻ്റെ കോവിലിനു മുന്നിലെത്തിയപ്പോൾ ഒന്ന് പ്രാർത്ഥിക്കണമെന്ന് അവൾക്ക് തോന്നി. അപകടമൊന്നും സംഭവിയ്ക്കാതെയിരുന്നതിന് അവൾ ദൈവത്തോട് നന്ദി പറഞ്ഞു. 

വീട്ടിൽ എത്തിയ പാടെ അവൾ കിടന്നുറങ്ങി. ഉണർന്നപ്പോൾ അമ്മാവൻ വലിയ ശബ്ദത്തിൽ ടി വി കാണുന്നു. ചോറുമെടുത്ത് അവൾ അമ്മാവൻ്റെ അടുത്ത് വന്നിരുന്നു. ടി വി യിൽ ബസിന്റെയും പുഴയുടെയും ആംബുലൻസിന്റെയും ശബ്ദം. അവൾ ഊണ് നിർത്തി ന്യൂസിൽ ശ്രദ്ധിച്ചു. അവൾ രാവിലെ വന്ന ഫിറോസ് ബസ് ടി വി യിൽ, ബസിൻ്റെ ഉച്ചക്കുള്ള ട്രിപ്പിൽ, പാലത്തിലൂടെ കടന്നു പോയപ്പോൾ, പാലത്തിൻ്റെ കൈവരികൾ തകർത്തും കൊണ്ട്, ഇരുപത്താറ് ആളുകളുമായി പുഴയിലേക്ക് മറിഞ്ഞു. അതെ ഡ്രൈവർ തന്നെ, അയാളുടെ ചേതനയറ്റ ശരീരം സ്ട്രെക്ച്ചറിൽ കൊണ്ട് പോകുന്നു. അവിടെയെങ്ങും ഫയർ ഫോഴ്സും പോലീസും നിരന്നു, ആകെ കലുഷിതമായ അന്തരീക്ഷം. 

അവൾ എഴുന്നേറ്റ് ടി വി ഓഫാക്കി. അവളാകെ പേടിച്ചു വിറച്ചിരുന്നു. അവളുടെ അവസ്ഥ കണ്ടു അമ്മ ചോദിച്ചു. 

“എന്താ മാലൂ, എന്താ മുഖം വല്ലാതെയിരിക്കുന്നത്. ? “

“ഒന്നുമില്ലമ്മാ ടി വി യിൽ കണ്ട പോലെ ഫിറോസ് ബസ് മറിയുന്ന സ്വപ്നം ഞാൻ രാവിലെ കണ്ടിരുന്നു. ഇപ്പോൾ അതൊക്കെ നേരിട്ട് ടി വി യിൽ കണ്ടു. എന്റെ കഴുത്തൊടിയുന്നത് ഞാൻ കണ്ടിരുന്നു. എങ്ങനെയോ ഞാൻ രക്ഷപ്പെട്ടമ്മേ. കുട്ടിക്കാലത്തുണ്ടായ പോലെ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങൾ വീണ്ടും വരുന്നു. “

“അതെങ്ങനെയാ പ്രാർത്ഥനയോ, ദൈവ വിചാരമോ ഒന്നുമില്ലല്ലോ നിനക്കിപ്പോൾ, പിന്നെ അയലത്തെ ശാന്തിയുടെ കണ്ണേറും ഉണ്ട്. എപ്പോഴും നിന്നെ പുകഴ്ത്തി പുകഴ്ത്തി പറയുന്നത് കേൾക്കുമ്പോഴേ എനിക്ക് പേടിയാണ് മോളെ. സ്വപ്നങ്ങളെ പേടിച്ചു ഉറങ്ങാൻ കഴിയാതിരിക്കുന്ന മകളെക്കുറിച്ച് എനിക്കല്ലേ അറിയൂ. “

