Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുട്ടിസൈക്കിൾ
ഓർമ്മകൾ കുട്ടികൾ

കുട്ടിസൈക്കിൾ

By Joyce VargheseJanuary 15, 2024Updated:January 24, 20248 Comments6 Mins Read121 Views
Bookmark Now
Please login to bookmark Close

No account yet? Register

പണ്ട് പണ്ട്…
ഒരു ഗ്രാമത്തിൽ ഒരു കോൺവെന്റ് സ്കൂൾ. ഗ്രാമമായാലും അത്യാവശ്യം പരിഷ്ക്കാരികൾ ആണ് ആ നാട്ടുകാർ. കാരണം ടൗണിന് വളരെ അടുത്താണ് ഈ സ്ഥലം. അതിൽ ഒരു പുരാതന പള്ളിയും അതിനോട് ചേർന്നു ഒരു പ്രൈമറി സ്കൂളും. ഇളം മഞ്ഞ ചുവരുകളും, കറുത്ത പെയിന്റടിച്ച മരത്തൂണുകളും ഉള്ള ലോവർ പ്രൈമറി സ്കൂൾ. നാലാം ക്ലാസ് വരെ മാത്രം ക്ലാസുകൾ ആയതുകൊണ്ടു ചെറിയ കുട്ടികൾ തന്നെ അവിടെ താരങ്ങൾ. സ്കൂളിന് വലിയ ഗ്രൗണ്ടുണ്ട്‌. അല്ലെങ്കിൽ തുറസായ സ്ഥലത്തിന്റെ മൂലയിൽ ഒരു സ്കൂൾ എന്നും പറയാം. എന്തായാലും ഓടാൻ, കളിക്കാൻ ഒക്കെ വേണ്ടത്ര സ്ഥലം. കുട്ടികൾക്ക് ശ്വാസം വിടാൻ സൗകര്യമുള്ള സ്കൂൾ പരിസരം.

പുതിയ ബാഗും ചെറിയ സ്റ്റീൽ ചോറ്റുപാത്രവും കൈയിൽ കിട്ടിയപ്പോൾ ഞാൻ, അന്നത്തെ നാലു വയസ്സുകാരി ത്രില്ലടിച്ചു. ചെറിയ പാത്രം തിരിച്ചും മറിച്ചും ഭംഗി നോക്കി. പുതിയ പാത്രത്തിന്റെ തിളക്കത്തിൽ, അനുസരണയില്ലാത്ത മുടി നെറ്റിയിൽ വീണു പാറിപ്പറക്കുന്ന എന്റെ മുഖത്തിന്റെ പ്രതിബിബം കണ്ടു.

ചുവന്ന കൈപ്പിടിയുള്ള ചെറിയ പലവർണ്ണക്കുട താഴെ വെക്കാതെ കൊണ്ടു നടന്നു. ഇടയ്ക്കിടെ നിവർത്തിയും വേഗത്തിൽ കറക്കിയും നിറങ്ങളുടെ ഭംഗി ആസ്വദിച്ചു. അലച്ചു പെയ്യുന്ന മഴക്ക്, വേഴാമ്പലിനേക്കാൾ തീവ്രമായി ഞാൻ മോഹിച്ചു.

“എന്താ… ഭംഗി… ഇതൊക്കെ കൊണ്ടു മോൾ നഴ്സറിയിൽ ഒരു പോക്കുണ്ട്.”, അമ്മ തന്ത്രം മെനഞ്ഞു. എന്നിലെ വാശിക്കാരി പണിമുടക്കുമോ എന്ന് ആവലാതിയിൽ , ‘ഓടുന്ന പട്ടിക്കു ഒരു മുഴം മുന്നിൽ എറിയുന്നതാണ്.’

“അതന്നെ… കാണാൻ എന്തു രസാത്”, അനുചരവൃന്ദം കോറസ് പാടി. അതിൽ രണ്ടു ചേട്ടന്മാരും ഒരു ചേച്ചിയും പെടും.

“അവിടെ കളിക്കാൻ ഒരുപാടുണ്ട്‌. മുകളിൽ കയറി ഉരുമ്മിയിറങ്ങുന്ന സ്ലൈഡ്, പിന്നെ കുട്ടിസൈക്കിൾ.”

