Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കനൽവഴികൾ താണ്ടി
ഓർമ്മകൾ കഥ ജീവിതം

കനൽവഴികൾ താണ്ടി

By Divya SreekumarJanuary 14, 2024Updated:January 23, 202421 Comments5 Mins Read258 Views
Bookmark Now
Please login to bookmark Close

No account yet? Register

നീണ്ട ഇരുപതുവർഷങ്ങൾക്കിപ്പുറം ജനിച്ചുവളർന്ന നാട്ടിലേക്കൊരു യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരിക്കൽ ഹൃദയംമുറിഞ്ഞുപോകുന്ന വേദനയോടെയാണെങ്കിലും വേരുകളെല്ലാം അടർത്തിമാറ്റി, ഇനിയൊരു മടക്കമില്ലെന്ന് മനസ്സിൽ അരക്കിട്ടുറപ്പിച്ച്, ആരാലും തിരിച്ചറിയപ്പെടാത്ത മറ്റൊരിടത്തേക്ക് ഓടിയൊളിച്ചപ്പോൾ എപ്പോഴെങ്കിലും ഇങ്ങനൊരു തിരിച്ചുപോക്കുണ്ടാവുമെന്ന് കരുതിയതേയല്ല.
 
ഒരു അധ്യാപകനെന്നനിലയിൽ അന്നുവരെയുണ്ടായിരുന്ന സൽപ്പേരും കൈവരിച്ച നേട്ടങ്ങളുമെല്ലാം ഒരു നിമിഷം കൊണ്ടു നഷ്ടപ്പെട്ട് സമൂഹത്തിൻ്റെമുമ്പിൽ തലകുനിച്ചു നിൽക്കേണ്ടിവന്നപ്പോൾ  ഒളിച്ചോട്ടം എന്നൊരു പോംവഴിമാത്രമേ തൻ്റെ മനസ്സിൽ തെളിഞ്ഞുവന്നുള്ളൂ. സ്വന്തമെന്നു കരുതിയിരുന്നവരുടെയെല്ലാം ജീവിതത്തിൽനിന്നു തിരസ്കരിക്കപ്പെടാനും, നാടും വീടും കുടുംബത്തേയുമെല്ലാമുപേക്ഷിച്ച് ഒളിച്ചോടുവാനുമിടയാക്കിയ സംഭവങ്ങളോർത്തപ്പോൾ ഫ്ലൈറ്റിലെ എ സിയുടെ ശീതളിമയിലും  ജയന്തൻ്റെ മനസ്സിൽ ഉഷ്ണക്കാറ്റുവീശി.

നാട്ടിൽനിന്നുവന്ന കത്ത് അയാൾ പോക്കറ്റിൽനിന്നെടുത്ത് ഒരാവർത്തികൂടെ സൂക്ഷ്മമായി വായിച്ചു.

“പ്രിയപ്പെട്ട അച്ഛന്,

ഞാൻ ശ്രീരാഗ് ആണ്, അച്ഛൻ്റെ ശ്രീക്കുട്ടൻ. ഇക്കഴിഞ്ഞ ഇരുപതു കൊല്ലങ്ങൾ അച്ഛനില്ലായ്മയുടെ എല്ലാ കുറവുകളോടും കൂടെ ജീവിക്കേണ്ടിവന്ന ഹതഭാഗ്യനായ മകൻ. അതിലുപരി അച്ഛൻ വരുത്തിവെച്ച പേരുദോഷത്തിൻ്റെ പഴി ഏറെക്കാലം സ്വന്തം ശിരസ്സിലേറ്റേണ്ടി വന്നവൻ. ഒരു സുപ്രഭാതത്തിൽ ആരോടും ഒന്നും പറയാതെ  പടിയിറങ്ങിപ്പോയപ്പോൾ അനാഥനാക്കപ്പെട്ട ഏഴുവയസ്സുകാരനെക്കുറിച്ച് അച്ഛൻ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ? അച്ഛൻ്റെ കൈയിൽതൂങ്ങി സ്കൂളിലേക്കുള്ള യാത്രയും വൈകുന്നേരങ്ങളിൽ കിട്ടിയിരുന്ന പലഹാരപ്പൊതിയുടെ മധുരവും മുതുകത്തേറിയുള്ള ആനകളിയും വയൽവരമ്പത്തൂടെ തോളിലേറിയുള്ള നടപ്പും രാത്രികളിൽ അച്ഛന്റെ നെഞ്ചത്തുകിടന്ന് പാട്ടുകേട്ടുള്ള ഉറക്കവുമൊക്കെ നഷ്ടപ്പെട്ട ദിനരാത്രങ്ങൾ. നിദ്രയകന്ന രാവുകളിൽ അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങൽമാത്രമായിരുന്നെനിക്ക് കൂട്ട്.