” എന്റെ വിഷമങ്ങൾ ആർക്കും മനസിലാകില്ല അമ്മേ, ഹോസ്പിറ്റലിലും ബസിലുമൊക്കെ വച്ച് ഞാൻ ഞെട്ടി ഉണരുന്നത് കേട്ട് എല്ലാവരും എന്നെ പരിഹസിക്കുന്നു. “

“എൻ്റെ മോള് വിഷമിക്കാതെ, എല്ലാം ശരിയാകും. നിന്നെ മനസിലാക്കുന്ന ആളുകൾ നിന്റെ ജീവിതത്തിലേയ്ക്ക് വരും. “

പിന്നെയും ദുസ്വപ്നങ്ങളുമായി മാലിനിയുടെ ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നു. 

വീണ്ടുമൊരു നൈറ്റ് ഡ്യൂട്ടിക്കാലം. അന്നത്തെ ഐ സി യു ഡ്യൂട്ടി മനീഷയ്ക്കും മാലിനിയ്ക്കുമായിരുന്നു. മനീഷയ്ക്കു കൊച്ചു കുട്ടി ഉള്ളതുകൊണ്ട് പകലൊന്നും ഉറക്കം കാര്യമായി നടക്കില്ല. ഞാൻ കുറച്ചു ഉറങ്ങട്ടെ എന്ന് പറഞ്ഞു കൊണ്ടവൾ മേശയിലേയ്ക്ക് ചാഞ്ഞു. അവൾ ഉറങ്ങുന്നതും നോക്കി മാലിനിയിരുന്നു. മനീഷ വിളിച്ചപ്പോളാണ് മാലിനി ഉണർന്നത്. 

“എന്താടീ ശവമേ, ഉറങ്ങാനും സമ്മതിക്കില്ലേ, എന്തൊരു കൂവലാണ്. “

മാലിനി കണ്ണ് തിരുമ്മി എഴുന്നേറ്റു. എപ്പോഴാണ് താൻ ഉറങ്ങി പോയതെന്ന് അവൾക്കറിയില്ല. കുറ്റബോധം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു. അവൾ ക്ലോക്കിലേയ്ക്ക് നോക്കി, സമയം 2. 22. 

“സോറിയെടി, നിനക്കറിയാലോ, എന്റെ സ്വപ്‌നങ്ങൾ. “

“സാരമില്ലെടി, ഞാൻ ഒരു മണിക്ക് അലാറം വച്ചതാ. പക്ഷേ, വീണ്ടും ഉറങ്ങി പോയി. “

മനീഷ മാലിനിയെ കെട്ടിപ്പിടിച്ചു. 

“ഇന്നെന്താ നിലവിളി സ്വപ്നം, എന്തായാലും ഉറക്കം പോയി. ഇനി നിന്റെ കഥ കേൾക്കാം. “

മാലിനി മനീഷയുടെ തോളിലേക്ക് ചാരി കിടന്നു. അവൾ കണ്ണടച്ച് പറയാൻ തുടങ്ങി. 

“ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞു പോകാനായി നമ്മൾ രണ്ടു പേരും മുറിയ്ക്ക് പുറത്തേയ്ക്കിറങ്ങി. താഴേക്കുള്ള പടിക്കെട്ടുകൾ നമ്മൾ രണ്ടാളും വേഗത്തിലിറങ്ങുകയായിരുന്നു. വഴിയിൽ വച്ച് നീ എന്നെ ഡോക്ടർ ജിതേഷിന്റെ കാര്യം പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു. കുറെ നടന്നിട്ടും നമ്മൾ താഴത്തെ നിലയിലെത്തിയില്ല. നമ്മൾ രണ്ടു പേരും വിഷമിച്ചു. പിന്നെ നമ്മൾ ലിഫ്റ്റിൽ കയറി. അത് ഏഴാമത്തെ നിലയെന്ന് കാണിച്ചു. നമ്മൾ പുറപ്പെട്ടത് നാലാമത്തെ നിലയിൽ നിന്നാണ്. നീ വേഗം പൂജ്യം ബട്ടൺ അമർത്തി. ലിഫ്റ്റ് താഴേക്ക് കുതിച്ചു, ഇടയ്ക്കു ലിഫ്റ്റ് നിൽക്കുകയും ഞെരങ്ങുകയും, ഉള്ളിലെ ലൈറ്റുകൾ കത്തുകയും അണയുകയും ചെയ്തു കൊണ്ടിരുന്നു. നീ എന്നെ മുറുകെ പിടിച്ചു. ഒടുവിൽ വലിയ ശബ്ദത്തോടെ ലിഫ്റ്റ് നിന്നു, പക്ഷെ വാതിൽ തുറന്നതു ഒരു തുരങ്കത്തിലായിരുന്നു. നമ്മൾ തിരികെ ലിഫ്റ്റിൽ കയറി വാതിലടയ്ക്കാൻ ശ്രമിച്ചെങ്കിലും അത് അനങ്ങിയില്ല. “

