വീണ്ടുമെന്നമ്മതൻ മടിത്തട്ടിൽ കിടന്നങ്ങനെ
അമ്മിഞ്ഞ നുകരുന്ന കുഞ്ഞാവണം!
കുഞ്ഞിക്കാൽ വളരുന്തോറു മോടിയോളിച്ചെന്നഛനോടൊത്ത് കളിച്ചീടേണം!
ബാല്യത്തിൻകൗതുകങ്ങളോ-
രോന്നും ചെയ്താ മാവിൻ ചുവട്ടിലൂഞ്ഞാലാടീടേണം!യൗവനത്തിൻ പ്രണയം മൊഴിയുവാൻ മടിച്ചവനോടെൻ മനംതുറന്നാശയൊന്നോതീടേണം! സ്ത്രീധനം എണ്ണിതീട്ടപ്പെടു- ത്തിയോരാ മണ്ഡപത്തിൽ നിന്നിറങ്ങീടേണം!
ശാപ ശകാര വാക്കുകളേറ്റു മുറിഞ്ഞ മനസ്സിൽ നിന്നഗ്നിയായി വീണ്ടും ഉയർന്നീടേണം!
വീണ്ടുമൊരു ജന്മം തന്ന- നുഗ്രഹിച്ചാൽ ദൈവമേ..
സ്വത്വം തൻ അന്തസ്സിൽ ജീവിച്ചിടേണം!
ഇന്നീ അന്ത്യക്കിടക്കയിൽ
ജരാനര ബാധിച്ച
കൺപീലികൾ ചിമ്മി
മിഴിയടയവേ..
വീണ്ടുമീ സുന്ദര സ്വർഗ്ഗമീ ഭൂവിലി-
ങ്ങനെ ജനിച്ചു ജീവിച്ചിടാനാശയേറെ!
- ഡോ നസ്രീൻ മൂസ