Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രക്ഷകർ
കഥ

രക്ഷകർ

By Shams VeetilJanuary 8, 2024Updated:January 14, 20244 Comments2 Mins Read257 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈയിടെയാണു മുഖ പുസ്തകം കൂടാതെ ഇൻസ്റ്റ ഗ്രാമിലേക്കു കൂടി ചേക്കേറിയത്. കൗമാരക്കാരും യൗവ്വനക്കാരും തങ്ങളുടെ മികച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു തേരട്ടയെയും തീവണ്ടി ബോഗികളെയും ഓർമ്മിപ്പിക്കുമാറ് ചിത്രങ്ങളിട്ടു സന്ദർശന സ്ഥലങ്ങളും സൗന്ദര്യ പ്രദർശനവും നടത്തി ആർമാദിക്കുന്നിടത്തേക്കു കയറിച്ചെല്ലുന്നത്.

മനുഷ്യായുസ്സിൻ്റെ ആദ്യഘട്ടം കഴിഞ്ഞു പോയി ന്യൂ ജെൻ അകലം പാലിച്ചു തുടങ്ങുന്ന പ്രായമെത്തിയവർ കടിച്ചു തൂങ്ങുന്ന ഗൃഹാതുരത്വ ലേബലിൽ തന്നെ ഞാനും പിടുത്തമിട്ടു.

നൊസ്റ്റാൾജിയ പോസ്റ്ററുകളുടെ പെരുമഴയായിരുന്നു എൻ്റെ ലക്ഷ്യം. പാടം, പറമ്പ്, തെങ്ങ്, കവുങ്ങ്, ചെടി, പൂവ്…..

തോട്, അരുവി, കായൽ, പുഴ, കടൽ…

പിന്നെ പിന്നെ ചക്ക, മാങ്ങ, പുളി…

തുടർച്ചയായി പഴം കഞ്ഞി, ചട്ടിച്ചോറ്, പൊതിച്ചോറ്, വാഴയിലയിൽ പൊതിഞ്ഞത്…

കൂടാതെ നെഴ്സറിയിലെ ചെറുപയറ്, ഉപ്പുമാവ്, സ്കൂളിലെ ഉച്ചക്കഞ്ഞി…

സ്വയം പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങൾക്കു താഴെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും കാഴ്ചക്കാരും കൂടിക്കൂടി വന്നു.ഞാൻ സ്വയം താരമായി പ്രഖ്യാപിച്ചു നടക്കവെ…

സന്ദർശക വിസക്കു നാട്ടിൽ നിന്നും ഭാര്യയും രണ്ടു മക്കളുമെത്തി. കട്ടിയുള്ള കടലാസിൻ്റെ അട്ടപ്പെട്ടി നിറയെ കർമൂസും കായ (പച്ച പപ്പായ) പഴുത്ത പ പ്പായ, തൊടിയിലുണ്ടായ ചക്ക തറവാട്ടിലെ മുവ്വാണ്ടൻ മാങ്ങ അനിയൻ്റെ വീട്ടിലുണ്ടായ കടച്ചക്ക അമ്മായി തന്നയച്ച കപ്പ. മധുരക്കിഴങ്ങ്.പെങ്ങൾ കൊടുത്തു വിട്ട ചേമ്പ് കാച്ചിൽ പൊടിക്കിഴങ്ങ് കാവത്ത്..

നൊസ്റ്റിയുടെ പെരുമഴക്കാലം.

ഉറപ്പായിട്ടും എല്ലാവരും എൻ്റെ ഇൻസ്റ്റ ഗ്രാം അഥവാ ഫെയ്സ് ബുക്ക്ഫോളോവേഴ്സ് തന്നെ.

അഹങ്കാരമല്ല. അഭിമാനം !

രണ്ടാഴ്ച കഴിഞ്ഞു അവധി ദിവസം കു ടുംബ സമേതം അജ്മാനിൽ നിന്നും അബുദാബിക്കു പുലർച്ച തന്നെ പുറപ്പെട്ടു.

ഭാര്യയുടെ ജേഷ്ഠത്തിയുടെ ക്ഷണം. കാത്തിരിക്കുന്നു അവരുടെ കുടുംബം നേരിൽ കാണാൻ. സൽക്കരിക്കാൻ.

സുഖ യാത്ര. വെടിപ്പുള്ള വീഥി തെളി ഞ്ഞ ആകാശം ആനന്ദകരമായ പുറം കാഴ്ചകൾ. ആകാശം എത്തിപ്പിടിക്കുന്ന കെട്ടിടങ്ങൾ. പിണഞ്ഞ സർപ്പക്കെട്ടുകളായി പാലങ്ങൾ. റോഡിനു കുറുകെ ഉയർത്തിക്കെട്ടിയ പന്തലണിഞ്ഞ നടപ്പാലങ്ങൾ. ഗൂഗിൾ മാപ്പ് പറഞ്ഞതക്ഷരം പ്രതി അനുസരിച്ചു നിശ്ചിത സമയത്തു തന്നെ സ്ഥലത്തെത്തി.

