Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇരുതലവാക്കത്തി
കഥ നര്‍മം ബന്ധങ്ങൾ

ഇരുതലവാക്കത്തി

By Neethi BalagopalJanuary 8, 2024Updated:January 14, 202418 Comments6 Mins Read340 Views
Bookmark Now
Please login to bookmark Close

No account yet? Register

 അന്നൊരു ഞായറാഴ്ചയായിരുന്നു. ഉച്ചവെയിലിന് കടുപ്പമേറിവരുന്ന തേയുണ്ടായിരുന്നുള്ളൂ.. അവധിദിവസത്തിൻ്റെ ആലസ്യമകറ്റിക്കൊണ്ട് സോഫയിലിരുന്ന് ടിവി കാണുകയായിരുന്നു ജോമോൻ. ഓർക്കാപ്പുറത്ത് രണ്ടുഭാഗത്തുകൂടെയും നീണ്ടുവന്ന രണ്ടുകൈകളിലേക്ക്, ധൃതഗതിയിൽ താളമിടുന്ന ഹൃദയമിടിപ്പ് നേരേയാക്കാൻ ശ്രമിച്ചുകൊണ്ട് ജോമോൻ തുറിച്ചുനോക്കി. ഒരുഭാഗത്ത് മാമ്പഴം, മറുഭാഗത്ത് മുന്തിരി. ആദ്യം ഏതെടുക്കണം? ആദ്യം മാമ്പഴമെടുത്താൽ ഭാര്യ എൽസി കോപിക്കും, അതല്ല മുന്തിരിയെടുത്താൽ അമ്മച്ചി ഏലിയാമ്മ കോപിക്കും. രണ്ടായാലും വഴക്ക് ഉറപ്പാണ്. രണ്ടുംകൂടി ഒന്നിച്ച് എടുത്താലോന്നും അയാളോർത്തു. പെട്ടെന്നെഴുന്നേറ്റ അയാൾ പറഞ്ഞു, 

“എന്നാ കാര്യം എന്നറിഞ്ഞൂടാ. വയറ്റിനകത്തുകിടന്ന് എന്തോ ഉരുണ്ടുമറിയുന്നു. ഒന്ന് ഫ്രഷ് ആയേച്ചും വരാവേ “. 

എന്നുംപറഞ്ഞ് ജോമോൻ മെല്ലെ എഴുന്നേറ്റ് ടോയ്ലറ്റിലേക്കുനടന്നു. അവിടെനിന്ന് രണ്ടുപേരും കാണാതെ പുറത്തിറങ്ങി, വണ്ടിയെടുത്ത് ലക്ഷ്യമില്ലാതെ എവിടെയൊക്കെയോ അലഞ്ഞു.. 

ഈയിടെയായി അയാൾക്ക് അനാവശ്യ കറക്കം കൂടുതലാണ്. വേറെ രക്ഷയില്ലാഞ്ഞിട്ടാണ് വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത്. അന്നത്തെ കറക്കം കഴിഞ്ഞു വീട്ടിലെത്തി, മുറ്റത്ത് സ്കൂട്ടി നിർത്തി ഇറങ്ങുമ്പോഴേക്കും ജോമോൻ അകത്തുനിന്നുയർന്നു  വന്ന കോലാഹലം കേട്ടു. അകത്തേക്കു കയറണോ എന്ന് ഒരുനിമിഷം സംശയിച്ചുനിന്നു. ഇന്നിപ്പോ അമ്മച്ചിയുടെ ശബ്ദമാണ് ഉയർന്നുകേൾ
ക്കുന്നത്. ചില ദിവസങ്ങളിൽ എൽസിയുടേതാവും.. എന്തായാലും രണ്ടുപേരും കട്ടകലിപ്പിലാണെന്നു തോന്നുന്നു. 

“എടി നിന്നോടാ ഞാൻ പറഞ്ഞേ കടുകുതാളിച്ചാ മതീന്ന്. എന്നിട്ട് അയ്നാത്തെന്നാത്തിനാ ജീരകം താളിച്ചേക്കുന്നേ?”

“എന്നും കടുകല്യോ താളിക്കുന്നേ? ഇന്ന് ജീരകത്തിൻ്റെ ടേസ്റ്റ് അറിഞ്ഞാമതി. “

“അനുസരിക്കരുതെന്ന് പറഞ്ഞു പഠിപ്പിച്ചല്ലേ നിൻ്റെ തന്തേം തള്ളേം ഇങ്ങോട്ടയച്ചേക്കുന്നേ പിന്നെ എന്നാ ചെയ്യാനാ. അനുഭവിക്കാൻ യോഗം എനിക്കും എൻ്റെ മോനുമല്ലേ?”

