പൊള്ളുന്നു ചുട്ടു പൊള്ളുന്നു
അമ്മേ, ധരണി!ഒരിറ്റ് നീര് പെയ്യൂ
ഒന്ന് നനയട്ടെ ആ മഴയിൽ
എന്നെ പൊതിയുമീ
താപമൊന്ന് കുറഞ്ഞാലോ
പൊങ്ങിയും താണും ശ്വസിക്കുന്ന നെഞ്ചിനെ
വന്നും മറഞ്ഞും അകലുന്ന ബോധത്തെ
ആരെങ്കിലുമൊന്ന് പിടിച്ചു നിർത്തണേ
അവിടെയതാ കാലുകൾ എട്ടുള്ള
ദ്രംഷ്ടകൾ നീട്ടുന്നുവാ ചിലന്തി
എനിക്ക്പേടിയാവുന്നു
അതെന്നെയകത്താക്കാൻ ഇപ്പോ വരും
മച്ചിലിരിന്നെന്നെ നോക്കുന്നു
അയ്യോ! ഞാനുറക്കെ കരഞ്ഞോ
വിയർപ്പും കണ്ണീരും കുളിപ്പിച്ചയെന്റെ
കൈയ്യാരോ പിടിച്ചല്ലോ
ഇതെന്റെ ചോരയല്ലേ
എന്റെ കുഞ്ഞു പൈതലല്ലേ
അമ്മേ,അമ്മക്ക് പനിയാ,
പേടിക്കേണ്ട ഉറങ്ങിക്കോ
ഞാനിവിടെയുണ്ടെന്നവൻ
സകല നാഡീഞരമ്പും തളർന്നു
കിടക്കുമ്പോഴും ഞാനറിഞ്ഞു എൻ
പൈതലിൻ കലർപ്പില്ലാത്ത സ്നേഹം
ഷിജു
1 Comment
കൊള്ളാം👌👌👌💞