Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൂട്ടുകാരൻ കൂടപ്പിറപ്പായ കഥ
അനുഭവം ജീവിതം ബന്ധങ്ങൾ സൗഹൃദം

കൂട്ടുകാരൻ കൂടപ്പിറപ്പായ കഥ

By കാർത്തു കാവുംപടിക്കൽJanuary 2, 2024Updated:January 5, 20243 Comments5 Mins Read75 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്ന് പതിവിലും നേരത്തെ ഉറക്കമുണർന്നു.

കണ്ണൊന്നു തിരുമ്മി, ചുറ്റും നോക്കി.

അനിയത്തിയുടെ ഒരു കൈയ് എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്.

പയ്യെ എടുത്ത് നേരെ വെച്ചു.

എഴുന്നേറ്റിരുന്ന് കണ്ണൊന്നു തിരുമ്മിയടച്ച് കൈകൂപ്പി..

മാതാവേ… കാത്തോണേ…

അമ്മ കൊതുമ്പും ചൂട്ടും കീറി അടുപ്പിലേയ്ക്ക് തിരുകിവയ്ക്കുന്നു.

ഒരു വശം ചളുങ്ങിയ,ചാരം കൂട്ടിമിനുക്കിയ, ചായപ്പാത്രത്തിനടിയിൽ നിന്നും പുക ഉയരുന്നുണ്ട്.

അതൊരു ഒറ്റ മുറിയായിരുന്നു.

അടുക്കള ഭാഗം മാത്രം പനയോലയ്ക്ക് മറച്ചിട്ടുണ്ട്. ചാണകം മെഴുകിയ തറയിൽ അവിടിവിടെ പൊളിഞ്ഞിട്ടുണ്ട്.

മുടിയൊന്നു വാരിക്കെട്ടി, അടുക്കളവശത്തേയ്ക്ക് നടന്നു.

പുറത്തെ തുരുമ്പ് പിടിച്ച ടാർ വീപ്പയിൽ നിന്നും റബ്ബർ ചിരട്ടമുക്കി വെള്ളമെടുത്ത് മുഖം കഴുകി. ആട്ടിൻ കൂടിന് മൂലയ്ക്ക് മുളങ്കമ്പിൽ തൂക്കിയ ഉമിക്കരിക്കലത്തിൽ നിന്നും ഒരു നുള്ള് എടുത്ത് പല്ലു തേയ്ക്കാൻ തുടങ്ങി. അനിയത്തി ഉറക്കച്ചടവോടെ കണ്ണുതിരുമ്മി എഴുന്നേറ്റ് വരുന്നത് കണ്ടു.

പായ് തൊറത്ത് വെച്ചോ?

ഇല്ല…

അതെന്നാ?

വെച്ചോളാം.

മ്….

പല്ലുംതേച്ച് മുഖം കഴുകി വന്നപ്പോൾ അമ്മ ഗോതമ്പ് നനച്ച് കുഴച്ച്, അട ചുടുവാണ്….

ശ്ശ്… ശ്… എണ്ണ പുരട്ടിയ കല്ലിലേയ്ക്ക് ഗോതമ്പ് പൊടിയും തേങ്ങയും കുഴച്ചത് ഉരുട്ടി വെച്ചിട്ട് കൈവിരലിന് പരത്തിയെടുക്കുന്നതിന്റെ ശബ്ദം.

അമ്മയുടെ കൈവിരൽ പതിഞ്ഞ രണ്ടുമൂന്ന് അട അടുപ്പിൻ പാതകത്തെ സ്റ്റീൽ പ്ളേറ്റിലിരിക്കുന്നു.

‘അച്ച എന്ത്യേമ്മേ?”

”പോയല്ലോ… നിങ്ങള് ഉറക്കാരുന്നു.

അതാ വിളിക്കാത്തെ…”

”എന്തേ വണ്ടിക്കൂലി വേണാരുന്നോ?”

”ഇല്ല കൈയ്യിലിണ്ട്..”

‘ഞാൻ പറഞ്ഞിട്ടൊണ്ട് കാശ് വല്ലതും വേണേൽ വൈകിട്ട് വരുമ്പോ ചോദിച്ച് മേടിച്ചോണ്ന്ന്…”

”ഇല്ലമ്മേ വണ്ടിക്കാശ് ഉണ്ട്…”

”ഇന്നാ… ഉപ്പൊണ്ടോന്ന് നോക്കിക്കേ..” പ്ളേറ്റിലിരുന്ന  അടയിൽ ഒന്നിന്റെ അരികുമുറിച്ച് അമ്മയെനിക്ക് നേരെ നീട്ടി…

”കൊറച്ചൂടി…വേണം..”