എൻ്റെ കളിക്കൂട്ടുകാരിയായ ചിന്നൂനെ ഉപദ്രവിച്ചിട്ടാണ് അച്ഛൻ പോയതെന്ന് സ്കുളിലെ കൂട്ടുകാർ സ്വകാര്യംപറഞ്ഞു ചിരിച്ചപ്പോൾ വിങ്ങിക്കരയാനേ എനിക്കായുള്ളൂ. കുടുംബത്തിന് വരുത്തിവെച്ച നാണക്കേടും അപമാനവുമോർത്ത് എല്ലാരും അച്ഛനെ വെറുത്തുപോയെങ്കിലും അമ്മ…. അമ്മമാത്രം അച്ഛൻ തെറ്റുചെയ്തില്ലെന്ന് ആവർത്തിച്ചു. പക്ഷേ, ആ പാവത്തിൻ്റെ വാക്കുകേൾക്കാൻ ആരും തയ്യാറായിരുന്നില്ല. ഈ വീടിൻ്റെ സന്തോഷവും സമാധാനവും  അച്ഛൻ്റെ കൂടെയിറങ്ങിപ്പോയി എന്നതായിരുന്നു വാസ്തവം.

അച്ഛനെ പലരും പലയിടത്തും കണ്ടുവെന്ന് പറയുമ്പോൾ ആദ്യമൊക്കെ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ഞങ്ങൾക്ക്. പിന്നെപ്പിന്നെ അതും നഷ്ടമായി.അമ്മയുടെ കണ്ണുകളിൽ നിസ്സംഗതമാത്രമായി എപ്പോഴും. ഒറ്റയ്ക്കുള്ള ജീവിതത്തിൽ അച്ഛൻ അനുഭവിച്ച വേദന എത്രമാത്രമെന്ന് അന്ന് എനിക്കറിയില്ലായിരുന്നു. കൊച്ചു കുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ചവൻ്റെ കുടുംബം നമ്മുടെ സമൂഹത്തിൽ നേരിടേണ്ടിവരുന്ന അവഹേളനം അച്ഛന് ഊഹിക്കാൻപോലും കഴിയില്ല.അച്ഛൻ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടിയപ്പോൾ അനുഭവിച്ചത് മുഴുവനും ഞങ്ങളായിരുന്നു, പ്രത്യേകിച്ച് അമ്മ.

കാലം കടന്നുപോകേ  ചർച്ചചെയ്യാൻ പുതിയ വിഷയങ്ങൾ കിട്ടിയപ്പോൾ ആളുകൾ പതിയെ അന്നത്തെ സംഭവവും അച്ഛനെയും മറന്നു തുടങ്ങിയിരുന്നു. പക്ഷേ, ഞങ്ങൾക്കതിനാവില്ലല്ലോ. ഈയൊരവസ്ഥയ്‌ക്ക് കാരണക്കാരനായ അച്ഛനോട് വെറുപ്പ് തോന്നുമ്പോഴൊക്കെ അമ്മയെന്നെ തിരുത്തിക്കൊണ്ടിരുന്നു.

കഴിഞ്ഞവർഷം ഒരു വൈകുന്നേരം ചിന്നുവും അമ്മയുംകൂടെ നമ്മുടെ മുറ്റത്തേക്ക് കയറിവന്ന്, ചെയ്ത തെറ്റിന് മാപ്പുതരണമെന്നും ജയന്തൻമാഷ് എവിടെയാണെങ്കിലും നമുക്ക് അന്വേഷിച്ച് കണ്ടുപിടിക്കാമെന്നും അമ്മയുടെ കൈകൾ കൂട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ, കാലങ്ങളായി നിസ്സംഗതയുടെ മേലാപ്പണിഞ്ഞ അമ്മയുടെ കണ്ണുകൾ പേമാരിയായി പെയ്തു. ഇത്രനാളും തുറന്നുപറയാൻ മടിച്ചത് ചിന്നുവിൻ്റെ ഭാവിയെക്കരുതിയാണെന്നും എന്നാൽ മകൾക്ക് തിരിച്ചറിവ് വന്നപ്പോൾ മുതൽ അവള് തന്നെയൊരു ശത്രുവായിട്ടാണ് കാണുന്നതെന്നും പറഞ്ഞ് ചിന്നുവിൻ്റെ അമ്മ പൊട്ടിക്കരഞ്ഞു. ഈ പീഡനകഥ കാരണം മകൾക്ക് വരുന്ന വിവാഹാലോചനകൾ എല്ലാംതന്നെ തെറ്റിപ്പോകുന്നുവത്രെ.