‘ങും… കുട്ടിസൈക്കിൾ’, ആ പ്രലോഭനത്തിൽ ഞാൻ തട്ടിവീണു.
‘അതു കൊള്ളാലോ…’, മനസ്സിൽ വലിയ ലഡു പൊട്ടി. എങ്കിലും മൊത്തത്തിൽ ഒരു അപകടം മണക്കുന്നുണ്ട്.

“സാരമില്ല, ഒന്ന് പോയി നോക്കാം, കസിൻ കൂടെയുണ്ട്, ഒരു പഞ്ചപാവം, അവൻ ഞാൻ പറയുന്നത് കേട്ടു നടന്നോളും. ഒരാളെ ഭരിക്കാൻ കിട്ടുക, അതിന്റെ സുഖം ഒന്ന് വേറെയാണ്.”

സ്വസ്ഥമായി വീട്ടിൽ കളിച്ചു നടന്നവരെ പിടിച്ചു ക്ലാസ്സിൽ ഇരുത്തിയതിന്റെ അമർഷം ആ ആദ്യക്ലാസ്സിൽ കുട്ടികൾ കരഞ്ഞു തീർത്തു. പല ഈണത്തിലും രാഗത്തിലും താളത്തിലും അവർ കരഞ്ഞു. ആദ്യദിവസം കണ്ണീർപ്പടമായി തിരശീല വീണു.

ദിവസങ്ങൾ കടന്നുപോയപ്പോൾ, ഞങ്ങൾക്കായി ക്ലാസ്സിൽ വൃത്താകൃതിയിൽ നിരത്തിയിട്ട ചെറിയ മരക്കസേരകൾ, ഞാൻ കുറേശ്ശേ ഇഷ്ടപ്പെടാൻ തുടങ്ങി.

‘കരയണ്ടടാ… കരഞ്ഞിട്ടും കാര്യമില്ല’ എന്നു എന്നെ മാത്രം പറ്റിപ്പിടിച്ചു നിൽക്കുന്ന കസിനോട് ഞാൻ പക്വതയോടെ പറഞ്ഞു. രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ലാത്തതിനാൽ മാത്രം, ഇനി സ്കൂൾ അന്തരീക്ഷത്തിൽ ജീവിക്കാം, എന്നു മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി.

തല മറച്ച കറുത്ത തുണിയിട്ട കന്യാസ്ത്രീ, ആ വേഷം എനിക്ക് അത്ര പിടിച്ചില്ല. അരയിലെ കറുത്ത തടിയൻ ബെൽറ്റും കാലൻ കുടയും. ഇതു ആണുങ്ങളുടെ സെറ്റ് അപ്പ് അല്ലെ? അപ്പോൾ ഇവർ പെണ്ണുങ്ങൾ തന്നെയല്ലേ?

ചോദ്യങ്ങൾ തലയിൽ കറങ്ങി. സിഗ്നൽ സ്ട്രെങ്ത് കുറഞ്ഞ സ്ഥലത്തെ ഇന്റർനെറ്റ് പോലെ കറങ്ങിനിന്നു. നല്ല ഇമ്പമുള്ള സ്ത്രീശബ്ദമാണ് ഞങ്ങളെ ഏറെ കുഴക്കിയത്.
‘ഉം..അതു പിന്നെ തീരുമാനിക്കാം.’ കുഞ്ഞിത്തലകൾ, ഇവർ ആണോ അതോ പെണ്ണോ എന്ന തീരുമാനം തല്ക്കാലം മാറ്റിവെച്ചു.

പക്ഷെ അവിടെ കുട്ടിസൈക്കിളുകൾ ഉണ്ടായിരുന്നു. ആദ്യദിവസത്തെ കണ്ണീർ മറയിൽ ഒരു മൂലയിൽ ഒതുക്കി വെച്ചിരുന്ന സൈക്കിളുകൾ ഞാൻ കണ്ടിരുന്നു. ‘ പ്രലോഭനം ‘ പ്രവർത്തിക്കുക അങ്ങനെയാണല്ലോ, അതെന്നെ വീണ്ടും സ്കൂളിലേക്ക് ഉരുട്ടിക്കയറ്റി.

ചുമരിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീളത്തിൽ പതിപ്പിച്ച ബ്ലാക്ക് ബോർഡ്‌. അതിനടുത്തു ബോക്സിൽ വെച്ചിരിക്കുന്ന കളർ ചോക്കുകൾ. സിസ്റ്റർ ഞങ്ങളെ ബോർഡിൽ വരക്കാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഒരു വട്ടപ്പൂവും ഇലയും തണ്ടും സിസ്റ്റർ ഭംഗിയിൽ വരച്ചിട്ടു. കുഞ്ഞുവിരലുകൾ പടം വരയലിൽ മെരുങ്ങി. സിസ്റ്റർ ആശ്വാസത്തോടെ കസേരയിൽ ഇരുന്നു. ചിത്രകലയിൽ വളരെ ശുഷ്‌ക്കമായ അഭിരുചി കാരണം, എന്റെ ഇലയും പൂവും ബോർഡിൽ, ജീവനില്ലാതെ നന്നെ വാടിക്കിടന്നു.

“ഇഷ്ടമുള്ളത് വരച്ചോളൂ ട്ടോ… “, സിസ്റ്റർ എല്ലാവരോടുമായി പറഞ്ഞു.
ചിലർ അടുക്കളപ്പുറത്തെ കോഴിയും, മലമുകളിലെ സൂര്യനും ഒക്കെ വരച്ചു ‘പിക്കാസോ’, ആയിക്കൊണ്ടിരുന്നു.

സൂത്രത്തിൽ ബോർഡിന്റെ അറ്റത്തു ഒരു കോണി വരച്ചു ഞാനെന്റെ ചിത്രകലാനൈപുണ്യം പ്രദർശിപ്പിച്ചു.

‘ഇതു എന്തൂട്ടാ…?, ഒന്നും വരക്കാൻ പറ്റാതെ എന്റെ അരികിൽ ചോക്ക് കഷണം ഉരുട്ടി നിൽക്കുന്ന ജോൺ സംശയം ചോദിച്ചു.
”ഇത് കോണി… നിന്റെ വീട്ടിൽ ഇല്ലേ?”

“ഉം… ഉം…”, എന്റെ ഉത്തരം കേട്ടു തലയാട്ടി ചിരിച്ചത് സിസ്റ്റർ ആണ്. ജോൺ വരയ്ക്കാൻ അതിലും എളുപ്പമുള്ള ഒന്നുണ്ടോ എന്നു ഗാഢമായി ആലോചിച്ചുകൊണ്ടിരുന്നു.

കുട്ടികൾ കരച്ചിൽ നിർത്തി, ക്ലാസ്സ്‌ വരുതിയിൽ ആയപ്പോൾ സിസ്റ്റർ സൈക്കിളുകൾ ഓടിക്കാൻ തന്നു. ഒറ്റ സീറ്റ്‌ സൈക്കിളിൽ ചാടിക്കയറി ഒരു റൗണ്ട് എടുത്തു. ഒരു റൗണ്ട് കഴിഞ്ഞപ്പോൾ സൈക്കിൾ, ഒറ്റയ്ക്ക് ഓടിക്കാൻ പേടിച്ചു കരയുന്ന കസിനെ കണ്ടത്. സിസ്റ്റർ അതിനും ഒരു ഉപാധി കണ്ടെത്തി. അവിടെ ആകെ ഉണ്ടായിരുന്ന രണ്ടു സീറ്റുള്ള സൈക്കിൾ ഞങ്ങൾക്ക് ഓടിക്കാൻ തന്നു. നല്ല ചുവന്ന കളറുള്ള പുത്തൻ സൈക്കിൾ.
ഇതിൽ പരം ആനന്ദം എവിടെ കിട്ടാൻ? കസിന്റെ പേടി മാറാത്തതുകൊണ്ട് ആ മൂന്നു ചക്രമുള്ള ‘ബെസ്റ്റ്’ സൈക്കിൾ ഞങ്ങൾക്ക് മാത്രമായി പതിച്ചു കിട്ടി. കസിനെ പുറകിൽ ഇരുത്തി ആഞ്ഞുചവിട്ടി, ഞാൻ ജൈത്രയാത്ര തുടർന്നു.

വീട്ടിൽ വന്നു, ക്ലാസ്സിലെ ചെയ്തികൾ വർണിച്ചു, വീരവാദം മുഴക്കി. നഴ്സറി ക്ലാസ്സിനെ ഞാനങ്ങു അകമഴിഞ്ഞ് സ്നേഹിക്കാൻ തുടങ്ങി.