“പരസ്പരം മുഖത്തോടു മുഖം നോക്കി നിന്നിട്ടു, നമ്മൾ പുറത്തേയ്ക്കു ഇറങ്ങി. തുരങ്കത്തിൽ മങ്ങിയ വെളിച്ചം ഉണ്ടായിരുന്നു. വശങ്ങളിൽ കുത്തി നിർത്തിയ പന്തങ്ങളിൽ നിന്നുമുള്ള മങ്ങിയ പ്രകാശം, പന്തങ്ങൾ പൊട്ടിത്തെറിച്ചു കത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. പാതയിൽ മുട്ടറ്റം വെള്ളം നിറഞ്ഞിരുന്നു. മുന്നോട്ടു നടന്നപ്പോൾ മുന്നിൽ തീവ്രപ്രകാശം നീ എന്റെ കയ്യും പിടിച്ചു മുന്നോട്ട് ഓടി. തുരങ്കം അവസാനിച്ചത് ഒരു മുറിയിലേക്കാണ്. ആശ്വസിക്കാനായി ഞാൻ നിന്നെ നോക്കിയപ്പോൾ, എന്റെ പിന്നിൽ നോക്കി കൊണ്ട് നീ പേടിച്ചരണ്ട് നിൽക്കുന്നതാണ്. നീ നോക്കിയ വശത്തേയ്ക്ക് ഞാനും നോക്കി. കുറെ കറുത്ത വസ്ത്രമണിഞ്ഞ ആൾക്കാർ അവിടെ നില്കുന്നു, ആണും പെണ്ണും ളോഹ പോലെയുള്ള കറുത്ത വേഷങ്ങൾ, മുഖവും തലയും കറുത്ത തുണികൾ കൊണ്ട് മറച്ചിരിക്കുന്നു. ഒളിക്കാൻ സ്ഥലമില്ല. തിരിഞ്ഞു നോക്കിയാൽ അവർ നമ്മളെ കാണും. പേടിച്ചു നമ്മൾ ചേർന്ന് നിന്നു. അതിൽ പ്രായമുള്ള സ്ത്രീ പെട്ടെന്ന് തിരിഞ്ഞു കൊണ്ട് പറഞ്ഞു. 

“ആരോ ഇവിടെ വന്നിട്ടുണ്ട്, നമ്മുടെ ശത്രുക്കൾ, കൊല്ലണം അവരെ. “

അവരുടെ മുഖം കണ്ടു നമ്മൾ രണ്ടാളും ഞെട്ടി. അവർക്കു കണ്ണുകൾ ഉണ്ടായിരുന്നില്ല. കണ്ണുകളുടെ സ്ഥാനത്ത്, വലിയ രണ്ടു കുഴികൾ. അവർ നമ്മളെ കണ്ടു പിടിച്ചത് മണപ്പിച്ചായിരുന്നു. വേട്ടപ്പട്ടികളെ പോലെ മണം പിടിയ്ക്കാനുള്ള അവരുടെ കഴിവ്, അവരുടെ അന്ധതയെന്ന ന്യൂനതയെ മറികടന്നിരുന്നു. “