അവർ തിരിച്ചുപോയശേഷം ഒരുനാൾ അമ്മ എന്നോട് ചിന്നുവിനെ കല്യാണം കഴിക്കാൻ സമ്മതമാണോ എന്നു ചോദിച്ചു. നമ്മുടെ ജീവിതം ഇത്തരത്തിൽ ആകാൻ കാരണക്കാരായ കുടുംബവുമായി യോജിക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല. പക്ഷേ, അവളുടെ അമ്മ ചെയ്ത ക്രൂരതയ്ക്ക് മനസ്സറിവില്ലാതെ കൂട്ടു നിൽക്കേണ്ടിവന്ന ചിന്നുവിനെ ശിക്ഷിക്കരുതെന്ന് അമ്മ പറഞ്ഞു. അവളെ വെറുക്കാൻ മറ്റൊരു കാരണവും എൻ്റെ പക്കലില്ലായിരുന്നുതാനും. അവരോട് അമ്മ കാര്യംപറഞ്ഞപ്പോൾ ആദ്യം വിസമ്മതിച്ചുവെങ്കിലും മാഷിനെക്കണ്ട്, കാലിൽവീണു മാപ്പുപറഞ്ഞിട്ടുമാത്രമേ വിവാഹത്തിന് തയ്യാറാവൂ എന്നാണ് ചിന്നു പറഞ്ഞത്. അച്ഛനെ അന്വേഷിച്ചു കണ്ടെത്താനുള്ള എൻ്റെ ശ്രമത്തിൽ അന്നുതൊട്ട് അവളും ഒപ്പമുണ്ട്.

ഇടയ്ക്കുള്ള ഊരുചുറ്റൽ കഴിഞ്ഞ്  ഗോവിന്ദമാമ രണ്ടാഴ്ചമുമ്പ് വീട്ടിൽ വന്നത് ഞങ്ങൾക്കെല്ലാവർക്കും പ്രതീക്ഷ നൽകുന്ന വാർത്തയുമായിട്ടായിരുന്നു. അച്ഛനിപ്പോൾ താമസിക്കുന്നയിടത്തെ വിലാസം കയ്യിൽ കിട്ടിയപ്പോഴും അച്ഛനവിടംവിട്ടുപോകുമോ എന്ന ഭയമായിരുന്നു മനസ്സിൽ.ഒന്നുമുണ്ടാവില്ല, നമ്മളിത്തവണ അച്ഛനെ കൊണ്ടുവരുമെന്ന അമ്മയുടെ ആത്മ വിശ്വാസവും ചിന്നുവിൻ്റെ പിന്തുണയുമാണ് ഇപ്പൊ എൻ്റെ ബലം.

ഈ കത്ത് കിട്ടിയാൽ കഴിഞ്ഞതെല്ലാം മറന്ന് അച്ഛൻ തിരിച്ചുവരണം. ഇനിയും ഞങ്ങളെ ശിക്ഷിക്കരുത്.കഴിഞ്ഞുപോയകാലം തിരികെക്കിട്ടില്ലെങ്കിലും  ഇനിയുള്ള സമയം നമുക്കൊന്നിച്ചു ജീവിക്കണം. ഇക്കാലമത്രയും അച്ഛനുവേണ്ടി നിലകൊണ്ട അമ്മയോട് നീതികാണിക്കുമെന്ന പ്രതീക്ഷയോടെ,