“ദേ അമ്മച്ചീ എൻ്റെ പാവം അപ്പച്ചനേയും അമ്മച്ചിയേയും പറഞ്ഞാലുണ്ടല്ലോ “

അവൾ മൂക്കുചീറ്റുന്ന ശബ്ദം, വെളിയിൽ സംശയിച്ചുനിന്ന ജോമോൻ കേട്ടു. ഇപ്പോൾ അകത്തുകയറിയാൽ അവളെ ആശ്വസിപ്പിക്കേണ്ടി വരും. അത് അമ്മച്ചിക്ക് പിടിക്കുകേല്ല. അയാൾ മെല്ലെ തൊടിയിലേക്കിറങ്ങി. 

“എന്താടാ ജോമോനേ പറമ്പിൽനിന്ന് ചുറ്റിക്കളിക്കുന്നേ? ജോലികഴിഞ്ഞ് വന്നേയുള്ളൂ?”

അടുത്ത വീട്ടിലെ കുമാരേട്ടനാണ്. ചോദ്യം കേട്ട ജോമോനൊന്നു പരുങ്ങി. വീട്ടിൽ കേറാൻ പറ്റാഞ്ഞിട്ടാണെന്ന് പറയാൻ കഴിയില്ലല്ലോ. 

“ഈ ഭാഗത്ത് എന്തോ ശബ്ദവും അനക്കവും കേട്ട് ഇറങ്ങിയതാണേ.. ഒന്നും കാണുന്നില്ല. എന്നാ ശരി, കുമാരേട്ടാ കാണാം”. 

അധികം സംസാരത്തിനുനിന്നാൽ, അയാളിങ്ങോട്ടു വന്നാൽ, അകത്തുള്ള കോലാഹലം കേൾക്കാൻ സാധ്യതയുണ്ടെന്ന് ജോമോന് പേടിയുണ്ടായിരുന്നു. അതുകൊണ്ട് വേഗം യാത്രപറഞ്ഞു പിരിഞ്ഞു വീട്ടിലേക്കുനടന്നു. അപ്പോഴും അകത്ത് വാക്കുതർക്കം തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഈയിടെയായി ഇവരുടെ വഴക്ക് കൂടിക്കൂടി വരികയാണല്ലോയെന്ന് മനസ്സിലോർത്തപ്പോഴേക്കും ഒരു കപ്പ് ചായയുമായി ഒരു കൈ മുന്നിലേക്കു നീണ്ടുവന്നു.. കൈ അമ്മച്ചിയുടേതാണ്. പിന്നാലേ എൽസിയെത്തുമെന്ന ധാരണയിൽ അയാൾ വേഗം ചായ മോന്തിക്കുടിക്കാനാരംഭിച്ചു. അയാളുടെ ധാരണ ശരിവെച്ചുകൊണ്ട് എൽസി ഓടിയെത്തി. 

“ഇച്ചായൻ എത്തിയോ? ഞാൻ ചായക്ക് വെള്ളംവെച്ചിട്ട് അകത്തുപോയ തക്കത്തിന് അമ്മച്ചി ചായ അനത്തിക്കൊണ്ടു വന്നേക്കു വാ”. 

“അയിനിപ്പം എന്നതാടി എൽസിയേ, എൻ്റെ കൊച്ചിനൊരു കപ്പ് ചായ ഞാൻ കൊടുത്താ. അവനെപ്പെറ്റിട്ട തള്ളയല്യോ ഞാൻ ! “

“അതങ്ങ് പണ്ട് പത്തുമുപ്പത്തിരണ്ടു കൊല്ലം മുൻപായിരുന്നില്ലേ. അതിനിപ്പഴും കണക്കു പറഞ്ഞോണ്ടിരിക്കാൻ നാണമില്യോ നിങ്ങക്ക്? എന്നെ കെട്ടിക്കൊണ്ടുവന്നത് ഇദ്ദേഹമാണെങ്കിൽ ഇങ്ങേരുടെ കാര്യം നോക്കാനും എനിക്കറിയാം കേട്ടാ”

“അയ്യോ ഈ എച്ചിക്കണക്കൊന്ന് നിർത്താവോ? വന്നുവന്ന് ഇങ്ങോട്ട് കേറി വരാൻ പേടിയാ. ഇങ്ങനെയാണെങ്കി ഞാൻ വല്ലോടത്തും ഇറങ്ങിപ്പോകുവേ. പറഞ്ഞില്ലാന്നുവേണ്ട”. 

“ദേ കേട്ടല്ലോ അവനു സ്വൈരം കൊടുക്കരുതെടി “.. 

“രണ്ടുപേരോടുമാ പറഞ്ഞത് “. 