കൂട്ടത്തിലെ നേതാവെന്ന് തോന്നിയ്ക്കുന്ന സ്ത്രീയുടെ ആക്രോശം കേട്ട്, ഭയാനകമായ രൂപമുള്ള ഒരു മൊട്ടത്തലയൻ മണം പിടിച്ചു നമ്മള് നിൽക്കുന്ന സ്ഥലത്തേയ്ക്ക് വന്നു. അയാളുടെ കൈവശമുള്ള മൂർച്ചയുള്ള തിളങ്ങുന്ന വാൾ നമ്മുടെ കഴുത്തിനെ ലക്‌ഷ്യം വച്ച് വീശി, പെട്ടെന്ന് നീ എന്നെ പിടിച്ചു നിലത്തിരുത്തി. ലക്‌ഷ്യം നഷ്ടപ്പെട്ടത് മനസിലായതോടെ അയാൾ ദേഷ്യത്തോടെ അലറി. പിന്നെ അവിടെ കണ്ടത് ഒരു യുദ്ധമായിരുന്നു. കറുത്തരൂപികൾ വാളുമായി നാലുവശത്തും ഓടി നടന്നു. മുറിയുടെ വശങ്ങളിലൂടെ നമ്മളിരുവരും ഇഴഞ്ഞു. ഭിത്തിയിൽ വല്ല പൊത്തോ പഴുതോ വാതിലുകളോ ഉണ്ടോയെന്ന് നമ്മൾ തപ്പി കൊണ്ടിരുന്നു. ഒരിടത്തു വച്ച് നിന്റെ ചെരിപ്പിന്റെ ഹീൽ നിലത്തെ ഒരു ദ്വാരത്തിൽ കുടുങ്ങി. ശബ്ദമുണ്ടാക്കാതെ വലിച്ചൂരുന്നതിനിടയിൽ ആ ദ്വാരം വലുതാവുകയും നിലം ഇടിഞ്ഞു തുടങ്ങുകയും ചെയ്തു. ഭീകര രൂപികളുടെ ആക്രോശവും വാളുകൾ കൂട്ടി മുട്ടുന്ന ശബ്ദവും അന്തരീക്ഷത്തിൽ മുഴങ്ങി. നീ കയ്യ് കൊണ്ട് നിലം കുഴിക്കാൻ തുടങ്ങി. അതിലൂടെ നേരിയ നീല വെളിച്ചം കടന്നു വന്നു. രക്തമൊലിക്കുന്ന കയ്യോടു കൂടി നീ നിലം കുഴിച്ചു കൊണ്ടേയിരുന്നു. ഒരാൾ കടക്കാൻ പാകമായപ്പോൾ നീ എന്നെ ആ ദ്വാരത്തിലൂടെ പുറത്തേയ്ക്കു തള്ളി വിട്ടു. ഞാൻ അഴുക്കു നിറഞ്ഞ ഒരു ഓവുചാലിൽ വന്നു വീണു. നീ എന്റെ പിറകെ കടക്കാൻ ശ്രമിച്ചെങ്കിലും അവർ ശബ്ദം കേട്ട് നിന്റെ കാലിൽ പിടിച്ചു. പകുതി ഭാഗം പുറത്തായ നിലയിലായിരുന്നു നീ അപ്പോൾ. നിന്റെ നിലവിളി ശബ്ദം കേട്ട് ഞാൻ നിന്നെ തോളിൽ പിടിച്ചു ആഞ്ഞു വലിച്ചു പുറത്തിട്ടു. അവർ നിന്റെ വലത് കാലിൽ വെട്ടിയിരുന്നു. അത് കണ്ടു ഞാൻ നിലവിളിച്ചു. പരിക്കേറ്റ കാലുമായി നീ എന്നെയും പിടിച്ചു ഓവു ചാലിലൂടെ ഓടി. “

അത് പറയുമ്പോൾ മാലിനി ഏങ്ങി ഏങ്ങി കരഞ്ഞു. 

