കുഞ്ഞുമക്കൾക്ക് വിദ്യാഭ്യാസത്തോടൊപ്പം, കലകൾ അഭ്യസിക്കുന്നതിനോടൊപ്പം അവരുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ ആയോധനകലകൾ പഠിപ്പിക്കുക.
” നിങ്ങൾ സുരക്ഷിതരാണ് മക്കളെ ” എന്നു നാൾക്കുനാൾ കള്ളം പറയുന്നതിനേക്കാൾ, ഒളിഞ്ഞിരിക്കുന്ന വിപത്തുകളെ കുറിച്ച് അവരെ ബോധവാന്മാര് ആക്കുക. ” സുരക്ഷിതരല്ല, സുരക്ഷിതമല്ല ചുറ്റുപാടുകൾ എന്ന യാഥാർഥ്യം മുൻകൂട്ടി മനസ്സിലാക്കാൻ അവരെ നാം സഹായിക്കുമ്പോൾ, അതവരുടെ ഓരോ ചുവടും കരുതലോടെ മുന്നേറാൻ പ്രാപ്തരാക്കും.
മക്കളുടെ സുരക്ഷിതത്വം നാമോരോരുത്തരുടെയും കടമയും കർത്തവ്യവുമാണ്.
സ്വയം പരിരക്ഷക്ക് അവരെ പ്രാപ്തരാക്കാൻ നമ്മളാൽ കഴിയുന്നതൊക്കെ ചെയ്തു കൊടുക്കുക. ഓരോ കുഞ്ഞറിവും ചെറുതല്ല. പകർന്നു കൊടുക്കുക. അവർ മിടുക്കരായി വളരട്ടെ പാറി പറക്കട്ടെ…
✍️jimcykithu