ഈ കാലം ഒക്കെ കഴിഞ്ഞുപോകുമെന്ന് എനിക്ക് മുന്നെ പോയവരുടെ മുഖത്തു എഴുതി വെച്ചിട്ടുണ്ടായിരുന്നു. അവരുടെ നോട്ടത്തിൽ ഒരു ഫാന്റസി ചിത്രത്തിലെ കഥാപാത്രങ്ങളുടെ കണ്ണിലെ ‘ എന്തോ ഒരു ഇത് ‘കണ്ടത് വെറുതെ ആയിരുന്നില്ല, എന്നു പിന്നീട് കാലം തെളിയിച്ചു.

ഒരു കൊല്ലം കടന്നുപോയി. വേനലവധിക്കു സ്കൂൾ അടച്ചു. അവസാനദിവസം ഞങ്ങളെ യാത്രയാക്കുമ്പോൾ സിസ്റ്റർ ഈറനായ കണ്ണുകൾ തുടച്ചു. സിസ്റ്റർ കരയുന്ന കണ്ടപ്പോൾ ഞങ്ങളിൽ പലരും കരഞ്ഞു. അവർ ഞങ്ങൾക്ക് അമ്മയെപ്പോലെ പ്രിയപ്പെട്ടയാളായി മാറിയിരുന്നു. അവർ, ഞങ്ങളെ മിടുക്കരായായി പഠിക്കണം എന്നു പറഞ്ഞു, അനുഗ്രഹിച്ചു യാത്രയാക്കി.

വേനലവധി ഊഞ്ഞാലാടിയും ഇരുട്ടും വരെ തൊടിയിൽ ഓടിക്കളിച്ചും കല്ലൻ തുമ്പിയുടെ വാലിൽ നൂൽ കെട്ടി പറപ്പിച്ചും പെട്ടെന്നു പറന്നുപോയി.

കർക്കിടക മഴയോടൊപ്പം വർണകുട ചൂടി മഴ നനഞ്ഞു, റോഡിലെ കുഴികളിലെ മഴവെള്ളത്തിൽ കാൽ മുക്കി, വെള്ളം ചവിട്ടി തെറിപ്പിച്ചു സ്കൂളിലേക്ക് നടന്നു. പുതിയ ക്ലാസ്സിൽ പോയിരുന്നു. ഒന്നാം ക്ലാസ്സിലെ കൂട്ടുകാരുടെ പുത്തനുടുപ്പിൽ തടവി നോക്കി.

‘പക്ഷെ ആകെ… ഒരു ഡിം… ഒരു ഗുമ്മില്ല ‘
സൈക്കിൾ ഇല്ല, നീളൻ ബോർഡ്‌ ഇല്ല, ഉരുമ്മി കളിക്കാൻ സ്ലൈഡ് ഇല്ല. ചെറിയ കസേരകൾ ഇല്ല, ക്ലാസ്സിൽ മൊത്തം നീളൻ മരബെഞ്ചുകൾ മാത്രം.

‘കഷ്ടായി… ‘, എന്റെ അതേ മാനസികാവസ്ഥയിൽ കൂടി കടന്നുപോകുന്ന കൂട്ടുകാരെ കണ്ടു. അവരുടെ കണ്ണുകളിൽ നിരാശ ഓളംത്തല്ലി.

നെഞ്ചിൽ ഒരു കിരുക്കിരുപ്പു തുടങ്ങി. സിസ്റ്റർ ക്ലാസ്സിൽ വന്നു. ചിരിക്കുന്നുണ്ട് പക്ഷെ ചിരിക്കു വോൾടേജ്‌ കുറവാണ്. കുട്ടികൾ ആകാംക്ഷയോടെ നോക്കുന്നു. പറഞ്ഞു തീരാത്ത കഥകൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ കൂടിക്കുഴഞ്ഞു ചെറിയ ആരവം. സിസ്റ്റർ പുറകിൽ കെട്ടിയ കൈകളിൽ നിന്നും ഒരു ചൂരൽ എടുത്തു, മരമേശമേൽ നാലടി, “സൈലെൻസ് “.
ക്ലാസ്സിൽ പിൻ ഡ്രോപ്പ് സൈലെൻസ്.

‘ന്റെമ്മേ…’, എന്റെ ശ്വാസം നിന്നു പോകും എന്നു തോന്നി.

ഈ സിസ്റ്ററും ഈ ചൂരൽവടിയുമാണോ എന്റെ ജീവിതത്തിൽ ഇനി ഉടനീളം?, മനസ്സിൽ ഇരുട്ട് വീണു.

‘ഉം… അപ്പോൾ പൊട്ടകിണറ്റിൽ ഇറക്കി ഏണി എടുക്കൽ അല്ലേ, ഈ സ്കൂൾ പഠിത്തം?’

