Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തുഷാരം ( വെയില് കടുക്കുംവരെ തിളങ്ങാൻ വിധിക്കപ്പെട്ടത് )
ജീവിതം വിവാഹം

തുഷാരം ( വെയില് കടുക്കുംവരെ തിളങ്ങാൻ വിധിക്കപ്പെട്ടത് )

By Viji ManojJanuary 4, 2024Updated:January 6, 20245 Comments2 Mins Read137 Views
Bookmark Now
Please login to bookmark Close

No account yet? Register

കല്യാണം കഴിഞ്ഞു പോയ ഒരു പെണ്ണ് ആദ്യമായി സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും വിരുന്നു വരുന്നത് കണ്ടിട്ടുണ്ടോ?

 

അതുവരെ കാണാത്ത ഒരു ദൃഢത അവളുടെ മുഖത്ത് തെളിഞ്ഞു നിൽപ്പുണ്ടാകും.

 

ആത്മവിശ്വാസവും സുരക്ഷിതത്വവും നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ കൊണ്ട് അവൾ അന്നുവരെ കണ്ടുകൊണ്ടിരുന്നതിനെയൊക്കെ ആദ്യമായ് കാണുന്നതുപോലെ നോക്കും.

 

നോട്ടമെത്തുന്നിടത്ത് മിഴിയുറയ്കാതെ അവളിങ്ങനെ തെന്നിത്തെന്നി നടക്കും.

 

അന്നോളം, അവളോട് മിണ്ടിയിട്ടില്ലാത്ത നാട്ടുകാർ പോലും, “വരുന്ന വഴിയാണോ മോളേ” എന്ന് ചിരിയിൽ സ്നേഹം നിറയ്ക്കും.

 

‘ആണല്ലോ ‘എന്നവൾ കൂടെ നടക്കുന്ന പുതുപ്പയ്യന്റെ കയ്യിൽ മുറുകെ പിടിക്കും.

 

അന്നുവരെ കയറിച്ചെല്ലുമ്പോൾ, ‘ഓ നീയുമുണ്ടായിരുന്നോ’ എന്ന് അവഗണിച്ച ബന്ധുവീടുകൾ അവൾക്കായി പുത്തൻ മണവും രുചിയും അണിഞ്ഞു നില്കും.

 

ചവിട്ടി നശിപ്പിച്ചതിനു വഴക്കു വാങ്ങികൊടുത്ത സോഫകൾ അവൾക്കായി പുത്തനുടുപ്പിട്ടു നിൽക്കും.

 

എവിടെച്ചെന്നാലും, കാട്ടുപൂക്കൾക്കിടയിലെ പനിനീർച്ചെടി പോലെ, ഉടയാത്ത വസ്ത്രങ്ങളും തിളങ്ങുന്ന സ്വർണ്ണവുമായി അവളിങ്ങനെ വിടർന്നു വിലസി നിൽക്കും.

 

പക്ഷേ, കുറച്ചു ദിവസങ്ങൾ മാത്രം.

 

പിന്നെ, പുത്തൻ വസ്ത്രങ്ങളുടെ നിറം മങ്ങും. അടുപ്പിലെ കരിയും സിങ്കിലെ വെള്ളവും തെറിച്ച് അത് അവളുടെ മുഖം പോലെ മുഷിയാൻ തുടങ്ങും. വിരുന്നുവീടുകൾ, ഫ്രിഡ്ജിൽ മുട്ടയുണ്ട് രണ്ട് പപ്പടവും കൂടി കാച്ചാം എന്ന് നിസ്സംഗപ്പെടും. പതുക്കെപ്പതുക്കെ കൃത്യസമയങ്ങളിൽ അലാറം അടിക്കുന്ന ഒരു ക്ലോക്ക് പോലെയാകും അവളുടെ ജീവിതം. ഉയർന്നു പറക്കണമെന്ന് അവൾക്ക് തോന്നുന്നത് വരെ.