സ്വീകരണം. ആലിംഗനം. കുശലാന്വേഷണം. തലേന്നു വാട്സ് ആപ്പിൽ പറഞ്ഞു നിർത്തിയതിൻ്റെ തുടർച്ച. ഗ്രൂപ്പുകളിലെ വിഷയങ്ങൾ വേർതിരിച്ചു സ്വകാര്യ ചർച്ച ചെയ്തതിൻ്റെ അഭിപ്രായങ്ങൾ. കു ടുംബാംഗത്തിലെ ആർക്കോ വ്യംഗമായ ഒരു കൊട്ട്. ചിരി സന്തോഷങ്ങൾ കുറ്റം പറച്ചിലുകൾ…

സമയം നീങ്ങി ഉച്ചയായി. വിഭവസമൃദ്ധിയാൽ തീൻമേശ നിറഞ്ഞു. തെരഞ്ഞെടുക്കാൻ സാവകാശം തരാനനുവദിക്കാതെ ആതിഥേയർ ചൂണ്ടിയ കസേരയിലിരുന്നു. മകൾ അടുത്തിരുന്നു. മകനും ഭാര്യയും അഭിമുഖമായും.

പൊരിച്ച ഉണക്ക മാന്തൾ, ചക്കക്കുരുയിട്ടു വെച്ച തേങ്ങയരച്ച ഉണക്ക ചെമ്മീൻ കറി, കൂർക്ക ഉപ്പേരി, ഇടിച്ചക്കത്തോരൻ. കനലിൽ ചുട്ട പപ്പടം…

കുറേശ്ശെ യെടുത്തു രുചിച്ചു നോക്കി.

കൊള്ളാം!

അപ്പുറത്തെ പരന്ന തളികയിൽ മന്തി. മുകളിൽ വെന്തു പതംവന്ന ആടിൻ്റെ തുടഭാഗത്തിൻ്റെ അറേബ്യൻ ആസ്വാദ്യ ഗന്ധം. തൊട്ടടുത്ത് പൊരിച്ച കോഴി.

മന്തിയെടുത്തു പാത്രത്തിലിട്ടു മട്ടൻ്റെ കാലിൽ പിടുത്തമിടവെ അപ്രതീക്ഷിതമായി വീട്ടമ്മയുടെ സ്വരമുയർന്നു.

“അതു കുട്ടികൾ കഴിച്ചോട്ടെ. ”

നാടൻ വിഭവങ്ങളിൽ വിരൽ ചൂണ്ടി അവർ തുടർന്നു…

” ഇതു നിനക്കു സ്പെഷ്യലായി ണ്ടാക്കീതാ.”

സ്വരത്തിനു സങ്കടവും ശബ്ദവും ഉണ്ടായിരുന്നു.

ജാള്യത മറച്ചു പിടിക്കാൻ ശ്രമിക്കുന്ന എൻ്റെ മുഖത്തേക്കു തന്നെ നോക്കിയിരിക്കുകയാണെൻ്റെ മകൾ.

”അവൾ ഒരാഴ്ചയായി തുടങ്ങിയ പ്രിപ്പറേഷനാ. ”

ജേഷ്ഠൻ ഇടപെട്ടു.

“ലുലുവിൽ പോയി കിട്ടാത്തവ ഓൺ ലൈനിൽ ഓർഡർ ചെയ്താണ് അവൾ ഇതെല്ലാം വരുത്തിയത്.”

“ഇടിച്ചക്കയും കൂർക്കയും അങ്ങനെ കിട്ടിയതാ…”

” ഞാൻ വരുമ്പോൾ ഇതെല്ലാം കൊണ്ടുവന്നിരുന്നു. കഴിഞ്ഞയാഴ്ച മുഴുവനും ഇതു തന്നെയായിരുന്നു അവിടെ.”

ഭാര്യ രക്ഷകയായി.

“ജോലി കഴിഞ്ഞു വന്നു. ഇവൾ ഇന്നലെ രാത്രി കുറെ നേരമിരുന്നു, ഇതെല്ലാം ക്ലീൻ ചെയ്തടുക്കാൻ ”

ജേഷ്ഠത്തിക്കു ഭർത്താവും രക്ഷകനായി.

പരസ്പരം മുഖത്തു ചിരി വരുത്താൻ ശ്രമിക്കുന്നതിനിടയിൽ ഇടിച്ചക്കയുടെ തോര നെടുത്തു ഞാൻ മന്തിയുടെ മുകളിലേക്കിട്ടു.

‘സമൂഹമാദ്ധ്യമത്തിൽ ഇനിയെങ്കിലും സത്യസന്ധത പുലർത്തണം.’

മനസ്സു പറയുന്നത് ഞാൻ മാത്രം വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.

– ശം സ് വീട്ടിൽ –

Post Views: 47
4
Shams Veetil

സിലബസിനു പുറത്തു കറങ്ങുന്നവൻ.

4 Comments

  1. Sheeba prasad on January 8, 2024 4:25 PM

    ഇത്രേം സത്യസന്ധത പാടില്ല 😀😀

    Reply
  2. sabira latheefi on January 8, 2024 2:55 PM

    🤣🤣

    Reply
  3. Vimitha on January 8, 2024 1:21 PM

    പണി കിട്ടി അല്ലേ 😂

    Reply
    • Divya Sreekumar on January 8, 2024 3:20 PM

      അത് പൊളിച്ചു 🤣🤣

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.