ഉപ്പ് ഭരണിയിൽ നിന്നും മരത്തവിയ്ക്ക് ഉപ്പുനീരെടുത്ത് ഗോതമ്പ് നനച്ച പാത്രത്തിലേയ്ക്കൊഴിച്ച്..

 വീണ്ടും കുഴയ്ക്കാൻ തുടങ്ങി.

ഞാൻ അകത്തേയ്ക്ക് കയറി.

മുറിയുടെ മൂലയ്ക്ക് പലകയ്ക്ക് ഒരു തട്ടടിച്ചിട്ടുണ്ട്. അതിന്റെ മുകളിലാണ് എന്റെയും അനിയത്തിയുടെയും ബാഗ് വെച്ചിരിക്കുന്നത്. അതിനടുത്ത് പായ് ചുരുട്ടി തൂക്കിയിടാൻ രണ്ടു ചണക്കയർ കെട്ടിയിട്ടുണ്ട്. എതിർവശത്തെ മൂലയിൽ തുണി വെയ്ക്കുന്ന ഒരു വലിയ പ്ളാസ്റ്റിക് പാത്രം.വേനൽക്കാലത്ത് തുണിയെടുത്ത് മാറ്റി, അതിൽ വെള്ളം നിറച്ചു വെയ്ക്കും.

അതിനടുത്ത് തകരംകൊണ്ടുള്ള പൊട്ടിപ്പൊളിഞ്ഞ ഒരലമാര… ഞങ്ങളുടെ നല്ല ഉടുപ്പൊക്കെ അതിലാവും വയ്ക്കുക. അമ്മ അലമാരയിൽ അവിടവിടായി കോട്ടൻ തുണിയിൽ പാറ്റ ഗുളിക കിഴികെട്ടി വെച്ചിട്ടുണ്ട്.അതുകൊണ്ട് ആ ഉടുപ്പുകൾക്കെല്ലാം കൂറമരുന്നിന്റെ മണമായിരിക്കും.

വീട്ടിൽ ആകെപ്പാടെ വിലയുള്ള രണ്ടുവസ്തുക്കളിൽ ഒന്ന്, നീല നിറമുള്ള ഒരു ക്ളോക്കും ഒരു ഫിലിപ്സ് റേഡിയോയും ആണ്.

ഞങ്ങളുടെ ഈ ചെറിയ ഓലപ്പുരയിൽ,

 ഒന്ന് നിർത്താതെ ഓടിക്കൊണ്ടും…

മറ്റൊന്ന് പാടിക്കൊണ്ടുമിരുന്നു.

റേഡിയോ വയ്ക്കുന്ന പലകത്തട്ട് കുറച്ച് നീളമുള്ളതാണ്. അതിൽ ഒരു കുട്ടിക്കൂറ പൗഡറും ഒരു പെട്ടിയിൽ കണ്മഷിയും ചീർപ്പും അമ്മയുടെ കുങ്കുമച്ചെപ്പും വെച്ചിട്ടുണ്ട്. പാലാജൂബിലിയ്ക്ക് വാങ്ങിത്തന്ന റിംഗ് വളയും അനിയത്തീടെ ഹെയർ ബാന്റും അതിനടുത്ത്…

മുൻപുവശത്തെ പലകയടിച്ച വാതിലിനടുത്താണ് തിരുക്കുടുംബത്തിന്റെ ഒരു ചിത്രം വച്ചിരിക്കുന്നത്. മാതാവിന്റെയും അർത്തുങ്കൽ വല്യച്ഛന്റെയും പടം അതിനടുത്തുണ്ട്.

”കടമ്പുകൾ അണിയിട്ടു നിൽക്കുന്ന കാളിന്ദി…..

സഫലമനോഹര തീരം….”

റേഡിയോയിൽ..അന്നത്തെ ലളിതഗാനപാഠം ആരംഭിച്ചിരിക്കുന്നു. അമ്മ രാവിലെ അഞ്ചുമണിയ്ക്ക് കെ.പി യോഹന്നാന്റെ പ്രഭാഷണം വെയ്ക്കും.

പുലർച്ചെയുള്ള തണുപ്പിൽ അതും കേട്ട്,പുതപ്പിനകത്തേയ്ക്ക് ഒന്നൂടി ചുരുണ്ട് കൂടി, ഉറക്കത്തിലേയ്ക്ക് പോകാൻ നല്ല സുഖമാണ്….

