Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കളിവണ്ടി
ഓർമ്മകൾ കുട്ടികൾ പാരന്റിങ്

കളിവണ്ടി

By Kumar SJanuary 30, 2024Updated:February 4, 20247 Comments2 Mins Read63 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ കുട്ടിക്കാലത്ത് കളിവണ്ടി ഒരു ട്രെൻഡ് ആയിരുന്നു. ഉജാല കുപ്പിയുടെ രണ്ട് വശത്തായി രണ്ട് ഹോളുകൾ ഇട്ട് അതിലൂടെ പഴയ സ്‌ലിപ്പർ ചെരുപ്പ് വട്ടത്തിൽ കീറി ഉണ്ടാക്കിയ ടയർ ഫിറ്റ് ചെയ്ത് വായ് ഭാഗത്ത് നീളമുള്ള ഒരു ശീമക്കൊന്നക്കമ്പ് തിരുകി ഉന്ത് വണ്ടിയാക്കി പിള്ളേർ കൊണ്ട് നടക്കുമായിരുന്നു. അതിൽ കൈ പിടിക്കുന്നിടത്ത് സ്റ്റീയറിങ് പോലെ കമ്പ് വളച്ച് വയ്ക്കുക. ഹാൻഡിൽ പിടിപ്പിക്കുക. കാസറ്റ് വള്ളികൾ ചുറ്റി ഇടുക. ചെറിയ നിറമുള്ള LED കളും ബാറ്ററിയും വച്ച് ലൈറ്റ് പിടിപ്പിക്കുക തുടങ്ങിയ മോഡിഫിക്കേഷനുകളും ഉണ്ടായിരുന്നു.

സ്വാഭാവികമായും ഞാനും ട്രെൻഡിനൊപ്പം ചേരാൻ തീരുമാനിച്ചു. എവിടുന്നോ ഒരു ഉജാല കുപ്പി ഒപ്പിച്ചു. അമ്മ അറിയാതെ അടുക്കളയിലെ കറിക്കത്തി എടുത്ത് അച്ഛൻ്റെ പഴയ ചെരുപ്പ് വട്ടത്തിൽ കീറാൻ നോക്കി. പക്ഷേ കീറിയത് എൻ്റെ കൈ ആയിരുന്നു. സഭവം അച്ഛൻ അറിഞ്ഞു. കത്തി എടുത്തതിന് കുറെ വഴക്ക് പറഞ്ഞു. വണ്ടി ഉണ്ടാക്കാൻ എടുത്തു വച്ചിരുന്ന സാധനങ്ങളൊക്കെ അച്ഛൻ എടുത്തുകൊണ്ട് പോയി ദൂരെ കളഞ്ഞു.

അന്നൊക്കെ ജീവിതത്തിൽ സന്തോഷം കിട്ടാൻ എന്ത് വേണം എന്ന് ആരെങ്കിലും ചോദിച്ചാൽ ഇതുപോലെ ഒരു വണ്ടിയോ കളിക്കാൻ കുറച്ച് സിഗരറ്റ് കൂടുകളോ വേണം എന്ന് മറുപടി പറയുന്ന കാലമാണ്. അത്രയ്ക്ക് ലളിതമായിരുന്നു ജീവിതം.

വണ്ടിയും ഇല്ല കയ്യും മുറിഞ്ഞു വഴക്കും കേട്ട് ഞാൻ അങ്ങിനെ കുറച്ച് ദിവസം വിഷമിച്ചു നടന്നു പിന്നെ അത് വിട്ടു. അങ്ങിനെയിരിക്കുമ്പോൾ ഒരു അവധി ദിവസം അച്ഛൻ ഇരുന്നു എന്തോ കാര്യമായ പണിയിലാണ്. ജോലി KSRTC യിൽ ആയിരുന്നെങ്കിലും അച്ഛന് തടി കൊണ്ടുള്ള പല പണികളും ചെയ്യാൻ അറിയാമായിരുന്നു. ഉളിയും കൊട്ടുവടിയും അങ്ങിനെ അത്യാവശ്യം വേണ്ട പണിയായുധങ്ങൾ വീട്ടിൽ വാങ്ങി വച്ചിട്ടുണ്ടായിരുന്നു. ഞാൻ പോയി നോക്കി എന്താണ് പണിയെന്ന്. ഒന്നും പിടികിട്ടിയില്ല. ഉന്തു വണ്ടിയുടെ കാര്യത്തിൽ വഴക്ക് പറഞ്ഞത് കൊണ്ട് പിണക്കമാണ്, നേരിട്ട് ചോദിക്കാനും വയ്യ. രണ്ടു ദിവസം കൂടി കഴിഞ്ഞു. തടിയിൽ വൃത്താകൃതിയിൽ ചക്രം പോലെ എന്തൊക്കെയോ ഉണ്ടാക്കി വച്ചിരിക്കുന്നു. ശെടാ ഇതെന്തു സംഗതി എനിക്ക് കൗതുകമായി. അമ്മയോട് ചോദിച്ചു നോക്കി.