അതുംപറഞ്ഞ് ജോമോൻ ദേഷ്യത്തിൽ പുറത്തേക്കിറങ്ങി വണ്ടിയെടുത്ത് നേരേ കവലയിലേക്ക് വെച്ചുപിടിച്ചു. ഇവരുടെ വഴക്കുകാരണം ജീവിതം ദു:സ്സഹമായിത്തീർന്നിരിക്കുകയാണ്. രണ്ടാളും മത്സരിച്ച് സ്നേഹിക്കുകയാണ്. അതിനിടയിൽപ്പെട്ട് നട്ടംതിരിയുന്നത് അയാളാണ്. 

എന്നാൽ ജോമോനില്ലാത്തപ്പോൾ രണ്ടുപേരും സ്നേഹത്തിലാണെന്ന് അയാൾക്ക് മനസ്സിലായിട്ടുണ്ട്.. കവലയിലെത്തുമ്പോൾ അവിടെ അച്ചനും കപ്യാരുംകൂടി മേടയിലേക്കുള്ള പല ചരക്കുസാധനങ്ങൾ വാങ്ങിക്കാൻ നിൽപുണ്ടായിരുന്നു. അച്ചൻ പറഞ്ഞു.

“അല്ലെടാ ജോമോനേ നിന്നെ കുറച്ചായല്ലോ കണ്ടിട്ട്? പള്ളിയിലേക്കുള്ള വഴി മറന്നോ?”

“ഒന്നൂല്ലച്ചോ.. ഇടയ്ക്ക് എന്തൊക്കെയോ തിരക്കായിപ്പോയി. വരാം. ” 

അമ്മച്ചിയുടെയും എൽസിയുടെയുംകൂടെ പോകാഞ്ഞിട്ടാണ്. വഴിനീളെ തല്ലുകൂടാമെന്നല്ലാതെ വേറെ ഗുണമൊന്നുമില്ല. അമ്മച്ചിയുടെകൂടെ നടന്നാ അവൾക്ക് ദേഷ്യം, അവൾടെകൂടെ നടന്നാ അമ്മച്ചിക്ക് ദേഷ്യം. ഒരു രക്ഷയുമില്ല രണ്ടാളെയുംകൊണ്ട്. 

“അല്ലെടാ ജോമോനേ ഇടവകപ്പള്ളിയിൽ ഒരാഴ്ചത്തെ കുടുംബധ്യാനം ഉണ്ട്. നിങ്ങള് കൂടിക്കോ. അമ്മച്ചിക്കും ഭാര്യയ്ക്കും മാനസാന്തരം ഉണ്ടായാലോ “

ജോമോൻ സംശയിച്ച് അച്ചനെ നോക്കി. അച്ചൻ അയാളെ നോക്കി കണ്ണിറുക്കിച്ചിരിച്ചു.
വീട്ടിലെ വഴക്ക് അങ്ങാടിപ്പാട്ടായ ലക്ഷണമുണ്ടല്ലോ !

“ശരി അച്ചോ. ഞാൻ രണ്ടുപേരേയും പറഞ്ഞു സമ്മതിപ്പിക്കാം”. 

ധ്യാനം കൂടിയിട്ട് കാര്യമുണ്ടോ എന്നാണയാൾ ആദ്യം ചിന്തിച്ചത്. ഒരുശ്രമം നടത്തിനോക്കാം. നേർക്കുനേരേ കണ്ടാൽ നായയും പൂച്ചയും പോലിരിക്കുന്ന രണ്ടുപേരും മാനസാന്തരപ്പെട്ട് സ്നേഹമുള്ള കുഞ്ഞാടുകളായി മാറിയാലോ. വേഗംതന്നെ വീട്ടിലേക്കുചെന്നു. അമ്മച്ചിയോടും എൽസിയോടും കാര്യം പറഞ്ഞപ്പോൾ അവർ ആദ്യം ഉടക്കിയെങ്കിലും എൽസി തയ്യാറാണെന്ന് പറഞ്ഞപ്പോൾ അമ്മച്ചിയും കേറിഏറ്റു.. 

അങ്ങനെ ശനിയാഴ്ച മുതൽ ഏലിയാമ്മയും എൽസിയും ധ്യാനത്തിനു പോയി. അച്ചൻ്റെ സുവിശേഷപ്രസംഗം രണ്ടുപേരും നല്ലവണ്ണം ശ്രദ്ധിച്ചുകേട്ടു. അച്ചൻ അവർക്ക് പ്രത്യേകമായി ബൈബിൾവചനങ്ങൾ ചൊല്ലി കുറേ ഉപദേശങ്ങളും നൽകി. കുടുംബത്തിനകത്ത് ശാന്തിയും സമാധാനവും എങ്ങനെകൊണ്ടു വരാം, അതിന് എന്തൊക്കെ വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായുണ്ട് എന്നൊക്കെ അച്ചൻ ധ്യാനത്തിൽ പ്രത്യേകം ക്ലാസെടുത്തു. അങ്ങനെ ഒരാഴ്ച കഴിഞ്ഞ് രണ്ടുപേരും വീട്ടിൽ തിരിച്ചെത്തി. 