 

ഓരോ വർഷങ്ങളെയും നമ്മൾ സ്വീകരിക്കുന്നതും അങ്ങനെയാണ്. പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും അതിന്റെ തുടക്കം നമ്മൾ ഗംഭീരമാക്കും.

 

പിറ്റേ ദിവസം മുതൽ എഴുതേണ്ടയിടത്ത് കഴിഞ്ഞവർഷത്തെയെഴുതി പുതിയ വർഷത്തെ അപമാനിക്കും.

 

ശോ… പുതിയത് വന്നത് ഓർത്തില്ല എന്ന് വിരല് കടിക്കും.

 

പിന്നീട്, വരുന്ന സങ്കടങ്ങളിലെല്ലാം, ‘നശിച്ച വർഷം ‘ എന്ന് ഒരു തെറ്റും ചെയ്യാത്ത അതിനെ തലയറഞ്ഞു പ്രാകും. സങ്കടങ്ങൾ മാത്രം കൊടുക്കുന്ന നമ്മളിൽ നിന്നും പറന്നകലുന്ന അതിനെ നോക്കി, ശോ എത്ര പെട്ടെന്നാ ഒരു വർഷം പോയത് എന്ന് മൂക്കത്ത് വിരൽ വക്കും.

 

കല്യാണം കഴിഞ്ഞു വീട്ടിലേക്ക് വിരുന്നുവന്ന ആ പുതുപ്പെണ്ണിനെ കുറേക്കാലം കഴിഞ്ഞു കണ്ടിട്ടുണ്ടോ?

 

ഒരു കലണ്ടർതാളു മറിയുന്ന സമയം കൊണ്ട് അവൾ, പാലിന്റെ പൈസയുടെ കണക്കും, പിള്ളേരുടെ ട്യൂഷൻ ഫീസിന്റെ കണക്കും, മൊട്ടുസൂചി കൊണ്ട് കുത്തിയുറപ്പിച്ച മരുന്നിന്റെ തുണ്ടും കറന്റ് ബില്ലും പേറി ഭിത്തിയിൽ തൂങ്ങികിടപ്പുണ്ടാകും.

 

കാറ്റടിച്ചാൽ പറക്കാൻ പോയിട്ട് ഒന്നനങ്ങാൻ പോലും ശേഷിയില്ലാത്ത താളുകളുമായി.

Post Views: 30
2
Viji Manoj

House wife.

5 Comments

  1. A N sabu on January 6, 2024 5:51 PM

    Good

    Reply
  2. Sunandha Mahesh on January 5, 2024 11:49 AM

    ഉപമ 👌👌👌👌👌👌

    Reply
    • Joyce on January 6, 2024 4:26 AM

      നല്ല രചന.😍
      ഈ അവസ്ഥകൾ മാറ്റേണ്ടതും ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാതെ തന്നെ സന്തോഷം കണ്ടെത്തേണ്ടതും അവൾ തന്നെ. പരിതപിച്ചു ചുരുണ്ടു കൂടാതെ ചിറകുകൾ വിരിക്കാൻ ശ്രമിക്കട്ടെ. പുതുപ്പെണ്ണിന്റെ തിളക്കം തിരിച്ചു പിടിക്കാൻ വേണ്ടത് ശ്രമവും ആത്മാവിശ്വാസവുമാണ്.

      Reply
      • Suma Jayamohan on January 12, 2025 2:05 PM

        ഇതൊക്കെ മാറണമെങ്കിൽ നാം തന്നെ വിചാരിക്കണം. “കുലസ്ത്രീ ” പദവി വേണ്ടെന്നു വെച്ച് സ്വയം തീരുമാനിക്കുക
        നല്ലെഴുത്ത്❤️🌹

        Reply
  3. Sabira latheefi on January 4, 2024 5:33 PM

    പക്ഷെ ഇന്നിന്റെ മക്കൾ ഈ ഭാരം പേറാൻ തയ്യാറല്ല

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.