ഇത് അഗീകരിക്കുന്ന പ്രശ്നമില്ല, ഒരു കുട്ടിയോട് ഇത്രയും വഞ്ചന ചെയ്യാമോ?, ഞാൻ ന്യായം തിരഞ്ഞു.

കർക്കിടകക്കാറിനേക്കാൾ കറുത്ത മുഖവുമായി ഞാൻ വീട്ടിൽ തിരിച്ചെത്തി.

“ഞാൻ ഇനി സ്കൂളിൽ പോകുന്നില്ല “, സംശയലേശമന്യേ ഞാൻ പ്രസ്താവിച്ചു.
എന്നിൽ നിന്നും പ്രതീക്ഷിച്ച പ്രതികരണം, അമ്മയ്ക്കും കൂടപ്പിറപ്പുകൾക്കും വൻ തമാശയായി.

അപ്പോൾ എനിക്ക് കൂടുതൽ ദേഷ്യം വന്നു. ഇത്രയും വരണ്ടതും ഭയാനകവുമായ അവസ്ഥയിൽ നിന്നും രക്ഷപ്പെടുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? എന്റെ അവകാശം ന്യായമല്ലേ? എന്താണ് ആരും എന്റെ കൂടെ നിൽക്കാത്തത്? ഇത്രയും ഹൃദയശൂന്യരാണോ ഇവരൊക്കെ?, ഞാൻ മുഖം വീർപ്പിച്ചു.

“അതു പറ്റില്ല. സ്കൂളിൽ പോയേ പറ്റൂ. “, അമ്മയുടെ വാക്കുകളിൽ കരുണ ലവലേശമില്ല.

എന്തു പ്രശ്നങ്ങൾക്കും ഒരു ചർച്ചയാകാമല്ലോ, ഞാൻ ഒരു സന്ധിസംഭാഷണത്തിനു തയ്യാർ എടുത്തു.
ഒരു ഓപ്ഷനിട്ടു കൊടുത്തു.

“വേണമെങ്കിൽ നഴ്സറി ക്ലാസ്സിൽ പോകാം ”

“അതെങ്ങനെ?, ഇപ്പോൾ ഒന്നിൽ ആയില്ലേ?, ഇനി നഴ്സറിയിൽ ഇരിക്കാൻ പറ്റില്ലല്ലോ “.

“അതൊക്കെ പറ്റും”, ഞാൻ കട്ടായം പറഞ്ഞു.

നഴ്സറി ക്ലാസ്സിലെ അധ്യാപികയുടെ കണ്ണിലുണ്ണിയായ എന്നെ എങ്ങനെ അവർ തിരസ്‌ക്കരിക്കും? ആത്മവിശ്വാസം ഒരു പൊൻതൂവലായി ഞാൻ ശിരസ്സിൽ അണിഞ്ഞു.

“ങ്‌ ഹും…എന്നാൽ നാളെ ചെന്നു സിസ്റ്ററോട് ചോദിക്ക്… ചിലപ്പോൾ സമ്മതിക്കും”, അമ്മ പറഞ്ഞു.
എന്റെ കണ്ണിൽ വെള്ളിനക്ഷത്രങ്ങൾ മിന്നി. അമ്മയെ പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി.

പിറ്റേന്ന്, നഴ്സറി ക്ലാസ്സിന്റെ വാതിക്കൽ ഓടിയെത്തിയ എന്നെ കണ്ടു സിസ്റ്ററുടെ മുഖം വിടർന്നു. അവർ എന്റെ നെറുകയിലും മുടിയിലും തലോടി.

“പുതിയ ക്ലാസ്സ്‌ ഇഷ്ടപ്പെട്ടോ?”, സിസ്റ്റർ ചോദിച്ചു.
ഞാൻ ഉത്തരം പറഞ്ഞില്ല. പകരം ക്ലാസ്സിലേക്ക് പാളി നോക്കി. സൈക്കിൾ ഒരു മൂലയിൽ ഇരുന്നു എന്നെ നോക്കി ചിരിച്ചു.

“ഞാൻ ഇവിടെ സിസ്റ്ററിന്റെ നഴ്സറി ക്ലാസ്സിൽ തന്നെ ഇരിക്കട്ടെ?”, ഞാൻ മറുചോദ്യം ചോദിച്ചു.