“എന്തായാലും നമ്മൾ രക്ഷപ്പെട്ടല്ലോ. നീ കരയാതെ, എന്റെ കാലിനു ഒരു കുഴപ്പവുമില്ലല്ലോ. “

“ഞാനെന്താടാ ഇങ്ങനെ, അല്ല നീ എന്തിനാ ഇത്രയും ഹീലുള്ള ചെരുപ്പിടുന്നത്. “

“എനിക്ക് നിന്നെ പോലെ ആറടി പൊക്കമൊന്നുമില്ലല്ലോ. ഈ ഹീൽ ഉണ്ടായതു കൊണ്ടല്ലേ നമ്മൾ രക്ഷപെട്ടത്. “

******************************************
രണ്ടു മാസത്തിനു ശേഷം മാലിനിയെ കാത്തിരുന്നത് ഭയാനകമായ ഒരു വാർത്തയായിരുന്നു. ഡ്യൂട്ടി സമയത്ത് ആരോ രണ്ട് പേർ മനീഷയെ തട്ടി കൊണ്ട് പോയി. മാലിനി ജോലി ചെയ്ത, നഗരത്തിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി ഒരാളെയും കൊണ്ട് രണ്ടു പേര് വന്നിരുന്നു. അയാളെ ശുശ്രൂഷിച്ചത് മനീഷയായിരുന്നു, മുറിവ് ഡ്രസ്സ് ചെയ്യാനായി പുതപ്പ് മാറ്റിയ മനീഷ ഞെട്ടി പോയി. ആഴത്തിലുള്ള ആ മുറിവ് എന്തോ സ്ഫോടനം മൂലം ഉണ്ടായതാണെന്ന് മനസിലായി, മാംസം ചിന്നി തെറിച്ചിരുന്നു. പോലീസിനെ അറിയിക്കണമെന്ന് വാശി പിടിച്ചു. അവളെ രണ്ടു പേരും ചേർന്ന് വലിച്ചിഴച്ചു. ആരും അടുത്തേയ്ക്ക് വരാതിരിക്കാനായി തോക്ക് ചൂണ്ടി, മനീഷയെ ഒരു ടെമ്പോ ട്രാവലറിൽ കടത്തി കൊണ്ട് പോയി. നഗരത്തിലെ ഏതോ തെരുവിലുളള ഒരു നാലുനില കെട്ടിടത്തിലേക്ക് അവളെ കൊണ്ട് പോയി. അവളുടെ വായയിൽ തുണി കുത്തി കയറ്റി. തോക്കു ചൂണ്ടി കൊണ്ട് അവളെ അയാളുടെ മുറിവിൽ മരുന്ന് വയ്പ്പിക്കുകയും ഇൻജെക്ഷൻ എടുപ്പിക്കുകയും ചെയ്തു. അവർ തീവ്രവാദികളാണെന്നും നഗരത്തിലെ ഒരു മാളിൽ സ്ഫോടനം പ്ലാൻ ചെയ്തിരുന്നുവെന്നും, അബദ്ധവശാൽ ബോംബ് പൊട്ടിത്തെറിച്ചു അയാളുടെ കാലുകളിൽ പരിക്കേറ്റതാണെന്നും, അവരുടെ ഹിന്ദിയിലുള്ള സംഭാഷണത്തിൽ നിന്നും അവൾക്കു മനസിലായി. 