ഒരുദിവസം കഴിഞ്ഞു. വീട്ടിൽ ഏതുനേരവും സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളുടെ ചിറകടിശബ്ദം അലയടിക്കാൻ തുടങ്ങി. ജോമോൻ, അച്ചനോട് മനസ്സിൽ നന്ദി പറഞ്ഞു. 

പിറ്റേന്ന് ഓഫീസിൽ നിന്നുവന്നപ്പോൾ വീട്ടിനകത്ത് ഒഴുകിനടക്കുന്ന ശ്മശാനമൂകതയിൽ അയാൾ ആശ്ചര്യപ്പെട്ടു. ഇവിടാരുമില്ലേന്ന് വിളിച്ചു ചോദിച്ചുകൊണ്ട് അകത്തേക്കു കടന്ന അയാളുടെ കണ്ണുതള്ളി. ഏലിയാമ്മ എൽസിയുടെ തലയിൽ എണ്ണപുരട്ടിക്കൊടുക്കുന്നു. ജോമോൻ ആഗ്രഹിച്ചതുപോലെ രണ്ടുപേരും സ്നേഹമുള്ള രണ്ടുകുഞ്ഞാടുകളായി രൂപാന്തരപ്പെട്ടതിൽ പുളകിതനായി കർത്താവിന് സ്തുതിപറഞ്ഞു.. 

ദിവസങ്ങൾ കഴിയുംതോറും സമാധാനത്തിൻ്റെ അന്തരീക്ഷം ചെറിയതോതിൽ ജോമോന് മടുക്കാൻ തുടങ്ങി. അയാൾ വീട്ടിലെത്തുംമുന്നേ അവർ മത്സരിച്ചുണ്ടാക്കികൊടുത്തിരുന്ന ചായ കിട്ടാതായി. പകരം ചായ ചോദിച്ചപ്പോൾ “അമ്മച്ചി ഉണ്ടാക്കിക്കൊട് “എന്നും, “മോളുണ്ടാക്കിക്കൊട് “എന്നും, പറഞ്ഞ് അവർ ചായയേ ഉണ്ടാക്കിയില്ല. അവസാനം അടുക്കളയിൽകയറി ഫ്ലാസ്കിൽനിന്ന് വെള്ളം എടുത്തുകുടിച്ച് ആശ്വസിക്കേണ്ടിവന്നു. 

ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ, അയാളെ കഴിപ്പിക്കുന്നതിൽ മത്സരിച്ചിരുന്ന അവർ തമ്മിൽ തമ്മിൽ കഴിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. ഒരുഭാഗത്തിരുന്ന് ഒന്നുംമിണ്ടാതെ കഴിച്ചെഴുന്നേറ്റു പോകുമ്പോൾ ജോമോൻ്റെ ഉള്ളിലെന്തോ ഒരുതരം നഷ്ടബോധം അലയടിക്കാൻ തുടങ്ങി. 

ഓഫീസിൽ പോകുമ്പോൾ രണ്ടുപേരും ചേർന്ന് യാത്രയയക്കാത്തതിൽ അയാൾ വിഷണ്ണനായി. തിരിച്ചു വീട്ടിലെത്തുമ്പോൾ കിട്ടാറുള്ള ഊഷ്മളമായ സ്വീകരണവും ഏതോ നിമിഷം നഷ്ടപ്പെട്ടിരുന്നു. ജീവിതത്തിൽ എന്തൊക്കെയോ കൈമോശംവന്ന പ്രതീതി. “സന്തോഷമല്ലേ “എന്ന് ചോദിച്ചാൽ ആണെന്നുപറയാം. “എന്തെങ്കിലും പ്രശ്നമുണ്ടോ”യെന്ന് ചോദിച്ചാൽ ഒന്നും ഇല്ലെന്നും പറയാം.. പക്ഷേ എന്തോ ഒരുകുറവ് അയാൾക്ക് അനുഭവപ്പെടാൻ തുടങ്ങി. അയാളുടെ ദിനരാത്രങ്ങൾ മസാലകളില്ലാത്ത അവാർഡ് സിനിമ കാണുംപോലെയായി. അയാളോർത്തു, 

“ഒരു നേരം പാൽപായസം കിട്ടിയാൽ സന്തോഷമാണ്, രണ്ടുനേരം കിട്ടിയാലും കുഴപ്പമില്ല. പക്ഷേ അതേ പാൽപായസം എല്ലാ ദിവസവും മൂന്നു നേരമായാലോ? ഒട്ടും രസിക്കില്ല. ധ്യാനത്തിന്അയക്കേണ്ടിയിരുന്നില്ല രണ്ടുപേരേയും. ഇനിയിപ്പോ എന്താ വഴി? ഇവരെ തമ്മിൽ തെറ്റിച്ചാലോ?