ആട്ടിൻ കൂടിന്റെ മോന്തായത്തിൽ തിരുകിവെച്ചിരിക്കുന്ന കുറ്റിച്ചൂലെടുത്ത് ഞാൻ മുറ്റമടിക്കാൻ തുടങ്ങി.”

ഇതെന്താ ചോചേച്ചീ?”

കയ്യിലെ കൂട് തിരിച്ചും മറിച്ചും നോക്കി, അനിയത്തി എന്റ്റടുത്തേയ്ക്ക് വന്നു. ”

അതെന്തിനാ നീയെടുത്തേ?”

”എന്താന്ന് അറിയണ്ടേ?

”അത് … ക്രിസ്തുമസ് ഫ്രണ്ടിനുള്ള സമ്മാനമാണ്..”

”എന്നതാ ഇതിനകത്ത്…”

അതങ്ങനാണ്.. എന്തേലും പൊതിഞ്ഞ് വെച്ചിരിക്കുന്നത് കണ്ടാൽ ഓൾക്ക് പിന്നെ അത് അഴിച്ച് കണ്ടാലേ സമാധാനമാകൂ.

”ആടെ കൊണ്ടെ വെയ്ക്.. ഞാനങ്ങ് വന്നിട്ട് കാണിക്കാം.”

മുറ്റം തൂത്ത് കരിയില വാരി തൊണ്ടിലിട്ട് കത്തിച്ചിട്ട്, ഞാൻ വരുമ്പോഴും അവളാ പൊതിയും നോക്കി വാതിൽ പടിയിലിരുപ്പുണ്ട്.

”ഇന്ന് സ്കൂളിലൊന്നും പോവണ്ടേ നിനക്ക്?

”ങും… ഇതിനകത്തെന്നതാ ചോചേച്ചീ?

അക്ഷമയോടെ അവളെന്നെ നോക്കി ചോദിച്ചു.

”അത്… ഇന്നാണ് ക്രിസ്തുമസ് ഫ്രണ്ടിന് ഗിഫ്റ്റ് കൊടുക്കുന്നദിവസം.” ഇന്നലെ വാങ്ങിയതാ..

ഞാൻ പതിയെ പൊതിയഴിച്ചു.

ഒരു പ്ലാസ്റ്റിക് സിലിണ്ടറിനുള്ളിൽ തെർമോകോളിൽ ഒട്ടിച്ച ഒരു പാവക്കുട്ടി !

നീലനിറത്തിലുള്ള അതിന്റെ ഗൗണിൽ ഗോൾഡൻ കളറിൽ മുത്തുകൾ ഒട്ടിച്ചിട്ടുണ്ട്. സ്വർണ്ണത്തലമുടിയിൽ വെളുത്ത പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

മുഖത്തെ വിഷാദ ഭാവം,അവളുടെ നനുത്ത പുഞ്ചിരികൊണ്ട് മറച്ചിട്ടുണ്ട്.

”നല്ല ഭംഗിയുണ്ട്…”

അനിയത്തി കൊതിയോടെ അതിനെ നോക്കി.

നിനക്ക് വേറൊന്ന് വാങ്ങിത്തരാട്ടോ…

ങും..ഇതിനെത്രയാ.?

അത്… അത്… വല്യവിലയൊന്നൂല്ല… പന്ത്രണ്ട് രൂപ…

”യ്യേ….അത്രേള്ളൂ…ഇത് ഫ്രണ്ടിന് ഇഷ്ടാവോ?

”അറീല്ല…”

ഞാൻ തലതാഴ്ത്തി. ദിവസവും വണ്ടിക്കൂലിക്കുള്ള കാശ് തന്നെ അരിഷ്ടിച്ചാണ്. പേനവാങ്ങാനെന്ന് കള്ളം പറഞ്ഞ്, അച്ഛനോട് വാങ്ങിയ ഏഴരരൂപയും എസ്ടി കൊടുക്കാൻ കയ്യിൽ കരുതിയ ചില്ലറയും കൊടുത്ത് വാങ്ങിയതാണിത്‌. പൊതിയാനുള്ള പച്ചനിറത്തിലുള്ള വർണ്ണക്കടലാസിന് പിന്നെയും ഒന്നര രൂപകൂടി അധികം ചിലവായി.

