Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൂലിപണിക്കാരൻ
ഓർമ്മകൾ

കൂലിപണിക്കാരൻ

By രമിത്ത് നിടുംമ്പ്രംJanuary 9, 2024Updated:January 15, 20245 Comments3 Mins Read98 Views
Bookmark Now
Please login to bookmark Close

No account yet? Register

മഴ…

 മഴക്കാലം തുടങ്ങിയാൽ മനസ്സിൽ തീയാണ്. 

പണി തീരെ ഉണ്ടാവില്ല. 

നല്ല മഴയുള്ള ഒരു കർക്കിടക മാസം, പണിക്ക് പോയിട്ട് ഒരാഴ്ച കഴിഞ്ഞു, കയ്യിൽ പണം ഇല്ലാത്തവന് മഴ ആസ്വദിക്കാൻ കഴിയില്ലല്ലോ. എന്നാലും അവൾ തന്ന കട്ടൻ ചായയും കുടിച്ചു മഴയും നോക്കി കോലായിൽ ഇരുന്നു. കട്ടൻ ചായക്ക് മധുരം കുറവ് പോലെ… അവളോട് ചോദിക്കാൻ ഒരു പേടി. പഞ്ചസാര തീരാൻ ആയ്‌ എന്ന് പറഞ്ഞു തുടങ്ങിയിട്ട് രണ്ട് ദിവസായി. അല്ലെങ്കിലും വീട്ടമ്മമാരെ പറഞ്ഞിട്ട് കാര്യം ഇല്ല. അടുക്കളയിൽ വെച്ച് ഉണ്ടാക്കാൻ ഒന്നും ഇല്ലെങ്കിൽ അവർ ചീറ്റപുലികൾ ആവും. 

 പണി ഇല്ല. അടുത്ത മാസം ഓണം ആണ്. ഓണ ഫണ്ടിൽ നിന്നും വായ്പ എടുത്ത പൈസ ഇത് വരെ തിരിച്ചു അടച്ചില്ല. മേസ്ത്രിയെ വിളിച്ചു പണി ഉണ്ടോന്നു ചോദിക്കാൻ പോലും പറ്റുന്നില്ല. പാവം പണി ഇല്ലാതെ വീട്ടിൽ കേറി ഇരിപ്പ് ആണ്. ഓരോന്ന് ആലോചിച്ചു മനസ്സിൽ തീയുമായി മഴയും നോക്കി ഇരിക്കുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്. നോക്കുമ്പോൾ കൂടെ പണി എടുക്കുന്ന മാഷേ എന്ന് വിളിക്കുന്ന രാജേട്ടൻ ആണ്. 

 എടാ എവിടാ? 

വീട്ടിൽ ആണ് മാഷേ. 

 നിനക്ക് നാളെ എന്തേലും പരിപാടി ഉണ്ടോ? 

 എന്ത് പരിപാടി മാഷേ, വീട്ടിൽ ദേ മഴയും നോക്കി കുത്തി ഇരിക്കുന്നു. 

 നാളെ ഒരു ചെറിയ പണി ഉണ്ട്. ഒരു ദിവസത്തെ പണിയെ ഉള്ളൂ. നീ വരോ അതോ വേറെ ആരേലും വിളിക്കണോ. 

 വേണ്ട മാഷേ ഞാൻ വരാം. 

 ശരി നാളെ രാവിലെ എട്ടു മണിക്ക് നീ റോഡിൽ വാ. ഞാൻ അവിടെ ഉണ്ടാവും. 

 ഫോൺ കട്ട്‌ ആയ്‌… 

മനസ്സിൽ ആയിരം ലഡു ഒരുമിച്ചു പൊട്ടി. ആയിര ഉർപ്പിക കിട്ടും, ഒരു ആഴ്ചത്തേക്ക് അത്യാവശ്യം അടുപ്പ് പുകയാൻ അത് മതി. പടച്ചോനെ കാത്തോളീന്നും പറഞ്ഞു മഴയിലേക്ക് നോക്കി ഇരുന്നു. 

 ഇപ്പോ മഴക്ക് കുഞ്ഞു ഭംഗിയൊക്കെ തോന്നുന്നുണ്ട്. 

 നാളെ പണി ഉണ്ടെന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്തും ഒരു തെളിച്ചം കണ്ടു. 