പെട്ടെന്നയാൾക്ക് തോന്നി, ഏയ് വീണ്ടും പഴയതുപോലെ സമാധാനലംഘനമുണ്ടാവും വീട്ടിൽ. പക്ഷേ രണ്ടുപേരും ഇങ്ങനെ അടയും ചക്കരയുമായിരുന്നാൽ മധുരതരമായ ജീവിതം ഒക്കെ തന്നെ, പക്ഷേ ഇരട്ടിമധുരം സഹിക്കാൻ വയ്യ !. 

ദിവസങ്ങൾ ഒച്ചിൻ്റെ വേഗത്തിൽ ഇഴഞ്ഞു നീങ്ങുകയാണെന്ന് അയാൾക്ക് തോന്നിത്തുടങ്ങി.. അച്ചിലിട്ടുവാർത്തതുപോലുള്ള ദിനങ്ങളോടയാൾക്ക് വെറുപ്പായി. കുറേദിവസത്തെ ആലോചനകൾക്കൊടുവിൽ അന്ന് ജോമോൻ വീട്ടിലെത്തിയത് കൈയിൽ ടെക്സ്റ്റെയിൽ ഷോപ്പിൻ്റെ കവറുമായാണ്. വന്നപാടെ അയാളത് ഏലിയാമ്മയുടെ കൈയിൽകൊടുത്ത് എൽസിയുടെ മുഖത്തേക്ക് നോക്കി. പക്ഷേ അയാളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി ഏലിയാമ്മ കവർ എൽസിക്ക് കൈമാറി.. 

“മോളെടുത്തിട്ട് തന്നാ മതി “. 

ജോമോൻ അമ്മച്ചിയുടെ നേരേ ആശ്ചര്യം നിറഞ്ഞനോട്ടമയച്ചു. നോക്കുംതോറും ഏലിയാമ്മയ്ക്കും എൽസിക്കും മാലാഖമാരുടെ നല്ല ഛായ. രണ്ടുപേർക്കും ചിറകുകളുടെ കുറവുമാത്രമേ ഉള്ളൂ. പണിപാളിയതിൽ വിഷമിച്ച് സിറ്റൗട്ടിൽ പോയിരുന്നു. പെട്ടെന്നാണ് പുറത്ത് നിന്നൊരുകൂവൽ ശബ്ദമുയർന്നത്.. 

“കൂ….. യ് “

ആരോ തന്നെ കളിയാക്കിയെന്നാണയാൾക്ക് ആദ്യം തോന്നിയത്. നോക്കുമ്പോ മീൻകാരൻ പരമു. 

“മീൻ വേണ്ടേ? നല്ല പിടയ്ക്കണ ചാളയുണ്ട്. എടുക്കട്ടോ ജോമോേനേ?”

“ഓ ഇന്ന് വേണ്ട. “

“അമ്മച്ചിയും ഇങ്ങടെ ഭാര്യയും ഇവിടില്ലേ? ഇവിടിന്നിപ്പോ ശബ്ദങ്ങളൊന്നും കേൾക്കാറില്ല. മീൻ മേടിച്ചിട്ടും കൊറച്ചീസായല്ലോ “. 

“അവരേയ് മാനസാന്തരപ്പെട്ടേക്കുവാ. “

“എന്നതാ?”

അയാൾക്കൊന്നും മനസിലായില്ല. 

“ഒന്നൂല്ല, താനിപ്പോ പൊക്കൊ “. 

അതുംപറഞ്ഞ് അയാൾ അകത്ത് കയറി. വണ്ടിയുടെ പിന്നിലെ മീൻകൊട്ട നോക്കി കരഞ്ഞുകൊണ്ടിരുന്ന കറമ്പിപ്പൂച്ചക്ക് രണ്ടു ചാളയെറിഞ്ഞുകൊടുത്ത് പരമു
ടി വി എസ് സ്റ്റാർട്ട് ചെയ്തു. 

ജോമോൻ സോഫയിലിരുന്ന് ടി വി കാണുകയായിരുന്നെങ്കിലും അയാളുടെ ചിന്തകൾക്ക് പമ്പരത്തിൻ്റെ ചലനവേഗതയുണ്ടായിരുന്നു. സാരിയിൽ തീരാത്തത് വേറെന്തിൽ തീരും എന്നായി ചിന്ത. അവസാനം അയാളുടെ മനസ്സിൽ ഒരുപായം ഉദിച്ചുവന്നപ്പോൾ ജോമോന് തന്നോടുതന്നെ ബഹുമാനംതോന്നി, സ്വയം ഒന്നു തോളിൽതട്ടി. 