ആ എനിക്ക് അറിഞ്ഞൂട. കുറച്ച് ദിവസമായി സമയം കിട്ടുമ്പോഴൊക്കെ ആ പണിയാണ് നിൻ്റെ അച്ഛന്.
അമ്മ മറുപടി പറഞ്ഞു.

പിറ്റേന്ന് സ്കൂൾ വിട്ട് വന്നപ്പോൾ അച്ഛൻ വിളിച്ചു. വീടിന് വശത്തെ ചായ്പ്പിൽ കൊണ്ട് പോയി ഒരു സാധനം കാണിച്ചു തന്നു. നാല് വീലും നടുവിൽ ഒരു പലകയും മുകളിൽ ഹാൻഡിലും ഒക്കെ വച്ച് ഒരുഗ്രൻ കളിവണ്ടി അവിടെ ഇരിപ്പുണ്ടായിരുന്നു. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

അത്രയും നല്ലൊരു വണ്ടി അന്ന് നാട്ടിൽ ആർക്കും ഉണ്ടായിരുന്നില്ല. അപ്പൊ തന്നെ ഞാൻ അതും എടുത്തു കറങ്ങാനിറങ്ങി. കുട്ടികളും വലിയവരും ഒക്കെ അത് അത്ഭുതത്തോടെ നോക്കി. ഞാൻ ഗമയിൽ അത് ഉന്തി നടന്നു. നടുവിലെ പലകയിൽ ലോഡ് കയറ്റി കാണിച്ചു. LED ലൈറ്റ് വച്ചവരും സ്റ്റീയറിങ് വച്ചവരുമൊക്കെ എൻ്റെ ആ വലിയ വണ്ടിക്ക് മുന്നിൽ തോറ്റ് തൊപ്പിയിട്ടു. ആ സന്തോഷത്തിൽ അച്ഛനോട് പിണങ്ങിയപ്പോൾ ഉണ്ടായിരുന്ന സങ്കടമെല്ലാം ഒലിച്ചു പോയി.

പമ്പരങ്ങൾ, ഊഞ്ഞാൽ, വെള്ളം ചീറ്റി തെറിപ്പിക്കുന്ന പീച്ചാം കുഴൽ, ക്രിക്കറ്റ് ബാറ്റ്, വീഞ്ഞപ്പെട്ടിയുടെ പലക കൊണ്ട് ഉണ്ടാക്കിയ പ്രാവിൻ കൂട്. അങ്ങിനെ സമയവും അധ്വാനവും ശെരിക്കും വേണ്ട ഒരുപാട് ഒരുപാട് സാധനങ്ങൾ അച്ഛൻ പലപ്പോഴായി എൻ്റെ സന്തോഷത്തിന് വേണ്ടി ഉണ്ടാക്കിത്തന്നിരുന്നു.

മക്കൾക്ക് മാതാപിതാക്കളുമായി ഒരു മാനസിക അടുപ്പം ഉണ്ടാകണമെങ്കിൽ അവർ ആവശ്യപ്പെടുന്നത് എല്ലാം പണം കൊടുത്ത് വാങ്ങി കൊടുത്താൽ മാത്രം പോരാ എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ സമയവും അവർക്ക് വേണ്ടി മാറ്റി വയ്ക്കണം. അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ നമ്മൾ മനസ്സിനെ പരുവപ്പെടുത്തണം. നമുക്ക് നിസ്സാരമായി തോന്നുന്ന കാര്യങ്ങൾ അവർക്ക് ഒരുപാട് വിലപ്പെട്ടതാണ്. അത് ചെയ്യാൻ നമ്മൾ ചിലവഴിക്കുന്ന സമയം അവരുടെ മനസ്സിൽ നമ്മുടെ സ്നേഹത്തിൻ്റെ നിക്ഷേപങ്ങൾ ആയി മാറും.

Post Views: 22
3
Kumar S

7 Comments

  1. Kumar S on February 1, 2024 11:18 AM

    നന്ദി

    Reply
    • Shreeja R on February 1, 2024 4:38 PM

      ഓർമ്മകൾ 👌

      Reply
  2. Sabira latheefi on February 1, 2024 7:27 AM

    👍🏻👍🏻

    Reply
    • Kumar S on February 1, 2024 11:17 AM

      thanks

      Reply
  3. Joyce Varghese on February 1, 2024 7:24 AM

    Very true. മികച്ച സന്ദേശം.
    👏

    Reply
    • Kumar S on February 1, 2024 11:17 AM

      thank you

      Reply
  4. lekha on January 31, 2024 3:57 PM

    നല്ലെഴുത്ത് 👌. നല്ല സന്ദേശവും 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.