Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുടുംബ കോടതി
ഓർമ്മകൾ

കുടുംബ കോടതി

By രമിത്ത് നിടുംമ്പ്രംFebruary 1, 2024Updated:February 5, 20244 Comments2 Mins Read133 Views
Bookmark Now
Please login to bookmark Close

No account yet? Register

മനോഹരമായ ഒരു സ്വപ്നത്തിന് ഒടുവിലയിരുന്നു ഒരു അശരീരി പോലെ ഫോൺ ബെല്ലടിച്ചത്…

സ്വപ്‍നം മുറിഞ്ഞ നീരസത്തിൽ ഫോൺ എടുത്തു നോക്കി.

രജീഷ്…

അടുത്ത സുഹൃത്ത്…

അപ്പോൾ ആണ് ഓർമ്മ വന്നത്, ഇന്ന് അവന്റെ കൂടെ കോടതിയിൽ പോണം.

അവസാന ഹിയറിങ്..

സ്വര ചേർച്ച ഇല്ലാത്തതിന്റെ പേരിൽ അവർ പിരിയുന്നു.

വളരെ കാലത്തെ പ്രണയം.

സഹസികമായ ഒളിച്ചോട്ടം.

അത് വരെ ഒരു ഹൃദയം കൊണ്ട് ജീവിച്ചവർ, ഇന്ന് രണ്ട് ഹൃദയങ്ങളായി പിരിയുന്നു.

കാണുമ്പോഴൊക്കെ അങ്കിളെ എന്ന് പറഞ്ഞു, ഓടി വന്നു കെട്ടിപിടിക്കുന്ന ആ ഇരട്ട മുഖങ്ങൾ..

ഇനി അവരും പങ്കുവെക്കപ്പെടും.

ഇനി ആ കുരുന്നുകൾ ദിവസങ്ങൾ വീതം വെച്ചു ജീവിക്കണം

അച്ഛന്റെ കൂടെ ആണോ അമ്മയുടെ കൂടെ ആണോ..

ഇനി ആ കുട്ടികൾ നേരിടേണ്ട ചോദ്യങ്ങൾ നിരവധിയാണ്.

ഓർമ്മകൾ ഒന്ന് പുറകിലേക്ക് പോയ്‌..

ഓർമ്മകളുടെ പുകമറക്കുള്ളിൽ..

ഒരു നാല് വയസ്സുകാരൻ പേടിച്ചരണ്ട് ആ വാതിലിനു പുറകിൽ ഒളിച്ചിരിക്കുന്നു.

അച്ഛനും അമ്മയും ഉച്ചത്തിൽ വഴക്കിടുന്നു.

ചേച്ചി അമ്മയെ പിടിച്ചു കരയുന്നു.

ആ വഴക്കിനൊടുവിൽ അമ്മ ചേച്ചിയെയും കൊണ്ട് പടിയിറങ്ങി പോകുന്നു.

അച്ഛമ്മ ആ നാല് വയസ്സുകാരനെ ചേർത്ത് പിടിച്ചു കരയുന്നു.

അച്ഛൻ കോപം കൊണ്ട് അലറുന്നു.

ആ നാല് വയസുകാരന് മാത്രം അതൊന്നും മനസ്സിലായില്ല.

പിന്നെ എപ്പഴോ മനസ്സിലായി.

അമ്മയുടെ അവകാശവുമായി അമ്മ പടി ഇറങ്ങിയിരിക്കുന്നു.

അവൻ അച്ഛന്റെ അവകാശവും…

പക്ഷെ അവനു അപ്പോഴും ചേർത്തു പിടിക്കാൻ അച്ഛമ്മയുണ്ടായിരുന്നു.

വേർപിരിയൽ അച്ഛനെ വീണ്ടും വീണ്ടും മുഴു കുടിയിലേക്ക് തള്ളി വിട്ടു.

ബോധത്തോടെ അച്ഛനെ കണ്ട നാളുകൾ മറന്നു.

അടുത്ത വീട്ടിലെ അടിക്കള പണി കഴിഞ്ഞു, മുണ്ടിന്റെ കോന്തലയിൽ പൊതിഞ്ഞു
അച്ഛമ്മ കൊണ്ട് വരുന്നു ചോറ് അവന്റെ വിശപ്പടക്കി.

ആ വീട്ടിലെ സമപ്രായക്കാരുടെ പഴയ കുപ്പായങ്ങൾ അവന്റെ നാണം മാറ്റി.

ഒരു ദിവസം രാവിലേ തന്നെ മുറുക്കെ പിടിച്ച ആ അച്ഛമ്മ കൈകൾ അനങ്ങാതെ
ആയപ്പോൾ, അവൻ ജീവിതത്തിൽ അവസാനമായി ഒറ്റപ്പെട്ടു.

അച്ഛമ്മയെ ദാഹിപ്പിച്ച ആ തീനളങ്ങൾ, പിന്നെ അവന്റെ വയറിനുള്ളിൽ ആളാൻ തുടങ്ങി… വിശപ്പിന്റെ രൂപത്തിൽ…

പട്ടിണിയിൽ നിന്നും മുഴു പട്ടിണിയിലേക്ക് അവൻ വീഴാൻ തുടങ്ങി.