 നാളെ കിട്ടുന്ന ആ ആയിരം ഉർപ്പിക സ്വപ്നം കണ്ടു സുഖമായി ഉറങ്ങി. 

 രാവിലെ പണി സാധനങ്ങളും എടുത്തു ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് അവളുടെ വിളി. ഇങ്ങള് അവിടെ നിന്നെ… 

അതെ വരുമ്പോൾ ഈ സാധനങ്ങൾ കൂടി വാങ്ങിക്കോ. അടുക്കളയിലേക്ക് ഉള്ള ലിസ്റ്റ് ആണ്. പടച്ചോനെ ഇത് മൊത്തം വാങ്ങണമെങ്കിൽ ഒരു ആയിരത്തി അഞ്ഞൂറ് എങ്കിലും വേണം. 

 ആ. നോക്കി വാങ്ങാം. 

 നടക്കാൻ തുടങ്ങിയപ്പോൾ ആണ് ദേ പിന്നിൽ നിന്നും വീണ്ടും ഒരു വിളി. 

 അച്ഛാ…

ഉണ്ണിക്കുട്ടൻ ആണ്. 

 അവൻ ഓടി വന്നു എന്റെ കയ്യിലെ ലിസ്റ്റും വാങ്ങി വീടിന് ഉള്ളിലേക്ക് ഒരു ഓട്ടം. പിന്നെ അവിടുന്നു എന്റെ അടുത്തേക്കും. എന്നിട്ട് ആ ലിസ്റ്റ് എന്റെ കയ്യിൽ തന്നു ഒരു ഉമ്മയും തന്നു ഓടി പോയ്‌. ലിസ്റ്റിൽ നോക്കിയപ്പോൾ അവന്റെ കൈപ്പടയിൽ എഴുതിയിരിക്കുന്നു. 

 കോലു മുട്ടായി. 

പാവം ഉണ്ണിക്കുട്ടനും നോക്കി ഇരിപ്പാണ് എനിക്ക് പണി കിട്ടുന്ന ദിവസവും നോക്കി. അവനു മുട്ടായി വാങ്ങാൻ. ആ ലിസ്റ്റും വാങ്ങി പോക്കറ്റിൽ വെച്ച് മെല്ലെ മഴയിലേക്ക് ഇറങ്ങി. 

 റോഡിൽ എത്തുമ്പോൾ മാഷ് അതാ എന്നെയും നോക്കി നിൽക്കുന്നു. 

 മാഷേ പോകാം. 

 ബാ പോകാം. 

 എന്താ മാഷേ പണി. 

 ഒന്നും ഇല്ലടാ. ഒരു മുറി മാത്രം ഒന്ന് പെയിന്റ് അടിക്കണം. അവരുടെ മോളും ഭർത്താവും ഗൾഫിൽ നിന്നും വരുന്നുണ്ട്. പിന്നെ മുറ്റത്തെ പുല്ല് ഒക്കെ ഒന്ന് പറിച്ചു മുറ്റം വൃത്തി ആക്കണം. 

 മാഷേ ചായയും ചോറും കിട്ടോ. കടയിൽ പോയ്‌ കഴിക്കാൻ കയ്യിൽ പൈസ ഒന്നും ഇല്ല. 

 ചായയും ചോറും ഒന്നും കിട്ടാൻ വകുപ്പ് ഇല്ല. എന്റെ കയ്യിൽ ഒരു അയ്മ്പത് (അമ്പത്) ഉർപ്പിക ഉണ്ട് അത് വെച്ച് കൈച്ചലാക്കാം. 

 പണി സ്ഥലത്ത് എത്തി. റൂമിലെ സാധനങ്ങൾ എല്ലാം മാറ്റി പെയിന്റ് അടിച്ചു. മുറ്റം വൃത്തി ആക്കി. ഓരോ പണി തീരുമ്പോൾ അടുത്ത പണി പറഞ്ഞുകൊണ്ടെയിരുന്നു. പറഞ്ഞതിനേക്കാൾ കൂടുതൽ പണി. പണി കഴിഞ്ഞപ്പോൾ ആറര ആയ്‌. ശരിക്കും നടു മുറിഞ്ഞു. 