എല്ലാവരും സമ്മാനങ്ങൾ കൈമാറുമ്പോൾ, ഞാനിതെങ്കിലും കൊടുക്കണ്ടേ…

എന്റെ ക്രിസ്തുമസ് ഫ്രണ്ടിന് ഇതിഷ്ടാവാതെ തിരിച്ച് തരുകയെന്തേലും ചെയ്താൽ… ഈശ്വരാ..

എനിക്ക് ഉള്ളിലൊരു ഭയം മുളപൊട്ടി…

പത്താം ക്ലാസ്സാണ്.

ഒരുമാസം മുൻപാണ് ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുത്തത്. എനിക്ക് കിട്ടിയത് ഒരു ആൺകുട്ടിയെ ആയിരുന്നു.

അധികമൊന്നും മിണ്ടാറില്ലെങ്കിലും ഇടയ്ക്കൊക്കെ നോക്കി ചിരിക്കുമായിരുന്നു.

ഇന്നത്തോടെ അതും നില്ക്കും.

ഇത്രയും ദാരിദ്ര്യം പിടിച്ച ഒരു സമ്മാനം അവനിനി ജീവിതത്തിൽ കിട്ടാൻ പോകുന്നില്ല.

നടരാജിന്റെ തുരുമ്പെടുത്ത, ഇൻസ്ട്രുമെന്റ് ബോക്സിനുള്ളിൽ സൂക്ഷിച്ച വെള്ളപേപ്പർ ഞാനെടുത്ത് നിവർത്തി…

ബിനീഷ്. കെ.

  ഈ വർഷം ഉണ്ണീശോ എനിക്കുതന്ന കൂട്ടുകാരൻ. അവനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് ഒരുമാസമായി. കരുണക്കൊന്ത ചൊല്ലിയും നൊവേനയിൽ സമർപ്പിച്ചും അവന് ജീവിതത്തിൽ നേരിടേണ്ടതായുള്ള എല്ലാ കഷ്ടതകളെ യും സധൈര്യം നേരിടാനുള്ള ശക്തി കൊടുക്കണമെന്നും അവനു ലഭിക്കേണ്ട എല്ലാ അനുഗ്രഹങ്ങൾക്കും മാതാവിനോട് നന്ദി പറഞ്ഞും പ്രാർത്ഥിച്ചിട്ടുണ്ട്.

പച്ചനിറമുള്ള മിന്നുന്ന കടലാസുകൊണ്ട് ഞാനത് ഭംഗിയിൽ പൊതിഞ്ഞു. ഒരു ക്രിസ്തുമസ് കാർഡ് കൂടി ആവാമായിരുന്നു.

ബസിലെ തിരക്കിൽ,എന്റെ ക്രിസ്തുമസ് സമ്മാനം ചുളിഞ്ഞ് പോയെക്കുമെന്ന ഭയത്താൽ നെഞ്ചോടു ചേർത്ത് പിടിച്ചാണ് നിന്നത്… ഇത് അവന്റെ കയ്യിൽ എത്തിക്കുകയെന്ന മഹാ കടമ്പ ഞാൻ കടക്കേണ്ടിയിരിക്കുന്നു.

ക്ലാസിലെത്തിയപ്പോൾ ഞാനാകെ ചൂളിപ്പോയി. കാരണം അതിലേറ്റവും ചെറിയ ഗിഫ്റ്റ് എന്റെയാണ്. ക്രിസ്റ്റലിൽ തിളങ്ങുന്ന വിലകൂടിയ ഒരു താമരപ്പൂവായിരുന്നു ശീതൾ കൊണ്ടുവന്നത്. അമ്പോ.. ആ രൂപത്തെ തൊട്ടും തലോടിയും അതിന്റെ വിലയെക്കുറിച്ച് ചോദിച്ചും കൂട്ടുകാരൊക്കെ അവൾക്ക് ചുറ്റും കൂടി.

അജയൻ തന്റെ സമ്മാനപ്പൊതി തുറന്ന് പെൺകുട്ടികളെയൊക്കെ ഒന്ന് കൊതിപ്പിച്ചു.

 ജോറോസിന്റെ ഒരു ടിൻപൗഡറും കല്ലുപതിപ്പിച്ച ഒരുകൂട് പൊട്ടും ഓറഞ്ച് നിറത്തിലുള്ള ക്യൂട്ടക്സും!

”ഇത് ആർക്ക് കിട്യാലും അവള് ഭാഗ്യവതിയാണ്…”

അർച്ചന എല്ലാവരോടുമായി ഉറക്കെ പ്രഖ്യാപിച്ചു. പെൺകുട്ടികളെല്ലാം ആ ഭാഗ്യവതി താനാവണേ എന്ന് ആഗ്രഹിച്ചുണ്ടാവാം.