ശ്രീക്കുട്ടൻ
___________

വരികളിലൂടെ കണ്ണോടിക്കുമ്പോൾ  അന്നത്തെ സംഭവങ്ങളിലൂടെ ജയന്തൻ്റെ  മനസ്സ് അശ്വവേഗത്തിൽ സഞ്ചരിച്ചു.സ്വച്ഛമായി ഒഴുകുന്ന പുഴയിൽ ഓർക്കാപ്പുറത്തുണ്ടായ മലവെള്ളപ്പാച്ചിലിൽ ആടിയുലഞ്ഞുപോയ തോണി കണക്കല്ലേ  ജീവിതം തൻ്റെപിടിയിൽ നിന്നും വഴുതിപ്പോയത് ….
എത്ര സന്തുഷ്ടമായ ജീവിതമായിരുന്നു തങ്ങളുടേത്. രമയും മോനും താനുമടങ്ങുന്ന കൊച്ചുകുടുംബം. വല്ലപ്പോഴും വന്നുപോകുന്ന പെങ്ങന്മാരും കുടുംബവും. അച്ഛനുമമ്മയും ഇല്ലാതായതോടെ താനായിരുന്നു അവർക്ക് എല്ലാം.
വീടിൻ്റെ അടുത്തുള്ള കോട്ടപ്പടി എൽ പി സ്കൂളിലെ മാഷായ തന്നെ നാട്ടുകാർക്കും വലിയ മതിപ്പും ബഹുമാനവും ആയിരുന്നു.നാട്ടിലെ ഓരോ കുഞ്ഞുകാര്യങ്ങളിലും ജയന്തൻ മാഷിൻ്റെ അഭിപ്രായത്തിന് എല്ലാരും വലിയ വില കല്പിച്ചിരുന്നു.

ആയിടെയായിരുന്നു  ഉറ്റസുഹൃത്തും അയൽവാസിയുമായ സജീവൻ ജീവിത പ്രാരാബ്ധം കാരണമാണെന്ന് പറയുന്നു,  ആത്മഹത്യ ചെയ്തത്. സജീവൻ്റെ മരണത്തോടെ അനാഥമായിപ്പോയ കുടുംബത്തെ സംരക്ഷിക്കുന്ന ചുമതലകൂടെ താൻ ഏറ്റെടുത്തപ്പോൾ രമ എതിർത്തതാണ്. പക്ഷേ,അടുത്ത കൂട്ടുകാരൻ്റെ കുടുംബത്തെ സഹായിക്കാൻ ബാധ്യസ്ഥനാണ് എന്ന് പറഞ്ഞു രമയുടെ വാക്കുകൾ തള്ളിക്കളയുകയാണ് താനന്ന് ചെയ്തത്. നാലുവയസ്സുകാരി ചിന്നുവും ശ്രീക്കുട്ടനും കളിക്കൂട്ടുകാരുമായിരുന്നല്ലോ.

രമയുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്ന് തെളിയുന്ന രീതിയിലായിരുന്നു പിന്നീട് അവിടെ നടന്ന സംഭവങ്ങൾ. പല രാത്രികളിലും സജീവൻ്റെ ഭാര്യയെത്തേടി ആരോ വരുന്നുണ്ടെന്ന് രമ തന്നെയാണ് ഒരിക്കൽ തന്നോട് പറഞ്ഞത്. ഒന്നുരണ്ടുതവണ താനതുകണ്ടു ബോധ്യപ്പെടുകയും ചെയ്തു. സജീവൻ ആത്മഹത്യചെയ്യാനിടയായ സാഹചര്യം മനസ്സിലായപ്പോൾ അവൻ്റെ ഭാര്യയെ ഒന്നു ഗുണദോഷിക്കാമെന്ന് തീരുമാനിച്ചിടത്തായിരുന്നു തൻ്റെ കഷ്ടകാലത്തിൻ്റെ തുടക്കം.
അനാവശ്യകാര്യങ്ങളിൽ തലയിടരുതെന്ന് പറഞ്ഞു രമ വിലക്കിയെങ്കിലും തൻ്റെയുള്ളിലെ സാമൂഹ്യസേവകൻ ഒരിക്കൽക്കൂടെ അവളെ നിശ്ശബ്ദയാക്കുകയാണ് ചെയ്തത്. കുറഞ്ഞപക്ഷം ഒറ്റയ്ക്കു പോകാതിരിക്കാനുള്ള സാമാന്യബുദ്ധിപോലും തനിക്ക് അന്നുണ്ടായില്ല.