തൊടിയിലെ മാങ്ങയും പേരക്കയും അവനു പലപ്പോഴും ആശ്വാസമേകി.

കൂട്ടുകാർ തിന്നുന്നത് കൊതിയോടെ നോക്കി നിന്നപ്പോൾ..

അവന്റെ മുന്നിൽ വെച്ച് ഒന്നും തിന്നരുത് കൊതി കിട്ടും എന്ന അവന്റെ അമ്മയുടെ ശാസനയിൽ..

അവിടെയും അവൻ ഒറ്റപ്പെട്ടു.

വിശപ്പിന്റെ വിളിയുമായി സ്കൂളിലെ കഞ്ഞിപുരക്ക് ചുറ്റും കറങ്ങിയവൻ..

അധ്യാപകർക്ക് മണ്ടൻ ആയ്‌….

വെള്ളിയാഴ്ച വൈകുന്നേരം കഴിഞ്ഞാൽ അവനു സന്തോഷത്തിന്റെ രണ്ട് ദിവസങ്ങളാണ്.

വീട്ടിൽ വന്നു പുസ്തകം വലിച്ചെറിഞ്ഞു നാല് കിലോമീറ്റർ ദൂരെയുള്ള ഇളയച്ഛന്റെ വീട്ടിലേക്ക് ഒരു ഓട്ടം ആണ്.

അവിടെ അവനെ കാത്തു ഇരിക്കുന്ന ഒരു പാത്രം നിറയെ ചോറാണ്, ആ ദൂരം അവനെ തളർത്താതെ ഓടിച്ചത്.

അവിടെ അവനെ കാത്തു ചോറ് മാത്രമല്ല, എല്ലു മുറിയെ പണിയും ഉണ്ടാവും.

ആറു പശുക്കളുള്ള ആല.. അതാണ് പിന്നെ അവന്റെ ലോകം.

ലോറിയിൽ ഇറക്കി ഇട്ടിരിക്കുന്ന വൈക്കോൽ എല്ലാം കൂട്ടി വെക്കണം.

കൂട്ടി വെച്ച ചാണകം കുഴിയിൽ കൊണ്ട് ഇടണം.

തൊഴുത്തു കഴുകി വൃത്തിയാക്കണം.

പശുവിനെ കുളിപ്പിക്കണം.

എല്ലാം അവൻ സന്തോഷത്തോടെ ചെയ്തു.

കാരണം ആ എല്ലു മുറിയെ പണിക്ക് കൂലി, പല്ല് മുറിയെ ഭക്ഷണമായിരുന്നു.

പെട്ടന്ന് ഫോൺ വീണ്ടും ബെല്ലടിച്ചു.

ഓർമ്മകൾ പെട്ടന്ന് മുറിഞ്ഞു പോയ്‌…

അപ്പോഴേക്കും കണ്ണുകൾ അനുസരണഇല്ലാതെ നറഞ്ഞു ഒഴുകിയിരുന്നു.

അവൻ ആണ് വിളിക്കുന്നത്.

വേഗം റെഡിയായി വണ്ടിയുമെടുത്തു അവനെയും കൂട്ടി കോടതിയിലേക്ക്…

ആ ഗേറ്റ് കടന്നു അകത്തു കേറിയപ്പോൾ തന്നെ കണ്ടു.

അങ്ങിങ്ങായി കുരുന്നുകൾ… തങ്ങളുടെ ഊഴവും കാത്തു.

അതിൽ എവിടെയൊക്കയോ ആ നാലു വയസ്സുകാരൻ നിൽക്കുന്നു.

പിരിയാൻ തീരുമാനിക്കുന്നവർ ഒരിക്കലും ഓർക്കാത്ത മുഖമാണല്ലോ മക്കളുടേത്..

സ്വന്തം വാശിക്കും സുഖത്തിനും മുന്നിൽ ആ മുഖങ്ങൾ അപ്രസക്തമാകും.

ഇനിയും ഈ കോടതി മുറ്റത്തു നിൽക്കാൻ ആ നാല് വയസുകാരന്റെ മുഖം അനുവദിച്ചില്ല.

മെല്ലെ ഇറങ്ങി നടന്നു…

നാളെ ഒരു കുരുന്നുകളും ഇത് പോലെ ഊഴം കാത്തു നിൽക്കാൻ ഇട വരരുതേ എന്ന പ്രാർത്ഥനയോടെ…

രമിത്ത് നിടുംമ്പ്രം

Post Views: 33
3
രമിത്ത് നിടുംമ്പ്രം

ചിതറിയ ചിന്തകൾ

4 Comments

  1. Nafs nafs on February 1, 2024 5:45 PM

    💞💔

    Reply
  2. Seenanavaz on February 1, 2024 11:49 AM

    ❤️

    Reply
  3. Shreeja R on February 1, 2024 11:38 AM

    നന്നായി എഴുതി 👌

    Reply
  4. Divya Sreekumar on February 1, 2024 11:32 AM

    ഇങ്ങനേയും ചില ജീവിതങ്ങള്‍.ദാമ്പത്യബന്ധത്തിലെ വിള്ളലുകളിൽ ബലിയാടുകളാകുന്നത് കുട്ടികളാണ്. ഹൃദയസ്പര്‍ശിയായ എഴുത്ത്👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.