സദാ സമയവും തോക്കുമായി രണ്ടു പേര് ആ മുറിയിൽ ചുറ്റി നടന്നു. മുറിവേറ്റ ആൾ വേദന കൊണ്ട് പുളയുമ്പോൾ മയങ്ങാനുള്ള ഇൻജെക്ഷൻ അവളെ കൊണ്ട് എടുപ്പിച്ചു കൊണ്ടിരുന്നു. ജനലിൽ കെട്ടി തൂക്കിയ സലൈൻ ട്രിപ്പും മൂത്രം പോകാനുള്ള ട്യൂബുകളും അവൾ അയാൾക്ക്‌ ഘടിപ്പിച്ചു കൊടുത്തു. അയാളുടെ കാലുകളിൽ നിന്നും പഴുപ്പ് മുകളിലേക്ക് വ്യാപിച്ചു. 

“അയാളെ പെട്ടെന്ന് ആശുപത്രിയിലാക്കൂ. അയാൾ മരിച്ചു പോകും. “

പുറമെ പേടിയൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും രക്ഷപെടാനുള്ള മാർഗം അവൾ തേടി കൊണ്ടിരുന്നു. ഇൻഫെക്ഷൻ കൂടിയിട്ട്,
ഒരു രാത്രി പരിക്കേറ്റയാൾ വിറയ്ക്കാൻ തുടങ്ങി. മറ്റു രണ്ടു പേരും പരിഭ്രാന്തരായി തോക്കു താഴെ വച്ച സമയം അവൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു ഓടി. ഒരു നില താഴെ ഇറങ്ങിയപ്പോഴേക്കും മുകളിൽ നിന്ന് ആരോ പടികെട്ടിറങ്ങി ഓടി വരുന്ന ശബ്ദം കേട്ടു. അവൾ ചുറ്റും നോക്കി ഒളിക്കാൻ സ്ഥലമില്ല. അവൾ വീണ്ടും പടിക്കെട്ടുകൾ ചാടിയിറങ്ങി താഴത്തെ നിലയിലെത്തി. ഇരുട്ടിൽ അവൾക്കു എങ്ങോട്ടു പോകണമെന്നറിയില്ലായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊട്ടി പൊളിഞ്ഞു കിടന്ന, വാതിലില്ലാത്ത ഒരു മൂത്രപ്പുര ആ നിലയുടെ ഒരു വശത്തും, മറു വശത്തു നീളത്തിലുള്ള ഒരു കോറിഡോറും, വശങ്ങളിലായി മുറികളുമായിരുന്നു. അവൾ മൂത്രപ്പുരയുടെ ഭാഗത്തേയ്ക്ക് ഓടി. ഒളിക്കാൻ മൂലയിലെ ഇരുട്ട് മാത്രമേയുള്ളായിരുന്നു. ഇനി രക്ഷയില്ല, മരണം മുന്നിലെത്തി. 

എത്ര നേരം അവിടെയിരുന്നു എന്നവൾക്കറിയില്ല. കൈ ഭിത്തിയിലെ ഒരു ദ്വാരത്തിൽ തടഞ്ഞു. ശബ്ദമൊന്നും കേൾക്കാതെയിരുന്നപ്പോൾ അവൾ ചെരുപ്പിന്റെ ഹീലുകൊണ്ടു ഭിത്തിയിലെ ദ്വാരങ്ങളിൽ അടിച്ചു. മണ്ണും ചുടുകട്ടയും പൊടിഞ്ഞു വീണു. ദ്വാരം വലുതാക്കിയപ്പോഴേക്കും ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ടു. ഇരുട്ടിലെ അനക്കത്തിലേയ്ക്ക് ആരോ വെടി വച്ചു. കാലിൽ വെടിയേറ്റു, വേദന കടിച്ചമർത്തി അവൾ മിണ്ടാതെയിരുന്നു. കാലിലെ മുറിവുമായി ദ്വാരത്തിലൂടെ അവൾ പുറത്തു ചാടി. ചെന്ന് വീണത് ഒരു ചതുപ്പിലേയ്ക്ക്, മുന്നിൽ അലക്കുകാർ തുണി അടിച്ചലക്കുന്ന ചതുപ്പ് പ്രദേശം. 