അങ്ങനെ ടീച്ചർ ക്ലാസിലെത്തി. താമസിയാതെ തന്നെ ഗിഫ്റ്റ് കൈമാറൽ ആരംഭിച്ചു. എന്റെ പന്ത്രണ്ട് രൂപയുടെ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച സമ്മാനം കൈപിടിയിലൊതുക്കി തലകുനിച്ച് ഞാനിരുന്നു. ഗിഫ്റ്റ് കിട്ടിയവരൊക്കെ അതഴിച്ച് നോക്കി അതിന്റെ ഭംഗി നോക്കുന്നു. സത്യമായും എനിക്കെന്റെ ഗതിയില്ലായ്മയെ ഓർത്തല്ലായിരുന്നു വേവലാതി.

 ഈ സമ്മാനം, മറ്റുകൂട്ടുകാരുടെ മുൻപിൽ വെച്ചവൻ തുറക്കുമ്പോൾ, കൂട്ടുകാർ അവനെ കളിയാക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു.

എന്റെ കണ്ണുകൾ നിറഞ്ഞു തൂവുകയും ഉള്ളം കൈകൾ വിയർക്കുകയും ചെയ്തു.

എന്റെ അവസരമെത്തുകയും ഞാനെഴുന്നേറ്റ് എല്ലാവർക്കും അഭിമുഖമായി നിന്ന് അവന്റെ പേര് പറഞ്ഞു. അത്ഭുതത്തോടുകൂടി, അവനെഴുന്നേറ്റു വന്നു..

”ഹാ….പ്പി….ക്രിസ്തു….മസ് ബിനീഷ്…”

എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു.

സമ്മാനം കയ്യിൽ വെച്ചുകൊടുത്ത്….

പുറകിലെ ബഞ്ചിലേയ്ക്ക് ഓടുകയായിരുന്നു.

അത് ഇപ്പോൾ തുറന്ന് നോക്കാതിരുന്നാൽ അരുവിത്തുറ വെല്യച്ചന് ഒരു കൂട് മെഴുകുതിരി കത്തിച്ചേക്കാവേ… എന്ന് അത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്തു.(ശ്ശോ… എന്റെയൊരു കാര്യമേ…)

എന്നാൽ… അവൻ പൊതിയഴിച്ച്, പാവയെ എടുത്ത് തിരിഞ്ഞെന്നെ നോക്കി.

എന്റെ നേരെ അന്നവൻ ചിരിച്ച ഒരു ചിരിയുണ്ട്…

ജീവിതത്തിൽ ഇത്രയും ഭംഗിയുള്ള…

ഇത്രയും നിഷ്കളങ്കമായ…

ഒരു ചിരി വീണ്ടും ഒരാളിൽ നിന്ന് എനിക്കിന്നേവരെ കിട്ടിയിട്ടില്ല.

എന്റെ ഉള്ളിലെ ഭയവും കുറ്റബോധവും നാണക്കേടും ഒക്കെ ആ ഒരു ചിരിയിൽ അലിഞ്ഞില്ലാതായി.

”നന്നായിട്ടുണ്ട്…”അവൻ കണ്ണുകൊണ്ട് എന്നെ ആഗ്യം കാണിച്ചു.

എന്റെ ചുണ്ടിലും ആശ്വാസത്തിന്റെ… സന്തോഷത്തിന്റെ ഒരു ചിരി നിറഞ്ഞു.

********

ഡീ….

ടാറിട്ട റോഡിലൂടെ മാനത്തേയ്ക്കും നോക്കി നടന്ന ഞാൻ, പിന്നിൽ നിന്നൊരു വിളികേട്ട് തിരിഞ്ഞു…

ഒരു ഓട്ടോറിക്ഷ വന്ന് തൊട്ടടുത്ത് നിന്നു.

ബിനീഷ്. കെ…!!

ഞാൻ അമ്പരന്നു

”എങ്ങോട്ടാ..ഈ വെയിലത്ത്?

കരിഞ്ഞു പോകൂടി കൊച്ചേ….”

”ഞാൻ… ബാങ്ക് വരെ…”

”ന്നാ കേറ് ഞാൻ ആ വഴിയാ…”

മടിച്ച് നിൽക്കുന്ന കണ്ടിട്ടാവണം.