വേഗം പോയ്‌ കയ്യും കാലും കഴുകി, കുപ്പായവും മാറി വന്നപ്പോഴേക്കും അത് വരെ കൂടെ നിന്നും പണി എടുപ്പിച്ചിരുന്ന വീട്ടുകാരനെ കാണാൻ ഇല്ല. 

 മാഷേ ഓറ് ഏട പോയ്‌. 

 പൈസ എടുക്കാൻ പോയത് ആവും. 

 ബെല്ലടിച്ചു നോക്കിയാലോ. 

 ഏയ്‌ വേണ്ട ഓറ് വരട്ടെ. കാത്തിരിക്കാം. 

 കാത്തിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞു പത്തു മിനിറ്റ് കഴിഞ്ഞു ആരും വന്നില്ല. അവസാനം ക്ഷമ നശിച്ചു ബെല്ലടിച്ചു നോക്കി. 

 അപ്പോൾ അതാ ഉമ്മറ വാതിലിനു പുറകിൽ നിന്നും ഒരു തല മാത്രം പുറത്തേക്ക് വരുന്നു. 

 എന്തെന്നും. 

 അല്ല കൂലി കിട്ടിയില്ല. 

 ഓറ് കൂലി തന്നിട്ടില്ല ഇങ്ങക്ക്. 

 ഇല്ല തന്നില്ല. 

 അയ്യോ ഓറ് പുറത്തു പോയല്ലോ. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ. 

 പിന്നെയും കാത്തിരിപ്പ്. കുറച്ചു കഴിഞ്ഞു ആ തല വീണ്ടും പുറത്തേക്ക് വന്നു പറഞ്ഞു. 

 ഓറ് വരാൻ വൈകും. ഇങ്ങള് കൂലി നാളെ വന്നു വാങ്ങിക്കോളീ. 

 ഇന്നലെ രാത്രി കണ്ട സ്വപ്നം ഒരു നിമിഷം കൊണ്ട് ആ മഴയിൽ ഒലിച്ചു പോയ്‌. 

 ഇനി അവിടെ നിന്നിട്ടും കാര്യം ഇല്ല. മെല്ലെ ആ വീടിന്റെ പടി ഇറങ്ങി നടന്നു. കീശയിൽ കിടന്ന ആ ലിസ്റ്റ് എടുത്തു ഒന്ന് വെറുതെ നോക്കി. മഴ നനഞ്ഞു മഷി പടർന്ന ആ പേപ്പറിൽ ഉണ്ണിക്കുട്ടൻ എഴുതിയ കോലുമുട്ടായി മായാതെ നിൽക്കുന്നുണ്ടയിരുന്നു. 

 ചിലപ്പോൾ ഞങ്ങൾ കൂലി പണിക്കാർക്ക് ഇങ്ങനെ ആണ്. കൂലി തരേണ്ട സമയം ആകുമ്പോൾ മുങ്ങുന്ന വീട്ടുകാരും. പണി തീരുന്നതിന്ന് മുന്നേ കൂലിയും കയ്യിൽ പിടിച്ചു കോലായിൽ ഞങ്ങളെ നോക്കി നിൽക്കുന്നവരും. രണ്ട് കൂട്ടർക്കും സാമ്പത്തികമായി നല്ല അന്തരം ഉണ്ടാവും. 

 വീട്ടിലേക്ക് നടക്കുമ്പോൾ മഴ വീണ്ടും ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു. ഒരു ഭംഗിയും ഇല്ലാതെ. 

 രമിത്ത് നിടുംമ്പ്രം

Post Views: 24
6
രമിത്ത് നിടുംമ്പ്രം

ചിതറിയ ചിന്തകൾ

5 Comments

  1. Sunandha Mahesh on January 16, 2024 5:43 PM

    കൂലി കൊടുക്കുന്ന മടിക്കുന്ന വലിയൊരു സമൂഹം നമുക്കിടയിലുണ്ട്..
    അരികുള്ള പൈസയാണത് എന്ന ബോധം ഇല്ലാത്തവർ.. നന്നായി എഴുതി 👍

    Reply
    • Remith on January 16, 2024 6:09 PM

      Thank you

      Reply
      • Remith on January 16, 2024 6:09 PM

        ❤️

        Reply
  2. Nishiba M on January 16, 2024 5:00 PM

    ജീവിതക്കാഴ്ചകൾ

    Reply
  3. Shreeja R on January 16, 2024 4:55 PM

    👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.