നേരം പുലർന്നപ്പോൾ മനീഷയുടെ ചുറ്റും ആളുകൾ കൂട്ടം കൂടി. പോലീസ് വന്നു, കെട്ടിടം പരിശോധിച്ചു, അർദ്ധപ്രാണനായ ആ മനുഷ്യനെ വെടി വച്ചു കൊന്നിട്ട് രണ്ടു പേരും രക്ഷപ്പെട്ടിരുന്നു. പോലീസിനോട് മനീഷ എല്ലാം തുറന്നു പറഞ്ഞു. രക്ഷപെടാൻ പ്രചോദനമായത് മാലിനിയുടെ സ്വപ്‌നമാണെന്ന്‌ കൂടി പറഞ്ഞു. കറുത്ത വസ്ത്രമണിഞ്ഞു രക്ഷപെടാൻ ശ്രമിച്ച രണ്ടു തീവ്രവാദികളെ പിന്നീട് റെയിവേ പോലീസ് അറസ്റ്റ് ചെയ്തു. 

“എന്തായാലും നിന്റെ സ്വപ്നം കൊണ്ടെനിക്കൊരു പ്രയോജനമുണ്ടായി.”

അവൾ തൻ്റെ വെടിയേറ്റ വലത് കാലിലെ മുറിവിൽ തടവി. 

“എനിക്ക് ഡോക്ടർ ജിതേഷിനെ ഒന്ന് കാണണം. നീ ഒരു ടോക്കൺ എടുത്തു വയ്ക്കണേ. “

“ചെല്ലൂ ചെല്ലൂ, ആളൊരു വട്ടനാണെന്നു നീ മറക്കണ്ട. മാത്രമല്ല ആൾക്ക് നിന്നിലൊരു കണ്ണ് പണ്ടേയുണ്ട്. “

പിറ്റേന്ന് ഡോക്ടർ ജിതേഷിന്റെ കൺസൾട്ടിങ് റൂമിൽ മാലിനി ചെല്ലുമ്പോൾ ഡോക്ടർ പേപ്പറിൽ എന്തൊക്കെയോ വരയ്ക്കുകയായിരുന്നു. മാലിനി പറഞ്ഞതൊക്കെ ശ്രദ്ധയോടെ ഡോക്ടർ കേട്ടു കൊണ്ടേയിരുന്നു. 

“മിസ് മാലിനി, തന്റെ ഈ അനുഭവത്തിനു ദേജാ വൂ എന്നാണ് പറയുന്നത്. ചില സമയങ്ങളിൽ ചില സ്ഥലങ്ങൾ, സംഭവങ്ങൾ ഒക്കെ നേരത്തേ കണ്ടു പരിചയമുള്ളതുപോലെ ചിലർക്ക് തോന്നും. ഈ അവസ്ഥയാണ് ‘ദേജാ വൂ’. ഇതൊരു പ്രവചനമോ മാജിക്കോ അല്ലെന്നാണ് മനഃശാസ്ത്ര നിഗമനം. പ്രായം കൂടുംതോറും ഇങ്ങനെയുള്ള അനുഭവങ്ങൾ കുറയുന്നതായി കാണുന്നു. എന്നാലും തൻ്റെ സ്വപ്നങ്ങൾ വ്യത്യസ്തങ്ങളാണല്ലോ. “

“ഇത് കാരണം എല്ലാവരും എന്നെ പരിഹസിക്കുകയാണ്. കണ്ണടച്ചാൽ നിറയെ സ്വപ്നങ്ങളാണ്, അതും ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങൾ. അത് കാരണം കല്യാണം പോലും മുടങ്ങി പോകുന്നു ഡോക്ടർ. അമ്മ ആകെ വിഷമത്തിലാണ്. അമ്മയ്ക്കാകെ ഞാൻ മാത്രമേയുള്ളു ഡോക്ടർ. “