ആർത്തലച്ചു മഴപെയ്ത ഒരു വൈകുന്നേരമാണ് താൻ സജീവൻ്റെ വീട്ടിലേക്ക് പോയത്. സജീവൻ്റെ ഭാര്യ ആദ്യം തെറ്റുസമ്മതിക്കാൻ തയ്യാറായിരുന്നില്ല. രോഷാകുലയായിട്ടായിരുന്നു പെരുമാറ്റം. ‘മകളുടെ ഭാവികൂടെ നിങ്ങൾ കളഞ്ഞു കുളിക്കരുത് ‘ എന്നവരോട് പറഞ്ഞ നിമിഷത്തിൽ, “നിങ്ങൾക്ക് ഞാൻ കാണിച്ചു തരാം” എന്നലറി അവർ സമീപത്ത് കളിക്കുകയായിരുന്ന ചിന്നുമോളുടെ ഉടുപ്പ് വലിച്ചുകീറി. പെട്ടന്നുള്ള ഈ പ്രതികരണത്തിൽ ഒരുനിമിഷം നിശ്ചലനായിപ്പോയ താൻ അവരെ തടയാനായി  കുട്ടിയെ പിടിച്ചു മാറ്റിയപ്പോഴേക്കും അവർ വിളിച്ചുകൂവി. മഴയുടെ ശക്തിയെ ഭേദിക്കുന്ന അവരുടെ ശബ്ദംകേട്ട് ആളുകൾ ഓടിക്കൂടി.

താൻ കുളിക്കാൻ കേറിയ സമയത്ത് വീട്ടിൽ വന്ന ജയന്തൻ മാഷ് മോളെ കേറിപ്പിടിച്ചെന്നും അവളുടെ കരച്ചിൽ കേട്ട് ഓടിവന്ന താൻ മാഷിൻ്റെ കൈയിൽ പിടയുന്ന കുഞ്ഞിനെയാണ് കണ്ടതെന്നും അവർ പറയുന്നതുകേട്ട് താൻ സ്തബ്ധനായി. അപ്പോഴും എൻ്റെ കയ്യിലായിരുന്ന ചിന്നുമോൾ, “മാഷ് പിടിച്ചുവലിച്ചെ”ന്നു പറഞ്ഞ് ഉറക്കെയുറക്കെ കരഞ്ഞു. ഓടിക്കൂടിയ നാട്ടുകാർക്ക് ഇതിൽക്കൂടുതൽ തെളിവ് വേണ്ടതില്ലല്ലോ. അന്നേദിവസംവരെ ആദരവും സ്നേഹവും ആവോളം നൽകിയിരുന്ന നാട്ടുകാരുടെ രോഷപ്രകടനത്തിന് നടുവിൽ ശ്വാസംവിലങ്ങി പ്രജ്ഞയറ്റ് ഒരുവാക്കുപോലും പറയാനാകാതെ നിസ്സഹായനായി നിന്നുപോയി. അവരുടെയിടയിൽ ഇത്രനാളും ബഹുമാന്യനായി നടിച്ച ഒരാളുടെ മൂടുപടം അഴിഞ്ഞുവീണതിൻ്റെ ആഹ്ലാദം ചിലരുടെയെങ്കിലും മുഖങ്ങളിൽ വിരിഞ്ഞു.
______________________________
ചിന്തകൾ അത്രത്തോളമായപ്പോഴേക്കും ജയന്തൻമാഷ്  സീറ്റിലിരുന്നു കിതച്ചു. ഇരുചെന്നികളിലൂടെയും വിയർപ്പുചാലുകളൊഴുകി.

“ആർ യൂ ഓകെ സാർ, നീഡ്  എനി ഹെല്പ്?” – എയർഹോസ്റ്റസ് മുന്നിൽ നില്ക്കുന്നു.

ഒന്നുംവേണ്ടെന്ന് മങ്ങിയ പുഞ്ചിരിയോടെ തലചലിപ്പിച്ച് വീണ്ടുമയാൾ സീറ്റിലേക്ക് ചാരിയിരുന്നു. മറവിയുടെയാഴങ്ങളിൽ ഒളിപ്പിച്ചുവെച്ചാലും ഇടയ്ക്കിടെ പൊങ്ങിവന്ന് സൂചിമുനയാൽ ഉള്ളംനീറ്റുന്ന നോവോർമ്മകൾ. യാത്ര ലക്ഷ്യത്തിലെത്തുമ്പോൾ ആ കെട്ടനാളിന്റെയോർമ്മകൾ തന്റെ മനസ്സിലവശേഷിക്കരുത്. അയാളുടെ മുഖം മുറുകി. അതിനുമുമ്പ്… അതിനുമ്പൊരിക്കൽക്കൂടെ ആ ഓർമ്മകളിലേക്ക് ഊളിയിടാനെന്നോണം ജയന്തൻമാഷ് കണ്ണുകളിറുക്കിയടച്ചു.
_____________________________________

ബഹളം കേട്ട് ഓടിവന്ന രമ സത്യമതല്ലെന്ന് പറയാൻ തുടങ്ങിയെങ്കിലും ഒരു നോട്ടംകൊണ്ട് താനതിന് തടയിട്ടു; മരിച്ചുപോയ സുഹൃത്ത് ഇനിയും പരിഹാസ പാത്രമാകാതിരിക്കാൻവേണ്ടിമാത്രം.

