“നിങ്ങളോ ?”
“ഞാൻ നിഷ മോളുടെ അച്ഛൻ !
മോൾക്കൊരു സർപ്രൈസ് നൽകാൻ ആദ്യമായിട്ടാണ് അബുദാബിക്ക് വരുന്നത്. പക്ഷേ മോളെ കാണാൻ ആറുമണിവരെ കാത്തിരിക്കാൻ വയ്യ. അങ്ങിനെ ഇവിടെ വന്നു”
“നിഷ മാഡം ആ ക്യാബിനിൽ മീറ്റിങ്ങിലാണ് ഇവിടെ നിന്നും മോളെ കാണു അങ്കിൾ”
മോളെ കണ്ടുകൊണ്ടിരിക്കെ എന്റെ കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു !
സൂം ചെയ്ത് മോളെ കുറേ ഫോട്ടോവും വീഡിയോക്കളും എടുത്തുകൊണ്ടിരുന്നു. പക്ഷേ, മനസ്സിൽ എന്തോ ഒരു ഭാരം അധികരിച്ചുകൊണ്ടിരുന്നു!
ആധികാരികമായി പുഞ്ചിരിയോടു കൂടി മീറ്റിങ്ങിൽ മോൾ സംസാരിക്കുന്നുണ്ടെങ്കിലും ഒന്നരമണിക്കൂറായി എന്റെ മോൾ ഒന്നും കഴിച്ചില്ലല്ലോ എന്നൊരു നേരിയ വിങ്ങൽ മനസ്സിനെ അസൗകര്യമാക്കി.
വിലകൂടിയ നെസ്കോഫി ബോട്ടിലുകളും വിസ്കി ബോട്ടിലുകളും സിഗററ്റ് പാക്കറ്റുകളും വാച്ചും, ബർത്ഡേ കേക്കും ഗിഫ്റ്റുകളും ഫ്ലവർ ബൊക്കെയെല്ലാം ഇനി വേണ്ട മോളെ; എനിക്ക് അതൊന്നും താല്പര്യമില്ല. പണവും വേണ്ട മോളെ. എനിക്കുള്ള പണം മതി. മോള് ഇതിന്റെയൊക്കെ പണം മോളുടെ മോന്റെ പേർക്ക് ബാങ്കിലിടു; അല്ലെങ്കിൽ ഒരു വെക്കേഷൻ ട്രിപ്പിന് പോയ്വരൂ.. എന്നൊരു വാട്സ്ആപ് മെസ്സേജ് മോൾക്കയച്ചു.
” അങ്കിൾ ഈ കോഫി കഴിക്കൂ. എന്റെ അച്ഛനെയും ഓഫീസ് കാണിക്കണമെന്ന് ഇപ്പോൾ അങ്കിളിനെ കണ്ടപ്പോൾ തോന്നുന്നു”
“വേണ്ട മോളെ”
നിഷമോൾ ജനിച്ച ദിവസം മുതൽ ഇന്നുവരെയുള്ള അവളുടെ ജീവിത മുഹൂർത്തങ്ങളെല്ലാം ഒരു വീഡിയോ പോലെ മനസ്സിൽ വന്നുകൊണ്ടേയിരുന്നു. ഞാനറിയാതെ ആ സോഫയിലിരുന്ന്,പെട്ടെന്ന് ഉറങ്ങിപ്പോയി.
“എന്റെ അച്ഛാ … !!!!”. എന്ന എന്റെ മോളുടെ ഒരു സർപ്രൈസ് ശബ്ദം എന്നെ ഉണർത്തിയതും ഒരു
കവിതയായ് എൻ മുന്നിൽ
എന്റെ മോൾ നിഷ !
🌹എൻ സുരേഷ്🌹