പിറ്റേന്ന് ഓഫീസിൽ എത്തിയപാടേ ജോമോൻ എൽസിയുടെ അമ്മച്ചിയെ ഫോൺ ചെയ്തു സുഖവിവരങ്ങൾ ആരാഞ്ഞശേഷം പറഞ്ഞു, 

“കുറച്ചുനാളായില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്. എൽസിക്കും കാണില്ലേ അമ്മച്ചിയുടെ കൂടെ സമയം ചിലവഴിക്കണമെന്നൊക്കെ ആഗ്രഹം. രാവിലെവന്ന് വൈകുന്നേരം തിരിച്ചുപോകാലോ”. 

നിർബന്ധപൂർവം അവരെ പറഞ്ഞുസമ്മതിപ്പിച്ച് അയാൾ ഫോൺവെച്ചു.. മനസ്സിൽ പലതും കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചുമൊക്കെ നോക്കി തൃപ്തിപ്പെടുത്തി. 

വൈകുന്നേരം എൽസിയോട് അമ്മച്ചി കേൾക്കേ തന്നെ അവളുടെ അമ്മച്ചിയെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നകാര്യം അറിയിച്ചു. 

“കുറേ നാളായില്ലേ നിൻ്റെ അമ്മച്ചി ഇങ്ങോട്ടൊക്കെ വന്നിട്ട്? സ്പെഷ്യൽ ഉണ്ടാക്കാൻ വേണ്ടതൊക്കെ ലിസ്റ്റ് തന്നേക്ക്. വാങ്ങിച്ചോണ്ടു വന്നേക്കാവേ “. 

എൽസിക്ക് സന്തോഷമായി.. അമ്മച്ചിയെ പേടിച്ച് ഇതൊന്നും പതിവില്ലാത്തതാണ്. ഇന്നെന്ത് പറ്റിയോ ആവോ? അവൾ വേഗം ഏലിയാമ്മയുടെ അടുത്തുചെന്നു. 

“എന്നാ ഒക്കെ ഒണ്ടാക്കുംന്നാണ്, കുറേനാളായില്ല്യോ അമ്മച്ചിയെ കണ്ടിട്ട്??”

അവളാകെ ഉത്സാഹത്തിലാണ്. ഏലിയാമ്മയുടെ മുഖത്തേക്ക് ജോമോൻ ഒന്നിരുത്തി നോക്കി… കാർമേഘം ഇരുണ്ടുകൂടി വരുന്നുണ്ടോ? അതോ തോന്നലാണോ? 

“കുറച്ച് ആട്ടിറച്ചി വാങ്ങിക്ക്. പിന്നെ നല്ല മീൻ വല്ലതും കിട്ടുവോന്ന് നോക്ക്”. 

അതും പറഞ്ഞവർ അടുക്കളയിലേക്ക് പോയി ജോമോനുറപ്പിച്ചു, പെണ്ണെന്ന ജാതിയുടെ കൂടെപ്പിറപ്പാണ് കുശുമ്പ്. അതൊരു തീപ്പൊരിപോലെ അകത്ത് എരിഞ്ഞുകൊണ്ടിരിക്കും.
ഇടക്ക് ഇത്തിരി ഊതിക്കൊടുത്താ മതി. ആളിക്കത്തിക്കോളും. 

എൽസിയുടെ അമ്മച്ചിയെ സൽക്കരിക്കാൻ സാധനങ്ങൾ വാങ്ങിക്കുന്ന കൂട്ടത്തിൽ
അവർക്കായൊരു സാരിയും അവളുടെ അപ്പച്ചനൊരു ഷർട്ടും വാങ്ങാനയാൾ മറന്നില്ല. അതെല്ലാം ഏലിയാമ്മ കാൺകെ എൽസിയെ
ഏൽപിച്ചിട്ട് അവരുടെ മുഖത്ത് വല്ല ഭാവമാറ്റവും ഉണ്ടോയെന്ന് ചൂഴ്ന്ന് നോക്കി. 

പിറ്റേന്ന് എൽസിയുടെ അമ്മച്ചി എത്തി. ഏറ്റവും കൂടുതൽ ഉത്സാഹം അയാൾക്കായിരുന്നു. ഇടയ്ക്ക് ഏലിയാമ്മയെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ഏഷണി കുത്തിവെക്കാൻ മറന്നുമില്ല. 

“കണ്ടാ അമ്മച്ചീ, സ്വന്തം അമ്മച്ചിയെക്കണ്ടപ്പോ അവക്കെന്നാ അഹങ്കാരമാ. അമ്മച്ചിയെന്നാ ഇവിടത്തെ വേലക്കാരിയാണോ? എനിക്കിതൊന്നും പിടിക്കുന്നില്ല “. 