മറ്റാരും അറിയാതെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച താൻ ഒടുവിൽ സമൂഹത്തിൻ്റെ മുന്നിൽ കുറ്റക്കാരനായി നിൽക്കേണ്ടി വന്നു. ചാനൽ ക്യാമറകൾ പീഡനവീരൻ്റെ ചിത്രങ്ങൾ പകർത്താൻ മത്സരിച്ചു. പത്രങ്ങളും ചാനലുകളും അധ്യാപകൻ്റെ ലീലാവിലാസങ്ങൾ ചർച്ച ചെയ്തു. പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ട അധ്യാപകനെ ക്രൂശിക്കാൻ എല്ലാവരും മത്സരിച്ചു. വീട്ടിലും ബന്ധുക്കൾക്കിടയിലും അനഭിമതനായി നിൽക്കേണ്ടി വന്നപ്പോഴും,പോലീസ് കസ്റ്റഡിയിലും തുടർന്ന് സബ്ജയിലിലും ജീവിതം തളയ്ക്കപ്പെട്ടപ്പോഴും, സത്യം തെളിയുമ്പോൾ ജീവിതം കാർമേഘംനീങ്ങിയ മാനംകണക്കേ തെളിയുമെന്നായിരുന്നു  പ്രതീക്ഷ.

കുറച്ചുനാളത്തെ ജയിൽവാസത്തിൻ്റെയൊടുവിൽ,  വ്യക്തിപരമായ വൈരാഗ്യംകൊണ്ട്  സജീവൻ്റെ ഭാര്യ മെനഞ്ഞ കള്ള ക്കഥയായിരുന്നു  പീഡനം എന്നു പോക്സോകോടതി വിധിച്ചപ്പോൾ ആശ്വാസമായിരുന്നു. അതുവരെയനുഭവിച്ച നാണക്കേടിനും മാനസികവ്യഥയ്ക്കും  ഈ വിധി പകരമാവില്ലെങ്കിലും  മുന്നോട്ടുള്ള ജീവിതം  സുഗമമാവണമെന്ന ചിന്തയോടെ ജയിൽമോചിതനായി വീട്ടിലെത്തിയ തന്നെ കാത്തിരുന്നത് കാര്യങ്ങളൊന്നും ഇനി പഴയതുപോലെയാവില്ലെന്ന തിരിച്ചറിവാണ്. പോലീസിലുള്ള  പിടിപാട് കൊണ്ടാണ് ജയന്തൻ മാഷ് എളുപ്പത്തിൽ ഇറങ്ങിപ്പോന്നതെന്ന നാട്ടുകാരുടെ  ആക്ഷേപം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. കൂടപ്പിറപ്പുകൾപോലും സത്യമംഗീകരിക്കാൻ മടികാണിച്ചപ്പോൾ തകർന്നുപോയി.

സ്കൂളിലേക്ക് തിരികെ ജോയിൻ ചെയ്യാൻപോയ തന്നേക്കണ്ട് കുട്ടികൾ ഭയന്നുകരഞ്ഞപ്പോൾ അവിടെ മരിച്ചു വീണിരുന്നെങ്കിലെന്ന് ആശിച്ചു. മാഷ് ഇനിയുമിവിടെ തുടർന്നാൽ രക്ഷിതാക്കൾ കുട്ടികളെ അയക്കില്ലെന്നും അതിനാൽ മാഷേ പിരിച്ചുവിടാനാണ് മാനേജ്മെൻ്റിൻ്റെ തീരുമാനമെന്നുപറഞ്ഞ് ഹെഡ്മാസ്റ്റർ കത്തുതന്നപ്പോൾ നെഞ്ചുപൊട്ടുന്ന വേദനയോടെ അവിടുന്ന് പടിയിറങ്ങേണ്ടി വന്നു. നമുക്ക് മറ്റെങ്ങോട്ടെങ്കിലും താമസം മാറാമെന്ന്  രമ  കണ്ണീരൊഴുക്കിയപ്പോഴൊക്കെ ഒരുനാൾ എല്ലാവരും മനസ്സിലാക്കും  അതുവരെ കാത്തിരിക്കാം എന്നുപറഞ്ഞു സമാധാനിപ്പിച്ച താൻ, ഒടുവിൽ അവളെയും മോനെയും അനാഥരാക്കി വീടിൻ്റെ പടിയിറങ്ങിയത് എന്തിനുവേണ്ടിയായിരുന്നു… അച്ഛൻ്റെ ചീത്തപ്പേര് മോന് ഭാവിയിൽ ഒരു ഭാരമാകരുത് എന്ന ചിന്തമാത്രമായിരുന്നോ കാരണം?

