അങ്ങനെ തട്ടലും മുട്ടലും ഒക്കെയായി തട്ടിമുട്ടി എട്ടിലേക്ക്. അന്ന് നമ്മള് പെണ്കുട്ടികളൊക്കെ ആയിട്ടു വല്യ കമ്പനി ഒന്നുമില്ല. (ഇന്ന് അതെ ഉള്ളൂ 😝). സംസാരിക്കുന്നതു തന്നെ രണ്ടോ മൂന്നോ കുട്ടികളോടാണ്. ഓർമയുള്ള പേരുകൾ 🤔🤔.
അനുജ…
എന്റെ ചുവന്ന റോസ് പൂക്കളുടെ ഡിസൈൻ ഉള്ള കറുത്ത ഷർട്ട് ഇഷ്ടപ്പെട്ടിരുന്ന, 2001 ഇൽ ഇറങ്ങിയ വെള്ളി പോലെ തിളങ്ങുന്ന ഒറ്റ രൂപ നാണയങ്ങൾ ശേഖരിക്കുന്ന കുറുമ്പുള്ളൊരു എണ്ണക്കറുമ്പി.
പിന്നെയുള്ളത്. വിനുമോൾ,
ഒരേ നാട്ടുകാരി ഒന്നാംക്ലാസ്സു മുതൽ ഒരുമിച്ചുള്ള സ്കൂൾ ലൈഫ്. പെരുന്നാളിനു പളളിപ്പറമ്പിലെ ആഘോഷങ്ങൾക്കിടെ അച്ഛന്റെയും അമ്മയുടേം കൂടെ കാണുന്ന അധികം പൊക്കമില്ലാത്ത ചുരുളൻ മുടിക്കാരി. ഞങ്ങൾ വല്യ കൂട്ട് ഇല്ലായിരുന്നെങ്കിലും മ്മടെ അപ്പനും അവളുടെ അപ്പനും കൂട്ടുകാർ ആയിരുന്നു. ആ സ്നേഹം അവളുടെ അപ്പന് എന്നോടും ഉണ്ടായിരുന്നു. ഇപ്പഴും എവിടെ വെച്ച് കണ്ടാലും ഒന്ന് ചിരികുകയെങ്കിലും ചെയ്യും ആ താടിക്കാരൻ സുന്ദരൻ 😁😁😁.
ഇനിയിപ്പോ അങ്ങനെ മ്മള് കാര്യമായി സംസാരിക്കാറുള്ള പെൺകുട്ടികൾ വേറെ ഇല്ലെന്നു തന്നെ പറയാം.
അയ്യോ ഒരാളെ വിട്ടു. വീടിന്റെ അടുത്തുള്ള അഞ്ചു. അടുത്താണ് വീടെങ്കിലും കണ്ടാൽ പോലും മിണ്ടാറില്ല എന്നതാണ് സത്യം,
ജാടത്തെണ്ടി 😜😜.
സുന്ദരിയെപ്പറ്റി പറയാൻ വന്നിട്ടു മ്മള് ആ വിഷയം അങ്ങട് വിട്ടുപോയി.
അങ്ങനെ പതിയെ മുന്നോട്ട് പോകുമ്പോളാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത്. അങ്ങനെ കാര്യമായിട്ടു ശ്രദ്ധിച്ചില്ലാട്ടോ. ചെറുങ്ങനെ ഒന്ന് നോക്കി. വെളുത്തിട്ടാണ്. മെലിഞ്ഞിട്ടാണ്. പൊക്കം ആ മ്മളെ പോലെ തന്നെ വല്യ കാര്യമായിട്ടില്ല. എന്നും പല്ലുതേക്കാറുണ്ടെന്ന് വിളിച്ചു പറയുന്ന വെളുത്ത നിരയൊത്ത പല്ലുകൾ. ആകെയുള്ള ഒരു പോരായ്മ. അതിപ്പോ അന്നത്തെ ഫാഷൻ ആണെന്ന് കരുതിയാൽ മതി. മുടി തോളൊപ്പം വെട്ടി നിർത്തിയേക്കുവാരുന്നു. മുറ്റത്തു നിക്കണ കുറ്റിചെടിപോലെ.
എന്നാലും നല്ലതാരുന്നു കേട്ടോ. ഇതിപ്പോ പ്രണയം ഒന്നുമല്ല. ചെറിയൊരു ഇഷ്ടം. ആ പ്രായത്തിൽ തോന്നുന്ന ഒരു ആകർഷണം. അല്ലേൽ കുരുത്തക്കേട്. അത്രേ ഉള്ളൂ. ഒൻപതാം ക്ലാസ്സിൽ എട്ടു നിലയിൽ പൊട്ടുന്നത് വരെ മാത്രം മനസ്സിൽ കൊണ്ട് നടന്ന ഒരു സുന്ദരി. ആ ഓളുടെ പേര് പറഞ്ഞില്ലലെ. അനു. അതാണ് അവളുടെ പേര്. ഫുൾ നെയിം ഒന്നും ചോയിക്കല്ലേ ഞമ്മള് പറയൂല്ല. ഇങ്ങനൊരു കാര്യം എനിക്കല്ലാതെ ആ പെൺകൊച്ചിനോ മറ്റൊരാൾക്കോ അറിവോ ഓർമയോ ഇല്ലാത്തതു കൊണ്ടു പേര് മൊത്തം പറഞ്ഞാലും സീൻ വല്യ കോൺട്രയാവില്ല. എന്നാലും വേണ്ട. ഓളിപ്പോ കല്യാണം ഒകെ കഴിഞ്ഞു സുഖമായി ജീവിക്കുന്നു. അന്നത്തേക്കാളും പൊക്കം വെച്ചു. മുടിയും നന്നായി വളർന്നു. അന്ന് സംസാരിക്കാത്ത അവളോട് 15 വർഷങ്ങൾക്കിപ്പുറം ഒരിക്കൽ മാത്രം സംസാരിച്ചു സുക്കറണ്ണന്റെ ഫേസ്ബുക് മെസ്സഞ്ചറിൽ. അതും ഒന്നോ രണ്ടോ വാക്കുകൾ. എങ്കിലും ഒരു സുഖമുള്ള ഓർമയായി അവളവിടെ നിക്കട്ടെ.
ആ പിന്നെ ഒരു കാര്യം പറയാൻ വിട്ടു പോയി. ഒരിക്കൽ ഉച്ചയൂണ് കഴിഞ്ഞു പൈപ്പ് വെള്ളത്തിൽ ചോറ്റുപാത്രം കഴുകികൊണ്ട് നിൽകുമ്പോൾ ഇവളും വന്നു പാത്രം കഴുകാൻ. എന്നിട്ടെന്റെ കയ്യിൽ പിടിച്ചു മെല്ലെ. ശ്ശേ ഇല്ലന്നെ കയ്യിൽ പിടിച്ചു മാറ്റിയിട്ടു അവള് അവളുടെ പാത്രം കഴുകിയിട്ട് അങ്ങട് പോയി അത്ര തന്നെ. 🤓🤓🤓.
2 Comments
😃😃
ആ ഹാ 😄