“ഇതിനു പ്രത്യേകിച്ച് പരിഹാരമൊന്നുമില്ല. ഏകാന്തത കുറയ്ക്കണം, വേറെ വിനോദങ്ങളിൽ ഏർപ്പെടണം, യാത്രകൾ ചെയ്യണം, കുറെയേറെ മാറും. തന്നെ മനസിലാകുന്ന ഒരു പങ്കാളിയെ കണ്ടെത്തണം. അങ്ങനെയൊരാളുണ്ട്. ഒരു സൈക്യാട്രിസ്റ്റാണ്, ഒരു വട്ടൻ ഡോക്ടർ. പക്ഷെ ഒരു പ്രോബ്ലം ഉണ്ട്, തന്റേതല്ലാത്ത കാരണത്താൽ മുൻ വിവാഹബന്ധം വേർപെട്ട നിലയിലാണ് അയാളിപ്പോൾ. ആകെ ഒരു പ്ലസ് പോയിന്റ് എന്താന്ന് വച്ചാൽ അയാൾക്കും ഈ ദേജാ വൂ പ്രശ്നം ചെറുപ്പം മുതലുണ്ടെന്നതാണ്. അതായത് ആ കാര്യത്തിൽ മേഡ് ഫോർ ഈച്ച് അദർ ആണെന്ന് അർത്ഥം. “

മാലിനി നാണം കൊണ്ട് തലതാഴ്ത്തി. അവളുടെ കവിളുകൾ ചുവന്നു തുടുത്തു. 

“നാണിച്ചു നഖ ചിത്രമൊന്നും വരയ്ക്കാൻ ഇനി സമയമില്ല. ഞാനിപ്പോൾ എന്താ ചെയ്യേണ്ടത് ചികിത്സ തുടങ്ങണോ വേണ്ടയോ. “

അവൾ വേണമെന്ന് തലയാട്ടി. 

“ഡോക്ടർ എൻ്റെ അമ്മാവനോട് സംസാരിക്കൂ. “

അവൾ എഴുന്നേറ്റു പോകാൻ ഒരുങ്ങിയപ്പോൾ അവളുടെ മൃദുലമായ വിരലുകളിൽ ഡോക്ടർ ഒന്ന് തൊട്ടു. 

“ഒന്നും കൂടെ നന്നായി ആലോചിച്ചോ, ലേശം വട്ടുള്ള കൂട്ടത്തിലാണ്. “

“സാരമില്ല, ഞാൻ സഹിച്ചോളാം “

അവൾ ചിരിച്ചു. 

അവൾ മറയുന്നതു വരെ ജിതേഷ് അവളെ നോക്കിയിരുന്നു. 

✍️✍️✍️നിഷ പിള്ള 

Post Views: 27
2
Nisha Pillai

9 Comments

  1. Sharmila Shantharaman on April 13, 2025 12:56 PM

    Nc i liked

    Reply
  2. Shreeja R on November 26, 2023 6:33 PM

    നന്നായിട്ടുണ്ട് 👌

    Reply
    • Nisha Pillai on December 18, 2023 11:52 AM

      സ്നേഹം 🥰🥰

      Reply
  3. Sunandha Mahesh on November 26, 2023 12:13 PM

    പേടിപ്പെടുത്തി.. 😄
    ഭയങ്കര ഭാവന 👍

    Reply
    • Nisha Pillai on December 18, 2023 11:52 AM

      സ്നേഹം 🥰🥰

      Reply
  4. Nisha Pillai on November 24, 2023 3:32 PM

    സ്നേഹം ❤️

    Reply
    • Sharmila Shantharaman on April 13, 2025 12:56 PM

      Inc i liked

      Reply
  5. Vimi on November 24, 2023 1:29 PM

    വ്യത്യസ്തമായ പ്രമേയം. 🥰നന്നായിട്ടുണ്ട് ട്ടോ 🥰

    Reply
    • Nisha Pillai on November 24, 2023 3:32 PM

      സ്നേഹം ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.