കഴിഞ്ഞ ഇരുപതുവർഷങ്ങളിൽ പലപ്പോഴും  തിരികെപ്പോകണമെന്ന് ആലോചിക്കുമ്പോഴൊക്കെ കുടുംബത്തോടുള്ള സ്നേഹവും കരുതലും  ഒരുവശത്തുണ്ടെങ്കിലും സമൂഹത്തിൽനിന്നു നേരിടേണ്ടിവന്ന അവഹേളനവും, അപമാനവും  ഉള്ളിലുണ്ടാക്കിയ അപകർഷതാബോധം  തന്നെ പിന്നോട്ടുവലിച്ചു. നിരപരാധിയെന്ന് നീതിപീഠം വിധിച്ചിട്ടുപോലും തിരുത്താന്‍ തയ്യാറാകാത്ത  സമൂഹം സമ്മാനിച്ച   മുറിപ്പാടുകളിൽനിന്നൊരു മോചനം സാധ്യമല്ലെന്ന സന്ദേഹത്താൽ
ആയുസ്സിന്റെ പാതിയും നഷ്ടപ്പെടുത്തി. ഇനിയെത്ര നാളെന്നറിയില്ലെങ്കിലും ബാക്കിയുള്ള കാലം രമയെ വേദനിപ്പിക്കാതെ അവളുടെയും ശ്രീക്കുട്ടൻ്റെയുംകൂടെ  ജീവിക്കണം. മകൻ്റെ കത്ത് അതിനൊരു നിമിത്തമായതിൽ അയാൾക്ക് സന്തോഷം തോന്നി.

“Ladies and gentlemen welcome to Kannur International airport.’

സീറ്റ് ബെൽറ്റ് അഴിക്കാനുള്ള സിഗ്നൽ തെളിഞ്ഞു.മനസ്സിൻ്റെ ഉള്ളറയിൽ ഇനിയൊരിക്കലും തുറക്കില്ലെന്ന തീരുമാനത്തിലുറച്ചു ചങ്ങലപ്പൂട്ടിനാൽ ബന്ധിച്ച മൃദുലവികാരങ്ങളെ തുറന്നുവിട്ട് അപ്പൂപ്പൻതാടിപോലേ കനമില്ലാത്ത മനസ്സുമായ് ജയന്തൻമാഷ് തന്നെക്കാത്തിരിക്കുന്ന ജീവിതത്തിലേക്ക് വിമാനമിറങ്ങി.

✍️ദിവ്യ ശ്രീകുമാർ

#എന്റെരചന

#മോചനം

Post Views: 33
6
Divya Sreekumar

ഞാൻ ദിവ്യ ശ്രീകുമാർ.എഴുത്തും വായനയും ഏറ്റവും പ്രിയം. അതിലൂടെ കിട്ടുന്ന കൂട്ടുകാരെയും ജീവവായുപോലെ കൂടെ കൂട്ടാനിഷ്ടം 🥰🥰 നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "കഥാസ്പർശം", മുഖം ബുക്സിൻ്റെ "അമ്മക്കഥക്കൂട്" എന്നീ പുസ്തകങ്ങളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്.

21 Comments

  1. Seenanavaz on January 18, 2024 4:55 PM

    പോക്സോ കേസിൽ അധ്യാപകനെ വെറുതെ വിട്ടു എന്നൊരു വാർത്ത ഈയടുത്ത് വായിച്ചതോർക്കുന്നു. ഹൃദയത്തെ സ്പർശിക്കുന്ന രീതിയിലെഴുതി ദിവ്യാ.. ഇഷ്ടം👌❤️

    Reply
    • Divya Sreekumar on January 19, 2024 3:58 PM

      അതേ, ഞാനും കണ്ടിരുന്നു. ആ
      മാഷ് എന്തെല്ലാം മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവാം .
      Thank u so much dear 🥰🥰