അതുകേട്ടിട്ടും ഏലിയാമ്മ ഒന്നും മിണ്ടാതെ, ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നു. അതുകണ്ട ജോമോൻ പോകാനായി തിരിഞ്ഞതും പുറകിൽ എൽസി നിൽക്കുന്നതുകണ്ട് ഇളിഭ്യനായി.. ഒരു വിളറിയ ചിരിചിരിച്ച് ഒരു ചോദ്യം. 

“നീയെപ്പോ വന്നു?”

” ഒന്നൊന്നൊരക്കൊല്ലായി “

“ങ്ങേ?”

“ഹാ, ഈ വീട്ടിലേക്ക് വന്നിട്ടേ”. 

അയാളൊന്നും മിണ്ടാതെ അവിടം വിട്ടുപോയി. ആ സംഭവത്തിൻ്റെ പ്രത്യാഘാതമോർത്ത് ചെറുതായി ഉൾഭയംവന്നു. എൽസിയുടെ അമ്മ പോയപാടെ, അവിടെനിന്നാൽ പണിപാ ളുമെന്ന ചിന്തയിൽ അയാൾ കവലയിലേക്ക് പോകാൻ തയ്യാറായപ്പോൾ എൽസി പിന്നാലെ ഓടിവന്നു. 

“ദേ ഒന്നവിടെ നിന്നേ”. 

തിരിഞ്ഞുനോക്കുമ്പോൾ രണ്ടുപേരുമുണ്ട്. എന്തുവേണമെന്നറിയാതെ അയാൾ നിന്നുപരുങ്ങി. അപ്പോൾ ഏലിയാമ്മ പറഞ്ഞു. 

“എടാ, കൊച്ചനേ, നീ മനസ്സിൽ കണ്ടപ്പോ ഞങ്ങളത് മാനത്തേൽകണ്ടു. എന്നാ ഒക്കെ ആയിരുന്നെൻ്റ ഈശോയേ. ഞങ്ങളെ തമ്മിൽ തെറ്റിക്കാൻ ഇനിയാരും വിചാരിക്കണ്ട. അതിനുവെച്ച വെള്ളം എൻ്റെ കൊച്ചനങ്ങു വാങ്ങിവെച്ചേരെ “. 

പിന്നിൽനിന്ന് എൽസിയുടെ ചിരി കേട്ടപ്പോൾ അയാൾക്ക് കലിമൂത്തു. പോകാനിറങ്ങിയ അയാൾ തിരിച്ച് വരാന്തയിലേക്കുതന്നെ കയറി കസേരയിൽഇരുന്നു. അപ്പോഴാണ് അച്ചൻ്റെ വരവ്. 

“അല്ല ജോമോനേ നമ്മടെ പള്ളിയിൽ കുടുംബധ്യാനം ഒന്നൂടെ കൂടിയാലോന്നാലോചിക്കുവാ. കുറേപ്പേർക്ക് അതുകൊണ്ടുപകാരം ഉണ്ടായിപോലും. അടുത്തമാസം ഒരാഴ്ചത്തെ ധ്യാനത്തിനു രണ്ടുപേരും പോരട്ടെ”. 

അച്ചനൊരാളാണ് ഇങ്ങനെ ആക്കിയത്. ടി. വി സീരിയൽപോലെ ഓടിക്കോണ്ടിരുന്ന വീടാ.. കരച്ചിലും കണ്ണീരും ചിരിയും ബഹളമയം. ഇപ്പോ അവാർഡ് ഫിലിംപോലെ ഇഴയുവാ. മൊത്തം ശാന്തം. അപ്പോഴാണ് വീണ്ടും ധ്യാനം. 

“വേണ്ടച്ചോ, ഇനിയൊരു ധ്യാനം ഈ വീട് താങ്ങുകേല. അങ്ങനെ വന്നാ ഇവിടൊരു ദേവാലയം പണിയേണ്ടിവരും”… 

“അവനിപ്പോ യൂദാസാണച്ചോ. ആരെങ്കിലും നന്നാവുന്നതൊന്നും അവനു പിടിക്കുകേല”. 

“എന്നാ ഏലിയാമ്മേ?”

“അച്ചനു കേൾക്കണോ?”

“ഒന്നുമിണ്ടാതെ പോയേ രണ്ടാളും”. 

ഏലിയാമ്മ തുടങ്ങുംമുന്നേ അയാൾ തടഞ്ഞുകൊണ്ടു പറഞ്ഞു. എന്നിട്ട് അച്ചനെ നോക്കിതൊഴുതു. 

