ഒരു കുഞ്ഞിളം പൂപോൽ അഴകോലും മുദൃലമേനിയെ
കശക്കിയെറിയുവാൻ വെമ്പൽ പൂണ്ടൊരു കശ്മലാ!!
ലഹരി തൻ മായയ്ക്കടിമയായ് , ഭ്രാന്തിനാൽ നീ കാട്ടുമീ
കൊടും ക്രൂരതക്കു തരികില്ല മാപ്പ് !
സംഹാര രുദ്രയായി മാറിടും ധരണി മാതാവും ,
കുഞ്ഞിളം മേനിയെ സംരക്ഷിച്ചീടുവാൻ !
അറിയുക നീ മനുജാ അവകാശമുണ്ടോരാ
പെൺകൊടിക്കുമീ ഉലകിൽ ജീവിച്ചിടാൻ !
വാത്സല്യമേകി ഓമനിക്കേണ്ട താരിളം പൈതലിൽ
കാമത്തിൻ നോട്ടമിതെങ്ങനെ കാട്ടി നീ
പെറ്റമ്മ തൻ നോവറിയാതെ പോയ നിൻ
ദുഷിച്ച മനസ്സാം ചിന്തയിലിതെങ്ങനെ നിറഞ്ഞു!
അന്ധത മൂടിയ നിന്നുടെ ചിത്തത്തിൻ
മുന്നിലൊരു പെണ്ണുടലും കണ്ണീർവാർത്തു പൊഴിയാതിരിക്കുവാൻ
അരിഞ്ഞു വീഴ്ത്തീടണം നീചനാം മനുജനെ !
ഒരു നീതി പീഠത്തിൻ മുന്നിലും തിന്നു കൊഴുക്കുവാൻ എറിയില്ല
ദയ ഒട്ടുമേ കാട്ടാതെ തീർപ്പു ഞാൻ കല്പിച്ചിടും.
നിഷാ സുരേഷ്കുറുപ്പ്✍️