      Reply
  2. Sunandha Mahesh on January 14, 2024 5:18 PM

    നല്ല കഥ ദിവ്യാ.. നല്ല ഒഴുക്കോടെ എഴുതി.. 👍

    Reply
    • Divya Sreekumar on January 14, 2024 5:22 PM

      Thanks ചേച്ചീ 😍🥰

      Reply
      • Jalajanarayanan on January 18, 2024 11:23 PM

        എവിടെയൊക്കെയോ നടക്കുന്ന കഥ
        മനോഹരം ദിവ്യ ♥️♥️

        Reply
        • Divya Sreekumar on January 25, 2024 11:00 AM

          അതേ ചേച്ചി. Thank u so much 💜❤️

          Reply
  3. കാർത്തു കാവുംപടിക്കൽ on January 14, 2024 1:23 PM

    മനോഹരമായ എഴുത്ത്….. നിരപരാധികളെന്നു കോടതിവിധിച്ചിട്ടും സമൂഹം ഒറ്റപ്പെടുത്തുന്ന മനുഷ്യരുടെ ജീവിതം എങ്ങനെയാവും…… അവരെങ്ങനെയാവും അതിജീവിക്കുന്നത്……….. 😒

    Reply
    • Divya Sreekumar on January 14, 2024 1:32 PM

      സത്യം😰
      വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം😍🥰

      Reply
    • Nafs nafs on January 17, 2024 10:23 AM

      കുറ്റം ആരോപിക്കപ്പെട്ടു കഴിഞ്ഞാൽ അയാൾ നിരപരാധിയാണെന്നു തെളിഞ്ഞാലും സമൂഹം അയാളെയും കുടുംബത്തെയും വെറുതേ വിടില്ല. കള്ളക്കേസിൽപ്പെട്ട ഒരു അധ്യാപകനും അയാളുടെ കുടുംബവും സമൂഹത്തിനുമുമ്പിൽ കുറ്റവാളികളെപ്പോലെ തലതാഴ്ത്തി നീറിപ്പുകഞ്ഞു ജീവിക്കേണ്ടി വരുന്നതിന്റെ നേർച്ചിത്രം .അച്ഛനും മകനുമായുള്ള വൈകാരിക അടുപ്പത്തിന്റെ ആഴങ്ങളിലേക്കു കൊണ്ടുപോകുന്ന എഴുത്ത്. ഹൃദ്യം👌👌👌🔥🔥🔥🔥

      Reply
      • Divya Sreekumar on January 17, 2024 10:55 AM

        Thank u so much dear 🥰

        Reply
        • Jasna Basheer on January 19, 2024 3:41 PM

          പലപ്പോളും നമ്മുടെ ചുറ്റും സംഭവിക്കുന്നകാര്യങ്ങൾ. പക്ഷെ സത്യാവസ്ഥ ആരും കണ്ടെത്താൻ ശ്രമിക്കാറില്ല. പല ആത്മഹത്യകൾക്കും മാനസികപീഡനം കാരണമാവാറുണ്ട്.
          നല്ല എഴുത്ത് 👍❤️

          Reply
          • Divya Sreekumar on January 19, 2024 3:59 PM

            അതേ 👍
            Thank u so much🥰

  4. Divya Sreekumar on January 14, 2024 11:09 AM

    Thanks 😍

    Reply
  5. Sabira latheefi on January 14, 2024 10:44 AM

    ❤️❤️❤️

    Reply
    • Vayu on January 14, 2024 12:42 PM

      ഇങ്ങനെയുമുണ്ട് ചിലർ. തെറ്റ് ചെയ്യാതെയും കല്ലേറ് കൊള്ളാൻ വിധിക്കപ്പെട്ടവർ. നല്ല രചന ❤️

      Reply
      • Divya Sreekumar on January 14, 2024 12:56 PM

        അതേ 😰
        വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം 😍😍

        Reply
        • Vayu on January 14, 2024 3:11 PM

          ❤️❤️

          Reply
      • Neethi Balagopal on January 14, 2024 4:29 PM

        ഇനിയുള്ള ജീവിതത്തിൽ സന്തോഷവും, വിമാനംപോലെ ഉയരത്തിൽ പറക്കട്ടെ

        Reply
        • Divya Sreekumar on January 14, 2024 4:34 PM

          അതേ ❤️
          Thanks Neethiechi 🥰😍

          Reply
    • Sreeja Ajith on January 14, 2024 2:00 PM

      നന്നായി എഴുതി ❤️

      Reply
      • Divya Sreekumar on January 14, 2024 3:13 PM

        Thank u so much Sreeja😍🥰

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.