“അവരു വരണില്ലച്ചോ”. 

അച്ചൻ ഇറങ്ങിപ്പോകുന്നത് നോക്കിനിന്ന അയാളെനോക്കി കളിയാക്കിച്ചിരിച്ചുകൊണ്ട്ഏലിയാമ്മയും എൽസിയും അകത്തേക്ക് പോയി. 

“കൂ…. യ് ” ദൂരെയെവിടെയോനിന്ന് മീൻകാരൻ പരമുവിന്റെ കൂവൽ. ഇളിഭ്യനായ ജേമോൻ നിരാശനായി തലയുംകുനിച്ച്  വീടിനുള്ളിലേക്ക് നടന്നു. 

 

നീതി

Post Views: 34
1
Neethi Balagopal

ഞാൻ നീതി ബാലഗോപാൽ . ഭർത്താവ് പ്രമോദ് ബാലഗോപാൽ . ഞാനൊരു വീട്ടമ്മയാണ്. രണ്ടുവർഷം മുൻപ് ആര്യക എന്ന കഥാസമാഹാരം പുറത്തിറങ്ങി.

18 Comments

  1. മിനി സുന്ദരേശൻ on November 24, 2024 9:00 PM

    പെണ്ണൊരുമ്പെട്ടാലും പെണ്ണ് ഒരുമിച്ചാലും ഇങ്ങനെയാണ്…പാവം ജോമോൻ …..നന്നായെഴുതി….. ആശംസകൾ നീതി🌹👍

    Reply
  2. Meera on January 15, 2024 2:16 PM

    ഉയ്യെന്റപ്പാ ജോമോനെ ഇതാണ് പറയണേ അമ്മായിഅമ്മേടേം ഭാര്യടേം വഴക്ക് തീർക്കാൻ മുന്നിട്ടിറങ്ങരുത് ന്ന് 🤣🤣🤣

    Reply
    • Neethi Balagopal on January 15, 2024 2:57 PM

      അതെന്നെ..അങ്ങിനെ പറഞ്ഞുകൊട് 😄

      Reply
    • Shreeja R on January 15, 2024 3:01 PM

      🤓🤓

      Reply
      • Neethi Balagopal on January 15, 2024 3:42 PM

        😄😄🙏

        Reply
  3. Sabira latheefi on January 13, 2024 4:16 PM

    നീതിയേച്ചി കലക്കി ട്ടോ.. ആരെങ്കിലും മുൻകയ്യെടുത്താൽ ശരിയാവും എല്ലാം.

    Reply
    • Neethi Balagopal on January 14, 2024 8:27 PM

      ഒരുപാട് സന്തോഷം സാബിറ🥰

      Reply
    • Suma Jayamohan on February 8, 2025 9:21 AM

      സമാധാനം കൂടിയാലും പ്രശ്നമാണല്ലേ
      നന്നായിട്ടുണ്ട്❤️🌹👌

      Reply
  4. Divya Sreekumar on January 8, 2024 6:03 PM

    ശ്ശോ!! ജോമോന്‍ ബോറടിച്ചു 🤣🤣

    Reply
    • Neethi Balagopal on January 8, 2024 6:17 PM

      ജോമോന് timepass വേണ്ടേ 🤣

      Reply
      • Sunandha Mahesh on January 9, 2024 10:10 AM

        ജോമോൻ ആള് കൊള്ളാം.. ഇതും ഒരുത്തരം പാഷാണം.

        Reply
        • Neethi Balagopal on January 11, 2024 8:03 AM

          ഹ ഹ അതേ😄

          Reply
  5. Vimi on January 8, 2024 4:47 PM

    😂😂😂 ഇങ്ങനെ ഒക്കെ മാറുമോ 😖

    Reply
    • Neethi Balagopal on January 8, 2024 5:00 PM

      ചുമ്മാ ഒരു ആഗ്രഹം ജോമോന്റെ🤣

      Reply
      • Nafs nafs on January 9, 2024 9:51 AM

        🤣🤣 ജോമോനെക്കൂടെ ധ്യാനത്തിനു വിടണം.

        നല്ലൊരു കൗൺസലിങ്ങിലൂടെ കുടുബാംഗങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാമെന്ന വലിയൊരു സന്ദേശം വരികൾക്കിടയിലുണ്ട്. പൊളി ഉഗ്രൻ👌👌👏👏👏👏

        Reply
        • Neethi Balagopal on January 9, 2024 9:58 AM

          ഹ ഹ ജോമോന് അലർജിയാ ധ്യാനം🤣

          Reply
  6. Soumya on January 8, 2024 4:46 PM

    🙆‍♀️🙆‍♀️🤣🤣🤣

    Reply
    • Neethi Balagopal on January 8, 2024 5:00 PM

      😄😄🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.