“അയ്യോ… അതു പറ്റില്ല, മോൾക്ക്‌ പഠിച്ചു മിടുക്കിയാവണ്ടേ?”, ഞാൻ വിതുമ്പി. അവർ എന്നെ കൂടുതൽ ചേർത്തു നിർത്തി, പുറം തലോടി.

“ചെല്ല്… മോളുടെ പുതിയ ക്ലാസ്സിൽ ചെന്നിരിക്ക്.”

ഞാൻ മെല്ലെ ഒന്നാം ക്ലാസ്സിലേക്ക് നടന്നു. എന്നെ നോക്കിനിൽക്കുന്ന ആ സ്നേഹരൂപത്തെ ഞാൻ പിന്തിരിഞ്ഞു നോക്കി. അവർ കൈ വീശി പുഞ്ചിരിച്ചു.

വിരസമായ ഒരു ദിവസം കൊഴിഞ്ഞ വിവരം അറിയിച്ചു ബെല്ലടിച്ചു.

എന്താണ് നേഴ്സറി ക്ലാസ്സിലെ സിസ്റ്റർ പറഞ്ഞത് എന്നു അമ്മ ചോദിക്കും എന്നു കരുതി ഞാൻ കാത്തിരുന്നു.
അതു പാടെ മറന്നുപോയ പോലെ അഭിനയിക്കുന്ന അമ്മയെ നോക്കി,
‘You too, Brutus ‘,എന്നു ഞാൻ ചോദിച്ചേനെ….

നിങ്ങൾ എന്തു പറയുന്നു? വിശ്വവിഖാത എഴുത്തുകാരൻ ഷേക്ക്‌സ്പീയറിന്റെ കഥാപാത്രം ജൂലിയസ് സീസർ, തന്റെ വിശ്വസ്തനായിരുന്ന ബ്രൂട്ടസ്, തന്നെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന അറിവിൽ മനം നൊന്തു പറഞ്ഞ വാക്കുകൾ ഞാനും എങ്ങിനെ പറയാതിരിക്കും? അത്രയും വലിയ ചതിയല്ലേ ഇത്? അതും എന്റെ പ്രിയപ്പെട്ട അമ്മ എന്നോട് ചെയ്തത്?

പക്ഷെ… ആ അഞ്ചു വയസ്സുകാരി അന്ന് ഇംഗ്ലീഷ് കൃതി വായിച്ചിട്ടില്ലായിരുന്നു. അതു കൊണ്ടുമാത്രം ചോദിച്ചില്ല.

ഹ… ഹ… 😂

#ആദ്യഓർമ

Post Views: 32
4
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

8 Comments

  1. Jasna on January 16, 2024 8:58 AM

    ഓർമപുസ്തകം തുറക്കുമ്പോൾ ഇങ്ങനെ നല്ല അനുഭവങ്ങൾ ഇനിയുമുണ്ടാവും. എല്ലാം പകർത്തുക ❤️

    Reply
    • Joyce on January 24, 2024 6:41 AM

      Thank you dear 🙏😍

      Reply
  2. Sunandha Mahesh on January 16, 2024 7:42 AM

    കിടുക്കാച്ചി എഴുത്ത്..
    എന്ത് രസാ വായിക്കാൻ..
    Hats off ഡിയർ ❤️

    Reply
    • Jasna on January 16, 2024 8:57 AM

      ഓർമപുസ്തകം തുറക്കുമ്പോൾ ഇങ്ങനെ നല്ല അനുഭവങ്ങൾ ഇനിയുമുണ്ടാവും. എല്ലാം പകർത്തുക ❤️

      Reply
    • Nafs nafs on January 16, 2024 10:18 AM

      സ്വയം വില്ലനച്ചരക്കായി വിദ്യഭ്യാസകച്ചവട സ്ഥാപനത്തിന്റെ പടി ചവിട്ടിക്കയറാൻ നമമ്മ പ്രലോഭിപ്പിക്കുന്ന വെറും തുറുപ്പുചീട്ടാണ് നഴ്സറിയെന്ന് നമ്മളിനിയെന്നു തിരിച്ചറിയും.😭😭😭

      നല്ല രസകരമായിട്ടെഴുതി.👌👌👌👏👏👏

      Reply
      • Joyce on January 24, 2024 6:43 AM

        Thank you dear 🙏❤

        Reply
      • Joyce on February 3, 2024 2:41 AM

        Thank you 🙏😍

        Reply
    • Joyce on January 24, 2024 6:42 AM

      Thank you so much.
      🙏❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.