”നിന്നെ ഞാൻ പിടിച്ച് തിന്നത്തൊന്നുമില്ല…

ആ വെയിലത്ത് നിന്ന് ഉണങ്ങാതെ… ഇങ്ങോട്ട് കേറുന്നുണ്ടോ?”

”നീ പോടാ..അല്ലേലും നിന്നെ ആർക്കാ പേടി..”

ചിരിച്ചു കൊണ്ട്… ഞാൻ കയറി.

ബാങ്കിന് മുൻപിൽ ഇറങ്ങി, പേഴ്സിൽ നിന്നും കാശെടുത്ത് നീട്ടുമ്പോൾ അവൻ പറഞ്ഞു.

”യ്യോ….വല്യ മൊതലാളി..”

”ഹ… ഇന്നാ പിടി… ചെർക്കാ..”

”നീയേ… ഇതിന് പോയൊരു നാരങ്ങാവെള്ളം വാങ്ങിക്കുടിച്ചോട്ടോ..”

മാഞ്ഞുപോകുന്ന ഓട്ടോയുടെ ചിത്രത്തിന് മേലെ കണ്ണ്നീരു വന്ന് മൂടി…

*****പതിനഞ്ച് വർഷങ്ങൾക്കിപ്പുറത്ത്….*****

”ഡീ… നീ വല്ലതും മുണുങ്ങിയോ?

”ആം… നീയോ?

”ദോശ കഴിച്ചു.

ഡീ.. നമ്മുടെ കൂടെ പത്താംക്ലാസിൽ പഠിച്ചവരിൽ നീ മാത്രേ ഇപ്പഴും വിളിക്കാറുള്ളൂ.

വേറാരും വിളിക്കില്ല. ഞാനൊരു ഓട്ടോക്കാരനായതുകൊണ്ടാവുംല്ലേ?”

”ഒന്ന് പോടാ ഉവ്വേ… വെർതേ… സെന്റും കൊണ്ട് ഇറങ്ങിയേക്ക്ക്കുവാ….”

”സെന്റിയടിച്ചതല്ല കോപ്പേ…. നീ മാത്രേ വിശേഷങ്ങൾ തിരക്കാറുള്ളൂ. അതാ….

അത് പിന്നെ, ആ ക്ണാപ്പനോട് പറയാൻ പറ്റ്വോ… നുള്ളിപ്പെറുക്കികൊടുത്ത പന്ത്രണ്ട് രൂപയ്ക്ക്, ഞാനിങ്ങ് വാങ്ങിയ സൗഹൃദമാണെടാ നീയെന്ന്!

നേടിയെടുത്ത ആത്മബന്ധമാണെന്ന്…

പിന്നെയും ക്രിസ്തുമസ് കാലങ്ങൾ ഒരുപാട് ഉണ്ടായി.

നറുക്കെടുത്ത് കിട്ടിയ കൂട്ടുകാരും..

അവർക്കു വാങ്ങി നൽകിയ വിലയുള്ള ഗിഫ്റ്റുകളും..

എങ്കിലും, ഇല്ലായ്മയിൽ നിന്നും വാങ്ങിക്കൊടുത്ത ആ തെർമോകോൾ പെൺകുട്ടിയിൽ ഞാൻ കണ്ടത്, എന്റെ മുഖം തന്നെയായിരുന്നു…

എന്നിലെ വിഷാദത്തെ, അപകർഷതയുടെ നിഴലിനെ, നനുത്ത പുഞ്ചിരികൊണ്ട് മറച്ചു വെയ്ക്കാൻ ഞാനേറെ ബുദ്ധിമുട്ടിയിട്ടുണ്ട്…

കൂടെപ്പഠിച്ചവൻ കൂട്ടുകാരൻ മാത്രമല്ല..

അവനൊരു നല്ല കൂടെപ്പിറപ്പാകാനും കഴിയും 🥰

Post Views: 28
5
കാർത്തു കാവുംപടിക്കൽ

I introduce myself through my writings….

3 Comments

  1. Vimitha on January 4, 2024 7:04 PM

    🥰🥰🥰

    Reply
  2. Sunandha Mahesh on January 4, 2024 6:31 PM

    അതാണ് സൗഹൃദം..
    സമ്മാനത്തിന്റെ വിലയെക്കാൾ സമ്മാനത്തിന് വില കൊടുക്കുന്ന സൗഹൃദം..
    നല്ലെഴുത്ത്.. 👍

    Reply
  3. Manasi on January 4, 2024 1:35 PM

    ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.